Connect with us

Science

ശാസ്ത്രം എന്താണ്? എന്തിനാണ് ? എങ്ങോട്ടാണ് ?- ഒരു ചരിത്ര വീക്ഷണം

ശാസ്ത്രം എന്താണ് ? ശാസ്ത്രം എന്തല്ല ?അറിവുകൾ പലതരമുണ്ട് . ചരിത്രാതീതകാലം മുതൽക്കേ തലമുറ തലമുറ കൈമാറി വന്നിട്ടുള്ള അറിവുകൾ ആണ് മനുഷ്യ സംസ്കാരത്തിന്റെ

 203 total views,  6 views today

Published

on

ജിമ്മി മാത്യു

ശാസ്ത്രം എന്താണ്? എന്തിനാണ്? എങ്ങോട്ടാണ്?- ഒരു ചരിത്ര വീക്ഷണം

ശാസ്ത്രം എന്താണ് ? ശാസ്ത്രം എന്തല്ല ?അറിവുകൾ പലതരമുണ്ട് . ചരിത്രാതീതകാലം മുതൽക്കേ തലമുറ തലമുറ കൈമാറി വന്നിട്ടുള്ള അറിവുകൾ ആണ് മനുഷ്യ സംസ്കാരത്തിന്റെ അത്താണി . അത് കൊണ്ട് തന്നെ അതിനോടൊക്കെ ഒരു ദൈവീകമായ ആരാധനാ മനോഭാവം ആളുകൾക്ക് ഉണ്ടാവാം . ചോദ്യം ചെയ്യാൻ പാടില്ലാത്തവയാണ് അവ എന്ന തോന്നലും .പല തൊഴിൽ മേഖലകളിലും ഇവ പ്രധാനപ്പെട്ടതാണ് . മീൻപിടുത്തം , നായാട്ട് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ടെക്നോളജി ഒക്കെ ഉദാഹരണം .
മന്ത്രവാദം , ജ്യോതിഷം പോലെ ഉള്ള ഉടായിപ്പുകളും ആയുർവേദം പോലുള്ള സത്യങ്ങളും മിത്തുകളും ചക്ക പോലെ കുഴഞ്ഞു കിടക്കുന്ന ചിലവയും പാരമ്പര്യ അറിവുകളിൽ പെടും .

യുക്തി :
ചുറ്റും നിരീക്ഷിക്കുന്ന കാര്യങ്ങൾ വച്ച് കൊണ്ടും , വെറും സങ്കൽപം ഉപയോഗിച്ചും യുക്തി ഭദ്രമായി ചിന്തിച്ച് , ചില നിഗമനങ്ങളിൽ എത്തുന്ന രീതി . പണ്ട് നമ്മുടെ തർക്കശാസ്ത്രത്തിലും മറ്റും ഉപയോഗിച്ചിരുന്നു . പഴേ ഗ്രീക്ക് തത്വചിന്തകർ ആണ് ഇതിന്റെ ഉസ്താദുക്കൾ . ജിയോമെറ്ററി , മറ്റു ചില ഗണിത സൂത്രങ്ങൾ ഒക്കെ യുക്തിയുടെ കളികൾ ആണ് എന്ന് പറയാം .ശാസ്ത്രത്തിന്റെ ആവിർഭാവം :ഏകദേശം അഞ്ഞൂറ് വർഷങ്ങളെ ആയുള്ളൂ , ഈ ശാസ്ത്ര രീതി എന്ന കുണാണ്ടറി ഉണ്ടായിട്ട് . യൂറോപ്പിൽ ആണ് ഇത് തഴച്ചു വളർന്ന് , പടർന്നു പന്തലിച്ചത് . ലോകം മൊത്തം കീഴടക്കാൻ യൂറോപ്യൻമാരെ പ്രാപ്തരാക്കിയത് , പ്രധാനമായും ഇതാണ് എന്ന് നാം മനസ്സിലാക്കണം . ഇതിൽ നിന്ന് തന്നെ , ഈ രീതിയുടെ ശക്തി നമുക്ക് ഊഹിക്കാം .

