ഗംഗ എസ്

ഒറ്റപ്പെട്ടു പോയതും വീണു പോയതുമായ സ്ത്രീയെ വീണ്ടും ഒറ്റപ്പെടുത്താനും കുറ്റം പറയാനും സമൂഹം പ്രത്യേകിച്ച് സ്ത്രീകൾ മുന്നിൽ നിൽക്കും.അതേ സമയം ഒരു പുരുഷൻ ഒറ്റപ്പെട്ടാൽ അല്ലെങ്കിൽ വീഴ്ച ഉണ്ടായാൽ മറ്റു പുരുഷൻമാർ ഒപ്പം നിന്ന് സഹായിക്കും.വീണു പോയതും നിസ്സഹായ ആയതുമായ ഒരു സ്ത്രീ ഒരിക്കലും എഴുന്നേൽക്കരുത്. എല്ലാ കുറ്റവും കഴിയുമെങ്കിൽ അവളിൽ കെട്ടി വയ്ക്കും. അവൾ ആർക്കും മാതൃക ആവരുത് എന്നതാണ് അതിന് പിന്നിലുള്ള പൊതു ബോധം. അത് കണ്ടു മറ്റു സ്ത്രീകൾ ഒരിക്കലും അവളുടെ വഴിയിൽ നടക്കരുത്. ‘പിഴച്ചവളുടെ വഴി ‘എന്ന് അവിടെ ബോർഡ് വയ്ക്കും.

ഗതികേടിൽ എടുത്തണിയേണ്ടി വന്ന പുരുഷ വേഷത്തിന് പിന്നിൽ അവർ, ശ്രീമതി ആനി ശിവ സദാ ഒരു ചിരി ഒരുക്കി വച്ചു. ആ ചിരിക്ക് പിന്നിൽ മനസിലേക്ക് ആണ്ടു പോയ ഒരു കണ്ണീർ നദി ഉണ്ടാവണം . പുറമേ കാണാൻ പറ്റാതെ വറ്റി വരണ്ടുപോയ ഒന്ന്. അവരുടെ ചിരി മലയാളിയുടെ സ്ത്രീയെ കുറിച്ചുള്ള വികലമായ പൊതുബോധത്തെ കീറി കടന്നു പോകുന്ന ഒരു മിന്നലാണ്. അതങ്ങനെ നിൽക്കട്ടെ.

ഇവിടെ എത്ര? എന്ത് സംവിധാനങ്ങൾ ഉണ്ട്? അങ്ങനെ ഏകാകിയായ ഒരു സ്ത്രീയെ സഹായിക്കാനും സംരക്ഷിയ്ക്കാനും. അങ്ങനെ ഒന്നുണ്ടെങ്കിൽ അതെത്ര സ്ത്രീകൾക്ക്‌ പ്രയോജനപ്പെടുന്നു?
അങ്ങനെ ശക്തമായ കുറ്റമറ്റ ഒരു സ്ഥാപനവും സംവിധാനവും ഉണ്ടെങ്കിൽ സ്ത്രീധന പീഡനങ്ങൾ ഉൾപ്പെടെയുള്ള അനുഭവങ്ങളിൽ പെട്ട് ഒറ്റപ്പെടുന്ന, ജീവിതം നിലയ്ക്കുന്ന സ്ത്രീകൾ ആത്മഹത്യ അല്ലെങ്കിൽ വീടകങ്ങളിൽ ഒടുങ്ങേണ്ടി വരില്ലായിരുന്നു.

എഫ്ബിയിലെയും അല്ലാതെയും ഉള്ള സുഹൃത്തുക്കളെ എല്ലാവരെയും കാണാൻ താല്പര്യം ഉണ്ട്. പക്ഷേ സുഹൃത്തല്ലാത്ത ഒരാളെ നേരിട്ട് കാണണം എന്ന് തോന്നുന്നത് ശ്രീമതി ആനി ശിവയെ ആണ്. എന്ത്കൊണ്ടോ,അവരുടെ ചിത്രങ്ങൾ വിഡിയോ ഒക്കെ സോഷ്യൽ മീഡിയയിൽ കാണുമ്പോൾ , സ്കൂളിൽ പഠിച്ച കുചേലവൃത്തത്തിലെ വരികൾ വിഷാദത്തോടെ ഓർക്കും.

‘എന്ത് കൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു ധീരനായ
ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിടുന്നു’
ധീരന്മാർ കരയാറില്ല, ധീരകളും.
സല്യൂട്ട് ശ്രീമതി ആനി ശിവ

 

You May Also Like

കുടവയറന്റെ നൃത്തം ദിവസങ്ങള്‍ കൊണ്ട് യൂട്യൂബില്‍ വമ്പന്‍ ഹിറ്റ് !

ഒരു പക്ഷെ നിങ്ങളെക്കാള്‍ അടിപൊളിയായി ഈ കുടവയറന്‍ നൃത്തം ചെയ്തേക്കും. അത്രയ്ക്ക് ആരധകരെയാണ് കേവലം 5 ദിനം കൊണ്ട് ഇദ്ദേഹം നേടിയെടുത്തത്. 5 ദിനം കൊണ്ട് 10 ലക്ഷത്തിലേറെ തവണ പ്ലേ ചെയ്യപ്പെട്ട ഈ വീഡിയോ നിങ്ങളെ കുറച്ചു സമയം ചിരിയുടെ ലോകത്തെത്തിക്കും എന്ന കാര്യം തീര്‍ച്ചയാണ്.

ദളിതത്വത്തിന്‍റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍

സനാതന ധര്‍മ്മത്തിന്റെ അനാദിയായ യാത്രകളില്‍ എവിടെ നിന്നോ തറഞ്ഞു കയറിയ ഒരു കുപ്പിചില്ലിന്‍ കഷണമായിരുന്നു ജാതി അസമത്വങ്ങള്‍. അത് ഒഴുക്കിയ ചോര അമരത്വം ആര്‍ജിതമാണ് എന്ന് പറയപ്പെടുന്ന മതത്തിന്‍റെ മജ്ജയും മാംസവും ഒഴുക്കി കളഞ്ഞ് അതിനെ എത്ര മൃത പ്രായം ആക്കി എന്ന് അറിയണം എങ്കില്‍ ആ കാലത്ത് “അവര്‍ണ്ണന്‍” എന്ന് ആരോപിക്കപ്പെട്ടു ജീവിക്കുക തന്നെ വേണമായിരുന്നു . ഇന്ന് ആ കാലത്തിന്‍റെ യാതോരടയാളങ്ങളും കണ്മുന്നില്‍ ഇല്ലാതെ അതിനെ പറ്റി പറയാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നേക്കാം . എന്തായാലും അതല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശം . ഒരാമുഖമായി അതിലേക്ക് ശ്രദ്ധ ക്ഷണിച്ചു എന്ന് മാത്രം .

മോദി പ്രധാനമന്ത്രിയായി കയറി അന്നു തുടങ്ങിയതാണ് ഇതുപോലുള്ള ഉളുപ്പില്ലാത്ത ന്യായീകരണങ്ങൾ

ആറേഴ് വർഷമായി ഈ രാജ്യത്തെ മുച്ചൂടും നശിപ്പിച്ച കേന്ദ്ര സർക്കാരിൻ്റെ സർവ്വ നെറികെട്ട എല്ലാ പ്രവർത്തികളേയും സംഘികൾ ന്യായീകരിച്ചിട്ടുണ്ട് ,ഘർവാപ്പസിയിൽ തുടങ്ങിയതാണത്

“എന്റെ ചേട്ടനല്ലേ, ഒരു ആഗ്രഹം പറഞ്ഞാൽ പിന്നെ അതു അങ്ങോട്ട്‌ സാധിച്ചു കൊടുക്കാണ്ട്, എന്നാ പിന്നെ ഇങ്ങള് പിടിച്ചോളിൻ”!

കഴുഞ്ഞ കുറച്ചു ആഴ്ചകൾക്കു മുൻപ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു ഫോട്ടോഷൂട്ട് ആണ് ചർച്ചാവിഷയം. ഭാര്യയുടെ…