fbpx
Connect with us

COVID 19

വയോജനങ്ങൾക്ക് ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ അൽപ്പം പരിചരണം

ലോക്ക് ഡൗൺ അനശ്ചിതമായി നീളുന്നത് സാമ്പത്തിക വ്യവസായ ടൂറിസം കൃഷി രംഗങ്ങളിൽ മാത്രം അല്ല ബാധിയ്ക്കുന്നത്. ശാരീരിക ആരോഗ്യം ഉള്ളവർ ആണെങ്കിൽ കൂടി മാനസിക ആരോഗ്യവും ചിലർക്ക് എങ്കിലും കുറഞ്ഞു പോകും.

 818 total views,  2 views today

Published

on

ഡോക്ടർ ഗംഗ എസ്

വയോജനങ്ങൾക്ക് ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ അൽപ്പം പരിചരണം

ലോക്ക് ഡൗൺ അനശ്ചിതമായി നീളുന്നത് സാമ്പത്തിക വ്യവസായ ടൂറിസം കൃഷി രംഗങ്ങളിൽ മാത്രം അല്ല ബാധിയ്ക്കുന്നത്. ശാരീരിക ആരോഗ്യം ഉള്ളവർ ആണെങ്കിൽ കൂടി മാനസിക ആരോഗ്യവും ചിലർക്ക് എങ്കിലും കുറഞ്ഞു പോകും.
കൊവിഡിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഇരിയ്ക്കുന്നത് കാരണം മറ്റ് രോഗികൾ മിക്കവരും ആശുപത്രികളിൽ എത്താൻ ആവാതെ, മതിയായ ചികിത്സ, പരിചരണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ട്.

Scots suffering with dementia will double in 20 years | UK | News ...ഭൂരിപക്ഷം പേരും കൊവിഡും ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ്ങും എല്ലാം ഒന്നൊതുങ്ങട്ടെ എന്ന് കരുതി ഇരിയ്ക്കുന്നവരാണ്.
മുൻപേ തീരുമാനിച്ചു വച്ച സർജറികൾ, അത്യാവശ്യമല്ലാത്ത പരിശോധനകൾ,
ചികിത്സകൾ എല്ലാം മിക്കതും മാറ്റിവച്ചിട്ടുണ്ട് .
കൃത്യമായ ഇടവേളകളിൽ ചെയ്യേണ്ട ടെസ്റ്റുകൾ പോലും ചെയ്യാനാവാതെ ഇരിയ്ക്കുന്നവർ ഉണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവിടെ അടുത്തുള്ള ഒരമ്മ വന്നിരുന്നു. അവിടുത്തെ അച്ഛന് 80 ന് മേൽ പ്രായം ഉണ്ട്.
“പ്രമേഹവും രക്ത സമ്മർദ്ദവും ഉള്ള ആളാണ്. നല്ല ക്ഷീണം ഉണ്ട്. പ്രെഷർ ഒന്ന് നോക്കണം. ”
വീട്ടിൽ പ്രാക്ടീസ് ഇല്ലാത്തത് കൊണ്ട് എന്റെ കൈവശം ബി പി അപ്പാരറ്റസ് ഇല്ല.
ഗ്ലുക്കോ മീറ്റർ കൊണ്ട് അവർ ഷുഗർ നോക്കിയിട്ടുണ്ട്, നോർമൽ ആണ്. അന്വേഷണത്തിൽ ഉയർന്ന ബിപി ഉള്ള ആളല്ല, അതിനുള്ള മരുന്നും കഴിയ്ക്കുന്നില്ല .ഹൃദയം, വൃക്ക സംബന്ധിച്ച് മറ്റ് അസുഖങ്ങൾ ഒന്നും ഇല്ല.
സ്ഥിരം കാണിയ്ക്കുന്ന ആശുപത്രിയിൽ വിളിച്ചു ചോദിച്ചപ്പോൾ ഈ അവസരത്തിൽ അങ്ങോട്ട് കൊണ്ട് ചെല്ലണ്ട എന്ന് അവർ പറഞ്ഞത്രേ.
കേട്ട വിവരം വച്ചു നോക്കിയാൽ സോഡിയം കുറഞ്ഞത് ആവാൻ സാധ്യത ഉണ്ട് .
എന്തായാലും,
“നാരങ്ങ വെള്ളത്തിൽ ഉപ്പിട്ട് ഇടയ്ക്ക് കൊടുക്കൂ. എന്നിട്ടും മാറിയില്ലെങ്കിൽ ആശുപത്രിയിൽ പോകാം”. എന്ന് ഞാൻ സമാധാനിപ്പിച്ചു.
പിറ്റേന്ന് ആ അമ്മയെ കണ്ടു. ക്ഷീണം കുറഞ്ഞു. പിന്നെ ആൾ നോർമൽ ആയി.
പ്രതിരോധ ശേഷി കുറഞ്ഞവർ ആണ് പൊതുവെ വൃദ്ധർ. അവർ പെട്ടെന്ന് തന്നെ കൊവിഡിന് അടിപ്പെടാൻ സാധ്യത ഉണ്ട്.
പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾ ഉള്ളവർ.അത് കൊണ്ട് അവരെ ഈ ഘട്ടത്തിൽ ആശുപത്രിയിൽ കഴിവതും കൊണ്ട് പോകാത്തത് ആണ് നല്ലത്.
കാലാവസ്ഥ മാറ്റം, പകർച്ച വ്യാധികൾ, അണുബാധകൾ, ഭക്ഷ്യ വിഷ ബാധ എല്ലാം മറ്റുള്ളവരെ അപേക്ഷിച്ചു വേഗത്തിൽ അവരെ ബാധിയ്ക്കും.

നമ്മുടെ വീടുകളിൽ ഉള്ള പ്രായം ആയവർ തന്നെ പല സ്റ്റേജുകളിൽ ഉള്ളവർ ഉണ്ട്
നല്ല ആരോഗ്യം ഉള്ളവർ, വീടിന് അകത്തും പുറത്തും സഞ്ചരിയ്ക്കുന്നവർ,
പുറത്ത് പോകാതെ വീട്ടിനകത്തു മാത്രം നടക്കുന്നവർ,
സ്വന്തം മുറിയ്ക്കകത്തു മാത്രം നടക്കുന്നവർ,
കിടപ്പിൽ ആണെങ്കിലും എഴുന്നേറ്റു ഇരിയ്ക്കുന്നവർ,
തീർത്തും കിടപ്പിലായവർ
കിടപ്പിൽ ആയവർ തന്നെ രണ്ട് തരം ഉണ്ട്. ദീർഘ നാളായി കിടപ്പിൽ ആയവർ. ഈയടുത്തു കിടപ്പിൽ ആയവർ.
അവരിൽ തന്നെ രണ്ട് വിഭാഗം,
ഒന്ന് സ്വയം തിരിഞ്ഞു മറിഞ്ഞു കിടക്കുന്നവർ,
രണ്ട്, കിടന്ന കിടപ്പിൽ കിടക്കുന്നവർ.,
അവരിൽ മിക്കവാറും പേർക്ക് pressure sore അഥവാ കിടക്ക വ്രണം ഉണ്ടാവും.
അത് മറ്റൊരു വലിയ വിഷയം ആണ്.
എന്തെങ്കിലും ബുദ്ധിമുട്ട് കണ്ടാൽ അപ്പോഴേ ആശുപത്രിയിൽ കൊണ്ട് പോയിരുന്നവർ ആയിരുന്നു അവരിൽ പലരും .
അവരിൽ തന്നെ,
പ്രത്യേകിച്ച് ഒരസുഖവും ഇല്ലാത്തവർ,
ഡിമെൻഷ്യ ( ഓർമ്മക്കുറവ് ) മാത്രം ഉള്ളവർ,
പ്രമേഹം, ഉയർന്ന രക്ത സമ്മർദ്ദം , ഹൃദ്രോഗം, cva ( stroke, പക്ഷാഘാതം ), പാർക്കിൻസോണിസം, ആസ്തമ, copd ( chronic obstructive pulmonary disease ) തുടങ്ങി മറ്റ് ശ്വാസ കോശ സംബന്ധ രോഗങ്ങൾ, വൃക്ക രോഗം എന്നി രോഗങ്ങളിൽ ഒന്നോ പലതോ ഉള്ളവർ.
മേല്പറഞ്ഞ പ്രായം ആയിട്ടുള്ള രോഗികളോ അല്ലാത്തവർക്കോ പെട്ടെന്ന് ക്ഷീണം ഉണ്ടാകാൻ മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ സാധ്യത ഉണ്ട്.

Advertisement

അതിന്റെ പ്രധാന കാരണങ്ങൾ

1 : രക്തത്തിലെ ഷുഗർ അളവ് കൂടുക, അല്ലെങ്കിൽ കുറയുക
പ്രമേഹത്തിനു മരുന്ന് കഴിയ്ക്കുന്നവർ ശ്രദ്ധിക്കണം.
2: രക്ത സമ്മർദ്ദം കൂടുക അല്ലെങ്കിൽ കുറയുക
രക്ത സമ്മർദ്ദം ഉള്ളവരും അതിന് മരുന്ന് കഴിയ്ക്കുന്നവരും ശ്രദ്ധിക്കണം
3 : മൂത്രത്തിൽ അണുബാധ :
വെള്ളം കുടി കുറയുമ്പോൾ, ശോധനക്കുറവ്, മൂത്ര തടസ്സം (prostato megaly അഥവാ പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ) ഉള്ളവർക്ക് ഇടയ്ക്ക് മൂത്രത്തിൽ പഴുപ്പ് ഉണ്ടാവാൻ സാധ്യത ഉണ്ട്.
പ്രായം ചെന്നവർക്ക് മൂത്രത്തിൽ അണുബാധ ഉണ്ടായാൽ വേദന ഉണ്ടാവണം എന്നില്ല. ക്ഷീണം മാത്രമേ ചിലപ്പോൾ കാണൂ.
4.സോഡിയം പൊട്ടാസിയം കുറയുക : ( electrolyte imbalance ).
സാധാരണ ഭക്ഷണത്തിൽ ഉപ്പ് ആവശ്യത്തിന് ചേർത്തിട്ടുണ്ടെങ്കിലും അവർക്ക് ഇടയ്ക്ക് സോഡിയം, പൊട്ടാസിയം കുറയാൻ സാധ്യത ഉണ്ട്.
ചെറിയ തോതിൽ സോഡിയം കുറഞ്ഞാൽ ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും ഉണ്ടാവണം എന്നില്ല. ക്ഷീണം മാത്രമേ കാണിയ്ക്കൂ.
സോഡിയം വളരെ കുറഞ്ഞു പോയാൽ
ചിലർക്ക് വിഭ്രാന്തി ( delirium ) ഉണ്ടാവും. Metabolic encephalopathy . അത് തിരിച്ചറിയാതെ ആളിന് അഹമ്മതി, വാശി ആണെന്ന് വീട്ടുകാർ കുറ്റപ്പെടുത്താനും മതി. അപ്പോഴും electrolyte imbalance പൂർവ്വസ്ഥിതിയിൽ ആക്കാതിരുന്നാൽ ഒടുവിൽ അബോധാവസ്ഥയിലേക്ക് പോകാം.
5 : നിർജലീകരണം.(dehydration ).
6: പെട്ടെന്ന് ഉള്ള മാനസിക സമ്മർദങ്ങൾ,
7 : ഭക്ഷണം കഴിയ്ക്കായ്ക :
സാധാരണ കാരണങ്ങൾ
a : വായിൽ പൂപ്പൽ, ( candidiasis )
ഉപ്പിട്ട് തിളപ്പിച്ച്‌ ആറിയ വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ്, അത് കൊണ്ട് വായ വൃത്തിയാക്കുക. മൌത്ത് വാഷിനേക്കാൾ പ്രയോജനം ചെയ്യും.
b : വിശപ്പ് ഇല്ലായ്മ.
c ശോധന കുറവ് . .

നിർജലീകരണം, രക്ത സമ്മർദ്ദം കുറയുക ശോധനക്കുറവ് എന്നി അവസ്ഥകൾ ഉണ്ടാവാതിരിക്കാൻ, വെള്ളം നന്നായി കുടിപ്പിയ്ക്കുക, വെള്ളത്തിന്റെ അളവ് നിയന്ത്രിയ്ക്കാൻ പറഞ്ഞിട്ടുള്ളവർ (വൃക്ക രോഗികൾ) ഒഴികെ.
മിക്ക വയോജനങ്ങളും വെള്ളം കുടിയ്ക്കാൻ ഇഷ്ടപ്പെടുകയില്ല. പല കാരണങ്ങൾ ഉണ്ട്.
പ്രധാനം രുചിക്കുറവ് ആണ്.
ആരോഗ്യം ഉള്ളപ്പോൾ എന്ന പോലെ രുചിമുകുളങ്ങൾ പ്രവർത്തന ക്ഷമമല്ല അവരിൽ പലരുടെയും. ചില മരുന്നുകളും രുചിഭേദം വരുത്താറുണ്ട്.

അവരുടെ മറ്റ് അസുഖങ്ങൾക്കു കുഴപ്പം ചെയ്യാത്ത തരത്തിൽ , അനുവദനീയം ആയ, വ്യത്യസ്തമായ, അല്ലെങ്കിൽ അവർക്ക് ഇഷ്ടം ഉള്ള പാനീയങ്ങൾ കൊടുക്കണം.
ഉദ പ്രമേഹ രോഗി ആണെങ്കിൽ ചിലപ്പോൾ മധുരം വേണമെന്ന് വാശി പിടിയ്ക്കും. രക്ത സമ്മർദ്ദം, ഹൃദ്രോഗം വൃക്ക രോഗം ഉള്ളവർ ഉപ്പ് കൂടുതൽ വേണം എന്ന് വാശി പിടിയ്ക്കും.
അങ്ങനെ ഉള്ളവരെ കൈകാര്യം ചെയ്യുന്നത് ആണ് വെല്ലുവിളിയും
ബുദ്ധിമുട്ടും. ഒരു ചേരി ചേരാ നയത്തിൽ മാത്രമേ അത്തരം ആൾക്കാരെ കൈകാര്യം ചെയ്യാൻ പറ്റൂ.
കടുത്ത ഭക്ഷണ നിയന്ത്രണങ്ങൾ അവരിൽ അടിച്ചേൽപ്പിയ്ക്കരുത്. ഗുണത്തേക്കാൾ ദോഷമേ ഉണ്ടാവൂ.
ചിലർക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരുകയില്ല.

Advertisement

പ്രമേഹ രോഗികളും രക്തസമ്മർദ്ദ രോഗികളും ഈ അവസരത്തിൽ കഴിവതും ഭക്ഷണം ക്രമീകരിച്ചു നിയന്ത്രിച്ചു കഴിയ്ക്കുക.
കാരണം ലബോറട്ടറികൾ മിക്കവാറും അടവ് ആണ്. ആശുപത്രികളും കഴിവതും ഒഴിവാക്കേണ്ടതുണ്ട് തല്ക്കാലം.
എല്ലാ രോഗികളും, ആശുപത്രിയിൽ പോകാൻ തല്ക്കാലം സൗകര്യം ഇല്ലാത്തവർ , വൃക്ക രോഗികളും ഹൃദ്രോഗികളും പ്രത്യേകിച്ച്, സ്ഥിരമായി കഴിയ്ക്കുന്ന മരുന്നുകൾ മുടങ്ങാതിരിയ്ക്കുക.
പ്രായം ഉള്ളവർ മറ്റുള്ളവരെ അപേക്ഷിച്ചു പെട്ടെന്ന് വിഷാദത്തിന് അടിപ്പെടും. അവരെ കുടുംബത്തിലെ ഒരംഗം ആയിത്തന്നെ കാണുക. ഒരു മൂലയിലേക്ക് ഒതുക്കാതിരിയ്ക്കുക.
എന്നാലും,
മാനസിക സമ്മർദ്ദം ഉണ്ടാവുന്ന വിഷയങ്ങൾ ഉദ ഇപ്പോഴത്തെ കൊവിഡ്, സാമ്പത്തിക പ്രശ്നങ്ങൾ, ജോലി ബിസിനസ് നഷ്ടപ്പെടൽ തുടങ്ങി വിഷയങ്ങൾ വയോജനങ്ങളുടെ മുന്നിൽ കഴിവതും അവതരിപ്പിയ്ക്കാതിരിയ്ക്കുക.
ഓർമ്മ കുറവ്, മറവി രോഗം ഉള്ളവരെ അവർ സ്ഥിരമായി ഉപയോഗിയ്ക്കുന്ന മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് കഴിവതും മാറ്റാതിരിയ്ക്കുക. മുറിയും, കിടക്കയും അവരുപയോഗിയ്ക്കുന്ന മറ്റ് സാധനങ്ങളും എന്തിന് പരിചരണം നൽകുന്ന ആൾ മാറിയാലും അവർ ചിലപ്പോൾ പരിഭ്രാന്തർ ആകാനിടയുണ്ട്.

 819 total views,  3 views today

Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »