Connect with us

Health

തിരുമേനി ഒരു കാര്യം മനസിലാക്കണം, പൗരാണിക തഴമ്പും ചന്തിയിൽ തപ്പിക്കൊണ്ടിരുന്നാൽ പുരോഗതി ഒന്നും ഉണ്ടാവില്ല

ശരിയാ തിരുമേനി . ജീപ്പച്ചൻ വലിയ ഒരു സാംസ്കാരിക അഭിമാനി ഒന്നും അല്ല . രണ്ടായിരത്തഞ്ഞൂറു കൊല്ലം മുൻപ് മുതു മുതു മുത്തച്ചൻ സുശ്രുതച്ചായൻ നാസോ ലാബിയൽ ഫ്ലാപ്പും ആബ്‌സിസ് ഡ്രൈനേജുകളും തിമിരത്തിനു

 33 total views

Published

on

ജിമ്മി മാത്യു

ജീപ്പച്ചന്റ്റെ ഡയകോലും പാരമ്പര്യ സർജറിയും :

ശരിയാ തിരുമേനി . ജീപ്പച്ചൻ വലിയ ഒരു സാംസ്കാരിക അഭിമാനി ഒന്നും അല്ല . രണ്ടായിരത്തഞ്ഞൂറു കൊല്ലം മുൻപ് മുതു മുതു മുത്തച്ചൻ സുശ്രുതച്ചായൻ നാസോ ലാബിയൽ ഫ്ലാപ്പും ആബ്‌സിസ് ഡ്രൈനേജുകളും തിമിരത്തിനു കൗച്ചിങ്ങും ചെയ്യുമ്പോ അന്ന് നമ്മൾ ലോകത്തിലെ തന്നെ ഏറ്റവും ഉന്നതമായ ശസ്ത്രക്രിയാ പരമ്പരയുടെ ഉടമകൾ ആയിരുന്നെന്ന സത്യം ജീപ്പച്ചന്‌ അറിയാൻ പാടില്ലാത്തത് ഒന്നുമല്ല .അതിനു ശേഷം എ ഡി മുന്നൂറ് ആയപ്പോഴേക്കും ഒക്കെ കോഞ്ഞാട്ട ആയത് എന്ത് കൊണ്ടായിരുന്നു തിരുമേനി ? ആ ജാതി , ഈ ജാതി എന്ന് പറഞ്ഞു , മാമൂലുകളിൽ മുറുകെ പിടിച്ച് കാലത്തിന് അനുസരിച്ച് മുന്നോട്ട് നടക്കാത്തത് ആരുടെ തെറ്റാ തിരുമേനി ? അല്ല ഞാൻ ചുമ്മാ ചോയിക്കുവാ . നമ്മൾ വാതം , പിത്തം , കഫം എന്ന് പറഞ്ഞ് നടന്നപ്പോ ഗ്രീസിൽ ഹിപ്പോക്രാറ്റസ് എന്ന ഇച്ചായനും മഞ്ഞപ്പിത്തം , കഫം , രക്തം എന്നൊക്കെ പറഞ്ഞു നടന്നതാ . അതൊക്കെ അനാട്ടമീം , ഫിസിയോളജിയും , പാത്തോളജിയും ഒക്കെ മനസിലാക്കിയപ്പം , ആധുനിക ശാസ്ത്രം അതിനെ ഒക്കെ എടുത്തു തോട്ടി കളഞ്ഞപ്പോ പിന്നേം പിന്നേം ഈ ഉഡായിപ്പുകളും കെട്ടിപ്പിടിച്ച് ഇരുന്നത് ആരെ ബോധിപ്പിക്കാനായിരുന്നു ?

ഒരു മുറിഞ്ഞ കൈ മര്യാദക്ക് തുറന്ന് വള്ളികളും ഞരമ്പുകളും കൊറച്ചെങ്കിലും വൃത്തിയായി നേരെ ആക്കാം എന്ന് കോൺഫിഡൻസ് വരാൻ ഒരു പതിനഞ്ചു വര്ഷം എടുത്തു തിരുമേനി . അപ്പോഴേക്കും പതിനേഴാം വയസ്സിൽ തുടങ്ങിയ കയില് കുത്തൽ മുപ്പത്തഞ്ചാം വയസിലേക്ക് കടന്നു . എന്നിട്ട് ഒരു പതിറ്റാണ്ടു കൂടി കഴിഞ്ഞിട്ടും പിന്നേം സ്വന്തം ഫീൽഡിൽ തന്നെ ഉള്ള പലതും ചെയ്യാൻ ഉള്ള അറിവില്ലായ്മ ഓപ്പൺ ആയി സമ്മതിക്കാൻ ജീപ്പച്ചന്റെ ജീവിതം ഇനിയും ബാക്കി .ഞരമ്പ് , റെൻഡൻ റിപ്പയർ , ഹെർണിയ സർജറി , വയറു തുറക്കൽ , മുതൽ കണ്ണിന്റെയും ചെവിയുടെയും വരെ സർജറി ഒറ്റയടിക്ക് ചെയ്തു കളയുമത്രെ . എം ബി ബി എസു പോലും വേണ്ടാതെ .
മാസ്റ്റോയ്‌ഡക്ടമി ഒക്കെ ! എം എസ് ( ഇ . എൻ . ടി ) മിക്ക സ്ഥലത്തും കഴിഞ്ഞ ഉടനെ ഉള്ള ഒരാളോട് , ഡാ , ഡീ , പോയി മാസ്റ്റോയ്‌ഡക്ടമി ചെയ്യ് – എന്ന് പറഞ്ഞാൽ ഒന്നിനും രണ്ടിനും ഒരുമിച്ചു പോയി ഉണ്ടെർവെയർ നനയും തിരുമേനി , സത്യായിട്ടും നനയും .
ഒരു കണ്ണുഡോക്ടർ ചെയ്യേണ്ട ഒരുമാതിരി എല്ലാ സർജറിയും ആ ലിസ്റ്റിൽ കണ്ട് ജീപ്പച്ചന്റെ രണ്ടു കണ്ണും ഡിസ്‌നി സിനിമയിൽ പ്ലൂട്ടോയുടെ കണ്ണ് തള്ളി വന്ന പോലാ തള്ളിയത് . അത് ഇനി എങ്ങനെ തിരിച്ചിടും തിരുമേനി ? പറ തിരുമേനി ? ഇത്രേം നാൾ കണ്പോളയിലും മറ്റും കളിച്ചു നടക്കുമ്പോ പോലും കണ്ണിൽ ഒന്ന് തൊടേണ്ടി വരുമ്പോ ഹാർട്ട് പട പടാ ഇടിക്കും . പടപടാ .ഹെൽത് സർവീസിൽ ജോലി ച്യ്ത ജീപ്പച്ചന്റെ അപ്പൻ കഷ്ടപ്പെട്ട് മുപ്പത്തഞ്ചാം വയസിൽ കണ്ണ് ഡോക്ടറായി ഈ പറഞ്ഞ എല്ലാം പഠിച്ചു ചെയ്യാറായപ്പോഴേക്കും പത്തു നാല്പത്തഞ്ചു വയസായി . കാറ്ററാക്ട് സർജറി , പല പലേ രീതിയിലും മാറി . ഉള്ളിൽ ലെന്സ് വെയ്ക്കുന്നതൊക്കെ അമ്പതു വയസ്സ് കഴിഞ്ഞു കഷ്ടപ്പെട്ടാ പഠിച്ചു ചെയ്ത് തുടങ്ങിയത് . അവസാനം ഫാക്കോ സർജറി ആയപ്പോഴേക്കും ഇനി അത് പഠിക്കാൻ ഇനി പറ്റില്ല എന്ന് പറഞ്ഞ് , പത്തറുപത് വയസായപ്പോ കണ്ണ് സർജറി നിർത്തി ചികിത്സ മാത്രം ആക്കിയതാ പുള്ളി. ഇപ്പൊ എഴുപത്തെട്ടു വയസായി . ഇപ്പഴും പടിചോണ്ട് ഇരിക്കയാ , തിരുമേനിയ്ക് അറിയാമോ, തിരുമേനി ?

ആളില്ലത്രേ ! ഇത്രേം കൊല്ലമായിട്ട് എന്തെങ്കിലും വ്യവസ്ഥിതി ഇവിടെ ഒണ്ടോ തിരുമേനി ? ചില കാര്യങ്ങൾ ചെയ്യാൻ ആളില്ലെങ്കിൽ വ്യവസ്ഥിതിയുടെ ഉള്ളിൽ നിന്ന് മേൽനോട്ടത്തിൽ ട്രെയിനിങ് പണ്ടേ കൊടുക്കേണ്ടതായിരുന്നു . ആശാ പ്രവർത്തകർക്കും പബ്ലിക് ഹെൽത്ത് നേഴ്സിനും മലേറിയയുടേത് പോലുള്ള അപകട കരമായ മരുന്ന് കൊടുക്കാൻ അധികാരം കൊടുത്തിട്ടും ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ . അത് പോലെ വ്യക്തമായ നിർദേശങ്ങൾക്ക് വിധേയമായി , ഒരു നല്ല പൊതു ജന ആരോഗ്യ പദ്ധതിയുടെ ഭാഗമായി എന്തൊക്കെ ചെയ്യാം ?
കൊളനോസ്‌കോപ്പി ചെയ്യുന്ന നേഴ്സും , അപകട സ്ഥലത്ത് അനസ്‌തേഷ്യാ കൊടുത്ത് വെന്റിലേറ്ററിൽ രോഗിയെ ഇട്ട് ആസ്പത്രിയിൽ എത്തിക്കാൻ കഴിവുള്ള ആംബുലൻസ് ടെക്‌നീഷ്യനും ലോകത്ത് പലേടത്തും ഉള്ളത് തിരുമേനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടാണോ , തിരുമാലി , ഛെ , സോറി തിരുമേനി ?

അങ്ങനെ ആണെങ്കിൽ ഒരു മാതിരി എല്ലാ മരുന്നും കൊടുക്കാനും ഒക്കെ ലൈസൻസ് ഉള്ള ഡെന്റൽ ഡോക്ടർക്കും , ഇതേ സർജറികൾ എല്ലാം തന്നെ ചെയ്യാൻ അറിയാവുന്ന മൃഗ ഡോക്ടർക്കും നല്ല ട്രെയിനിങ് കൊടുത്ത് ഇത് പോലെ സർജൻ ആക്കിക്കൂടെ ? എന്തിന്, ഇപ്പൊ എം എം ബി എസ പാസായ മിക്കവർക്കും ഒരു സർജറിയും ചെയ്യാൻ അറിയാൻ പാടില്ല . ഇപ്പൊ സെർവീസിൽ ഉള്ളവർക്ക് ആറു മാസം ട്രെയിനിങ് കൊടുത്ത് , ഏറ്റവും അത്യാവശ്യമുള്ള സർജറികൾ ചെയ്യാൻ ട്രെയിനിങ് കൊടുക്കാൻ പാടില്ലേ ?

തിരുമേനി ഒരു കാര്യം മനസിലാക്കണം . പൗരാണിക തഴമ്പും ചന്തിയിൽ തപ്പിക്കൊണ്ടിരുന്നാൽ പുരോഗതി ഒന്നും ഉണ്ടാവില്ല . നമ്മെക്കാൾ രാജ്യസ്നേഹവും സ്വരാജ്യ കൂറും ഉള്ളവർ ആണ് ചൈനയിലും ജപ്പാനിലും തായ്‌വാനിലും ഒക്കെ . ഈ കേരളത്തിൽ ആദ്യമായി മൈക്രോസർജറി സ്ഥിരമായി ചെയ്ത ഡോക്ടർ ജയകുമാർ തായ്‌വാനിൽ ആണ് സായിപ്പ് കണ്ടുപിടിച്ച മോഡേൺ മൈക്രോസർജറി പഠിക്കാൻ പോയത് . അവിടെ പോയി പരിശീലിക്കാൻ അമേരിക്കയിലെയും ഇംഗ്ലണ്ടിലെയും സായിപ്പന്മാർ ക്യൂ നിക്കയാ , ക്യൂ . അറിയാമോ തിരുമേനിക്ക് ?ജീപ്പച്ചൻ പഠിച്ച സർജറി ടെക്സ്റ്റ് ബുക്കായ സായിപ്പ് പബ്ലിഷ് ചെയ്ത സെബിസ്റ്റണിൽ ഇരുപത് കൊല്ലം മുൻപേ ഉള്ള രണ്ടു ചാപ്റ്ററുകൾ ജീപ്പച്ചൻ ഓർക്കുന്നു :

സ്റ്റൊമക് ക്യാൻസർ – ജപ്പാൻകാരുടെ അനുഭവജ്ഞാനം .
ലിവർ കാൻസർ – ചൈനക്കാരുടെ അനുഭവജ്ഞാനം .
അത്ര അധികം മോഡേൺ മെഡിക്കൽ വർക്ക് ആ മേഖലകളിൽ അവർ ചെയ്തിട്ടുണ്ട് തിരുമേനി – സായിപ്പിന് അത് ഉൾപ്പെടുത്താതെ നിവർത്തി ഇല്ല എന്ന സ്ഥിതി വന്നത് തിരുമേനി ഓർക്കണം . ഇങ്ങനെ ആണ് തിരുമേനി പുരോഗമിക്കേണ്ടത് . അല്ലാതെ ഉഡായിപ്പുകൾ കൊണ്ടല്ല .വല്യ അതി ഭീകര വാചകമടി മൊത്തം , ജനങ്ങക്ക് വേണ്ടി അല്ലെന്നും വെറും ഐഡിയോളജി മാത്രമേ ഇതിൽ ഒക്കെ ഉള്ളു എന്നും മനസിലായ അന്ന് തീർന്നതാ തിരുമേനി , ഈ ബഹുമാനം .
ശരിയാ , തിരുമേനി . ഈ ജീപ്പച്ചൻ ഇന്ന് ജീവിക്കാൻ വേണ്ട രീതിയിൽ വളഞ്ഞ ശാസ്ത്രം പഠിച്ചിട്ടില്ല . ഇനി പറ്റുമെന്നും തോന്നുന്നില്ല .

Advertisement

 34 total views,  1 views today

Advertisement
Entertainment16 mins ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment9 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement