തെറ്റെന്നു നാം വിധിയെഴുതുന്ന പലതും നാം ചെയ്തിട്ടുണ്ടാകാം, നമ്മൾ മാത്രം അറിഞ്ഞുകൊണ്ട്

95

ജിമ്മി മാത്യു 

നഗ്ന ബോഡി ആർട്ടും ശരി തെറ്റുകളുടെ ജബ ..ജബാ ഇസവും .

ഒരു മൈനർ ഉൾപ്പെട്ട പ്രശ്നത്തിന് തീർപ്പ് കല്പിക്കാൻ മിക്കവർക്കും വലിയ ബുദ്ധിമുട്ടില്ല. എന്തായാലും തെറ്റാണ്, എന്റെ അഭിപ്രായത്തിൽ. കുട്ടികൾക്ക് ദോഷം ഉണ്ടായേക്കാം. തീരെ അഭിലഷണീയം ആയി തോന്നിയില്ല.
എന്നാൽ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?
വേറൊരു സ്ത്രീയെ സങ്കല്പിക്കു.
സ്വന്തം മകൻ 18 വയസ്സ് ആയത് ആണെന്ന് വിചാരിക്കു.
കുറച്ചു കൂടി കടന്നു- പ്രേമ ലീലകൾ ആണ് കാണിച്ചിരിക്കുന്നത്.
ശരിയാണോ തെറ്റാണോ?
ഒറ്റയടിക്ക് തെറ്റാണ് എന്ന് മിക്കവരും പറയും. ഇനി കുഴപ്പമില്ല എന്നു പറയുന്നവർ ഒന്ന് സ്വയം ആലോചിച്ചു നോക്കൂ. പെട്ടന്ന് ഒരു വെറുപ്പ് അഥവാ അറപ്പ് തോന്നിയില്ലേ? എനിക്ക് നിശ്ചയമായും തോന്നി.
അപ്പൊ ചില ചോദ്യങ്ങൾ ചോദിക്കട്ടെ.
“അല്ല – അതിന് എന്താണ് ഒരു പ്രശ്നം ? പ്രായപൂർത്തി ആയവരല്ലേ?
ആരെയും അവർ ഉപദ്രവിക്കുന്നില്ല .”
“ഛെ- എന്നാലും അങ്ങനല്ലല്ലോ .”
“എങ്ങനല്ല ? സീ — ആർക്കും ഒരു ശല്യവുമില്ല. എങ്ങനെ ജീവിക്കണം എന്നുള്ളത് അവരുടെ അവകാശം അല്ലെ ? വേറെ ആർക്കും ഉപദ്രവം ഇല്ലാതിരുന്നാൽ പോരെ ?”
“എന്നാലും … എന്തുട്ടോ ഒരു പ്രശ്നണ്ട് . ല്ലേ …അങ്ങനല്ലല്ലോ ..”
“എങ്ങനല്ലല്ലോ? പറയ് ഗഡീ …എങ്ങനല്ലല്ലോ ?”.
“അത് …..ഈ ….ബ് ….”
അതായത് — നമുക്ക് ഒന്നും മിണ്ടാൻ പറ്റുന്നില്ല . ജബ ജബ സ്റ്റേജ് ആയി .
ജോനാഥൻ ഹാറ്റ് എന്ന ഒരു മനഃ ശാസ്ത്രജ്ഞൻ ആണ് ഈ സംഭവം ആദ്യമായി കണ്ടു പിടിച്ചത് . അതായത് മാനുഷമ്മാരുടെ ശരി തെറ്റുകൾ എല്ലാം വാക്കുകളിലൂടെ വിശദീകരിക്കാൻ പറ്റില്ല . പല തെറ്റുകളും അങ്ങനെ വാക്കുകളിലൂടെ വിശകലനം ചെയാം . എന്നാൽ ചിലവ പറ്റില്ല . ഇതിനു ജോണേട്ടൻ ഒരു ബയങ്കര പേരാ കാച്ചി – “മോറൽ ഡംബ് ഫൗണ്ടിങ് (moral dumb founding ).
നമുക്ക് ശരി തെറ്റുകളുടെ ജബ ജബാ ഇസം എന്ന് വിളിക്കാം . ചുരുക്കം – ‘ജബ ജബ ‘.
മോറൽ സൈക്കോളജി എന്ന ഒരു ശാസ്ത്ര ശാഖാ ഉണ്ട് . മനുഷ്യ സമൂഹങ്ങളിലെ ശരി തെറ്റുകളുടെ ഒരു പഠനം ആണ് ഇത് . കുറെ ശരി തെറ്റുകൾ ശാസ്ത്രജ്ഞരും താത്വിക വിദ്വാൻമാരും വള വളാ വാക്കുകൾ കൊണ്ട് പറഞ്ഞു വച്ചിട്ടുണ്ടായിരുന്നു , ജോണേട്ടൻ ഫീൽഡിൽ വരുന്നതിനു മുൻപ് . അതൊന്നും ഇവർ ലംഖിക്കുന്നില്ല !
അതായത് – നല്ലവർ ആയ ആണുങ്ങളെ , പെണ്ണുങ്ങളെ , എല്ലാരുംകളെ :
ദ്രോഹം(ശരി – ദയ ) – അവർ ആർക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല (എല്ലാരും യോജിക്കണം എന്നില്ല. അതിലേക്ക് പിന്നെ വരാം ). പക്ഷെ ശരിക്കും നടന്ന സംഭവത്തിൽ കുട്ടിയോട് ദ്രോഹം ഉണ്ട്. ഇവിടെ ജബ ജബ അടിക്കേണ്ട കാര്യം ഇല്ല.
ഇതാണ് ഏറ്റവും പ്രധാനം . പിന്നെ രണ്ടു വലിയ ശരികൾ കൂടി ഉണ്ട് :
നമ്മോടു നല്ലതു ചെയ്തവരോട് നമ്മൾ നല്ലത് ചെയ്യണം. (fairness / reciprocity )- അത് അവർ ഏതു തരത്തിൽ ആണ് ലംഖിച്ചത് ?
സ്വാതന്ത്ര്യം (liberty )- മറ്റുള്ളവരെ അല്ലെങ്കിൽ പൊതു സമൂഹത്തിന്റെ സ്വാതന്ത്രത്തില് കൈ കടത്താതെ , ആർക്കും ദ്രോഹം ചെയ്യാതെ ഇഷ്ടമുള്ളത് ചെയ്യാനുള്ള അവകാശം (സ്വാതന്ത്ര്യം )- ഇത് സണ്ണി ലിയോണിന് ഉണ്ടല്ലോ . ഇതിനെ പറ്റി ചീത്ത പറയാൻ നമുക്ക് ആണ് അവകാശം ഇല്ലാത്തത്‌ !
യഥാർത്ഥ കറ കളഞ്ഞ ലിബറലുകളും , ഉന്നത വിദ്യാഭ്യാസം നേടിയ കുറെ അധികം പേരും ഈ ശരി തെറ്റുകൾ മാത്രമേ അംഗീകരിക്കുന്നുള്ളു എന്ന് ജോണേട്ടൻ മനസ്സിലാക്കി .
അപ്പൊ എല്ലാം കോംപ്ലിമെൻറ്സ് ആയല്ലോ . പിരിഞ്ഞു പോവാം ?
വരട്ടെ – ചില പ്രശ്നമുണ്ട് . ഇങ്ങനത്തെ കോടി മൂത്ത ലിബറലുകൾ പോലും ചില ചോദ്യങ്ങൾക്ക് മുന്നിൽ ജബ ജബാ ആവുന്നുണ്ട് എന്ന് ജോണേട്ടൻ കണ്ടെത്തി . അതായത് ചില കാര്യങ്ങൾ തെറ്റാണ് എന്ന് പെട്ടന്ന് പറയും – പക്ഷെ എന്ത് കൊണ്ടാണ് എന്ന് പറയാൻ പറ്റുന്നില്ല – ജബ ജബാ !

ഉദാഹരണം :
സാലിയും ബിജുവും സഹോദരനും സഹോദരിയും ആണ് . പ്രായ പൂർത്തി ആയവർ . രണ്ടു പേരുടെയും കല്യാണം കഴിഞ്ഞിട്ടില്ല . അവർ ഒരു യാത്രക്ക് പോകുന്നു . വെറുതെ ഒരു രസത്തിനു ലൈംഗികമായി ബന്ധപ്പെടാം എന്ന് വിചാരിക്കുന്നു , ചെയുന്നു . ഗർഭ നിരോധന മാർഗം ഉപയോഗിക്കുന്നുണ്ട്. അതിനു ഒരു ചാൻസും ഇല്ല . രണ്ടു പേരും അത് ആസ്വദിക്കുന്നു . ഇവർ ചെയ്തത് വേറെ ആരും അറിയുന്നില്ല . പിന്നീട് ഒരിക്കലും ഇത് ചെയ്യുക ഇല്ല എന്ന് തീരുമാനിക്കുകയും ചെയ്യുന്നു . ഇവർ ചെയ്തത് ശരിയാണോ ?
നിങ്ങൾ എന്ത് പറയുന്നു ?

മിക്ക മനുഷ്യരും ഇത് തെറ്റാണ് എന്ന് പറയും; പലരിലും വെറുപ്പും അറപ്പും ഉളവാക്കുകായും ചെയ്യും എന്ന് ജോണേട്ടൻ കണ്ടു പിടിച്ചു . എന്നാൽ എന്ത് തെറ്റാണ് ഇവർ ചെയ്തത് ? ശരിക്കും യുക്തി വാദി ആയ ഒരു ലിബറലിന്‌ ഇതിനു ഉത്തരം കണ്ടു പിടിക്കാൻ പറ്റില്ല . എന്നാൽ മിക്കവരും ആലോചിച്ചു എന്തെങ്കിലും പറയും . ഇതിൽ നിന്ന് ജോണേട്ടൻ ഒരു തീരുമാനത്തിൽ എത്തി .
ശരി തെറ്റുകൾ അറപ്പ് , അഥവാ വെറുപ്പ് എന്ന തോന്നലുകൾ നമ്മിലുണ്ടാക്കും . ഈ തോന്നൽ ആണ് ശരിയോ തെറ്റോ എന്ന തീരുമാനം എടുക്കാൻ നമ്മെ പ്രാപ്തർ ആക്കുന്നത് . വാചകം കൊണ്ട് – എന്താണ് ശരി, എന്താണ് തെറ്റ് – എന്ന് നമ്മൾ പറയുന്നത് , തീരുമാനം എടുത്തു കഴിഞ്ഞിട്ടുള്ള ന്യായീകരണങ്ങൾ മാത്രമാണ് .

ഇനിയും ഉണ്ട് ഉദാഹരണങ്ങൾ :

ഒരാൾ അത്യധികം സ്നേഹിച്ചിരുന്ന അച്ഛൻ മരിച്ചു പോയി . അയാൾ ദുഖിച്ചു കുറെ കരഞ്ഞു . രാത്രി ആയപ്പോൾ ഉത്തരത്തിൽ ഉള്ള എന്തോ എടുക്കാൻ അയാൾ അച്ഛന്റെ ശവ ശരീരത്തിൽ കയറി നിന്നു . ആ സമയത്തു ആരും അത് കണ്ടില്ല . ചെയ്തത് ശരിയോ തെറ്റോ ? തെറ്റെങ്കിൽ എന്ത് കൊണ്ട് ? ശവത്തിനു വേദനിക്കുമോ ? ആത്മാവ് ഉണ്ടെങ്കിൽ തന്നെ എന്ത് ? ആത്മാവ് ശരീരം വിട്ടു പോയില്ലേ ? ആത്മാവ് ഇല്ലെങ്കിൽ എന്തായാലും പ്രശ്നം ഇല്ലല്ലോ .
ജബ ജബ .

ഒരു സ്ത്രീ ഒറ്റക്ക് ജീവിക്കുക ആയിരുന്നു . ഒരു ദേശീയ പതാക വീട്ടിൽ കിടപ്പുണ്ടായിരുന്നു . കക്കൂസ് കഴുകാൻ അവർ നമ്മുടെ ദേശീയ പതാക ഉപയോഗിച്ചു . അത് പാടുമോ ?
പ്രശ്നമാണ് . ഒരു കാര്യം ഓർക്കണം – എല്ലാ ചോദിച്ച കാര്യങ്ങളും തെറ്റാണെന്നു എല്ലാവരും പറഞ്ഞില്ല . എന്നാൽ ആദ്യത്തെ , ദ്രോഹം , ന്യായം , അവകാശം എന്നിവ സംബന്ധിച്ച ശരി തെറ്റുകൾ എല്ലാവരും അംഗീകരിച്ചു വാക്കുകളാൽ ന്യായീകരിക്കുമ്പോൾ വേറെ ഒരു സെറ്റ് തെറ്റുകൾ തെറ്റാണെന്നു ആളുകൾ (എല്ലാവരും അല്ല ) പറയുന്നുണ്ടെങ്കിലും ജബ ജബാ സ്ഥിതി വരുന്നു .
ജോണേട്ടൻ വളരെ ഗവേഷണങ്ങളുടെ ഭാഗമായി മനുഷ്യർ ഇനിയും ഒരു മൂന്ന് ശരി തെറ്റുകൾ കൂടി അനുസരിച്ചാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത് എന്ന് കണ്ടെത്തി :
സ്വ ജാതി അഥവാ രാജ്യം അല്ലെങ്കിൽ ഗ്രൂപ്പിനോടുള്ള കൂറ്
ചിലരോടുള്ള ബഹുമാനം (വസ്തുക്കളോടും )
ദൈവികത അഥവാ പവിത്രത
ആദ്യത്തെ ഉദാഹരണത്തിന്, സ്വ ശരീരത്തോടുള്ള പവിത്രത – ഇതിനെതിരായി തെറ്റ് ചെയ്തു എന്ന് വേണമെങ്കിൽ വാദിക്കാം .
വേറൊന്നിന്, അപ്പന്റെ ശരീരത്തോട് ബഹുമാനം കൊടുത്തില്ല, ശരീരത്തിന്റെ പാവനത സൂക്ഷിച്ചില്ല, എന്നു പറയാം
ഈ ശരി തെറ്റുകൾ സമൂഹ ശരി തെറ്റുകൾ ആണ് – മനുഷ്യനെ സമൂഹമായി നില നിർത്താൻ ഈ ശരി തെറ്റുകൾ സഹായിക്കുന്നുണ്ട്.
എന്നാൽ എല്ലാവരും ഈ കാര്യങ്ങൾ അത് പോലെ സമ്മതിക്കണം എന്നില്ല . ഒരു ജാതിയുടെയോ സമൂഹത്തിന്റെയോ ആയിരിക്കില്ല വേറൊന്നിന്റെ .
ലിബറലുകൾ പ്രത്യക്ഷത്തിൽ ഇവയോട് അധികം പ്രതി പത്തി കാട്ടില്ല . അതായത് സ്വ സമൂഹത്തിൽ നിന്നുയർന്നു വേറിട്ട് ചിന്തിച്ചാലേ അങ്ങനെ കരുതാൻ പറ്റൂ എന്ന് തോന്നുന്നു . എന്നാലും ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇവ ഇല്ലാതെ ഒട്ടു പറ്റില്ല താനും .
സമൂഹ ശരി തെറ്റുകൾ ഗ്രൂപ്പ്കൾ തമ്മിൽ യുദ്ധം ഉണ്ടാക്കാൻ കാരണം ആവാം . എന്നാൽ ഇവ ഇല്ലാതെ പറ്റില്ല . പക്ഷെ സമൂഹ ശരി തെറ്റുകൾ കാലത്തിനും സമൂഹങ്ങൾക്കും അനുസരിച്ചു മാറിക്കൊണ്ടിരിക്കും എന്നത് ഒരിക്കലും മറക്കരുത് . അവ എപ്പോഴും എല്ലാവരിലും അടിച്ചേൽപിക്കാൻ ഉള്ളതല്ല .
അതായത് – മനുഷ്യ സമൂഹം സങ്കീർണമാണ് . പലപ്പോഴും വാക്കുകൾ കൊണ്ട് മാത്രം അളക്കാൻ പറ്റില്ല ചില കാര്യങ്ങൾ . പ്രത്യേകിച്ചും ശരി തെറ്റുകളുടെ കാര്യത്തിൽ .
എന്തൊക്കെ സമൂഹ ശരി തെറ്റുകൾ നമുക്ക് ഒഴിവാക്കാൻ പറ്റാത്തതായി ഉണ്ട്? ജബ ജബാ ശരി തെറ്റ് ചോദ്യങ്ങൾ എന്തെങ്കിലും നിങ്ങളുടെ ഭാവനയിൽ ? കമന്റ് ബോക്സിൽ പ്ലീസ് .