fbpx
Connect with us

COVID 19

നാണയത്തിനു മാത്രം അല്ല, കൊറോണയ്ക്കും രണ്ട് വശം ഉണ്ട്

ലോക്ക് ഡൗൺ കാലത്ത് ഫ്ലാറ്റിൽ ഇരിയ്ക്കുമ്പോൾ, ശ്രദ്ധിച്ച ഒന്ന്, മുൻപ് കേട്ടിട്ടില്ലാത്ത പുതു കിളികളുടെ കരച്ചിലുകൾ, വെറും കരച്ചിലുകൾ അല്ല പാട്ടുകൾ ആണ്. ഇതിന് മുൻപ് അവ പാടിയിരുന്നില്ലേ

 113 total views

Published

on

ഡോക്ടർ ഗംഗ. എസ്

നാണയത്തിനു മാത്രം അല്ല കൊറോണയ്ക്കും രണ്ട് വശം ഉണ്ട്

ലോക്ക് ഡൗൺ കാലത്ത് ഫ്ലാറ്റിൽ ഇരിയ്ക്കുമ്പോൾ, ശ്രദ്ധിച്ച ഒന്ന്, മുൻപ് കേട്ടിട്ടില്ലാത്ത പുതു കിളികളുടെ കരച്ചിലുകൾ, വെറും കരച്ചിലുകൾ അല്ല പാട്ടുകൾ ആണ്. ഇതിന് മുൻപ് അവ പാടിയിരുന്നില്ലേ. കേൾക്കാഞ്ഞത് ആണോ. എന്നാലും ഇത്രയും കർണ്ണ മധുരമായി അവ പാടിയിട്ടുണ്ടാവില്ല. പ്രകൃതി ആഘോഷിയ്ക്കുക ആണ് കോവിഡ് കാലത്തെ. തീർച്ചയായും ഈ ലോക്ക് ഡൗൺ കഴിയുമ്പോൾ പക്ഷി മൃഗാദികളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടാവും. എല്ലാ വൃക്ഷ ലതാതിദികളും പേടി കൂടാതെ വളർന്നിട്ടുണ്ടാവും. കോവിഡ് കാലം തീരരുതേ എന്ന് അവയും, തീരണേ എന്ന് മനുഷ്യനും തമ്മിൽ വടം വലി. കുറച്ചു സമയം എടുത്താലും മനുഷ്യൻ തന്നെ ജയിയ്ക്കും. കൊറോണയും സംഘവും തോൽക്കും.

പ്രകൃതിയെ, പക്ഷി മൃഗാദികളെ നോവിയ്ക്കാതെ ജീവിയ്ക്കാം , എന്നത് ഉട്ടോപ്യൻ ആഗ്രഹം ആണ്. എന്നാലും അവയ്ക്കും കൂടി കരുതൽ വേണം എന്ന് ഈ കൊറോണ കാലം ഓർമ്മിപ്പിക്കുന്നു. ഭൂമിയുടെ നിലനില്പിന് ഭീഷണി മനുഷ്യൻ മാത്രം ആണ്.പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ കൊണ്ട് ഭൂമിയിൽ മാത്രം അല്ല അന്തരീക്ഷവും വരെ മലിനപ്പെട്ടു. അമിത ഉപഭോഗം ഒരു കാരണം മാത്രം ആണ് . അങ്ങനെ ലോകം വെട്ടിപ്പിടിച്ച മനുഷ്യനെ ആണ് സൂപ്പർ വൈറസ് കൊറോണ കയറോ കെണിയൊ ഇല്ലാതെ കെട്ടി ഇട്ടത്. ഈ ലോക്ക് ഡൗൺ കാലത്ത് കുറച്ചു പേരെങ്കിലും മിതവ്യയം ശീലിച്ചിട്ടുണ്ടാവണം. പ്രകൃതിയിലേക്ക് തല്ക്കാലം എങ്കിലും മടങ്ങിയിട്ടുണ്ടാവും. ധൂർത്തും ആഡംബരവും ഉപേക്ഷിച്ചിട്ടുണ്ടാവും.

