യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങളുടെ ഹാന്‍ഡില്‍ ബാറും തൂണുകളും പോലും അപകടമാണ്

77
ബി. പദ്മകുമാർ, പ്രൊഫസർ, ആലപ്പുഴ മെഡിക്കൽ കോളേജ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങളുടെ ഹാന്ഡില് ബാറും തൂണുകളും പോലും അപകടമാണ്.
_യാത്രകൾക്ക് പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവർ കരുതിയിരിക്കുക. ബസ്, ബോട്ട്, തീവണ്ടി എന്നിവയുടെ ഹാൻഡിൽ ബാറുകളിലും കൈപിടിക്കുന്ന കമ്പികളിലും വൈറസുകൾ ഒളിഞ്ഞിരിപ്പുണ്ടാകാം. എ.സി. ബസുകളിലും തീവണ്ടികളിലുമാണ് ഇതിനുള്ള സാധ്യതകൂടുതലെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു._
_കൊറോണ പിടിപെട്ടവരുടെയോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയോ കൈയിലെ സ്രവങ്ങൾ ഹാൻഡിൽ ബാറുകളിലോ കമ്പികളിലോ പറ്റിപ്പിടിക്കും. ഇവയിൽ മറ്റുയാത്രക്കാർ സ്പർശിക്കുകയും പിന്നീട് മൂക്ക്, കണ്ണ്, വായ എന്നീ ഭാഗങ്ങളിൽ കൈകൊണ്ട് പിടിക്കുകയും ചെയ്യുമ്പോൾ രോഗം പടരും. ഇത് കണക്കിലെടുത്ത് വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ രോഗാണുമുക്തമാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു._
_ഒരുലിറ്റർ വെള്ളത്തിൽ മൂന്ന് ടേബിൾസ്പൂൺ ബ്ലീച്ചിങ്പൗഡറിട്ട് തയ്യാറാക്കിയ ലായനിയിൽ മുക്കിയതുണി ഉപയോഗിച്ച് യാത്രക്കാർ കൈപിടിക്കുന്ന ഇടങ്ങൾ വൃത്തിയാക്കണം. എന്നാൽ എപ്പോഴും സർവീസ് നടത്തുന്ന ബസുകളിലും തീവണ്ടികളിലുംമറ്റും ഇത് പ്രായോഗികമല്ല. രാത്രി സർവീസ് പൂർത്തിയാക്കുമ്പോൾ വെള്ളമൊഴിച്ചുള്ള പതിവ് വൃത്തിയാക്കലേ നടക്കുന്നുള്ളൂ._
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
പൊതുവാഹനങ്ങളിലെ കമ്പികളും സീറ്റുകളും ദിവസം രണ്ടുതവണയെങ്കിലും ബ്ലീച്ചിങ്പൗഡർ ലായനി ഉപയോഗിച്ച് തുടയ്ക്കണം._
വീട്ടിലെത്തിയ ഉടനെ സോപ്പുപയോഗിച്ച് കൈകൾ കഴുകണം._
പൊതുവാഹനങ്ങളിൽ യാത്രചെയ്യുന്നവർ വീട്ടിൽ വന്നാലുടൻ കുട്ടികളെ എടുക്കുകയോ പ്രായമായവരെ പരിചരിക്കുകയോ ചെയ്യരുത്._
യാത്രചെയ്യുന്ന സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങൾ കുളിച്ചതിനുശേഷം വീണ്ടും അണിയരുത്._