പൂരം ഇക്കുറി വേണ്ടാന്നു പറയാൻ എന്റെ ‘പേര്’ തന്നെയാണ് തടസം, ഡോ. മുഹമ്മദ് അഷീലിന്റെ കുറിപ്പ്

231

ഏതെങ്കിലും മതങ്ങളുടെ ആചാരങ്ങൾക്കെതിരെ മാന്യമായ ഒരു അഭിപ്രായം പറഞ്ഞുനോക്കൂ , ഉടനെ തന്നെ ആചാരവാദികൾ രംഗത്തെത്തും, അഭിപ്രായം പറഞ്ഞ ആളിന്റെ പേര് നോക്കും. മറ്റൊരു മതത്തിന്റെ നാമം ആണെങ്കിൽ പിന്നെ ക്രൂരമായ വർഗ്ഗീയ വിചാരണകളും തെറിയഭിഷേകവും വീട്ടിലിരിക്കുന്ന സ്ത്രീകളെ വരെ പുലഭ്യം പറഞ്ഞും ആചാര-സംസ്കാര വാദികൾ കോൾമയിർ കൊള്ളും . എന്നാൽ ഇവിടെ കോവിഡ് അതിന്റെ രണ്ടാംവരവ് ഗംഭീരമാക്കുമ്പോൾ പൂരം പോലുള്ള ആചാരങ്ങൾ വേണ്ട എന്ന് സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടത് ഒരു ഡോക്ടറുടെ അവകാശമാണ് . തന്റെ പേര് ഡോ. മുഹമ്മദ് അഷീല്‍ എന്നാണ് എന്നതാണ് സമൂഹത്തിൽ നല്ലപേരുള്ള ആ ഡോക്ടറെ കുഴയ്ക്കുന്നത്. കമൽ കമാലുദ്ദീൻ ആണെന്നും വിജയ് ജോസഫ് വിജയ് ആണെന്നും കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാർക്ക് മുഹമ്മദ് അഷീല്‍ എന്ന നാമം കണ്ടാൽ കലിയിളകാതിരിക്കില്ല. എങ്കിലും കടമയും ഉത്തരവാദിത്തവും കൊണ്ട് ഉള്ളത് പറയുകയാണ് ഡോക്ടർ ഈ കുറിപ്പിലൂടെ …

ഡോക്ടര്‍ അഷീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

തൃശ്ശൂര്‍ക്കാരെ… ഈ ലോകത്തിനു മുന്നില്‍ ശാസ്ത്രബോധത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയ അവസരമാണ്. ?‘ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വര്‍ഷം പോലെ അനുഷ്ടാനങ്ങള്‍ മാത്രം മതി ‘എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.. ഇനിയും ഈ covid സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ അനേകം പേര്‍ക്ക് പ്രചോദനമാവും. So please… മനുഷ്യ ജീവനുകളെക്കാള്‍ വലുതല്ല ഒന്നും എന്ന് നമ്മള്‍ ഇനിയും പഠിച്ചില്ലേ

NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്.. ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം… but പറയാതിരുന്നാല്‍ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്. One more thing…എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയില്‍ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും… may 2 നു ആഹ്ലാദ പ്രകടനങ്ങള്‍ ആരെങ്കിലും പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അതും ഒഴിവാക്കുക… പ്ലീസ് ?