ഈ പോസ്റ്റ് വായിച്ചാൽ നിങ്ങൾക്ക് ഇന്ത്യൻ രാഷ്ട്രീയക്കാരെ ഒന്നടങ്കം എടുത്തു കിണറ്റിൽ ഇടാൻ തോന്നിയേക്കാം

0
114

ഡോ ഗംഗ എസ് എഴുതിയത്

1:ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മൊറിസൺ ഒരിക്കൽ ഒരിടത്ത് നിന്ന് പ്രസംഗിച്ചപ്പോൾ, ഒരല്പം കയറി നിന്ന് പോയി. ആ സ്ഥലത്തിന്റെ ഉടമസ്ഥൻ പ്രധാനമന്ത്രിയോട് അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് മാറി നിൽക്കാൻ പറഞ്ഞു. പ്രധാനമന്ത്രി സോറി പറഞ്ഞു, അദ്ദേഹം പിന്നോട്ട് മാറി നിന്നു. ഇവിടെ ആണെങ്കിൽ പ്രധാനമന്ത്രിയുടെ സ്ഥാനത്ത് മുഖ്യമന്ത്രിയോ സാധാരണ മന്ത്രിയോ പോലും ആവണമെന്നില്ല സാധാരണ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ആയാലും മതി, പൗര ബോധം പഠിപ്പിക്കാൻ വന്ന സാധാരണക്കാരനായ സ്ഥലം ഉടമയെ അന്ന് തന്നെ പൊക്കിയിരിക്കും. കള്ള കേസിൽ കുടുക്കി, സാറിനോട് മാറി നിൽക്കാൻ പറയാൻ നീയാരെടാ…..എന്ന ചോദ്യത്തോടെ ആവും വരവേൽപ്. ബാക്കി എന്താണ് എന്നത് ഊഹിക്കാം.

2: ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ഒരു റെസ്റ്റാറന്റിന്റെ പുറത്ത് കാത്തു നിൽക്കുന്നു. കാരണം മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്കേ അവിടെ സീറ്റുള്ളൂ. അങ്ങനെ ചെയ്തില്ല എന്നത് കൊണ്ട് അവരും സുഹൃത്തും പുറത്ത് കുറച്ച് കാത്ത് നിൽക്കേണ്ടി വന്നു. ഇവിടെ ആണെങ്കിൽ റെസ്റ്റോറന്റുടമ കഴിച്ച് കൊണ്ടിരിയ്ക്കുന്ന ആരെയെങ്കിലും പുറത്താക്കി വി ഐ പി യെ നേരിട്ട് വന്ന് സ്വീകരിച്ച് ക്ഷമ പറഞ്ഞ് കരഞ്ഞു കാല് പിടിച്ച് അകത്തു കൊണ്ട് ഇരുത്തും. കാരണം അയാളുടെ റെസ്റ്റോറന്റിൽ ഉടനെ ഉണ്ടാകാൻ പോകുന്ന ഒരു പരിശോധനയും പിന്നാലെ പൂട്ടിക്കുലും . ചിലപ്പോൾ പിഴയും അടയ്‌ക്കേണ്ടി വരും.

3: നോർവീജിയൻ പ്രധാനമന്ത്രി ഏന സ്വബെർഗ് കൊവിഡ് പ്രോട്ടോകോൾ തെറ്റിച്ച് ഒരു പാർട്ടിക്ക് ആളെ കൂട്ടി. അവർക്ക് പിഴയിട്ടു. അവരത് അടച്ചു. ഇവിടെ ആണെങ്കിൽ അങ്ങനെ പിഴ ഇട്ട ഉദ്യോഗസ്ഥരുടെ ജോലി തെറിക്കും, അല്ലെങ്കിൽ തരം താഴ്ത്തിപ്പെടും സ്ഥലം മാറ്റപ്പെടും.

ഇവിടെ അതെല്ലാം വിവാദ വിഷയങ്ങൾ ആക്കിയേനെ മാധ്യമങ്ങൾ. അവർ ഇരു കൂട്ടർ വ്യത്യസ്ത മത ജാതി രാഷ്ട്രീയ ചേരികളിൽ ഉള്ളവരായത് കൊണ്ടാണ് ഭരണാധികാരികളോട് അങ്ങനെ പെരുമാറിയത് . അതാണ് കാതലായ പ്രശ്നം എന്ന് പറഞ്ഞു രണ്ട് കൂട്ടർ ചേരി തിരിഞ്ഞ് പരസ്പരം ഉള്ള ഗ്വാ ഗ്വാ വിളികൾ കൊണ്ട് fb നിറഞ്ഞേനെ.അങ്ങനെ മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിലെ സാധാരണ പൗരന്മാരായ, സ്ഥലം ഉടമയും റെസ്റ്റോറന്റ് ഉടമയും സർക്കാർ ഉദ്യോഗസ്ഥരും ചെയ്ത അബദ്ധം ഒന്നും ഇവിടെ ഉള്ള ‘ബോധം ‘ഉള്ള പൗരൻമാർ ചെയ്യില്ല. അതിനുള്ള ‘വിവരവും വിവേകവും’ നമുക്കുണ്ട്.

ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, നോർവേ തുടങ്ങി വികസിത രാജ്യങ്ങളിലുള്ളതാണ് ഉയർന്ന എന്നല്ല, ശരിയായ പൗര ബോധം. സിവിക് സെൻസ് ഇല്ലാത്തവർ അവിടങ്ങളിൽ ഒരിയ്ക്കലും ആ സ്ഥാനത്ത് എത്തില്ല. ജനങ്ങൾ എത്തിക്കില്ല.നമുക്ക് അത് ശീലം ഇല്ല. ഓച്ഛാനിച്ച് നിന്നേ ശീലമുള്ളു. അല്ലെങ്കിൽ പണി കിട്ടും.ഇവിടെ രാജഭരണത്തിന്റെ അവശേഷിപ്പുകൾ കാര്യമായി തന്നെ ഉണ്ട്. ജന്മി കുടിയാൻ അടിമ ഉടമ ബന്ധങ്ങൾ ആണ് പൗരന്മാർക്ക് ഇടയിൽ. രണ്ട് പൗരന്മാർ ഒരിയ്ക്കലും തുല്യർ അല്ല.

രാജാക്കന്മാർക്ക് ഒരു നിയമം പ്രജകൾക്ക് മറ്റൊരു നിയമം. അതാണ് ഇന്ത്യ മോഡൽ ജനാധിപത്യം. പ്രത്യേകിച്ച് കേരള മോഡലും. രാജാവ് എന്നതിന് ഇവിടെ ഭരണാധികാരികൾ, മത – രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, സമ്പന്നർ, സെലിബ്രിറ്റികൾ എന്നെല്ലാം നാനാർത്ഥങ്ങൾ ഉണ്ട്. അനർത്ഥങ്ങൾ.ഈയിടെ ബ്രിട്ടീഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ മരിച്ചപ്പോൾ കൊവിഡ് പ്രോട്ടോകോൾ അവർ കർശനമായി പാലിച്ചത് നമ്മൾ കണ്ടതാണ്.നമുക്ക് അത് വെറുതെ കാണാൻ മാത്രമുള്ളതാണ്. അതിൽ നിന്നൊന്നും പഠിയ്ക്കാൻ ഇല്ല.

കൊവിഡ് പ്രോട്ടോകോൾ അല്ല അതിനപ്പുറം ആയാലും നമ്മൾ അതിലും വെള്ളം ചേർക്കും. വെള്ളം വീഞ്ഞ് ആക്കുന്നതിലല്ല വീഞ്ഞ് വെള്ളം ആക്കുന്നതിൽ ആണ് നമുക്ക് മിടുക്ക്.ഗൗരിയമ്മ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒറ്റയാത്തി പട്ടാളം ആണ്. അവർക്ക് പകരം അവരെ ഉള്ളൂ. സ്ത്രീകളുടെ അഭിമാനം ആണ്. പ്രണാമം. പക്ഷേ –