വ്യക്തി ശുദ്ധി, വാക്ശുദ്ധി, മനഃശുദ്ധി, കർമ്മ ശുദ്ധി, പരിസര ശുദ്ധി എന്നിങ്ങനെ പഞ്ച ശുദ്ധികൾ ആണ് മനുഷ്യൻ പാലിയ്ക്കേണ്ടത്. അത് നിർബന്ധിത മായി ലോക്ക് ഡൗൺ കാലത്ത് അടിച്ചേൽപ്പിയ്ക്കപ്പെട്ടതിനു കാരണം കൊറോണ തന്നെ അല്ലേ. ഒന്ന് ശ്വാസം വിട്ടിട്ട് എത്ര കാലമായി എന്ന് പ്രകൃതിയും മനുഷ്യൻ ഒഴിച്ചുള്ള ജീവജാലങ്ങളും എന്നും തമ്മിൽ തമ്മിൽ ചോദിയ്ക്കുന്നുണ്ടായിരുന്നു കാണും. കൊറോണ അതിന് ഒരു പ്രതിവിധി കണ്ടു പിടിച്ചു, സ്വയം അവതാരം എടുത്തുകൊണ്ട് . എല്ലാത്തിനും ഒരേ ഒരു കാരണം 0.5 മൈക്രോൺ മാത്രം വലിപ്പമുള്ള ഒരു വൈറസ്. കാരണങ്ങൾക്കെല്ലാം കാരണമായ ഏതോ അജ്ഞാത ശക്തി അതിന് അനുവാദം കൊടുത്തിട്ടുണ്ടാവും.

Advertisementമനുഷ്യൻ ലോകത്തെ രണ്ടായി തിരിച്ചിരിയ്ക്കുന്നു. കൊറോണയ്ക്ക് മുൻപും ശേഷവും.കൊറോണയ്ക്ക് മുൻപുള്ള ലോകം പുനഃസൃഷ്ടിയ്ക്കാൻ ആണ് മനുഷ്യന്റെ ഇപ്പോഴത്തെ കഠിന ശ്രമം. അതെങ്ങനെ ആയി തീരും എന്ന് തല്ക്കാലം അറിയാൻ വഴിയില്ല.അതിന് ആദ്യം വഴി തടസ്സം ആയി നിൽക്കുന്ന വൈറസ് മാറണം . കൊറോണയും ലോകത്തെ രണ്ടായി തിരിച്ചിരിയ്ക്കുന്നു.മനുഷ്യ രാശി ഒരു വശത്തും മറ്റ് ജീവജാലങ്ങളും പ്രകൃതിയും മറുവശത്തും. താൽക്കാലികമായിട്ടെങ്കിലും കൊറോണ പക്ഷം ജയിച്ചിരിയ്ക്കുന്നു. കൊറോണ , കടന്ന് കയറ്റത്തിനും അടിച്ചമർത്തലുകൾക്കും ചൂഷണങ്ങൾക്കും നിരന്തരം വിധേയത്വമായിക്കൊണ്ടിരിയ്ക്കുന്ന ദുർബലമായ രണ്ടാമത്തെ വിഭാഗത്തിന്റെ പക്ഷം ആണ് പിടിച്ചിരിയ്ക്കുന്നത്.

പകലും സ്വാതന്ത്ര്യത്തോടെ ഇറങ്ങി നടക്കുന്ന പെൻഗ്വിനുകളും, ആനകളും, മാനുകളും, പുള്ളി പുലികളും, വന്യ മൃഗങ്ങളും, മുംബൈയിൽ കൂട്ടത്തോടെ ഇറങ്ങിയ രാജഹംസങ്ങളും, തെളിഞ്ഞു ഒഴുകുന്ന നദികളും നിശ്ചലമായ ക്വാറികളും വായു മലിനീകരണം ഇല്ലാത്ത അന്തരീക്ഷവും.. അങ്ങനെ ലോകം കുറെ കാലങ്ങൾ ആയി മറന്ന് പോയ ചില കാഴ്ചകൾ കണ്ടു. പഞ്ചാബിൽ ഇരുന്ന് ഹിമാലയം കാണാമെന്നു വാർത്ത. ഇങ്ങനെ ലോക്ക് ഡൗൺ നീണ്ടു പോയാൽ, കേരളത്തിലെ പശ്ചിമ ഘട്ടത്തിൽ കയറി നിന്നാൽ ഹിമാലയം കാണാൻ പറ്റുമായിരിയ്ക്കുമോ എന്തോ. എന്തായാലും മനുഷ്യൻ ഒഴികെ ഉള്ള ജൈവ അജൈവ ലോകത്തിന് ഒരു ഭാഷ ഉണ്ടാവും, കൊറോണയ്ക്ക് നന്ദി പറയാൻ വേണ്ടി മാത്രം ജന്മം കൊണ്ട അല്ലെങ്കിൽ കടമെടുത്ത ഭാഷ. അതിന് മറുപടി ആയി ചരങ്ങൾ ആയ പക്ഷിമൃഗാദികളോട് ഞാൻ ഉണ്ട് പേടിയ്‌ക്കേണ്ട, ഇറങ്ങി നടന്നോളൂ എന്ന് കൊറോണയും പറയുന്നുണ്ടാവും. അങ്ങനെ നോക്കുമ്പോൾ കൊറോണ മനുഷ്യർക്കും മനുഷ്യരെ ആശ്രയിച്ചു കഴിയുന്ന ജീവജാലങ്ങൾക്കും വില്ലനും ഭൂമിയിൽ ഉള്ള മറ്റെല്ലാത്തിനും നായകനുമാണ്.

ഇത് വരെ ജലാശയങ്ങൾ എല്ലാം അപകടകരമായ രീതിയിൽ മാലിന്യങ്ങൾ കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു. എത്ര കോടികൾ ചിലവാക്കിയിട്ടും അവ മിക്കതും ശുദ്ധിയായില്ല. കൊറോണ എല്ലാം ഒന്ന് വൃത്തിയാക്കി എടുത്തു. അഥവാ മനുഷ്യ ഇടപെടൽ ഇല്ലാഞ്ഞപ്പോൾ സ്വയം ശുദ്ധി ആവാൻ കഴിഞ്ഞു. അപ്പോഴും ഹോട്ടലുകളും ഇറച്ചിക്കടകളും ഇല്ലാഞ്ഞിട്ട് ആവും ഇവിടെ കാണാറുള്ള തെരുവ് നായക്കൂട്ടം എങ്ങോട്ടോ അപ്രത്യക്ഷമായി. നാട്ടു മൃഗങ്ങൾക്ക് ഇത് കഷ്ടകാലം. 800 കോടിയ്ക്ക് അടുത്ത് ഉള്ള മനുഷ്യരാശിയ്ക്ക് ഏറ്റവും അപകടകാരി ആണ് കൊറോണ എങ്കിലും ഭൂമിയ്ക്കും പ്രകൃതിയ്ക്കും മൃഗങ്ങൾക്കും ഏറ്റവും ഉപകാരി ആയി തീർന്നിട്ടുണ്ട്. അതങ്ങനെ ആണ് ഒന്ന് ചീയുമ്പോൾ മറ്റൊന്നിനു വളം ആകുന്നു.

ശക്തനായ മനുഷ്യന്റെ ആക്രമണത്തിൽ നിന്ന് രക്ഷ നേടുക അത്ര എളുപ്പം അല്ല പ്രകൃതിയ്ക്ക്. അതിനൊരു പരിച വേണം. ശുദ്ധീകരണം ആവശ്യമുണ്ടായിരുന്നു. ഇപ്പോൾ അതിർത്തികളിൽ യുദ്ധങ്ങളില്ല.പോർവിളികൾ കേൾക്കാനില്ല. ആയുധപ്പുരകളിൽ ചിലന്തികൾ വലകെട്ടുന്നു. പൂച്ച പെറ്റു കിടക്കുന്നു. ചിതലരിയ്ക്കുന്നു. മനുഷ്യന് മാത്രം അല്ല പ്രകൃതിയ്ക്കും വിനാശകാരമായ ആയുധങ്ങൾ പ്രത്യേകിച്ച് അണ്വായുധങ്ങൾ, ഈ കോവിഡ് കാലത്ത് ഭരണം ദുർബലമായ ഏതെങ്കിലും രാജ്യത്ത്, അവ ഏതെങ്കിലും തീവ്രവാദികൾക്ക് കിട്ടിയാൽ ഉള്ള അവസ്ഥ. മനുഷ്യൻ മനുഷ്യനോട് അല്ല യുദ്ധം ചെയ്യേണ്ടത്. കൊറോണയോട് ചെയ്യട്ടെ തല്ക്കാലം. ഇതിനൊരു മറുവശം ഉണ്ട്, ഇങ്ങനെ ഇതൊന്നും ഇല്ലാതെ അല്ലാതെ ജീവിതം ഉണ്ടോ.അങ്ങനെ രണ്ടിനുമിടയിൽ തുലനം ചെയ്തുകൊണ്ട് ഭൂമിയിലെ സകലതും, ചേതനയുള്ളതും അചേതനമായതും കാലചക്രത്തിന്റെ ഉരുളലിൽ മുന്നോട്ട് പോകട്ടെ !!

Advertisement 114 total views,  1 views today

Advertisement
Entertainment27 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment47 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy3 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement