ഇത്തരത്തിൽ ഒരു സംസ്ഥാന നേതാവിനെ കാണാന്‍ കഴിഞ്ഞതു ഭാഗ്യം

63
ആസാദ്
വളരെ യാദൃച്ഛികമായാണ് കണ്ടത്. നമ്മുടെ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫോട്ടോയാണിത്. സ്ഥലം മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് പടപറമ്പാവണം. നിത്യനിദാനത്തിനുള്ള അവശ്യ സാധനങ്ങള്‍ വാങ്ങി മടങ്ങുകയാണ് മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.ഞാനോര്‍ത്തത്, ഇങ്ങനെയൊരു ദൃശ്യം സമീപകാലത്ത് കണ്ടിട്ടേയില്ല എന്നതാണ്. കല്‍പ്പറ്റയില്‍നിന്നു ശശീന്ദ്രന്‍ എം എല്‍ എയുടെ ചിത്രം മാത്രമാണ് അപവാദം. ഒരു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയോ ഏരിയാ/ബ്ലോക്കു നേതാവോ പോലും ഇത്ര ലളിതമായി നമ്മുടെ മുന്നില്‍ കാണാനിടവന്നിട്ടില്ല. പ്രാദേശിക നേതാവാണോ, പരിശുദ്ധ വെള്ളയിലേക്കു വേഷം പകരുകയായി. നാട്ടിന്‍ പുറ ജീവിതത്തെയും ഔപചാരികാധികാര ബന്ധങ്ങളിലേക്ക് പെട്ടെന്നു മാറ്റുന്ന മിടുക്കാണ് പ്രകടമാവുക. അങ്ങനെയൊന്നുമില്ലാതെ ഒരു സംസ്ഥാന നേതാവിനെ കാണാന്‍ കഴിഞ്ഞതു ഭാഗ്യം! എല്ലാ വിയോജിപ്പുകള്‍ക്കും അപ്പുറം ഒരടുപ്പവും സ്നേഹവും തോന്നുന്നു. അഭിവാദ്യം.

Advertisements