fbpx
Connect with us

Doctor

അപകടങ്ങൾ പതിയിരിക്കുന്ന രാത്രികാല യാത്രകൾ

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിൽ ചില വാഹനാപകട വാർത്തകൾ സമ്മാനിച്ച മരവിപ്പ് ചെറുതല്ല.
ഓരോ വർഷവും കേരളത്തിൽ വാഹനാപകടങ്ങളിൽ പെട്ട് 4200-ൽ അധികം മരണങ്ങൾ ഉണ്ടാവുന്നു. അതായത് ഒരു ദിവസം 12 പേർ മരിക്കുന്നു. നാം ഏറെ ഭയപ്പെടുന്ന,

 242 total views

Published

on

എഴുതിയത്: Dr. Jinesh P S
അപകടങ്ങൾ പതിയിരിക്കുന്ന രാത്രികാല യാത്രകൾ
കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിൽ ചില വാഹനാപകട വാർത്തകൾ സമ്മാനിച്ച മരവിപ്പ് ചെറുതല്ല.
ഓരോ വർഷവും കേരളത്തിൽ വാഹനാപകടങ്ങളിൽ പെട്ട് 4200-ൽ അധികം മരണങ്ങൾ ഉണ്ടാവുന്നു. അതായത് ഒരു ദിവസം 12 പേർ മരിക്കുന്നു. നാം ഏറെ ഭയപ്പെടുന്ന, പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന നിപ്പയോ, കൊറോണയോ, എലിപ്പനിയോ, ഡെങ്കിപ്പനിയോ ഇത്രയും മരണങ്ങൾ ഇവിടെ സൃഷ്ടിക്കുന്നില്ല എന്നോർക്കണം. ഈ മരണങ്ങളിൽ ബഹുഭൂരിപക്ഷവും സംഭവിക്കുന്നത് രാത്രിയിലാണ്, സന്ധ്യാസമയം കഴിഞ്ഞാണ്.ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് അപകട മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ബഹുഭൂരിപക്ഷം അപകടങ്ങളും ഹൈവേയിൽ. ഹൈവേയിലെ അപകടങ്ങളിൽ മരണസംഖ്യയും കൂടുതലാണ്, ബസ്സുകൾ തമ്മിലോ ബസും ലോറിയും ആയോ ഉണ്ടാകുന്ന അപകടങ്ങളിൽ മരണ സംഖ്യ വളരെ കൂടുതലാണ്.
പല കാരണങ്ങൾ കൊണ്ട് അപകടം സംഭവിക്കാം. വണ്ടിയുടെ മെക്കാനിക്കൽ പ്രശ്നങ്ങൾ, റോഡിലെ പ്രശ്നങ്ങൾ തുടങ്ങി ഓടിക്കുന്ന വ്യക്തികളുടെ ആരോഗ്യപ്രശ്നങ്ങൾ വരെയുള്ള ധാരാളം കാരണങ്ങൾ.
1. ക്ഷീണം
രാത്രികാല അപകടങ്ങളുടെ പ്രധാന കാരണക്കാരിലൊന്നാണ് ക്ഷീണം.
വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ഉറങ്ങി പോകാനുള്ള സാധ്യത ഒട്ടും ചെറുതല്ല. ഏകാഗ്രതയിലും ജഡ്ജ്മെൻറിലും ഉണ്ടാകുന്ന പോരായ്മ റിഫ്ലക്സിനെ ബാധിക്കാം.
സാധാരണ ഉറങ്ങുന്ന സമയത്ത് ഡ്രൈവ് ചെയ്യുമ്പോഴും ആവശ്യത്തിന് ഉറക്കം ലഭിക്കാതെ ഡ്രൈവ് ചെയ്യുമ്പോഴും തുടർച്ചയായി കൂടുതൽ സമയം ഉണർന്നിരുന്ന് വാഹനം ഓടിക്കുമ്പോഴും ഉറങ്ങി എണീറ്റ് ഉടനെതന്നെ വാഹനം ഓടിക്കുമ്പോഴും ഇടയ്ക്ക് വിശ്രമം എടുക്കാതെ തുടർച്ചയായി (2 മണിക്കൂറിൽ കൂടുതൽ) വാഹനം ഓടിക്കുമ്പോഴും ക്ഷീണം ഉണ്ടാവാം.
പലപ്പോഴും നമ്മൾ ഇത് തിരിച്ചറിയില്ല എന്നതാണ് പ്രശ്നം. എനിക്ക് ഇതുവരെ അപകടം പറ്റിയിട്ടില്ല അതുകൊണ്ട് ഇന്നും അപകടം പറ്റില്ല എന്നും ചിന്തിച്ചേക്കാം. ലക്ഷ്യത്തിൽ എത്താൻ വളരെ കുറച്ചു ദൂരമേ ഉള്ളൂ, അതിനാൽ ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം വിശ്രമിക്കാം എന്ന് തീരുമാനിക്കുന്നവരും വിരളമല്ല.
ക്ഷീണം എങ്ങനെ തിരിച്ചറിയാം ? ലക്ഷണങ്ങൾ…
ഇടയ്ക്കിടെ കോട്ടുവാ ഇടുക, അറിയാതെ ലെയ്ൻ മാറി പോവുക, കണ്ണുകൾ കൂമ്പി വരിക, കാഴ്ച അവ്യക്തമാവുക, തല ഉയർത്തി വെക്കാൻ ബുദ്ധിമുട്ട് തോന്നുക, ഇച്ഛാപൂർവ്വമല്ലാതെ വേഗത കൂടുകയോ കുറയുകയോ ചെയ്യുക, തൊട്ടുമുൻപ് കഴിഞ്ഞുപോയ സ്ഥലങ്ങളെക്കുറിച്ച് ഓർമ്മ ഇല്ലാതിരിക്കുക, ദിവാ സ്വപ്നം കാണുക.
എന്താണ് പരിഹാരം ?
