fbpx
Connect with us

International

ചങ്കിടിപ്പിക്കുന്ന ചൈന – ഒരു ഹിമാലയൻ തോൽവി ഗാഥ

ബാഗ്രൗണ്ട് എന്താണെന്ന് വച്ചാൽ, ഇന്ത്യ നെഹ്‌റു ഭരിക്കുന്നു- സുന്ദരൻ ജനാധിപത്യം (നമ്മുടെ ഉള്ളത് വച്ച് എത്ര പറ്റുമോ , അത്രേം. പറ്റുന്നതല്ലേ പറ്റൂ . പറ്റാത്തത് പറ്റില്ലല്ലോ.)
ചൈന ചൗ ചൗ ചൗ .

 102 total views

Published

on

ജിമ്മി മാത്യു 

ചങ്കിടിപ്പിക്കുന്ന ചൈന – ഒരു ഹിമാലയൻ തോൽവി ഗാഥ

ബാഗ്രൗണ്ട് എന്താണെന്ന് വച്ചാൽ, ഇന്ത്യ നെഹ്‌റു ഭരിക്കുന്നു- സുന്ദരൻ ജനാധിപത്യം (നമ്മുടെ ഉള്ളത് വച്ച് എത്ര പറ്റുമോ , അത്രേം. പറ്റുന്നതല്ലേ പറ്റൂ . പറ്റാത്തത് പറ്റില്ലല്ലോ.)
ചൈന ചൗ ചൗ ചൗ .
ഛെ – ചൗ എൻ ലായി ഭരിക്കുന്നു – സുന്ദര സുരഭില കമ്മ്യൂണിസ്റ്റ് രാജ്യം . അതായത് , സുന്ദരമായ ഏകാധിപത്യ ഭരണം . അതോറിറ്റേറിയൻ.
പക്ഷെ നെഹ്രു – ജനാധിപത്യ ഐഡിയലിസ്റ്റ്. അമേരിക്ക , പാശ്ചാത്യ ശക്തികൾ ഒക്കെ പുള്ളിക്ക് ചതുർത്ഥി . കുറ്റം പറയാൻ പറ്റില്ല . കാരണം ഉണ്ടല്ലോ . അത് കൊണ്ട് ചേരി – ചേരാ നയം. പക്കേങ്കി – സോവിയറ്റു യൂണിയനോട് നല്ല മതിപ്പ് . റഷ്യ പാവാടാ . എന്തരോ ഒരു അട്രാക്ഷൻ . ഇപ്പൊ ആളുകൾ നെഹ്രൂനെ കമ്മ്യൂണിസ്റ്റ് ആക്കും . പക്ഷെ അന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് നെഹ്രു സാമ്രാജ്യത്ത ഭീകരൻ! എന്താല്ലേ.

ചൈനയോട് നെഹ്രു – “നമ്മൾ ഗെഡികൾ അല്ലേ- ഹിന്ദി ചീനി ഭായി ഭായി” . നമ്മൾ പുതിയ രാജ്യങ്ങൾ . അമേരിക്കയെയും യൂറോപ്പിനെയും നമുക്ക് കാണിച്ചു കൊടുക്കണം. അതാണ് .
വി കെ കൃഷ്ണ മേനോൻ – മലയാളി . നല്ല ഇടതു പക്ഷക്കാരൻ . അമേരിക്കയുടെ ബദ്ധശത്രു . നെഹ്‌റുവിന്റെ വലം കൈ . പ്രധാന സമയത്ത് പുള്ളിയാണ് പ്രതിരോധ മന്ത്രി . പ്ലീസ് നോട്ട് ദിസ് പോയിൻറ്റെ . പല രീതിയിലും അത്ര വെടിപ്പല്ല കക്ഷി.
അങ്ങനെ അൻപതുകൾ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു. 1957 ലേ ഒക്കെ പ്രശ്നങ്ങൾ തുടങ്ങി. ചൈന സിങ്കിയാങിൽ നിന്ന് ടിബത്തിലേക്ക് ഒരു ആറ്റൻ റോഡ് ഉണ്ടാക്കി .

