വോട്ട് ചെയ്യാൻ സൈക്കിളിൽ പോയി സംഘപരിവാറിന്റെ ഹുങ്കിന്റെ കൊമ്പുകൾ ചവിട്ടി ഒടിക്കുന്നുണ്ട് വിജയ്. ഇങ്ങനെ ഡയറക്റ്റ് പണി കൊടുക്കാൻ ധൈര്യമുള്ള ഒരേ ഒരു നടൻ വിജയ് മാത്രം. വോട്ടിങ് ദിവസം പെട്രോൾ ഡീസൽ വില വർധനവ് കേവലം ഒരു സൈക്കിൾ യാത്ര കൊണ്ട് ചർച്ചയാക്കിയ വിജയ് ആണ് സൂപ്പർ സ്റ്റാർ.ആരെയും പേടിക്കാതെ ചങ്കൂറ്റത്തോടെ നിലപാട്. .ഈ ചിത്രം തമിഴകത്ത് തരംഗം തീർക്കുകയാണ്. പെട്രോൾ വില വർദ്ധനക്കെതിരെയുള്ള പ്രതീകാത്മക പ്രതിഷേധമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിജയ് പലതവണ ഫാസിസ്റ്റ് സർക്കാരിനെതിരെ നട്ടെല്ലുയർത്തി ശബ്ദിച്ചിട്ടുണ്ട്. അതിന്റെ പേരിൽ റെയ്ഡുകളും ഭീഷണികളും ഏറെ ഏറ്റുവാങ്ങിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് ദിനത്തിൽ വിജയ് നല്കുന്ന സന്ദേശമാണ് ഈ സൈക്കിൾ സവാരി. കേന്ദ്ര ഭരണകൂടം നിരന്തരം വേട്ടയാടിയിട്ടും ഒരു മാറ്റവുമില്ലാത്ത തമിഴൻ.
എന്നാൽ ഇത് വെറും ഷോ ആണെന്ന് കളിയാക്കുന്ന പ്രബുദ്ധ മലയാളികളോട് ഒരു ചോദ്യം മാത്രം. കേരളത്തിലെ ഏതെങ്കിലും ഒരു താരത്തിന് ഇങ്ങനെ ചെയ്യാനുള്ള ധൈര്യമുണ്ടോ ? സോഷ്യൽ ഇഷ്യൂസിനെക്കുറിച്ച് കീബോർഡിൽ കൊട്ടുന്നത് പോലെയല്ല ഫീൽഡിലിറങ്ങി പണി കൊടുക്കുന്നത്. ഇതും ചിലപ്പോൾ പ്രഹസനമായിരിക്കാം. അങ്ങോർക്കും പ്ലാൻ ഉണ്ടായിരിക്കാം. പക്ഷെ ഇത് ചെയ്യാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ തരമില്ല
Dr Bebeto Thimothyയുടെ കുറിപ്പ്
എന്ത് പ്രഹസനം എന്ന് വേണമെങ്കിലും വിളിച്ചോളൂ. മെർസ്സൽ എന്ന സിനിമ ഇറങ്ങിയ സമയത്ത് വിജയുടെ ക്രിസ്ത്യൻ ഐഡന്റിറ്റി ചൂണ്ടി കാണിച്ച് സംഘികൾ ചൊറിഞ്ഞപ്പോൾ “ജീസസ് സേവ്സ്” എന്ന് രേഖപ്പെടുത്തിയ ലെറ്റർ ഹെഡിൽ ജോസഫ് വിജയ് എന്ന് എടുത്ത് എഴുതി മറുപടി കൊടുത്ത ആളാണ്. ദാ ഇന്ന് ഇതും. പ്രഹസനത്തിനാണെങ്കിൽ പോലും സംഘപരിവാറിനെ നേർക്ക് നേരെ നിന്ന് എതിർക്കുന്ന മറ്റൊരു സൂപ്പർ താരത്തെ കാണിച്ച് തരാൻ ഒരാൾക്കും സാധിക്കില്ല. അതും സ്റ്റാർഡത്തിന്റെ പീക്കിൽ നിൽക്കുന്ന സമയത്ത് പോലും. മാസ്സ് പടങ്ങൾ വഴി മാത്രമല്ല, ഇങ്ങനേം കയ്യടിപ്പിക്കാൻ ഇങ്ങേർക്കറിയാം. കയ്യടിക്കുക തന്നെ.
**