വളരെ അലസമായി പറഞ്ഞാൽ പടി പടി ആയുള്ള ഒരു പ്രക്രിയ ആണ് ഇത് . ഇതാരും ഇരുന്ന് ഉണ്ടാക്കിയതല്ല . സത്യങ്ങളിലേക്ക് എത്താൻ ഏറ്റവും നല്ല വഴി ആയി , സ്വയം ഉരുത്തിരിഞ്ഞു വന്നതാണ് .
– നിരീക്ഷണങ്ങൾ നടത്തുക . അളക്കുക . രേഖപ്പെടുത്തി വയ്ക്കുക . നമുക്ക് താല്പര്യമുള്ള മേഖലകളിലെ കാര്യങ്ങൾ ആണ് വിവക്ഷ .
– ഇവയിൽ നിന്ന് ചില പൊതു തത്വങ്ങൾ ചമക്കാൻ ശ്രമിക്കുക .
ഈ സംഭവത്തിന് ഇൻഡക്ടീവ് റീസണിങ് എന്നൊക്കെ ചിലർ പറഞ്ഞു കളയും ! പേടിക്കണ്ട .
ഇനി ഉള്ളത് തിയറി കാച്ചൽ എന്ന സാധനം ആണ് . ഹൈപോതെറ്റിക്കോ ഡിഡക്ടീവ് റീസണിങ് എന്നൊക്കെ ചില മാലകാടന്മാർ…ഛെ …കാലമാടന്മാർ പറഞ്ഞു കളയും . പതറരുത് രാമൻ കുട്ടീ – സംഭവം ഇത്രേ ഉള്ളു :
നമ്മുടെ നിരീക്ഷണങ്ങൾ , പിന്നെ നമ്മുടെ യുക്തി , ഉൾകാഴ്ച , ക്രീയേറ്റീവിറ്റി , മാട , കോട , ഇതൊക്കെ ഉപയോഗിച്ച് , എന്താണ് ശരിക്ക് നടക്കുന്നത് , അതിന്റെ മൂല കാരണങ്ങൾ എന്തൊക്കെ , എങ്ങനെ ഇതൊക്കെ വിശദീകരിക്കാം , എന്നതിന് വേണ്ടി ഒരു തിയറി കാച്ചുന്നു . പാതി വെന്ത തിയറി ആണെങ്കിൽ അതിന് ഹൈപോതെസിസ് എന്ന് പറയും . ഒരുമാതിരി പാകമാവുമ്പോൾ ആണ് തിയറി എന്ന് പറയുന്നത് .
തിയറി വച്ച് , നമ്മൾ ചില പ്രവചനങ്ങൾ നടത്തുന്നു . ഭാവിയിൽ ഇനിയത്തെ കണ്ടെത്തലുകൾ അങ്ങനെ ആയിരിക്കും . ഇവിടെ നോക്കിയാൽ ഇങ്ങനെ കാണാം . ഇങ്ങനത്തെ ഒരു പരീക്ഷണം നടത്തി നോക്കിയാൽ അങ്ങനത്തെ റിസൾട്ട് കിട്ടൂല്ലേ ?

പരീക്ഷണങ്ങൾ നടത്താം . ഓരോ പരീക്ഷണങ്ങളും , തുടർ നിരീക്ഷണങ്ങളും , തിയറിയെ ശരി വയ്ക്കുന്നത് ആയാൽ , തിയറി പതിയെ പതിയെ ബലവാൻ ആയി കൊണ്ടിരിക്കയാണ് .
വെടക്കാക്കബിലിറ്റി .അഥവാ ഫാൾസിഫിയബിലിറ്റി :
കാൾ പോപ്പർ എന്ന ഒരു ചുള്ളൻ ആണ് ഈ ഐഡിയ കൊണ്ട് വന്നത് . അതായത് , എന്തെങ്കിലും നിരീക്ഷണ പരീക്ഷണംകൊണ്ട്, തിയറി തെറ്റാണ് എന്ന് സ്ഥാപിക്കാൻ സാധിക്കണം . എന്നാലേ അത് ശാസ്ത്രമാണ് എന്ന് പറയാൻ പറ്റൂ , എന്നദ്ദേഹം വാദിച്ചു .

ഉദാഹരണത്തിന് , ന്യൂട്ടന്റെ , ഗുരുത്വആകര്ഷണ തിയറി . ഏതൊരു വസ്തു നമ്മൾ മുകളിലേക്ക് ഇട്ടാലും , എറിഞ്ഞാലും ഒക്കെ, ന്യൂട്ടന്റെ ചലനനിയമങ്ങളും ഗ്രാവിറ്റി നിയമങ്ങളും അനുസരിച്ചേ പറ്റൂ . ഇത് അനുസരിക്കുന്നുണ്ടോ എന്ന് നമുക്ക് ടെസ്റ്റ് ചെയ്ത് നോക്കാൻ പറ്റും . അനുസരിക്കുന്നില്ലെങ്കിൽ തിയറി നമുക്ക് കാട്ടിൽ കളയാം . അനുസരിക്കുന്നുണ്ടെങ്കിൽ ഷോ കേസിൽ വയ്ക്കാം . ഇതാണ് ഫാള്സിഫിയബിലിറ്റി അഥവാ വെടക്കാക്കബിലിറ്റി .
വെടക്കാക്കാൻ പറ്റാത്ത തിയറികൾ ശാസ്ത്രവുമായി ബന്ധമില്ല . ഉദാഹരണം :
– ആർക്കും , ഒരു ഉപകാരണത്തിനും കണ്ടു പിടിക്കാൻ സാധിക്കാത്ത ഒരു എസ്സെൻസ് അഥവാ ആത്മാവ് മനുഷ്യനുണ്ട്! – ഒരു ഉപകരണത്തിനും കണ്ടു പിടിക്കാൻ സാധിക്കാത്ത സാധനം ഉണ്ട് എന്നത് എങ്ങനെ തെറ്റാണു എന്ന് തെളിയിക്കൽ സാധിക്കും ? അത് കൊണ്ട് , ഈ തിയറി ശാത്രത്തിന്റെ പരിധിയിൽ വരുന്നത് അല്ല.
– മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഒരു ശക്തി ഉണ്ട് . അതാണ് നമ്മുടെ ജീവിതത്തിനു അർഥം തരുന്നത് !
– മനുഷ്യന് മനസ്സിലാക്കാൻ പറ്റാത്ത ഒരു ശക്തി ഇല്ല ! ജീവിതത്തിന് യാതൊരു അർത്ഥവും ഇല്ല താനും !
ടാണ്ടടാ – മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളും ഫാള്സിഫയബിൾ അല്ല . ശരിയാണോ തെറ്റാണോ എന്ന് തെളിയിക്കാൻ ഇപ്പോഴത്തെ രീതിയിൽ സാധ്യമല്ല .
രണ്ടു വാദങ്ങളും – രണ്ടും – കേട്ടല്ലോ – ശാസ്ത്രത്തിന് നേരിടാൻ പറ്റുന്നവ അല്ല .
കൂട്ടാളികളുടെ വിചാരണ (പിയർ റിവ്യൂ ):
അടുത്ത ഒരു കുണാപ്പളി ആണ് കൂട്ടാളികളുടെ വിചാരണ . എന്ത് തിയറി നമ്മൾ കാച്ചി , തെളിവുകൾ കണ്ടെത്തിയാലും , അതെ മേഖലയിൽ ഉള്ള മറ്റു ശാസ്ത്രജ്ഞന്മാരുമായും , പൊതു സമൂഹവുമായും ഇത് പങ്കു വയ്ക്കണം . അവർ ഇതിനെ നിശിതമായി വിമർശിക്കും , നമ്മുടെ പരീക്ഷണങ്ങളുടെ സാധുതയെ ചോദ്യം ചെയ്യും . ചിലർ നമ്മുടെ പരീക്ഷണ നിരീക്ഷണങ്ങൾ വീണ്ടും ചെയ്തു നോക്കും. വിരിമാറ് നമ്മൾ കാണിച്ചു കൊടുത്തേ മതിയാവൂ .
ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്ക് ഈ കാര്യങ്ങൾ ഒക്കെ വ്യക്തമാക്കാം . ഡാർവിന്റെ പരിണാമ സിദ്ധാന്തം .
പതിനേഴാം നൂറ്റാണ്ടു തൊട്ടേ , ജീവികൾ പരിണമിച്ച് വേറെ ആവുന്നു എന്ന് ആളുകൾക്ക് സംശയം തോന്നി തുടങ്ങിയിരുന്നു .
ഇന്നില്ലാത്ത പല ജീവികളുടെ ഫോസിലുകൾ അന്നേ കണ്ടെത്തിയിരുന്നു . മര ശിഖരങ്ങൾ പോലെ ഉള്ള ജീവികളുടെ വർഗീകരണം കാൾ ലിന്നേയസ് , ഡാർവിൻറെ കാലത്തിനു നൂറ് വർഷങ്ങൾക്ക് മുന്നേ കണ്ടെത്തിയിരുന്നു . ചാൾസ് ഡാർവിന്റെ മുത്തച്ഛൻ ഇറാസ്മസ് ഡാർവിൻ , ജീവികൾക്ക് ട്രാൻസ്മ്യൂറ്റേഷൻ സംഭവിക്കുന്നു എന്ന് വിശ്വസിച്ച് അനേക ലേഖനങ്ങൾ എഴുതിയ ആൾ ആയിരുന്നു . ഇൻഡക്ടീവ് റീസണിങ് ആണ് ഇതൊക്കെ .
ഡാർവിൻ, അനേകമനേകം തെളിവുകൾ നിരത്തി , ഇത് യഥാർത്ഥത്തിൽ സംഭവിക്കുന്നുണ്ട് എന്ന് സമർത്ഥിച്ചു . എന്നാൽ എങ്ങനെ ഇത് സാധിക്കുന്നു എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം . അതിനുള്ള ഉത്തരം ആണ് അദ്ദേഹം കാച്ചിയ തിയറി . എന്താണത് ?
നാച്ചുറൽ സെലെക്ഷൻ ആണത് . ഹൈപോതെറ്റിക്കോ ഡിഡക്ടീവ് റീസണിങ് ആണത് .
– ജീവികൾ കണ്ടമാനം പെറ്റുപെരുകുന്നു . പക്ഷെ മിക്കതും ചാവുന്നു . ചുരുക്കം ചിലവ വളർന്നു വീണ്ടും പ്രത്യുത്പാദനം നടത്തുന്നു . ചുരുക്കം ചിലവക്കെ അത് സാധിക്കുന്നുള്ളൂ .
– അപ്പന്റെയും അമ്മയുടെയും പ്രത്യേകതകളുടെ ഒരു മിക്സ്ചർ ആണ് കുട്ടികളിൽ കാണുന്നത് . അത് കൂടാതെ തന്നെ , ചില പ്രത്യേകതകൾ കാണാം . അതായത് ഒരേ ജീവികളിൽ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട് . ഈ വ്യത്യാസങ്ങൾ അടുത്ത തലമുറയിലേക്ക് മാറ്റാവുന്നതും ആണ് . (വാരിയേഷൻ ആൻഡ് ഹെറിറ്റബിലിറ്റി ഓഫ് വാരിയേഷൻ )

Advertisement
  • പ്രകൃതി ഏറ്റവും അനുയോജ്യമായ പ്രത്യേകതകൾ ഉള്ളവയെ തെരഞ്ഞെടുക്കുന്നു . മറ്റുള്ളവ ചാവുന്നു .
  • പതിയെ , വളരെ പതിയെ , വലിയ മാറ്റങ്ങൾ ഉണ്ടാവുന്നു . പുതിയ ജീവികൾ ഉദയം ചെയ്യുന്നു .
    ഇത്രേ ഉള്ളു . ജീനുകളും ഡി ണ് എ യും ഒന്നും കണ്ടു പിടിച്ചിട്ടില്ല എന്നതോർക്കണം . പാരമ്പര്യം എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് യാതൊരു ഐഡിയയും അന്നില്ല .

അപ്പൊ , പരിണാമത്തിൽ പ്രധാനമായും ഇൻഡക്ടീവ് റീസണിങ് ആണെന്ന് കാണാം . പ്രവചനങ്ങൾ ഉണ്ടോ ? ഉണ്ട് . ഇനി കണ്ടെത്തുന്ന ഫോസിലുകൾ ഏത് തരമായിരിക്കാം എന്നൊക്കെ പറയാം . മനുഷ്യരും ആൾക്കുരങ്ങുകളുമായുള്ള സാദൃശ്യം കാരണം , അവയ്ക്ക് ഒരു പൊതുപൂര്വികന് ആണെന്ന് ഡാർവിൻ പറഞ്ഞു . ഇപ്പൊ മിക്ക ആൾക്കുരങ്ങു വർഗ്ഗങ്ങളും ആഫ്രിക്കയിൽ ആണ് ഉള്ളത് . അത് കൊണ്ട് , മനുഷ്യർ ഉണ്ടായത് ആഫ്രിക്കയിൽ ആണെന്ന് ഡാർവിൻ അഭിപ്രായപ്പെട്ടു . അപ്പൊ മനുഷ്യ പൂർവികരുടെ ഫോസിലുകൾ കൂടുതലും ആഫ്രിക്കയിൽ ആണ് കാണേണ്ടത് . അത് ശരിയായി . മറ്റു സ്ഥലനങ്ങളിൽ ഒക്കെ മനുഷ്യപൂര്വിക ഫോസിലുകൾ ഉണ്ടെങ്കിലും , എണ്ണത്തിലും , വൈവിദ്ധ്യത്തിലും ഏറ്റവും കൂടുതൽ ഇവ ഉള്ളത് ആഫ്രിക്കയിൽ തന്നെ ആണ് .

ഈ അടുത്ത കാലത്ത് , പോപ്പുലേഷൻ ജെനറ്റിക്സും , അൻഷ്യന്റ് ഡി ണ് എ യും ഉപയോഗിച്ച് , ഈ വസ്തുത ഏകദേശം നന്നായി തന്നെ തെളിയിക്കാൻ പറ്റിയിട്ടുണ്ട് .
ഫാൾസിഫയബിലിറ്റി ഉണ്ടോ ? ഉണ്ടല്ലോ . പഴേ കാർബോണിഫെറസ് പീരീഡിലുള്ള , ഡൈനോസറുകളും മറ്റുമുള്ള ഫോസിൽ ലേയറിൽ , ഇഷ്ടം പോലെ , ഇന്നത്തെ ജീവികളുടെ ഫോസിലുകൾ കിട്ടിയാൽ , സംഭവം പൊളിഞ്ഞു . നമ്മുടെ തിയറി നാശകോശമായി . പക്ഷെ അങ്ങനെ വലിയ ഒരു പ്രശ്നവും, ബ്രഹത്തായ പരിണാമ ശാസ്ത്രത്തിൽ ഉള്ളതായി ഇത് വരെ കണ്ടിട്ടില്ല .

എന്തുട്ടിനാണ് ഹേ , ഈ ശാസ്ത്രത്തിനു ഇത്രേം പ്രാധാന്യം കൊടുക്കുന്നത് ?
അത് പിന്നെ , ഞാൻ പറഞ്ഞല്ലോ . മനുഷ്യരാശി ഇനിയും പല വെല്ലുവിളികളും നേരിടും . അതിന് അറിവും കഴിവും കപ്പാസിറ്റിയും വേണം . കണ്ണടച്ച് തപസ്സിരുന്നാൽ അത് സാധിക്കില്ല .
ഇത്രേം മനുഷ്യർ പെറ്റു പെരുകിയിട്ടും , ഉണ്ണാനും ഉടുക്കാനും ഒക്കെ ഉള്ളത് സയൻസും ടെക്നോളജിയും ഉപയോഗിച്ച മനുഷ്യന്റെ മിടുക്കാണ് . പണ്ടൊക്കെ പട്ടിണി ആയിരുന്നു നമ്മുടെ പ്രധാന ശത്രു .
ഒരു പത്തു മുപ്പതു വര്ഷം ആയുസ്സ് നീട്ടി കിട്ടിയത് വേണ്ടെന്നു വയ്ക്കുന്നില്ലല്ലോ ആരും , അല്ലെ ?
പണി എടുക്കാൻ അടിമകൾ വേണ്ട . യന്ത്രങ്ങൾ ഉണ്ട് . അലക്കു യന്ത്രം വന്നു , ഗ്യാസ് അടുപ്പ് വന്നു . ഗർഭ നിരോധന മാര്ഗങ്ങള് വന്നു . സ്ത്രീ ശാക്തീകരണവും , തുല്യതയും ഒന്നും പാരമ്പര്യ മത മൂല്യങ്ങൾ കൊണ്ട് വന്നവയല്ല .

അടിസ്ഥാനപരമായി മനുഷ്യർ എന്ന ജീവികൾ ഒന്നാണെന്നുള്ള ബോധവും , തനിക്കോ തന്റെ വർഗത്തിനോ വല്യ സ്പെഷ്യൽ പ്രാധാന്യം ഒന്നും ഇല്ലെന്നും ഉള്ള ബോദ്ധ്യവും ശാസ്ത്ര അറിവിന്റെ പരിണിത ഫലം ആണ് . വലിയ ഒരളവിൽ . പുതിയ മൂല്യ ബോധ്യങ്ങൾ ഇത് കൊണ്ട് വന്നിട്ടുണ്ട് .
പക്ഷെ ചില കാര്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിനില്ല :
ആത്യന്തികമായി , പ്രപഞ്ചത്തിന്റെ ഉദ്ദേശം എന്താണ് ?
ഞാൻ എന്തുട്ടിനഷ്ടോ ?
നല്ല മനുഷ്യൻ എന്നാൽ എന്താണ് ?
സ്വാർത്ഥത എന്ത് കൊണ്ട് നല്ല ഒരു ഗുണമല്ല ?
വർഗീയത നമുക്ക് വോട്ട് നേടിത്തരുമെങ്കിലും എന്ത് കൊണ്ട് നമ്മൾ അത് ചെയ്യരുത് ?

ഒരു കുട്ടിയെ അടിച്ചു കൊല്ലുന്നത് കണ്ടാൽ ഇടപെടണോ വേണ്ടയോ ?
ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിന്റെ കയ്യിലില്ല . വെറും യുക്തിക്കും അതിനുത്തരം പറയാൻ സാധിക്കില്ല . അതിന് ഒരു മൂല്യബോധം വേണം . അത് മനുഷ്യ മനസിന്റെ ഒരു പ്രോഡക്റ്റ് ആണ് . അതിനെ നമുക്ക് ശാസ്ത്രീയമായി പഗ്രഥിക്കാൻ സാധിക്കുമോ ? കുറെ ഒക്കെ പറ്റും . പക്ഷേ പലതും ശാസ്ത്രത്തിന്റെ പരിധിക്കു വെളിയിൽ ആണെന്ന് കാണാം .

 204 total views,  7 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement