മറ്റൊരു ലെസ്ബിയൻ കപ്പിൾ കൂടെ അവരുടെ പ്രണയം തുറന്നുപറഞ്ഞപ്പോൾ കുറേ പാഴുകൾക്ക്‌ പതിവ്‌ പോലെ ബുദ്ധിമുട്ട്‌ തുടങ്ങി

458

“റബ്ബർ ഉപയോഗിക്കുമായിരിക്കും”

“ജോണി സിംസിനെ പോലുള്ളവർക്ക്‌ ഒരു ചാൻസ്‌ കിട്ടും”

“ഹൗ ക്യാൻ ദെ സെക്സ്‌” (ഗ്രാമ്മർ ക്ഷമി.ഉദ്ധേശിച്ചത്‌ മനസ്സിലായല്ലോ)

“ഒരു കുഞ്ഞുണ്ടാകണമെങ്കിൽ അപരിചിതനായ ഒരു ആണിന്റെ സഹായം ഇവർക്ക്‌ വേണ്ടി വരും.അന്ന് ഇവർക്ക്‌ മനസ്സിലാവും ഇവർ പ്രകൃതി വിരുദ്ധരാണെന്ന്”

“ഗ്രൗണ്ടിലെ കളികൾക്ക്‌ പുറമേ ഡ്രെസ്സിംഗ്‌ റൂമിലെ കളികൾ”

ഇന്ന് കണ്ട ചില കമന്റുകളാണ്‌…
ഇംഗ്ലീഷിലാണ്‌.
ഭാഷ ഇംഗ്ലീഷായതുകൊണ്ട്‌ കമന്റുകൾക്ക്‌ നിലവാരം വേണം എന്ന് വാശി പിടിക്കാൻ പറ്റില്ലല്ലോ.

Image result for Katherine Brunt and Nat Sciverസംഭവം ഇതാണ്‌…
ഇംഗ്ലീഷ്‌ ക്രിക്കറ്റേഴ്സായ നാറ്റലി സ്കീവറും കാതറിൻ ബ്രണ്ടും എംഗേജ്ഡായി.ക്രിക്കറ്റ്‌ ലോകത്ത്‌ നിന്ന് മറ്റൊരു ലെസ്ബിയൻ കപ്പിൾ കൂടെ അവരുടെ പ്രണയം തുറന്ന് പറഞ്ഞ്‌ സന്തോഷം പങ്കു വെച്ചപ്പോൾ കുറേ പാഴുകൾക്ക്‌ പതിവ്‌ പോലെ ബുദ്ധിമുട്ട്‌ തുടങ്ങി.
ഈ ഒരു കാര്യത്തിൽ അങ്ങനെ ഇന്ന രാജ്യം എന്നൊന്നുമില്ലല്ലോ.എല്ലാ നാട്ടിൽ നിന്നുമുള്ള അഴുക്കുകൾ വാർത്തയുടെ കമന്റ്‌ ബോക്സിൽ അടിഞ്ഞു കൂടിയിട്ടുണ്ട്‌.

ഒരാളുടെ സെക്ഷ്വൽ ഓറിയന്റേഷനും പ്രണയജീവിതവുമെല്ലാം അയാളുടെ മാത്രം കാര്യങ്ങളാണ്‌…
അതിനെ ജഡ്ജ്‌ ചെയ്യാൻ ഇവർക്കൊക്കെ എന്ത്‌ അധികാരം?
കഴിഞ്ഞ വർഷം സൗത്ത്ത്‌ ആഫ്രിക്കൻ വുമൺസ്‌ ക്രിക്കറ്റ്‌ ടീമിലെ അംഗങ്ങളായ
Dane Van Niekerk ഉം Marizanne kapp ഉം
വിവാഹിതരായിരുന്നു.

റിഗ്രസ്സീവായിട്ടുള്ള ചില ജീവികളുടെ ചൊരുക്ക്‌ അന്ന് തുടങ്ങിയതാണ്‌…
ദേ പിന്നേം തുടരുന്നു.

ഹോമോ സെക്ഷ്വലാകുക എന്നത്‌ പാപമോ,നിയമ വിരുദ്ധമോ ഒന്നുമല്ല.ഹോമോ സെക്ഷ്വാലിറ്റി ഒരു മാനസ്സിക രോഗമാണെന്ന കാഴ്ചപ്പാട്‌ അന്താരാഷ്ട്ര തലത്തിൽ തന്നെ സൈക്യാട്രിസ്റ്റുകൾ വർഷങ്ങൾക്ക്‌ മുൻപേ തള്ളിക്കളഞ്ഞതാണ്‌…
ഒരാളുടെ സെക്ഷ്വൽ ഓറിയന്റേഷൻ എന്നുള്ളത്‌ ടൂഷ്യൻ കൊടുത്ത്‌ തല്ലിപ്പഴുപ്പിച്ച്‌ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു സ്വഭാവ ദൂഷ്യമായിട്ടാണ്‌ കുറേ വിവരമില്ലാത്തവന്മാർ ഇന്നും കണക്കാക്കുന്നത്‌.

കല്ലുരച്ച്‌ തീയുണ്ടാക്കി കഴിഞ്ഞെങ്കിൽ ചേട്ടന്മാർ ഗുഹയ്ക്ക്‌ വെളിയിലോട്ട്‌ വാ.
21 ആം നൂറ്റാണ്ടായി.
ഒന്ന് അപ്ഡേറ്റഡ്‌ ആയാൽ നന്നായിരിക്കും.ലിംഗം യോനിയിലോട്ട്‌ പ്രവേശിക്കുന്ന ചടങ്ങ്‌ മാത്രമാണ്‌ സെക്സ്‌ എന്ന് ധരിച്ചു വെച്ചിരിക്കുന്നവരുടെ പാർട്ട്ണേഴ്സിന്റെ കാര്യത്തിൽ വിഷമമുണ്ട്‌

നാറ്റലിക്കും കാതറിനും ഭാവുകങ്ങൾ

Advertisements