എന്താണ് ഹേർഡ് ഇമ്മ്യൂണിറ്റി ? (HERD IMMUNITY)

135

Dr.Deepak Das

HERD IMMUNITY

സമൂഹപ്രതിരോധശക്തി (community immunity) എന്നും ഇതിനെ വിളിക്കാം. ഒരു സമൂഹത്തില്‍ രോഗവ്യാപനത്തിനെതിരെയുള്ള ഒരു പ്രതിരോധമതില്‍ തീര്‍ക്കലാണ് Herd Immunity ചെയ്യുന്നത്.സമൂഹത്തില്‍ ഒരു കൂട്ടം ആളുകള്‍ക്ക് വാക്സിനേഷന്‍ മൂലമോ,രോഗബാധമൂലമോ ലഭിക്കുന്ന രോഗപ്രതിരോധശക്തി കാരണം; പ്രതിരോധശക്തി ലഭിച്ചിട്ടില്ലാത്ത ബാക്കിയുള്ളവര്‍ക്ക് കൂടി ലഭിക്കുന്ന പ്രതിരോധസംരക്ഷണത്തെയാണ് Herd Immunity എന്ന് പറയുന്നത്. ജനസംഖ്യയുടെ വലിയൊരു പങ്കും രോഗപ്രതിരോധശേഷി നേടിക്കഴിഞ്ഞാല്‍ അണുബാധയുടെ ശൃംഘല(chain of infection) നിലനിര്‍ത്തല്‍ അസാധ്യമാകും. രോഗപതിരോധശേഷിയുള്ള ആളുകളുടെ എണ്ണം കൂടുംതോറും;രോഗാണുവും രോഗം പിടിപെടാന്‍ സാധ്യതയുള്ള ആളുകളും തമ്മിലുള്ള സമ്പര്‍ക്കം കുറഞ്ഞു വരും.

1854ല്‍ ഫാറോ ദ്വീപുകളില്‍ മീസില്‍സ് epidemic ഉണ്ടായപ്പോള്‍ ;ആ ദ്വീപിലെ തദ്ദേശീയര്‍ക്ക് ഈ വൈറസുമായി യാതൊരു മുന്‍സമ്പര്‍ക്കവും ഇല്ലായിരുന്നു.രോഗബാധമൂലം ലഭിച്ച Herd Immunity കൊണ്ടാണ് അന്ന് epidemic അവിടെ ശമിച്ചത്. രോഗാണുവാഹകമായ മൃഗങ്ങളും,പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങളും രോഗബാധയുടെ വ്യാപ്തിയെയും Herd Immunity യെയും ബാധിക്കുന്നുണ്ട്.

ഡിഫ്ത്തീരിയ,പോളിയോ തുടങ്ങിയ രോഗങ്ങള്‍ (eliminate) നീക്കം ചെയ്യപ്പെട്ടതില്‍ Herd Immunity ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. രോഗപ്രതിരോധശേഷിയുള്ള ആളുകളുടെ അനുപാതം,ഏതളവിവിന് മുകളിലെത്തുമ്പോഴാണോ,രോഗവ്യാപനം സാധ്യമല്ലാതാകുന്നത്, ആ അളവിനെ Herd Immunity Threshold എന്ന് വിളിക്കുന്നു.രോഗാണുവിന്റെ അത്യുഗ്രമായ ആക്രമണശേഷി(virulence) നെയും, വാക്സിന്റെ ഫലപ്രാപ്തി(efficacy) യെയും , സാമൂഹികസമ്പര്‍ക്കത്തിനെയും അനുസരിച്ചാണ് ഈ അനുപാതം വ്യത്യാസപ്പെടുന്നത്. കൊവിഡ് 19ന്റെ കാര്യമെടുത്താല്‍ ഈ നില നമ്മള്‍ കൈവരിക്കാന്‍ 6 മുതല്‍ 9 മാസം വരെയാകാം എന്നാണ് സാംക്രമികരോഗവിദഗ്ധരുടെ അഭിപ്രായം.