ഈ റോഡ് ഉണ്ടാക്കൽ ആണ് സാറേ ഇവരുടെ ഒരു മെയിൻ . കണ്ണ് തെറ്റിയാൽ റോഡ് ഉണ്ടാക്കും .
പിന്നെ നോക്കിയപ്പോ – അതാ , ചൈനീസ് മാപ്പുകളിൽ ഒരു തിരുത്ത് ! കുറെ ഇന്ത്യൻ സ്ഥലം അവരുടെ ആണെന്ന്.
ഈ മാപ്പ് തിരുത്ത് ആണ് സാറേ , അവരുടെ വേറെ ഒരു മെയിൻ . റോഡും മാപ്പും ചേർന്നാൽ ഓർത്തോ – കോപ്പ്!! പോക്ക് ശരിയല്ല .
നെഹ്രുവും ചൗ വും അങ്ങോട്ടും ഇങ്ങോട്ടും ലവ് ലെറ്റേഴ്സ് കൈമാറി . എഴുത്ത് തന്നെ എഴുത്ത്. ദെന്തൂട്ടാഡോ താൻ ഇങ്ങനെ, – അത് പിന്നെ അങ്ങനല്ല , മക് മോഹൻ ലൈൻ ഞങ്ങക്ക് ഇഷ്ടപ്പെട്ടില്ല . അങ്ങനെ കൊറേ എഴുതി.
അങ്ങനെ കാര്യങ്ങൾ നല്ല അവതാളത്തിൽ ഇരിക്കുമ്പോഴാണ് അടുത്ത പ്രശ്നം .

Advertisementസിംപിൾ ആയി , അഞ്ചാറ് ലക്ഷം ചൈനീസ് പട്ടാളക്കാർ തിബത്ത് കേറി അങ്ങ് കൈയടക്കി – ജസ്റ്റ് ലൈക് ദാറ്റ്! ഉടൻ പുറകെ പത്തമ്പത് ലക്ഷം ഹാൻ ചൈനീസ് വംശജരെ അവടെ കുടിയേറ്റി ഇരുത്തി. അവരാണല്ലോ അവിടെ മെയിൻ . തിബത്തൻ ബുദ്ധിസത്തെ ഒക്കെ പുച്ഛിച്ചു . ദലൈ ലാമയെ വിലയില്ല . തനത് സംസ്കാരത്തെ കൊല്ലാൻ നോക്കി . ഭീകര അടിച്ചമർത്തൽ. പുതിയ കാര്യം ഒന്നുമല്ല . അധിനിവേശ സാമ്രാജ്യത്വ ശക്തികൾ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ – അത്രേ ഉള്ളു .
തിബത്തുകാർ സംഘടിച്ചു , ശക്തമായി തിരിച്ചടി തുടങ്ങി. ആകെ കച്ചറ . അപ്പൊ പെട്ടന്ന് ചൈന , ദലൈ ലാമയെ പീക്കിങ്ങിലേക്ക് ക്ഷണിച്ചു – ഒരു സ്നേഹ സംഭാഷണത്തിന് !

കേട്ടത് പാതി , ദലൈ ലാമ ഒറ്റ ഓട്ടം ആയിരുന്നു. 1959 ൽ. ഹിമാലയം ചാടിക്കടന്ന് ആസാമിലെ ദിസ്പൂരിൽ എത്തി . പുള്ളിക്കറിയാം , ചൈനേടെ കാര്യം . പീക്കിങ്ങിൽ പോയാൽ , പിന്നെ തിരിച്ചു വരാൻ പറ്റില്ല ! നല്ല വിശ്വസിക്കാവുന്ന കൂട്ടങ്ങൾ ആണേ . അതാണ്.
ദലൈ ലാമയെ നെഹ്‌റു നേരിട്ട് കണ്ടു . അഭയം നൽകി. ഇന്ത്യയിലെ ആളുകളും പുള്ളിയെ ആരവത്തോടെ എതിരേറ്റു . പോരെ പൂരം ! ഇതിനെ ചൈന അവരോടുള്ള ഒരു ആക്രമണം ആയി തന്നെ അവർ കണ്ടു .

ചൈനയുടെ അഭിപ്രായത്തിൽ തിബത്തിൽ നടക്കുന്നത് , “അമേരിക്കൻ സാമ്രാജ്യത്ത ശക്തികളുടെ സഹായത്തോടെ , തിബത്തിലെ മുതലാളിത്ത ശക്തികൾ” ചൈനക്കെതിരെ നടത്തുന്ന ഒരാക്രമണം ആണ്! അതിനെ ആണ് ഇന്ത്യ പിന്തുണക്കുന്നത് !
ഇവിടെ , ജയപ്രകാശ് നാരായൺ , അടൽ ബിഹാരി വാജ്‌പേയി , ആചാര്യ കൃപലാനി എന്നിവരുടെ നേതൃത്വത്തിൽ ഭയങ്കര കച്ചറ ! ചൈന നീതി പാലിക്കുക ! തിബത്ത് പാവാടാ ! അമേരിക്കയോട് പറഞ്ഞ് , തിബത്തിനെ മോചിപ്പിക്കണം !
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി താത്വികമായ മൗനം പാലിച്ചു . ദേശ സ്നേഹത്തിന്റെ കുറവ് കൊണ്ടല്ല കേട്ടോ – എന്തോ ഒരു സന്ദേഹം . അത്രേ ഉള്ളു .

അതിനിടെ കുറെ ഇന്ത്യൻ സമരക്കാർ മാവോയുടെ ഒരു ഫോട്ടോ വച്ചിട്ട് അതിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രാർത്ഥിക്കുകയും ചീമുട്ട, തക്കാളി മുതലായ വിശിഷ്ട വസ്തുക്കൾ എറിഞ്ഞു നേദിക്കയും ചെയ്തു . ഹോ! ദൈവ ദോഷം . അതോടെ ഗമ്പ്ലീറ്റ് പ്രശ്നം .
അപ്പൊഴൊക്കെ ആർമി ചീഫ് തിമ്മയ്യ ആണ്. അങ്ങേര് നല്ല ഉശിരൻ . പുള്ളി പറഞ്ഞു – “ഡോ മേന് നേ – പ്രശ്നട്ടോ . ആ അമേരിക്കയോട് പറഞ്ഞു കുറെ നല്ല തോക്ക് സംഘടിപ്പിക്ക് . ആ പാകിസ്ഥാൻ ബോര്ഡറില് നിന്ന് പട്ടാളക്കാരെ ഒക്കെ ചൈന ബോര്ഡറില് എത്തിക്കണം.

Advertisement” ഒന്ന് പോടോ ഹേ “- എന്ന് വി കെ കൃഷ്ണ മേനോൻ , പ്രതിരോധ മന്ത്രി !
അവർ തമ്മിൽ നല്ല അടി!
ഇതിനിടെ നമ്മുടെ കുറെ പട്ടാളക്കാരെ ചൈനക്കാർ കൊന്നു . ബോര്ഡറില് സംഘർഷം. നമ്മുടെ കുറച്ചു സ്ഥലം ചൈന കയ്യേറുകയും ചെയ്തു .
നെഹ്രുവും ചൗ വും കുറെ സംസാരിച്ചൊക്കെ നോക്കി . ഒരു രക്ഷയുമില്ല.
കൃഷ്ണ മേനോനെ മാറ്റണം എന്ന് പറഞ്ഞു ഇന്ത്യ മൊത്തം ആളുകൾ ബഹളം . എന്റെ ചങ്കിനെ മാറ്റൂല്ല എന്ന് നെഹ്രുവും.
ചൈനയെ പാഠം പഠിപ്പിക്കണം ! ഇന്ത്യ മൊത്തം ഇളകി . എങ്ങനെ ?
അപ്പോഴേക്കും തിമ്മയ്യ റിട്ടയർ ചെയ്തിരുന്നു : അന്ന് തിമ്മയ്യ പറഞ്ഞത് :

“ഇന്ത്യയെ ക്കാൾ പതിന്മടങ്ങ് ശക്തൻ ആണ് തല്ക്കാലം ചൈന . കോംപ്രമൈസ് ആണ് നല്ലത്. അല്ലെങ്കിൽ അമേരിക്കയോട് അടുക്കണം .”
നെഹ്‌റുവിന് രണ്ടും പറ്റിയില്ല. കോംപ്രമൈസ് ചെയ്താൽ ജനം അയ്യേ എന്ന് പറയും . അമേരിക്ക – ഛായ്! അത് നമുക്ക് പറ്റൂല്ല . ചേര. ഓർമയില്ലേ ? ചേരി – ചേര . അതാണ്.
നമ്മൾ പതിയെ യുദ്ധത്തിന് കോപ്പ് കൂട്ടി .
1962 ആണ് കേട്ടോ . ഹോ . ഒരൊറ്റ വരവായിരുന്നു . മെഷീൻ ഗണും ആർട്ടിലറി സപ്പോർട്ടും ഒക്കെ ആയി ചൈനീസ് സൈന്യം ആഞ്ഞടിച്ചു . നമ്മുടെ പട്ടാളക്കാർ . കുറെ ധീരതയോടെ തടുത്തു. പക്ഷെ രക്ഷയില്ല . ആയുധങ്ങൾ പോരാ . തയ്യാറെടുപ്പ് പോരാ . ഒരു ആഴ്ച അവർ കുറെ കേറി വന്നു . പിന്നെ നിന്നു .

ചൈനയിൽ നിന്ന് വീണ്ടും : “ഇവിടെ നിർത്തിയാലോ ?”
പറ്റൂല്ലെന്നു നമ്മൾ . ങ്ങാഹാ . പിന്നേം അവർ ഒറ്റ വരവ് . ആസാം ഒക്കെ കേറി അങ്ങ് മേഞ്ഞു. ദിസ്പൂർ വരെ വന്നു. കളക്ടർ ഒക്കെ ഓടിത്തള്ളി .
അപ്പോഴേക്കും നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ചൈനക്ക് എതിരായി . നെഹ്‌റു അമേരിക്കൻ സഹായം അഭ്യർത്ഥിച്ചു . നാറ്റോ പടക്കോപ്പുകൾ എത്തിത്തുടങ്ങി.
വന്ന പോലെ ചൈന തിരിച്ചു പോയി . കുറച്ചു സ്ഥലം അവർ പിടിച്ചു വച്ച് .
എന്താണ് പിൻവാങ്ങാൻ കാരണം ? അതും നമുക്ക് വ്യക്തമായി അറിയില്ല .
ഇതാണ് നമ്മൾ ശരിക്കും തോറ്റ ഒരു യുദ്ധം . നെഹ്‌റു ഏറെ പഴി കേട്ട ഒരു യുദ്ധം ആണ് . പക്ഷെ ഈ തോൽവി ഒഴിവാക്കാൻ പറ്റുന്നത് ആയിരുന്നു എന്ന് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നില്ല.

അന്ന് , നമ്മുടെ അഞ്ചു മടങ്ങെങ്കിലും സൈനീകപരമായി ശക്തമാണ് ചൈന . വേറെ ഒത്തിരി അനുകൂല ഘടകങ്ങൾ ചൈനക്ക് ഉണ്ടായിരുന്നു . ചൈനയോട് മൃദു സമീപനം എടുക്കാനാവാത്ത വിധം ഇന്ത്യൻ പൊതുബോധം ഇളകിയിരുന്നു . ഇത് നമുക്കും ഒരു പാഠം ആണ്.
ശീത യുദ്ധ കാലത്ത് ഒരു അമേരിക്കൻ അനുകൂല ശക്തി ആവുന്നത് ചിലപ്പോ നന്നായി തിരിച്ചടിച്ചേനെ .
ആകെ നെഹ്‌റുവിനെ കുറ്റപ്പെടുത്താവുന്നത്, ചൈനയെ ആദ്യം പ്രീണിപ്പിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു എന്നതാണ് . പിന്നെ ചൈന ഇത്രയും വലിയ ഒരു ഭീഷണി ആണെന്ന് നമ്മൾ മനസ്സിലാക്കിയില്ല എന്നതും. അത് നമ്മൾ ഇപ്പോഴും ചെയ്തിട്ടുണ്ടോ? പിന്നെ വി കെ കൃഷ്ണ മേനോനെ അതിയായി സ്നേഹിച്ചു എന്ന കുറ്റം . അത് ഇല്ലായിരുന്നെങ്കിൽ എന്ത് മാറ്റം വന്നേനെ? വ്യക്തമല്ല .
പക്ഷെ ചില വസ്തുതകൾ അവശേഷിക്കുന്നു :

Advertisement  • ചൈന ഒരു ഏകാധിപത്യ രാഷ്ട്രം ആണ് – അപകടകാരി.
    -ഇന്ന് ലോകത്തിൽ ഒരു സാമ്രാജ്യത്ത അധിനിവേശ ശക്തി ഉണ്ടെങ്കിൽ , അത് ചൈന ആണ് . (അതിന്റെ ഒറിജിനൽ അർത്ഥത്തിൽ )
  • ഒരു ജനാധിപത്യ , ലിബറൽ ശക്തികളുടെ സഖ്യവും, ചൈനയും തമ്മിൽ ഉള്ള ഒരു രണ്ടാം ശീത സമരം ആയിരിക്കാം , ഇനി നാം കാണാൻ പോവുന്നത്
  • 1950 ൽ സർദാർ പട്ടേൽ പറഞ്ഞത് സത്യമാണ് : “ചൈനയുടെ കമ്മ്യൂണിസം വെറും അതിദേശീയതാ വാദം ആണ്. വേറൊന്നുമല്ല ”
    -ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി ചൈനയാണ് – മറ്റാരുമല്ല. അങ്ങനെ എളുപ്പത്തിൽ യുദ്ധം ചെയ്തു അവരെ തോൽപ്പിക്കാനും ആകില്ല . ദീർഘ വീക്ഷണം ആണ് വേണ്ടത് .

 103 total views,  1 views today

Advertisement
Entertainment12 mins ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment24 mins ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education48 mins ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 hour ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy1 hour ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy2 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy2 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy2 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment2 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy2 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

Entertainment2 hours ago

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment24 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement