fbpx
Connect with us

പ്രണയത്തിൽ പിന്മാറിയ പെണ്ണിനെ വെടി വച്ച് കൊന്നവനെ പിന്തുണക്കുന്നവരുടെ നാടാണിത്

പ്രണയത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ പെണ്ണിനെ വെടി വച്ച് കൊന്ന ആണിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവരെ കണ്ടു

 306 total views

Published

on

ഡോക്ടർ ഗംഗ എസ് എഴുതിയത്

പ്രണയത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ പെണ്ണിനെ വെടി വച്ച് കൊന്ന ആണിനെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവരെ കണ്ടു. ന്യായീകരിച്ചവരെ കണ്ടു. തോക്ക് ലൈസൻസ് ഉള്ള വെടി വയ്ക്കാനറിയുന്ന പോലീസ് പട്ടാളം വിഭാഗങ്ങളിൽ പെട്ട ആൾ അല്ല. അതും പോയിന്റ് ആണ്. കൊലയ്ക്കായി നോർത്ത് ഇന്ത്യയിൽ പോയി തോക്ക് വാങ്ങി വെടി വയ്പ്പിൽ പരിശീലനം നേടി വന്നുവെന്നൊക്കെ ആണ് അറിയുന്നത്.

എന്തിന്, അതും കടന്ന് ഹതഭാഗ്യയായ പെൺകുട്ടിയെ കുറ്റപ്പെടുത്തിയവരെ കണ്ടു. നിർഭാഗ്യവശാൽ അവർ ചെറിയ വിഭാഗം അല്ല. അതിൽ ആൺപെൺ വ്യത്യാസം ഇല്ല. പ്രായവ്യത്യാസം ഇല്ല. അതെന്നെ ശരിക്കും ഞെട്ടിച്ചു. ഭയപ്പെടുത്തി. അതും വിദ്യാഭ്യാസവും പുരോഗമന ചിന്തയും ഉണ്ടെന്ന് പറയപ്പെടുന്ന കേരളത്തിൽ.
അവിടവും കടന്ന് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ പോലെ തന്നെ കൊലപാതകിയുടെ മാതാപിതാക്കളെയും പോയി കണ്ട് ആശ്വസിപ്പിക്കേണ്ടതാണ് എന്നും ഒക്കെ അഭിപ്രായം വായിച്ചു. ഞാൻ വീണ്ടും ഞെട്ടി. എന്തൊരു തുല്യതാ മനോഭാവം.

ക്രിമിനലിനെ ന്യായീകരിച്ചവരെ ഞാൻ ബ്ലോക്കുകയും അൺഫ്രണ്ട് ചെയ്യുകയും ചെയ്തു. ഇനിയും ആ പെൺകുട്ടിയെ കുറ്റപ്പെടുത്തുകയും ക്രിമിനലിനെ ന്യായീകരിക്കുകയും ചെയ്യുന്ന ആരെങ്കിലും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ വിട്ട് പോകണം. അവരോട് എനിക്ക് യാതൊരു സൗഹൃദവും ഇല്ല.
വിവാഹം പോലും ഒരു സ്ഥായിയായ ഇടപാട് അല്ല. ഡിവോഴ്സ് നിയമവാഴ്ച ഉള്ള രാജ്യങ്ങളിൽ അംഗീകരിയ്ക്കപ്പെട്ടതാണ് . Marriage is a contract. എന്നാണ് എന്റെ അറിവിൽ നിയമം.
(എന്റെ അധ്യാപകരിൽ ഡിവോഴ്സ് ചെയ്തവരും അവിവാഹിതരും ഉണ്ടായിരുന്നു. അതൊന്നും അവരുടെ അധ്യാപനത്തെ, സേവനത്തെ, തൊഴിലിനെ ബാധിയ്ക്കാത്തിടത്തോളം വിദ്യാർത്ഥികളുടെയോ സമൂഹത്തിന്റെയോ ഭാഗത്ത്‌ നിന്ന് ഇടപെടേണ്ട വിഷയം അല്ല.)

Advertisement

പ്രണയത്തിൽ നിന്ന് പിന്മാറാതെ, അഥവാ അതിന് സമ്മതിക്കാതെ, മുന്നേറാനും വിവാഹം കഴിയ്ക്കാനും മരണം വരെ ഒരുമിച്ച് ജീവിക്കാനും താല്പര്യം ഉള്ളവർക്ക് അതാകാം. ആരും എതിർക്കുന്നില്ല.
പക്ഷേ അത്പോലെ തന്നെ പ്രണയം, വിവാഹം, ലിവിങ് ടുഗതർ ഈ മൂന്ന് ഇടങ്ങളിൽ നിന്ന് രണ്ട് പേർക്കും ജെൻഡർ വ്യത്യാസം ഇല്ലാതെ എപ്പോൾ വേണമെങ്കിലും പിന്മാറാനും സ്വാതന്ത്ര്യം ഉണ്ട്. എത്ര മുന്നോട്ട് പോയിക്കഴിഞ്ഞാലും ഒരാൾക്ക് പിരിയാം എന്ന് തോന്നിയാൽ പിരിയാം. അത് മനുഷ്യത്വം ആണ്. വ്യക്തി സ്വാതന്ത്ര്യം ആണ്. പുരോഗമന പരിഷ്കൃത സമൂഹത്തിൽ അത് അംഗീകരിയ്ക്കപ്പെട്ടതാണ്.
പ്രത്യേകിച്ച്, പ്രണയം പിരിയാൻ പാടില്ല എന്ന് എവിടെയും ഇല്ല. കാരണം അത് നിയമ പരിധിയിൽ വരുന്നതല്ല. മുദ്രപത്രത്തിൽ എഴുതി വാങ്ങാനോ രേഖയാക്കാനോ പറ്റില്ലല്ലോ പ്രണയം. അത് രണ്ട് വ്യക്തികൾ തമ്മിലുള്ള മാനസികമായ, വൈകാരികമായ അവസ്ഥ ആണ്. അതിന് ഗ്യാരണ്ടി ഒന്നുമില്ല. ശുദ്ധമാണെങ്കിൽ അത് മുന്നോട്ട് പോയി വിവാഹത്തിലോ ലിവിങ് ടുഗതറിലോ എത്തും. എന്നാലും അവർക്കും ഏത് ഘട്ടത്തിലും വേണമെങ്കിൽ പിരിയാം. അതാണ് ആരോഗ്യകരമായ ബന്ധം.

അല്ലാതെ വൺവേയിൽ തുടങ്ങുകയോ വൺവേയിൽ ഓട്ടം അവസാനിക്കുകയോ ചെയ്ത് പ്രേമം റൺവേയ്ക്ക് പുറത്താകുമ്പോഴും, ചില ഭീഷണികളിൽ പെട്ട് നിർബന്ധിത പ്രേമം ആവുമ്പോഴും അത് മനോരോഗം ആണ്, പ്രണയം അല്ല. അതിന്റെ മനോഹാരിത നഷ്ടപ്പെടും. പിന്നെ ഭയം ഭീകരം ഭീഭത്സം തുടങ്ങി രസങ്ങൾ ആണ് ആടുക.ആത്മഹത്യ കൊല തുടങ്ങി ഭീഷണികൾ കൊണ്ട് ആരുടെയും മനസ്‌ കീഴടക്കാൻ സാധ്യമല്ല. പെട്ട് പോയി, നാണം കെടുമോ എന്നൊക്കെ വിചാരിച്ച് പ്രത്യേകിച്ച് പെണ്ണ് വീണ്ടും സഹിച്ചും ചിലപ്പോൾ ബന്ധം തുടരും.ദീർഘ കാലത്തെ ലിവിങ് ടുഗതർ, വിവാഹം എന്നിവയിൽ പോലും വേർപിരിയാൻ നിയമം അനുവദിക്കും.ഇവിടെ, പിന്മാറിയത് പെണ്ണ് ആയത് കൊണ്ടാണ് പ്രശ്നം. അവൻ അത്ര ശരി അല്ല എന്നല്ലേ അവളുടെ പിന്മാറ്റത്തിന് അർത്ഥം?

ആവാം അല്ലായിരിക്കാം.
അതെന്താ അക്കാര്യം അവൾക്ക് ആദ്യം മനസിലായില്ലേ?
ചക്ക ആണോ തുരന്ന് നോക്കാൻ.
അച്ഛൻ അമ്മാവൻ ആങ്ങള ബന്ധുക്കൾ ഒക്കെ പോയി അന്വേഷിച്ചു ഓക്കേ പറഞ്ഞ പല ബന്ധങ്ങളും പിന്നീട് അടിച്ച് പിരിഞ്ഞിട്ടുണ്ട്. രണ്ട് വ്യക്തികൾ ഒരുമിച്ചു ജീവിക്കുമ്പോഴേ പലതും അറിയാൻ പറ്റൂ.
മുൻകാലത്ത് സാധാരണ, സ്ത്രീ സർവ്വം സഹയായി ബന്ധത്തിന്റെ അച്ചുതണ്ട് ഊരിപ്പോകാതെ നിലനിർത്തും. പുരുഷന്റെ ഭാഗത്താണ് തെറ്റെങ്കിലും അത് ഒരിക്കലും പറയില്ല. കുറ്റം സ്വയം ഏറ്റെടുക്കും.
ഗോത്ര സമൂഹത്തിൽ, ഫ്യൂഡൽ വ്യവസ്ഥിതിയിൽ, പാട്രിയാർക്കി സ്വാഭാവികം ആയി അംഗീകരിക്കപ്പെട്ട ഒരിടത്ത്, എല്ലാം തികഞ്ഞവൻ അല്ലെങ്കിലും പുരുഷൻ സ്ത്രീയെക്കാൾ മുന്നിൽ ആണെന്നാണ് സങ്കല്പം. യാഥാർഥ്യം അതല്ലെങ്കിലും. സ്ത്രീ വെറും അടിമ ആണ്. അത്കൊണ്ട് തന്നെ ഒരു സ്ത്രീയ്ക്ക് പുരുഷന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്ന വീഴ്ചകളും കുറ്റവും കുറവും പരസ്യമായി പറയാൻ അനുവാദം ഇല്ല. അഥവാ അങ്ങനെ പറഞ്ഞാലും സമൂഹം അംഗീകരിക്കില്ല, മാത്രമല്ല അവൾ അഹങ്കാരി തന്റേടി ധിക്കാരി പോക്ക് ഒക്കെ ആണെന്ന് മുദ്ര കുത്തപ്പെടും .

അതുകൊണ്ടു തന്നെ, വീട്ടുകാർ പ്രത്യേകിച്ച് പെണ്ണിന്റെ അച്ഛൻ ആങ്ങള അമ്മാവൻ ആരെങ്കിലും കൂടി സപ്പോർട്ടിവ് സർട്ടിഫിക്കറ്റ് കൊടുത്താലേ, അംഗീകരിച്ചാലേ പെണ്ണിന് ബന്ധം ഒഴിയാൻ പറ്റൂ. കൂടെ താമസിച്ച സ്ത്രീയുടെ മാത്രം വാക്കിന്‌ വിലയില്ല.
അതേ സമയം ഇപ്പോഴും, പെണ്ണ് ശരിയല്ല എന്ന് പുരുഷൻ മാത്രം പറഞ്ഞാൽ മതി. വീട്ടുകാരുടെ പിൻബലം ഇല്ലെങ്കിലും സാരമില്ല.എല്ലാവരും ഒപ്പം നിൽക്കും എന്നത് വേറെ കാര്യം.
ഇനി പ്രസ്തുത പുരുഷൻ പ്രശസ്തൻ ജനസമ്മതൻ ഒക്കെ ആണെങ്കിൽ ഒഴിയുമ്പോൾ മുള്ളിന് കേട് പറ്റുന്ന രീതിയിൽ ഒന്നും ഇല പറയാൻ പാടില്ല. കാരണം? ആണിന് ഇനിയും സമൂഹത്തിൽ മാന്യതയോടെ ജീവിക്കാനുള്ളതാണ്.
പുരുഷൻ പക്ഷേ, ഒന്നും പ്രതികരിക്കാനില്ല എന്ന് പറയും. നിശബ്ദനാവും. സമ്മതിച്ചു, അതയാളുടെ പേഴ്സണൽ ഇഷ്യു.

Advertisement

പ്രതികരിക്കാനില്ല ഇത് ഞങ്ങളുടെ രണ്ട് പേരുടെ സ്വകാര്യ വിഷയം ആണെന്ന് പെണ്ണിനും പറഞ്ഞു കൂടെ? അതല്ലേ അതിന്റെ ശരി? എന്തിനും ഏതിനും പുരുഷന്റെ അഭിപ്രായം തേടുന്നവർ ഈ വിഷയത്തിൽ സ്ത്രീയുടെ മുന്നിൽ മാത്രം മൈക്കുകൾ വയ്ക്കുന്നതെന്തിന്?
അത് പറ്റില്ലല്ലോ. പെണ്ണ് പ്രതികരിക്കണം.
വിശദീകരിക്കണം.
എന്തിന്?

അതായത് അയാൾക്ക് കുഴപ്പമില്ല നല്ല മനുഷ്യൻ ആണ് എന്ന് പെണ്ണ് പല്ല് കടിച്ച് കൊണ്ടോ വേദന ഉള്ളിൽ അമർത്തിയോ സമൂഹത്തോട് പറയണം. എന്നാലേ സ്ത്രീകൾ ഉൾപ്പെടെ ഉള്ള സമൂഹത്തിനു തൃപ്തി ആകൂ. അങ്ങനെ തന്നെ അവർ പ്രഖ്യാപിച്ചത് കേട്ട് എത്ര നല്ല പക്വതയും വിവരവും ഉള്ള സ്ത്രീ എന്ന സർട്ടിഫിക്കറ്റും സ്ത്രീകൾ തന്നെ ആശ്വാസമായി ശ്വാസം അയച്ചു വിട്ട് കൊണ്ട് ആ സ്ത്രീക്ക് കൊടുത്തു. മറിച്ചെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ കാണാമായിരുന്നു.അപ്പോൾ പിന്നെ പ്രശ്നം എന്താ? ആർക്കാ? പെണ്ണ് ഒരു തമാശയ്ക്ക് ഒഴിയാൻ തീരുമാനിച്ചത് ആണോ? അല്ല. അപ്പോൾ കുഴപ്പം പെണ്ണിനാണോ എന്ന് സമൂഹം സംശയത്തോടെ ചിന്തിക്കണം. അതാണ് പൊതുബോധത്തിന്റെ ആവശ്യം. അങ്ങനെ ക്ളീൻ ചിറ്റ് പെണ്ണ് സ്വയം നേടിക്കൊണ്ട് പോകണ്ട. അല്ലെങ്കിലും ഇതിലൊന്നും അത്ര സുതാര്യത ആവശ്യമില്ലന്നേ .

ചുരുക്കത്തിൽ, പെണ്ണ് ഡിവോഴ്സ് മേടിക്കുമ്പോൾ ഭർത്താവിന്റെ കുറ്റം പരസ്യമായി പറയരുത്. പ്രണയത്തിൽ നിന്ന് പെണ്ണ് ഏകപക്ഷീയമായി പിന്മാറരരുത്. ഇനി പിന്മാറിയാലും കാരണങ്ങൾ പറയരുത്. കാരണങ്ങൾ ഞങ്ങളുടെ ഭാവനയും മനോ വൈകല്യങ്ങളും അനുസരിച്ച് നിർമ്മിച്ചെടുത്തു കൊള്ളാം.
ഉള്ളിലിരിക്കുന്ന മനുസ്മൃതി പുറത്ത് വന്ന് തുടങ്ങി. അതിന് അത് എങ്ങും പോയില്ലല്ലോ ഇത്രയും കാലം.

കുറച്ചു കാലം മുൻപ്, പ്രണയിച്ചു വിവാഹം കഴിച്ചു എന്ന് സമ്മതിയ്ക്കാൻ പോലും പലർക്കും മടിയായിരുന്നു. കാരണം കുടുംബത്തിൽ പിറന്നവർ പ്രണയിക്കില്ലത്രേ, പ്രത്യേകിച്ച് പെൺകുട്ടികൾ. വീട്ടുകാർ തമ്മിൽ അറിയാം, അങ്ങനെ കണ്ടിട്ടുണ്ട് , ആലോചിച്ചുറപ്പിച്ച വിവാഹം (arranged love marriage ) എന്നൊക്കെ പൊതു സമൂഹത്തെ തൃപ്തിപ്പെടുത്താൻ വേണ്ടി പറയും.
പറഞ്ഞു വന്നത്,
ടോക്സിക് പ്രേമം ടോക്സിക് വിവാഹം എന്നൊക്കെ പുതിയ വാക്കുകൾ കേൾക്കാൻ തുടങ്ങി.പാട്രിയാർക്കി സമൂഹത്തിൽ പെണ്ണിന് പ്രണയം ഒരു വെല്ലുവിളി ആണ്. എല്ലാം ആ ഒരു ഒഴുക്കിൽ അങ്ങ് പോയാൽ കുഴപ്പമില്ല. പോയില്ലെങ്കിൽ?
അത്കൊണ്ട് മുൻകാലത്തും, ഇപ്പോഴും, ചില പെണ്ണുങ്ങൾ , പ്രേമത്തിൽ നിന്ന് ഇടയ്ക്ക് പിന്മാറണം എന്ന് തോന്നിയാലും പിന്മാറാതെ സ്വന്തം താല്പര്യം ജീവിതം സ്വാതന്ത്ര്യം ചിലപ്പോൾ ജീവൻ വരെ ബലി കഴിക്കും. അതിന് പിന്നിൽ പല ഭീഷണികളും ഉണ്ട്.

Advertisement

ഇന്ന് ലിംഗ സമത്വം അറിയുന്ന വിദ്യാഭ്യാസം ഉള്ള പരിഷ്കൃത സമൂഹത്തിൽ ജീവിക്കുന്ന പെണ്ണ് അത്തരം ബലിയ്ക്ക് ഒന്നും സ്വയം നിന്ന് കൊടുക്കില്ല. യെസ് പറയുന്ന അതേ ലാഘവത്തിൽ നോ യും പറയും. കാരണം അവളവളുടെ സന്തോഷം താല്പര്യം ജീവിതം സ്വാതന്ത്ര്യം അവളവളുടെ ചോയ്‌സാണ്.
രണ്ട് വ്യക്തികൾ തമ്മിലുള്ള എല്ലാ ഇടപാടുകളും, ഫോൺ കോളുകൾ, മെസ്സേജുകൾ ഫോട്ടോകൾ ഉൾപ്പെടെ ഡിജിറ്റൽ രേഖയാവുന്ന ഇക്കാലത്ത് ഉഭയ സമ്മത പ്രകാരം അല്ലാതെയുള്ള നിരുപാധിക പിന്മാറ്റം എളുപ്പം ആവില്ല. പ്രത്യേകിച്ച് തങ്ങളുടെ വരുതിയിൽ വരാത്ത പെണ്ണിനെ , എല്ലാം സോഷ്യൽ മീഡിയ വഴി പരസ്യമാക്കും, കത്തിക്കും കൊല്ലും വെടി വയ്ക്കും വെട്ടും ആസിഡ് ഒഴിക്കും എന്നെല്ലാം പ്രതികാരം വൈരാഗ്യം ചിന്തിക്കുന്ന തലമുറ ആകുമ്പോൾ, പ്രണയത്തിലേക്ക് ഇറങ്ങും മുൻപ് ഇരുകൂട്ടരും പ്രത്യേകിച്ച് പെണ്ണ് നന്നായി ആലോചിക്കണം.
വിദേശത്തെ ഡേറ്റിംഗ് ആണ് ഡെക്കറേഷൻ ചെയ്ത് കാല്പനികവൽക്കരിച്ച് പ്രണയം എന്ന പേരിൽ ഇവിടെ ഇന്ന് കൊണ്ടാടുന്നത്.

മാനസിക ആരോഗ്യമുള്ള വികസിത പരിഷ്കൃത സമൂഹത്തിൽ പരസ്പരം യോജിച്ചു പോകാൻ പറ്റില്ലെങ്കിൽ സുഹൃത്തുക്കളായി പിരിയും. അത്രേ ഉള്ളൂ.
(നന്നായി പ്രണയം ആസ്വദിച്ച് ജീവിക്കുന്ന കുറച്ചു ജോഡികൾ എക്കാലവും ഉണ്ട്. അവരെ ഉദ്ദേശിച്ചല്ല പോസ്റ്റ്‌.)

Nb : ഇവിടുത്തെ മഹത്തായ സംസ്കാരം ന്ന് പറഞ്ഞു ആരും വരണ്ട. സംസ്കാരം ആയാലും നിയമം ആയാലും അതിൽ ജനാധിപത്യം അനുശാസിക്കുന്ന തുല്യത ഉണ്ടായിരിക്കണം, മനുഷ്യന് വേണ്ടി ആവണം. മനുഷ്യത്വവും. അതില്ലാത്തത് എടുത്ത് ചവറ്റു കുട്ടയിൽ കളയണം. അല്ലാതെ മനുഷ്യൻ മേല്പറഞ്ഞ സംസ്കാരത്തിനും നിയമത്തിനും വേണ്ടിയല്ല.

 

Advertisement

 307 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Nature25 mins ago

വെറും 50 ലക്ഷം പേരുള്ള ന്യൂസിലാന്റിൽ വളർത്തുന്ന മാനുകളുടെ എണ്ണം എട്ടുകോടിയിലേറെ , എന്തിനെന്നല്ലേ ?

SEX11 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment11 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment15 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment16 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment18 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy18 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment18 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment19 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment19 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment20 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy21 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment15 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment23 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment3 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment5 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »