കോവിഡ് ഉണ്ടെന്നു കേട്ടയുടൻ ആത്മഹത്യ ചെയ്ത ആളെ പറ്റി കേട്ടപ്പോ വലിയ വിഷമം തോന്നി

60

ഡോകട്ർ ജിമ്മി മാത്യു

കോവിഡ് ഉണ്ടെന്നു കേട്ടയുടൻ ആത്മഹത്യ ചെയ്ത ആളെ പറ്റി കേട്ടപ്പോ വലിയ വിഷമം തോന്നി. ഇതാണ് ഒരു പ്രശ്നം. പറഞ്ഞാ അപ്പൻ അമ്മേനെ കൊല്ലും. ഇല്ലേൽ അപ്പൻ പട്ടിയിറച്ചി തിന്നും. അപ്പൊ എന്ത് ചെയ്യണം? ഉത്തരം സിംപിൾ അല്ലെ? പറയരുത്! അമ്മ ജീവനോടെ ഇരിക്കണം! അപ്പൻ പട്ടിയിറച്ചിയോ, വേണേൽ ഇച്ചിരി പട്ടിക്കാട്ടമോ തന്നെ തിന്നോട്ടെ. പ്രത്യേകിച്ച് കയ്യിലിരുപ്പ് ഇങ്ങാനാണങ്കി.

ഏകദേശം, ഇതേ യുക്തിയിൽ ആണെന്ന് തോന്നുന്നു, പലരും ആളുകളെ മാക്സിമം പേടിപ്പിക്കുക എന്ന ലൈനിൽ ആണ്. ഇല്ലെങ്കിൽ ലോക്ഡൗണ് നമ്മുടെ ആളുകൾ ചെയ്യില്ല. ഒക്കെ സത്യമാണ്. എങ്കിലും, ഇച്ചിരി വ്യത്യസ്തമായി ചില കാര്യങ്ങൾ പറയട്ടെ. ഇങ്ങനെ, ഒരു പുതിയ അസുഖം അവതരിച്ചു എന്നു കേട്ടപ്പോൾ, ആദ്യം തന്നെ ഞാൻ ആലോചിച്ചത്, ഈ സാനം കിട്ടിയാൽ ചാവാൻ ഉള്ള സാധ്യത എത്ര? എന്നതാണ്. അതായത് ഇൻഫെക്ഷൻ ഫേട്ടലിറ്റി റേറ്റ് എത്ര?

പക്ഷെ അറിയാവുന്നത് കൈസ്‌ ഫേട്ടലിറ്റി റേറ്റ് മാത്രമാണ്. പ്രശ്നം എന്താണെന്ന് വച്ചാൽ, ഇത് അറിഞ്ഞിട്ടു, ഈ സ്റ്റേജിൽ ഒരു ചുക്കും നമുക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല എന്നുള്ളതാണ്! ആദ്യ ചിത്രം നോക്കുക. ഈ അസുഖം, മിക്കവരിലും ചെറിയ വൈറൽ പനി യെ ഉണ്ടാക്കുന്നുള്ളൂ. ചിലരിൽ അവഗണിക്കാവുന്ന ലക്ഷണങ്ങളോ, ഒട്ടും ലക്ഷണങ്ങൾ ഇല്ലാതെയോ കാണാം. ഇപ്പൊ, മരണ നിരക്ക് കൂടുതൽ ഉള്ള രാജ്യങ്ങളിൽ, ആശുപത്രിയിൽ ചികിൽസിക്കേണ്ടി വരുന്ന കേസുകളെ മാത്രമേ ടെസ്റ്റ് ചെയ്യുന്നുള്ളൂ.

യൂ കെ യും ജർമനിയും ആയുള്ള താരതമ്യം നോക്കുക. ജർമനി കുറെ കൂടി നേരത്തെ, നന്നായി നോക്കിയത് കൊണ്ടാണ് മരണ നിരക്ക് കുറഞ്ഞിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷെ വേറെയും കാരണം ഉണ്ട്. അവർ കൂടുതൽ ചെറു ലക്ഷണങ്ങൾ ഉള്ള കേസുകൾ കണ്ടു പിടിക്കുന്നു. അപ്പൊ, ചോദ്യം ഇതാണ്: എത്ര ശതമാനം പേരിൽ ആണ് ഇത് പോലെ ലക്ഷണങ്ങൾ ഇല്ലാതെയോ, തീര കുറവായോ കാണപ്പെടുന്നത്? അറിഞ്ഞൂടാ.

5 മുതൽ 80 ശതമാനം വരെ, എന്ന്‌!! റാണ്ടം സാമ്പ്ലിങ് നടന്നിട്ടേയില്ല! അപ്പൊ കൈസ്‌ ഫേട്ടലിറ്റി റേറ്റിനെക്കാൾ നമുക്ക് അറിയേണ്ടത്, ഇൻഫെക്ഷൻ ഫേട്ടലിറ്റി റേറ്റ് ആണ്. ഇത് വരെ ഉള്ള ഡാറ്റ വിശകലനം ചെയ്താൽ, ഇത് ചിലപ്പോ 0.1 ശതമാനം മുതൽ, 0.3 ശതമാനം വരെ താഴെ പോവാം. ചെറുപ്പക്കാർക്ക് അതിലും കുറഞ്ഞേക്കും. (Ref..Center for evidence based medicine എന്ന സൈറ്റിലെ ഡോക്ടർമാർ പല പഠനങ്ങളും പഴയ H1N1 2009 ഔട്‌ബ്രെക്കിലെ ട്രെന്ഡുകളും നോക്കി കണക്കു കൂട്ടിയത്)

അപ്പൊ പിന്നെന്തിനാ പേടിക്കുന്നത്? സാദാ ഒരു വൈറൽ പനി പോലെ അല്ലെ ഉള്ളു? ഒരു കൊല്ലം 3 ലക്ഷം മുതൽ 6 ലക്ഷം വരെ ആളുകൾ ഈ ‘വെറും’ ഇൻഫ്യൂവൻസ പനി വന്നു മരിക്കുന്നുണ്ട് !അങ്ങനേം പറയരുത് ഉത്തമ. ഫ്ലൂ വിന്റെ മരണ നിരക്ക് 0.01 ആണ്. 0.1 ആണ് കോവിഡിന്റെ ഏങ്കില് തന്നെ, ഫ്ലുവിന്റെ പത്തിരട്ടി ഉണ്ട്. ഫ്ലുവിനെക്കാൾ പെട്ടന്ന് കോവിഡ് ഒരു പോപ്പുലേഷനിൽ പരക്കുന്നുണ്ട്. അതിന്റെ പ്രധാന മൂന്നു കാരണങ്ങൾ:

  1. ഒരാഴ്ച്ച ഇൻക്യൂബെഷൻ സമയം. ഫ്ലുവിന് രണ്ടു ദിവസമേ ഉള്ളു. ഈ സമയം മൊത്തം രോഗി വൈറസ് പരത്തും.

  2. ഡ്രോപ്‌ലെറ്റ് ന് ഉപരി ആയി, aerosol ട്രാൻസ്മിഷനും കോവിഡിന് ഉണ്ടാവാം. വാം. ഉറപ്പില്ല.

  3. ഫ്ലുവിന് മിക്കവർക്കും പ്രതിരോധ ശേഷി ഉണ്ട്. കോവിഡ് ഒരു പുതിയ രോഗം ആയതിനാൽ, മൊത്തം ജനസംഖ്യയുടെ 60 ശതമാനം ഒറ്റയടിക്ക് ചിലപ്പോ ബാധിതർ ആയേക്കാം. ഇൻഡ്യയിൽ കോടിക്കണക്കിന്‌ ആളുകൾ! ചുരുക്കി പറഞ്ഞാൽ, ഇതാണ് പ്രശ്നം. നമ്മുടെ ആരോഗ്യ , സാമൂഹിക വ്യവസ്ഥിതികളേ വീർപ്പു മുട്ടിച്ചേക്കാം. പക്ഷെ നമ്മൾ ഒരാൾക്ക് വന്നാൽ മരിക്കാൻ സാധ്യത കുറവ് തന്നെ ആണ്.