ഡോ. ഫഹദ് ബഷീർ

1997 ഇൽ ഇറങ്ങിയ jim carrey യുടെ LIAR LIAR എന്ന പടം കണ്ടവർക്ക് കുടുംബജീവിധവും പ്രൊഫഷണൽ ജീവിതവും അതിജീവിക്കാൻ വേണ്ടി നിരന്തരം നുണ പറയുന്ന ഒരു അഡ്വക്കേറ്റിന്റെ കഥാപാത്രത്തെ ആണ് നമ്മുക്ക് കാണാൻ കഴിയുക. ഒടുവിൽ അയാളുടെ മകൻ പിതാവിന്റെ ഈ സ്വഭാവം കൊണ്ട് മടുത്തു, തന്റെ പിതാവ് സത്യം മാത്രമേ പറയാൻ പാടുള്ളൂ എന്ന് ഒരു വിഷ് ദൈവത്തോട് പറയുകയും അതിന്റെ ഫലത്താൽ വായ തുറക്കുമ്പോൾ തന്റെ നിയന്ത്രണം പോലുമില്ലാതെ ഒറക്കെ സത്യം മാത്രം വിളിച്ചു പറയുന്ന ഒരു നിസ്സഹായമായ ഒരു അഡ്വക്കേറ്റിനെ ആണ് പിന്നീട് നമ്മുക്ക് കാണാൻ കഴിയുക.

നുണയന്മാർ 4 തരം ആൾക്കാരാണ്.

1. Occasional liars: വല്ലപ്പോഴും മാത്രം നുണ പറയുന്നവർ. അങ്ങനെ വല്ലപ്പോഴും നുണ പറഞ്ഞാൽ അവർക്കു വല്ലാത്ത കുറ്റബോധം ഉണ്ടാകും. നുണ പറഞ്ഞുപോയാൽ അവർ അത് സമ്മതിക്കുകയും ചെയ്യും. അതിനു മാത്രം താഴ്മ അവർക്കുണ്ടാകും.

2. Frequent liars: സ്ഥിരമായി നുണ പറയുന്നവരാണ് ഇവർ. ഇവർക്ക് നുണ പറഞ്ഞതിൽ ഒരു കുറ്റബോധവും ഉണ്ടാവില്ല. അവർ മറ്റുള്ളവരോട് പറയുന്ന നുണ പരമാവധി വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരായിരിക്കും ഇവർ. അതുകൊണ്ട് തന്നെ ഇവരെ ആരും അടുപ്പിക്കില്ല. കേൾക്കുന്നവർക്കും അത് നുണയാണെന്നു പെട്ടന്ന് മനസ്സിലാവുകയും ചെയ്യും.

3. Smooth liars: അതിവിദഗ്തമായി നുണ പറയുന്നവരാണിവർ. അവർ നുണ പറയുകയാണെന്നു ഒരിക്കലും കേൾക്കുന്നവർക്ക് മനസ്സിലാവില്ല. അത്രയും skilled ആയിരിക്കും അവർ. അവർ അത്രക്കും നുണ പറയുന്നതിൽ വിദഗ്ദർ ആയിരിക്കും.

4. Compulsive liars: നുണ പറയേണ്ട സാഹചര്യം ഇല്ലെങ്കിലും നുണ പറയുന്നവരാണ് ഇവർ. നുണ പറയുന്നതിനോട് അഡിക്ഷൻ അണിവർക്ക്. അവർ നുണ പറയുന്നതിൽ അവർക്ക് ഒരു കണ്ട്രോളും ഇണ്ടാവില്ല. ഇത്തരക്കാർ നുണ പറഞ്ഞുകൊണ്ടേ ഇരിക്കുന്നതിനാൽ ഇവർക്ക് കൂട്ടുക്കാർ ഉണ്ടാവില്ല. അവർ എപ്പോഴും ലോൺലി ആയിരിക്കും. Compulsive lying ആദ്യമായി റിപ്പോർട്ട്‌ ചെയ്തത് Anton Delbrueck ആണ്. ഇതൊരു മനോരോഗമാണ്. ഇതിനു pathological lying എന്നും പറയപ്പെടും.

ശരാശരി കണക്കുകൾ പറയുന്നത് ഒരു പുരുഷൻ തന്റെ ഭാര്യയോട് 6 തവണയെങ്കിലും ഒരു ദിവസം നുണ പറയാറുണ്ട് എന്നതാണ്. എന്നാൽ സ്ത്രീകളിൽ ഇത് 3 തവണ മാത്രമാണ്. 70% വരുന്ന ആൾകാർ ഒരുവട്ടം നുണ പറഞ്ഞാൽ അത് വീണ്ടും റിപീറ്റ് ചെയ്യുവാൻ ശ്രമിക്കും എന്നതാണ്. ഫോൺ കാൾ ഉകൾ ചെയ്യുമ്പോൾ നേരിട്ട് സംസാരിക്കുന്നതിനേക്കാൾ നുണ പറയാൻ മനസ്സ് പ്രേരിപ്പിക്കും എന്നതാണ് പഠനങ്ങൾ പറയുന്നത്.

നുണ പറയുന്ന ശീലം ചെറുപ്പം മുതൽക്കേ ഉണ്ടാകുന്ന ഒരു ശീലമാണ്. അതിലുടെ pleasure കിട്ടുമ്പോൾ അവർക്കു നുണ പറയാൻ പ്രേരണ ഉണ്ടാകും. മാത്രവുമല്ല മാതാപിതാക്കളുടെ ശാസനയിൽ നിന്നും രക്ഷപ്പെടാൻ അവർ നുണ പറയാൻ പഠിക്കും. നുണ പറയുക എന്നുള്ളത് ഒരു survival instinct ആണ്. നമ്മൾ safe ആകുവാൻ വേണ്ടിയാണു നമ്മൾ നുണ പറയുന്നത്. നമ്മുക്ക് എന്തെങ്കിലും നേടാനോ ഒരു കാര്യം സാധിക്കാനോ നമ്മൾ നുണ പറയാറുമുണ്ട്. പല കാര്യങ്ങൾ മറച്ചു വെക്കാനും നമ്മൾ നുണ പറയും. നമ്മൾ നല്ലവരാണ് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവനും നമ്മൾ നുണ പറയും. ഇതെല്ലാം ഒരു survival
instinct ആണ്.

നമ്മൾ നുണ പറയുംതോറും നമ്മുടെ മസ്‌തിഷ്കം നുണ പറയുന്നതിനോട് used ആവും. ന്യൂറോസയൻസ് പഠനങ്ങൾ പറയുന്നത് ആദ്യം നുണ പറയുമ്പോൾ മസ്‌തിഷ്കത്തിലെ amygdala യുടെ ആക്ടിവിറ്റി ആദ്യം കൂടുതലായിരിക്കും എന്നതാണ്. എന്നാൽ നുണ പറയുന്നത് ശീലമായാൽ amygdala യുടെ ആക്ടിവിറ്റി കുറയും എന്നതാണ്. ഇത് കാണിക്കുന്നത് നമ്മുടെ മസ്‌തിഷ്കം വൈകാരികതലം പ്രകടമാവാതെ നൈസ് ആയിട്ടു നുണ പറയുവാൻ adapt ചെയ്യും എന്നതാണ്. അങ്ങനെ നമ്മൾ ഒരു expert liars ആയി മാറുന്നു. functional MRI യിൽ frontal lobe ഇലെ anterior prefrontal cortex ഇൽ നുണ പറയുമ്പോൾ ആക്ടിവേഷൻ കൂടുതലായി കാണപ്പെടുന്നു എന്നതാണ് പഠനങ്ങൾ മുന്നോട്ടു വെക്കുന്നത്. ഇത് തെളിയിക്കുന്നത് സത്യത്തെ തടയിടാൻ നമ്മുടെ മസ്‌തിഷ്കം ശ്രമിക്കും എന്നതാണ്.

ഞാൻ couples court with the cutlers എന്ന ഒരു അമേരിക്കൻ court ഇന്റെ പരിപാടി കാണാറുണ്ടായിരുന്നു. ഇതിൽ ഭാര്യഭർത്ത ബന്ധങ്ങളിൽ അവിഹിതം ഉണ്ടാകുമ്പോൾ പോളിഗ്രാഫ് മെഷീൻ ഉപയോഗിച്ച് നുണ പറയുന്നവരെ കണ്ടത്തി നീതി നടപ്പാക്കുന്ന ഒരു സിസ്റ്റം ആണ് നമ്മുക്ക് അവിടെ കാണാൻ കഴിയുക. ഈ പ്രോഗ്രാം കാണുന്നവർക്ക് പോളിഗ്രാഫ് വെച്ചു എങ്ങനെയാണു നുണ പറയുന്ന അവിഹിത ബന്ധങ്ങൾ എക്സ്പോസ് ചെയ്യുവാൻ സാധിക്കുകന്നത് എന്ന് തിരിച്ചറിയുവാൻ സാധിക്കും.നിങ്ങൾ നിങ്ങളെ നല്ലവരായി കാണിക്കാൻ നുണ പറഞ്ഞാലും മറ്റുള്ളവരെ മോശമായി കാണിക്കാൻ വേണ്ടി നുണ പറയരുത് എന്നതാണ് എനിക്ക് നിങ്ങളോട് പങ്കിടുവാനുള്ള ഒരു survival instinct advice.

Leave a Reply
You May Also Like

നിങ്ങളുടെ മലം ആവശ്യമുണ്ടത്രെ, വിലതരും, വെജിറ്റേറിയൻസിന് കൂടുതൽ ഡിമാന്റ്

“മലം” ഒരു ദിവ്യഔഷധമാണോ? അറിവ് തേടുന്ന പാവം പ്രവാസി ആശ്ചര്യജനകമായ പരിണാമങ്ങൾക്കിടയാക്കിയ വൈദ്യ ശാസ്ത്രത്തിലെ ഏറ്റവും…

ദേ പുതിയ കണ്ടുപിടുത്തം ; തക്കാളിയും ചീരയും ആരോഗ്യത്തിന് ഹാനികരം.!

തക്കാളി ചീര ചോളം തുടങ്ങിയ മലക്കറി കറികള്‍ മക്കളെ കഴുപ്പിക്കാന്‍ ഇവര്‍പെടുന്ന പാട് കണ്ടാല്‍ ശരിക്കും ഒരു യുദ്ധം നടക്കുന്ന അവസ്ഥയാണ്

നിക്കോട്ടിന്‍ ഫ്രീ ഡിസ്പോസബിള്‍ ഇ-സിഗരറ്റുമായി റിസര്‍ച്ച് ടീം

ഇപ്പോള്‍ നിലവിലുള്ള ഇ-സിഗരറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ നിക്കോട്ടിന്‍ അടങ്ങിയിട്ടില്ലാത്ത ഇ-സിഗരറ്റ് നിര്‍മ്മിച്ച്‌ യുകെയിലെ ചിലര്‍ അത്ഭുതം സൃഷ്ട്ടിക്കുന്നു. സിഗരറ്റ് വലി തീരെ നിറുത്താന്‍ സാധിക്കാത്തവര്‍ക്ക് വേണ്ടിയാണ് 5 കളറുകളില്‍ ഇത്തരം കൃത്രിമ സിഗരറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിക്കോട്ടിനില്‍ അടങ്ങിയ മാരകമായ വിഷാംശം ഇവരെ ഇത്തരം ഒരു കണ്ടു പിടുത്തത്തിലേക്ക് നയിച്ച്‌ എന്ന് പറയാം.

അരി ഒഴിവാക്കിയാൽ തടി കുറക്കാം എന്ന ധാരണ വച്ചുപുലർത്തുന്നവരാണ് മലയാളികൾ, ഇത് ശരിയാണോ ?

Nikhil Raveendran മലയാളിയുടെ അമിതമായ അരിഭക്ഷണ പ്രേമത്തെപറ്റി ചർച്ച ചെയ്യുന്ന ഒരു പോസ്റ്റിൽ, പലരുടെയും കമന്റ്…