ക്ഷീണം തോന്നിയാൽ വിശ്രമിക്കുക എന്നത് മാത്രമാണ് പരിഹാരം. വാഹനം നിർത്തി 15 മിനിറ്റ് എങ്കിലും ഉറങ്ങാൻ ശ്രമിക്കുക. കുറച്ചു നേരം പവർ നാപ് എടുത്താൽ പോലും അപകടങ്ങളിൽ പെടാനുള്ള സാധ്യത വളരെയധികം കുറയും.
ദീർഘദൂര ഹൈവേകളിൽ സുരക്ഷിതമായ പവർ നാപ്പ് സൗകര്യങ്ങൾ ഒരുക്കാൻ ശ്രദ്ധ കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സുരക്ഷിതമായി വാഹനത്തിനുള്ളിലെങ്കിലും കുറച്ചുസമയം ഉറങ്ങാനുള്ള സൗകര്യവും പുറത്തിറങ്ങി മലമൂത്ര വിസർജനം ചെയ്യാനുള്ള സൗകര്യങ്ങളും മുഖം കഴുകാനും മറ്റുമുള്ള സൗകര്യങ്ങളും ഉണ്ടാവണം.
യാത്രയ്ക്ക് മുൻപേ ശ്രദ്ധിക്കാൻ പറ്റുന്ന ചില കാര്യങ്ങൾ ഉണ്ട്;
സ്ഥിരമായി ഉറങ്ങുന്ന സമയത്ത് ദീർഘദൂര യാത്ര ഒഴിവാക്കുക, ഉദാഹരണമായി രാത്രി പത്തു മുതൽ രാവിലെ ആറുമണി വരെ. ഉറക്കത്തിന് കാരണമാകുന്ന മരുന്നുകൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. ദീർഘ ദൂര യാത്രയ്ക്ക് മുൻപുള്ള ദിവസം നന്നായി ഉറങ്ങുക, നന്നായി വിശ്രമിക്കുക. സാധിക്കുമെങ്കിൽ യാത്രയിൽ ഒരാളെ കൂടെ കൂട്ടുക, ഡ്രൈവിംഗ് അറിയാവുന്ന ആളാണെങ്കിൽ മാറിമാറി ഓടിക്കുക. സംസാരിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുക. യാത്രയിൽ ആവശ്യത്തിന് വിശ്രമം വേണം. ദീർഘസമയം കഠിന ജോലികൾ ചെയ്തതിനുശേഷം ഉടനെയുള്ള യാത്ര ഒഴിവാക്കുക.
ഒരു കാര്യം കൂടി, ക്ഷീണം മൂലമുള്ള അപകടങ്ങൾ രാത്രി മാത്രമല്ല പകലും സംഭവിക്കാം.
ദീർഘദൂര ബസുകളിലും ലോറികളിലും രണ്ട് ഡ്രൈവർമാർ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്.
മദ്യവും ലഹരിയും
വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
മദ്യം സഞ്ചരിക്കുമ്പോൾ നമ്മൾ സഞ്ചരിച്ചാൽ ?!
ശീലം കൊണ്ടാർജ്ജിച്ച സ്വാഭാവികമായ ഒരു വഴക്കം എന്ന നിലയക്ക് നാം വാഹനം ഡ്രൈവ് ചെയ്യുന്നു. മദ്യപാനം അതിനെ സാരമായി ബാധിക്കുന്നു. പ്രധാനമായും മദ്യം ഡ്രൈവിങ്ങിനെ ബാധിക്കുന്നത് ഇങ്ങനെയാണ്.
1. കണ്ണെത്തുന്നിടത്ത് അത്ര തന്നെ വേഗത്തില് കയ്യും മെയ്യും മനസ്സുമെത്തുന്ന ഒരു കല തന്നെയാണ് ഡ്രൈവിങ്ങ്. ഇത് തമ്മിലുള്ള ഏകോപനത്തെയും റിഫ്ളക്സുകളെയും മദ്യം കീഴടക്കുന്നു.
2. അമിതമായ ആത്മവിശ്വാസവും, അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും മദ്യസവാരിയുടെ മുഖമുദ്രയാണ്.
3. എത്ര മാത്രം തന്റെ ഡ്രൈവിങ്ങ് ശേഷിക്ക് കോട്ടം വന്നിട്ടുണ്ട് എന്ന ബോധവും തിരിച്ചറിവും വ്യക്തിക്ക് കാണില്ല എന്നത് അപകടം വർധിപ്പിക്കുന്നു. ശരിയായ തീരുമാനമെടുക്കാൻ കഴിവ് നഷ്ടപ്പെടുന്നു.
4. ഒന്നിലധികം കാര്യങ്ങൾ ഒരുമിച്ച് ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുന്നു.
ശാസ്ത്രീയമായി വിശകലനം ചെയ്താൽ ഒരു നിശ്ചിത വേഗത്തിൽ ഓടുന്ന ഒരു വാഹനം പൂർണമായി നിൽക്കുവാൻ എടുക്കുന്ന സമയം – (വിരാമവിളംബം എന്ന് വിളിക്കാം) പ്രധാനമായും മസ്തിഷ്കം അപായ സാധ്യത തിരിച്ചറിയാൻ എടുക്കുന്ന സമയം (Perception Time), തുടർന്ന് കാല് ആക്സിലേറ്ററിൽ നിന്ന് മാറ്റി ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന പ്രതികരണത്തിനുള്ള താമസം (Human Reaction Time), ബ്രേക്ക് പെഡലിൽ കാലമർത്തിയാൽ അതിനോട് പ്രതികരിക്കാൻ വാഹനം എടുക്കുന്ന സമയം (Vehicle Reaction Time) ബ്രേക്കിങ്ങ് ശേഷി (Braking Capability ) എന്നിവയെ ആശ്രയിക്കുന്നു.
ഇതിൽ Perception time, Reaction time എന്നിവ സുബോധത്തിൽ അര മുതൽ മുക്കാൽ സെക്കന്റ് വരെ മാത്രമേ എടുക്കൂ. എന്നാൽ മദ്യം, ലഹരിമരുന്നുകൾ, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവയെല്ലാം ഈ സമയം വർധിപ്പിക്കുന്നു. നൂറു കിലോമീറ്റർ വേഗതയിൽ ഓടുന്ന വണ്ടിയിൽ ഇപ്രകാരം ഈ സമയം 4 സെക്കന്റ് നീണ്ടാൽ ബ്രേക്കിൽ പാദമമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളം താണ്ടി കഴിയും. മരണം വിളിച്ചു വരുത്താൻ ക്വട്ടേഷൻ നൽകുക എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക.
*എത്ര വരെ കുടിച്ചാൽ സുരക്ഷിതമായി ഓടിക്കാം …?*
യാത്ര പുറപ്പെടാൻ നേരം ഒരു ഡ്രിങ്ക് കഴിക്കുന്ന ശീലം ചിലർക്കുണ്ട്. One for the road എന്ന് സ്റ്റൈലിലൊക്കെ പറയും. ഇന്ത്യയിലെ നിയമപ്രകാരം ഡ്രൈവിങ്ങിൽ അനുവദിച്ചിട്ടുള്ള അളവിൽ (100 ml രക്തത്തിൽ 30 mg alcohol) പോലും അപകടസാധ്യത കഴിക്കാത്തവരേക്കാൾ ഏഴിരട്ടി വരെ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. നിസംശയം പറയാം. None for the road എന്നതാണ് ജീവനിൽ കൊതിയുള്ളവർ വഴിയിൽ പാലിക്കേണ്ടത്.
മദ്യം പോലെ തന്നെ ബോധപൂർവ്വം തീരുമാനമെടുക്കാൻ കഴിവിനെ ബാധിക്കുന്ന ഉറക്കമിളച്ച് ഓടിക്കൽ, വിശ്രമമില്ലാതെ ഓടിക്കൽ, മയക്കം വരുത്തുന്ന മരുന്നുകൾ കഴിച്ച് ഓടിക്കൽ ഒക്കെ അപകടം ക്ഷണിച്ചു വരുത്തലാണ്. പൊതുവാഹനങ്ങൾ ഓടിക്കുന്ന പ്രൊഫഷനൽ ഡ്രൈവർമാരിൽ പോലും ഈ ശീലമുളളവരുണ്ട് എന്നത് വളരെ ഗുരുതരമായ വിഷയമാണ്.
രക്തത്തിലെ ആല്ക്കഹോളിന്റെ അളവ് പല ഘടകങ്ങളെയും ആശ്രയിച്ചു പലരിലും വത്യസ്ഥ പ്രഭാവം ആയിരിക്കും ഉണ്ടാക്കുക. (കൃത്യമായ ഒരു സേഫ് അളവ് എന്നത് മിഥ്യ ആണെന്ന് വേണമെങ്കില് വിവക്ഷിക്കാം.)
സ്ത്രീകള്ക്ക് അതെ അളവില് കഴിക്കുന്ന പുരുഷന്മാരേക്കാള് BAC ( രക്തത്തിലെ മദ്യത്തിന്റെ അളവ്) കൂടുതലാവാം.
ശരീരഭാരം കുറവ് ഉള്ളവരില് അതേ അളവ് കുടിച്ച ഭാരം കൂടിയ ആളിലെക്കാള് BAC കൂടുതലാവാം.
ഭക്ഷണം കഴിക്കുന്നത്‌ ആല്ക്കഹോളിന്റെ ആഗിരണ തോത് കുറയ്ക്കാം, വെറും വയറ്റില് ആണ് മദ്യം കഴിക്കുന്നതെങ്കില് BAC കൂടുതലായിരിക്കാം.
കുടിക്കുന്ന തോത് – വേഗതയില് മദ്യം അകത്താക്കിയാല് രക്തത്തിലെ അളവ് പെട്ടന്ന് കൂടാം.
പൊതുവിലുള്ള ആരോഗ്യം മോശം ആണെങ്കില് കരളിന് കേടുപാടുകള് ഉണ്ടെങ്കില് ആല്ക്കഹോളിനെ കരള് കൈകാര്യം ചെയ്യാന് കാലതാമസം എടുക്കാം.
കൂടെ മറ്റു മരുന്നുകള് കഴിക്കുന്നത്‌ റിസ്കുകള് പലവിധത്തില് കൂട്ടിയേക്കാം.
ആല്ക്കഹോള് നിങ്ങളുടെ മൂഡ്‌ വ്യതിയാനങ്ങള്ക്ക് കാരണം ആവാം, ഉദാ: നിങ്ങള് തളര്ന്നിരിക്കുകയാണെങ്കില് കൂടുതല് തളര്ത്തിയെക്കാം
അഞ്ച് ശതമാനം വാഹനാപകട മരണങ്ങൾ ഇന്ത്യയിൽ നേരിട്ട് മദ്യപാനവുമായി ബന്ധമുള്ളതാണെന്ന് കണക്കുകൾ പറയുന്നു. യഥാർത്ഥ സംഖ്യ ഇതിലും വളരെ ഉയർന്നതാണ് എന്ന് കരുതപ്പെടുന്നു. മരിച്ചയാളുടെ ഇൻഷുറൻസ് നഷ്ടപ്പെടും എന്ന കാരണത്താൽ അത്യാഹിത വിഭാഗത്തിൽ അപകടം സംഭവിച്ച് എത്തിയാലും, ചില ഡോക്ടർമാർ പോസ്റ്റ്മോർട്ടം പരിശോധന നടത്തുന്ന അവസരത്തിലും രക്തസാമ്പിളുകൾ അയക്കാറില്ല എന്നത് പോലെ പല കാരണങ്ങൾ ഇതിനുണ്ട്.
*ലഹരിയിൽ യാത്രയില്ല*
“എത്ര ഫിറ്റായാലും, സ്റ്റിയറിങ്ങ് പിടിച്ചാൽ സ്റ്റെഡിയാണ്” എന്ന് പറയുന്നവരെയും” എനിക്ക് അടിച്ചാൽ നടക്കാനേ പാടുള്ളൂ, ബൈക്ക് ഓടിക്കാൻ പ്രശ്നമില്ല” എന്ന് പ്രഖ്യാപിക്കുന്നവരെയും പലപ്പോഴും കാണാറുണ്ട്. വലിയ അപകടമാണ് അവർ വിളിച്ചു വരുത്തുന്നത്. കണാരനായാലും കുമാരനായാലും ബാഹുബലിയായാലും മദ്യത്തിന് ശരീരത്തിൽ ഒരു സഞ്ചാര രീതിയുണ്ട്, കൈനറ്റിക്സ് എന്ന് പറയും.
മദ്യം പുറന്തള്ളപ്പെടുന്നത് zero order kinetics എന്ന വ്യവസ്ഥ പ്രകാരമാണ്. അതായത് ഒരു നിശ്ചിത സമയത്തിൽ ഇത്ര അളവ് (ശ്രദ്ധിക്കുക, അളവാണ് പ്രൊപ്പോർഷൻ അല്ല) വീതമേ ശരീരം ഇവയെ പുറന്തള്ളൂ. അതിൽ പ്രധാനമായ ഒന്നാണ് ആൽക്കഹോൾ. നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ ഒരു ചെറിയ അളവ് മാത്രമേ ഓരോ മണിക്കൂറിലും ശരീരം പുറന്തള്ളൂ. അങ്ങനെ വരുമ്പോൾ കൂടുതൽ മദ്യപിക്കുന്നവർക്ക് ആ മദ്യം മൊത്തം ശരീരത്തിൽ നിന്ന് പുറത്തേക്ക് പോകാൻ അനേകം മണിക്കൂറുകൾ എടുക്കാം.
ഏകദേശ കണക്ക് വെച്ച് നോക്കിയാൽ ഒരു യൂണിറ്റ് ആൽക്കഹോൾ ശരീരം പുറത്തു കളയാൻ ഏകദേശം ഒരു മണിക്കൂർ എടുക്കുമെന്നാണ് കണക്ക്. അപ്പോൾ ഒരാൾ പത്ത് യൂണിറ്റ് മദ്യം കഴിച്ചുവെന്നിരിക്കട്ടെ, പത്തു മണിക്കൂർ നേരം കഴിഞ്ഞാലേ അയാളുടെ ശരീരത്തിൽ നിന്ന് മദ്യം പൂർണ്ണമായും അപ്രത്യക്ഷമാകൂ. ഒരു പാർട്ടിയിൽ വെച്ച് പന്ത്രണ്ട് യൂണിറ്റ് മദ്യം കഴിക്കുന്ന ഒരാൾ വെളുപ്പിനെ ഒരു മണിക്ക് മദ്യപാനം അവസാനിപ്പിച്ചു ഉറങ്ങാൻ പോയെന്നിരിക്കട്ടെ. അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിയാകണം, അയാളുടെ ശരീരത്തിൽ നിന്ന് മദ്യത്തിന്റെ അവസാന കണികയും അപ്രത്യക്ഷമാകാൻ.
മദ്യത്തെ കൈകാര്യം ചെയ്ത് കരളിന് രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയ്ക്കാൻ അപ്പോൾ ഏറ്റവും പ്രധാനം സമയമാണ്. കാപ്പി കുടിക്കുക, വിയർക്കുവോളം ഓടുക, തണുത്ത വെള്ളത്തിൽ കുളിക്കുക, മോരും വെള്ളം കുടിക്കുക, കൂടുതല് വെള്ളം കുടിക്കുക ഇതിനൊന്നിനും അത് ത്വരിതപ്പെടുത്താൻ കഴിയില്ല. നിങ്ങൾക്ക് അല്പം കൂടി ഉണര്വ്വ് ഉള്ളവരാക്കുന്ന ഫീൽ തോന്നിയേക്കാം എന്നതിനപ്പുറം രക്തത്തിലെ മദ്യത്തിന്റെ കുറയ്ക്കാന് ഉള്ള സൂത്രപ്പണി ആയി അത് പ്രവര്ത്തിക്കില്ല. (ഊതിയാൽ പിടിക്കില്ല എന്ന് പറഞ്ഞ് പലതരം വറവുകൾ മൂപ്പിച്ച എണ്ണ അണ്ണാക്കിൽ കൊണ്ട് ‘ഗുൾ ഗുളിച്ച് ‘ തുപ്പുന്ന തന്ത്രങ്ങൾ വേറെ!)
അപ്പോൾ മദ്യപിച്ച് കഴിഞ്ഞ് ലാഘവത്തോടെയും ആത്മവിശ്വാസത്തോടെയും ‘ഇതൊക്കെയെന്ത്’ എന്ന് പറഞ്ഞ് വണ്ടി എടുക്കുന്നത് ഒഴിവാക്കുക.
മദ്യം നാട്ടില് നിരോധിച്ചിട്ടില്ല മദ്യപാനവും, ആ യാഥാര്ത്ഥ്യം ഉള്ക്കൊണ്ട് ചോദിക്കട്ടേ? അപ്പോൾ അത്യാവശ്യം ആഘോഷങ്ങൾക്ക് ഒന്ന് മിനുങ്ങേണ്ടി വന്നാൽ എന്ത് ചെയ്യും ?
മുൻകൂട്ടി പ്ലാൻ ചെയ്യുക. ആഘോഷത്തിൽ മദ്യപാനത്തിനുള്ള ചെറിയ സാധ്യതയുണ്ടെങ്കിൽ തന്നെ മടക്കയാത്ര പ്ലാൻ ചെയ്യാം. പരിപാടി കഴിഞ്ഞ് പലപ്പോഴും ഇത് പ്ലാൻ ചെയ്യാനുള്ള നില കാണില്ല. മദ്യപിക്കാത്ത ഒരു സുഹൃത്തിനെ, അല്ലെങ്കിൽ ഡ്രൈവറെ ഇതിനായി “സ്കെച്ച് ചെയ്ത് സോപ്പിട്ടു” വെക്കാം. ചില ബാറുകൾ ഇത്തരം സേവാനന്തര സേവനങ്ങൾ നൽകുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ടാക്സി പിടിച്ച് യാത്ര ചെയ്യുക, നിയമം മൂലം നിരോധിച്ചിട്ടില്ലാത്ത പൊതു യാത്രാസംവിധാനങ്ങൾ ഉപയോഗിക്കുക എന്നതും മാർഗ്ഗങ്ങളാണ്. (പൊതുസ്ഥലത്ത് അന്യര്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം “പ്രകടനങ്ങള്” നിയമവിരുദ്ധമാണെന്നതും മറക്കരുത്). മദ്യലഹരി മാറും വരെ ‘ സംഭവസ്ഥലത്ത് ‘ തങ്ങുന്നത് നല്ലൊരു നടപടിയാവും.
മദ്യപിച്ചുള്ള ഡ്രൈവിങ്ങ് അവനവന് മാത്രമല്ല വഴിയിലുള്ള മറ്റുള്ളവർക്കും ഭീഷണിയാണ്. ബോധവൽക്കരണം, നിയമ നിർമാണം, കർശനമായ പാലനം, വാഹന ഡിസൈനിലെ തന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് ഇതിന് തടയിടണ്ടത് അത്യാവശ്യമാണ്.
1. മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമവിരുദ്ധം ആക്കിയതും, കൃത്യമായ ഇടവേളകളിൽ ഉള്ള വാഹന പരിശോധനയും അപകടങ്ങളുടെ അളവ് ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്. 21 വയസിൽ കുറവുള്ളരുടെ മദ്യപാനം നിയമപരമായി നിയന്ത്രിച്ചത്, മാതൃകാപരമായ ശിക്ഷ രീതികൾ ഒക്കെ അപകടകരമായ ഡ്രൈവിംഗ് ഒഴിവാക്കാൻ പ്രേരിപ്പിക്കും.
2. ഡ്രൈവർ മദ്യപിച്ച് ഒരു പ്രത്യേക അളവിൽ കൂടുതൽ ആണെങ്കിൽ അത് മനസിലാക്കി, വണ്ടി സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത Ignition interlocks വിദേശ രാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. പലതവണ മദ്യപിച്ച് വാഹനം ഓടിച്ച് പിടിക്കപ്പെട്ട ആളുകളുടെ വണ്ടിയിലാണ് ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുക.
3. സ്കൂളുകളിൽ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതും, ഉത്തരവാദിത്ത പൂർണ്ണമായ ഡ്രൈവിംഗ് പാഠങ്ങൾ നൽകുന്നതും ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
4. പലതവണ മദ്യപിച്ച് വാഹനം ഓടിക്കുന്നവർ പലപ്പോഴും രോഗത്തിന്റെ തലത്തില് മദ്യപാനസക്തിയുള്ളവര് ആയിരിക്കാൻ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ നിയമപരമായ നടപടികൾക്ക് ഒപ്പം അവര്ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതും പ്രധാനമാണ്.
5. മാധ്യമങ്ങൾ വഴി മദ്യപിച്ച് വാഹനം ഓടിക്കുന്നതിലെ അപകടങ്ങളെ കുറിച്ചും, അതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഓർമ്മപ്പെടുത്തുന്നതും ജനങ്ങളിൽ അവബോധം വളരാൻ സഹായിക്കും. അത് പോലെ ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്നവരെ, അപകടങ്ങളിൽ പരുക്ക് പറ്റുന്നവരുടെ ശുശ്രൂഷയിൽ സഹായിക്കുന്ന സാമൂഹിക സേവനത്തിനു നിര്ബന്ധിതമാക്കുന്ന ശിക്ഷണ നടപടികൾ മാനസികമായ പരിവർത്തനത്തിന് സഹായകമായേക്കാം.
6. പിഴ കുത്തനെ ഉയർത്തുക, തുടർച്ചയായി മദ്യസവാരി നടത്തുന്നവരെ, താൽകാലികമായി ലൈസൻസ് സസ്പെൻഡ് ചെയ്യുക, സ്ഥിരം പ്രശ്നത്തിൽ പെടുന്നവർക്ക് ലൈസൻസ് പിൻവലിക്കുക തുടങ്ങിയവ നിയമപരമായ മാർഗ്ഗങ്ങൾ ആണ്.
പാതയിലെ പാതകങ്ങൾ ആവർത്തിച്ചു കൂടാ. സുരക്ഷിതമാകട്ടെ നമ്മുടെ നിരത്തുകൾ.
 അമിതവേഗത
അമിത വേഗത മൂലം അപകടത്തിനുള്ള സാധ്യത മാത്രമല്ല വർധിക്കുന്നത്, അപകടത്തിൽ പെടുമ്പോൾ ഗുരുതരമായ പരിക്ക് പറ്റാനും മരണം സംഭവിക്കാനുമുള്ള സാധ്യതയും പതിന്മടങ്ങ് വർദ്ധിക്കുന്നു.
****
ഒരു പോലീസ് ഉദ്യോഗസ്ഥൻ രക്തദാനത്തിന് ഇയ്യിടെ വന്നപ്പോൾ കുറെ സംസാരിക്കാനിടയായി
പുള്ളി ചോദിച്ചു: “ബ്ലാക്ക് ആൻഡ് വൈറ്റ് blindness എന്നൊന്നുണ്ടോ ?”
“കേട്ടിട്ടില്ല. കളർ blindness എന്ന് കേട്ടിട്ടുണ്ട്.”
“അങ്ങനുണ്ട് ഡോക്ടറേ. അതാണ് ചിലവർക്കു വണ്ടിയിൽ കയറിയാൽ റോഡിൽ വരച്ചിട്ടുള്ള zebra line കാണാത്തത്.”
സംഗതി തമാശയായിട്ടാണ് പറഞ്ഞത്. പക്ഷേ തീരാത്ത ദുഖമാണ് ഇത്തരം റോഡ് പെരുമാറ്റങ്ങളുടെ ഫലം. സീബ്ര ലൈനിൽ നിന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ മേലേക്ക് നിയന്ത്രണം വിട്ടോടികയറിയ ബസ് ആ യുവാവിന്റെ ജീവനെടുത്തത് ഇയ്യിടെയാണ്
ഇന്ത്യയിൽ ഓരോ മണിക്കൂറും 17 പേർ വാഹനാപകടത്തിൽ മരണപ്പെടുന്നു. ഇതിൽ പകുതിയിലേറെ യുവാക്കളും കുട്ടികളുമാണ് എന്നാണ് കണക്കുകൾ. ഏറ്റവും അപകടങ്ങൾ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്നത് ഒട്ടും അഭിമാനകാരമല്ലാത്ത നേട്ടമാണ്. തീവ്രവാദത്തേക്കാൾ പ്രകൃതിദുരന്തങ്ങളെക്കാൾ എത്രയോ മടങ്ങ് ആളപായമുണ്ടാക്കുന്നുണ്ട് റോഡപകടങ്ങൾ!
പാതയിൽ അരങ്ങേറുന്ന പാതകങ്ങളിൽ പത്തിൽ എട്ടു അപകടങ്ങളും ഡ്രൈവറുടെ കുറ്റം കൊണ്ട് തന്നെയാണ് പ്രധാനമായും ഉണ്ടാകുന്നത്. അത്തരം ഘടകങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
അമിതവേഗത, ജീവൻരക്ഷാ ഉപാധികൾ ഉപയോഗിക്കുന്നതിലെ ഉപേക്ഷ, ട്രാഫിക് നിയമങ്ങൾ തെറ്റിക്കൽ, മദ്യപിച്ചു വാഹനമോടിക്കൽ ,ശ്രദ്ധ തിരിയൽ തുടങ്ങിയവയാണ് ഇതിൽ ഏറ്റവും മുന്നിട്ടു നിൽക്കുന്ന അപകടകാരികൾ.
ശുഭസ്യ മന്ദം
ഒന്ന് രണ്ടാഴ്ച മുൻപ് ഒരു റോഡിലൂടെ അതിവേഗം പായുന്ന ഒരു ബസ്സിൽ യാത്ര ചെയ്തപ്പോൾ എതിർദിശയിൽ നിന്ന് വന്ന വണ്ടിയുമായി കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിക്കുകയും സകല റോഡ് നിയമങ്ങളും പാലിച്ചു ശാന്തനായി വശത്തൂടെ പോയി കൊണ്ടിരുന്ന ഒരു ബെക്കുകാരൻ ഭയചകിതനായി അടുത്തുള്ള പാടത്തേക്കു തെറിച്ചു വീഴുകയുമുണ്ടായി. ഒരുത്തൻ പാടത്തേക്കു പോയെന്നു വാതുക്കൽ നിൽക്കുന്ന കിളി പറഞ്ഞു. നമ്മുടെ വണ്ടി തൊട്ടിട്ടില്ല, കേറി പോന്നോളും എന്ന് പറഞ്ഞു വീണ്ടും വണ്ടി കുതിച്ചു. ഇതെന്തു ഏർപ്പാടാണ് എന്ന് ചോദിച്ച ഇതെഴുതുന്നവനെ ഞങ്ങൾക്കെല്ലാം എത്തിയേച്ചു വേറെ പണിയുള്ളതാണ് എന്ന് പറഞ്ഞു മറ്റു യാത്രക്കാർ തെറി വിളിച്ചു. എത്തിയാലല്ലേ പണിയൊക്കെ എന്ന് മനസ്സിലോർത്തു.
മണിക്കൂറിൽ എൺപത്‌ കിലോമീറ്ററിൽ നീങ്ങുന്ന കാർ നിൽക്കുവാൻ ശരാശരി (വരണ്ട പ്രതലത്തിൽ) 53 മീറ്ററ് ദൂരം സഞ്ചരിക്കുമെങ്കിൽ അൻപത് കിലോമീറ്റര് വേഗതയിൽ ഇത് 25 മീറ്റർ ദൂരമായി കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. 50 ൽ നിന്ന് 100 ലേക്ക് വേഗത കൂട്ടുമ്പോൾ ഈ വിരാമവിളംബം നാലിരട്ടിയാകുന്നു. അപകട സാധ്യത മാത്രമല്ല ആഘാതത്തിന്റെ തീവ്രതയും വളരെ വ്യത്യാസം ഉണ്ട്. മുപ്പതു കിലോമീറ്റർ ആഘാത വേഗതയിൽ ഉണ്ടാവുന്ന അപകടത്തിന്റെ 20 ഇരട്ടി മരണ സാധ്യതയാണ് എൺപതു കിലോമീറ്റർ ആഘാത വേഗതയിൽ ഉണ്ടാവുന്ന അപകടങ്ങൾക്ക്‌. അത്യാധുനികമായ വാഹനങ്ങളെല്ലാം ഇതിലും സുരക്ഷിതമാണ് എന്നാണ് ഒട്ടു മിക്ക വാഹനനിർമാതാക്കളും അവകാശപെടുന്നത്. ഏട്ടിലുള്ളത് റോട്ടിൽ കാണുമോ എന്നത് സംശയമാണ്.
നമ്മുടെ സാഹചര്യങ്ങളിൽ ലളിതമായി പറഞ്ഞാൽ,
മെല്ലെ പോയാൽ നാളെയും പോവാം.
വണ്ടി പൂർണമായി നിൽക്കുവാൻ എടുക്കുന്ന സമയം – (വിരാമവിളംബം എന്ന് വിളിക്കാം) പ്രധാനമായും മസ്തിഷ്കം അപായ സാധ്യത തിരിച്ചറിയാൻ എടുക്കുന്ന സമയം (Perception time), തുടർന്ന് കാല് ആക്സിലേറ്ററിൽ നിന്ന് മാറ്റി ബ്രേക്ക് ചവിട്ടാൻ എടുക്കുന്ന പ്രതികരണത്തിനുള്ള താമസം (Human Reaction time), ബ്രേക്ക് പെഡലിൽ കാലമർത്തിയാൽ അതിനോട് പ്രതികരിക്കാൻ വാഹനം എടുക്കുന്ന സമയം (vehicle reaction time), ബ്രേക്കിങ്ങ് ശേഷി (breaking capability ) എന്നിവയെ ആശ്രയിക്കുന്നു . ഇതിൽ ബ്രേക്കിങ്ങ് ശേഷി ബ്രേക്ക് കണ്ടീഷൻ പോലെ തന്നെ ടയർ പ്രഷർ, ട്രെഡ്, സസ്പെൻഷൻ, റോഡ് പ്രതലം, വണ്ടിയുടെ ഭാരം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Perception time, Reaction time എന്നിവ സുബോധത്തിൽ അര മുതൽ മുക്കാൽ നിമിഷം വരെ മാത്രമേ എടുക്കൂ. എന്നാൽ മദ്യം, ലഹരിമരുന്നുകൾ, ക്ഷീണം, ശ്രദ്ധയില്ലായ്മ ഇവയെല്ലാം ഈ സമയം വർധിപ്പിക്കുന്നു. നൂറു കിലോമീറ്റർ വേഗതയിൽ ഓടുന്ന വണ്ടിയിൽ ഇപ്രകാരം ഈ സമയം 4 നിമിഷമായ് നീണ്ടാൽ ബ്രേക്കിൽ പാദമമരും മുമ്പ് തന്നെ വണ്ടി ഒരു ഫുട്ബോൾ മൈതാനത്തിന്റെ നീളം താണ്ടി കഴിയും. തീരുമാനമാകുമെന്ന് തീർച്ച.
ഉറക്കം വരാതിരിക്കാന് കാന്താരി മുളകും കുരുമുളകും കടിച്ചു തിന്നുന്ന, കണ്ണില് വിക്സ് തേക്കുന്ന ഡ്രൈവര് … ഇതെഴുതുന്ന സമയത്തു ടീവിയിൽ exclusive പോവുന്നുണ്ട്. അമേരിക്കയിലെ കണക്കു പ്രകാരം പാതി ഉറക്കത്തിലെ ഡ്രൈവിംഗ് അഞ്ചിലൊന്ന് അപകടങ്ങൾക്കു പുറകിലുണ്ട്. വായ്കോട്ട വിടുക, കണ്ണടഞ്ഞ്‌ പോകുക, അല്പം മുൻപ് പിന്നിട്ട വഴിയേ പറ്റി ധാരണയില്ലാതാവുക, ലെയ്ൻ തെറ്റി കയറിപ്പോവുക, ഹംപുകൾ കാണാതെ ഓടിച്ചു കയറിപ്പോവുക തുടങ്ങിയ അപായസൂചനകൾ ഒരു കാരണവശാലും അവഗണിക്കാതിരിക്കുക. വണ്ടി കുറച്ചു നിർത്തിയിട്ടു കാപ്പി കുടിയൊക്കെ പരീക്ഷിക്കാമെങ്കിലും ഉറക്കം ഉറക്കേനെ ശാന്തി എന്നാണ് വിദഗ്ദർ പറയുന്നത് സൈഡ് ആക്കി ഒരു പതിനഞ്ചു ഇരുപതു മിനുട്ടെങ്കിലും മയങ്ങുക തന്നെ. കഴിഞ്ഞ 24 മണിക്കൂറിൽ 7 മണിക്കൂർ ഉറങ്ങാൻ കഴിയാത്തവർ നിവൃത്തിയുണ്ടെങ്കിൽ ദീർഘ ദൂര ഡ്രൈവിംഗ് ഒഴിവാക്കുന്നതാവും ഏറ്റവും സുരക്ഷിതം.
മദ്യവും മയക്കുമരുന്നുകളും ഉറക്കകുറവും പലരും എടുത്തു പറയാറുണ്ടെങ്കിലും ശ്രദ്ധ പാളി ഏകാഗ്രത നഷ്ടപ്പെടുന്നതും ഒരു പ്രധാന ഘടകമാണ്. ഓഫീസിൽ വഴക്കിട്ടത്, ‘എന്നാലും ആ പാട്ടിന്റെ തുടക്കമെങ്ങനായിരുന്നു’ , സൂപ്പർ മാർക്കറ്റിൽ നിന്ന് ഭാര്യ വാങ്ങിക്കാൻ പറഞ്ഞത് എന്തായിരുന്നു എന്നിങ്ങനെ റോഡിൽ നിൽക്കണ്ട മനസ് പല ദിക്കിൽ കാട് കയറുന്നു. ദീർഘദൂര യാത്രകളിൽ ഇടയ്ക്ക് വണ്ടി നിർത്തുക, വെള്ളം കുടിക്കുക, ജനൽ താഴ്ത്തിയിട്ട് കുറച്ച് ദൂരം ഓടിക്കുകയല്ലാം ഇതിന് തടയിടാനായി ശ്രമിക്കാവുന്നതാണ്. ച്യൂയിങ്ങ് ഗം ചവച്ചു കൊണ്ട് ഡ്രൈവ് ചെയ്യുന്നത് ശ്രദ്ധ കൂട്ടുമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്. ച്യൂവിങ്ങ് ഗം മാഫിയയുടെ പണം പറ്റി എഴുതുന്നതാണോന്ന് സംശയം ഇല്ലാത്തവർക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്.
അതിവേഗം ബഹുഘോരം
ഓരോ വഴിക്കും കൃത്യമായ speed limit കൾ മിക്കപ്പോഴും സെറ്റ് ചെയ്തിട്ടുണ്ടെങ്കിലും നടപ്പിലാക്കുന്നതിൽ നാം പുറകോട്ടാണ്. ലോകമെമ്പാടും ഏതു ട്രാഫിക് വ്യവസ്ഥയും കർശനമായ പാലനത്തിലൂടെ (enforcement) മാത്രമേ വിജയിച്ചിട്ടുള്ളൂ. നമ്മുടെ റോഡുകളിൽ വേഗതയിൽ ഓടിക്കണം എന്ന് വാശി ഉള്ളവനോട് വല്ല മൈതാനത്തും പോയി ഓടിച്ചോളൂ എന്ന് പറയുന്നതാവും ഭംഗി.
പത്തു പേരിൽ കൂടുതൽ യാത്ര ചെയ്യുന്ന വാഹനങ്ങളിലും 3500 കിലോഗ്രാമിൽ ഏറെ ഭാരമുള്ള വാഹനങ്ങളിലും സ്കൂൾ ബസ്സുകളിലും സ്പീഡ് ഗവർണ്ണർ നിർബന്ധമാക്കി നിയമം ഉണ്ട് എന്നാണറിവ്. വീട്ടിൽ കള്ളൻ കയറിയ കാര്യം പറഞ്ഞപ്പോൾ അതിനവിടെ പട്ടിയില്ലേ എന്ന് അയൽവാസി ചോദിച്ച കണക്കാണ് പലപ്പോഴും അതിന്റെ കാര്യം ..
“ഭാഗ്യത്തിനതിനെ കള്ളൻ കൊണ്ട് പോയില്ല.” അത്രയും ഉപകാരമില്ലാത്ത സ്പീഡ് governor കൾ ആണ് പലയിടത്തും. നിലവാരമില്ലാത്തവ, കേടു വന്നവ/വരുത്തിയവ എന്നിങ്ങനെ …
മുദ്ര ശ്രദ്ധിക്കൂ ….
ഓടുന്ന ksrtc ബസ് എപ്പോൾ ബ്രേക്ക് ഡൗൺ ആവുമെന്നോ മുൻപിലുള്ള ഓട്ടോറിക്ഷ എപ്പോൾ തിരിക്കുമെന്നോ ജീവിതത്തിൽ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ ഉടയതമ്പുരാന് പോലും നിശ്ചയമില്ല എന്നാണ് പറയുക. ഓടുന്നത് ഓട്ടോയായാലും ഓഡിയായാലും മിക്കപ്പോഴും സിഗ്നലിന്റെ അവസ്ഥ ഇതന്നെ. പ്രായം തികയാതെ വണ്ടി കയ്യിൽ കിട്ടിയ കൗമാരക്കാർ അതിവേഗം തെറ്റായ സൈഡിലൂടെ ഓടിച്ചു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡോക്ടറെ ഇടിച്ചു കൊല്ലുകയും ഭാര്യയെയും കുഞ്ഞിനേയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത് ഇയ്യിടെയാണ്.
ഒരു ട്രാഫിക് സിഗ്നലും അനുസരിക്കാത്തവൻ പോലും ഇനി ഇതൊന്നും കൂടാതെ ഞാൻ സ്വയം കണ്ടെത്തിയ ചില രസങ്ങളുണ്ട് എന്ന് പച്ചാളം പറഞ്ഞ കണക്ക് സ്വയം കണ്ട് പിടിച്ച ചില സിഗ്നലുകളുണ്ട്. ഒരു പ്രതിപക്ഷബഹുമാനവും ഇല്ലാതെ ഞാൻ ആദ്യം എന്ന് കാണിക്കാൻ ഹെഡ് ലൈറ്റ് ഇട്ടു കാട്ടുന്നതാണ് ആണ് ഇതിൽ മുഖ്യം. ഒരു സുഹൃത്ത് ഇത് കണ്ടാൽ ഉടൻ വൈപ്പറ് വേഗത്തിലിടും. പറ്റില്ല എന്ന മറുപടി സിഗ്നലാണ്.
ഈ രീതിയിൽ സിഗ്നലുകൾ അവഗണിച്ചും സ്വയം നിർമിച്ചും കുരുതിക്കളം തീർക്കുന്ന വാഹനങ്ങളെ മര്യാദ പഠിപ്പിക്കാൻ നിയമ വ്യവസ്ഥിതി മാത്രം വിചാരിച്ചിട്ടു കാര്യമില്ല. ലൈസൻസ് എടുക്കുന്നതിനു മുൻപും ശേഷവും അവബോധ -പെരുമാറ്റ പരിഷ്കരണ രീതികളിലൂടെ ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, അപകടകരമായ ഡ്രൈവിങ്ങിനു ലൈസൻസ് ക്യാൻസൽ ചെയ്യുക തുടങ്ങിയ രീതികൾ കര്ശനമാക്കുക എന്നത് ഇതിനു ചെറിയൊരു പരിഹാരമാകും
വാലേൽ തൂങ്ങരുത്, കാണാക്കോണുകൾ.
മറ്റ് സിഗ്നലുകൾ അനുസരിക്കുമെങ്കിലും അപകടകരമായ രീതികൾ പിന്തുടരുന്ന പലരുമുണ്ട്. വാലേൽതൂങ്ങൽ എന്ന tailgating ആണ് ഇതിൽ പ്രധാനം. വല്ലാതെ അടുപ്പിച്ച് പിന്തുടരുക… എത്ര വേഗതയിൽ നാം പോകുന്നുവോ ഏകദേശം അത്രയും അടി ദൂരത്തിന്റെ ഗാപ്പ് വെക്കുക. എഴുപത് മൈൽ വേഗതയിൽ എഴുപതടി ഗാപ്പിടുക. ചുരുങ്ങിയത് മൂന്ന് സെക്കന്റിന്റെ യാത്രാ സമയമാണ് ഉദ്ദേശം. വാലേൽ തൂങ്ങൽ ഒഴിവാക്കുന്നത് പോലെ മുഖ്യമാണ് വാലേൽ തൂങ്ങികളെ ഒഴിവാക്കുക എന്നത്.. കടന്നു പോകാനവുദിക്കയോ (ഓർക്കുക, ഇതൊരു ഗോമ്പറ്റിഷൻ ഐറ്റമല്ല) ലെയിൻ മാറുകയോ ചെയ്യാൻ ശ്രമിക്കുക.
അത് പോലെയാണ് കാണാക്കോണുകൾ (blind Spots) തിരിച്ചറിയുക എന്നത്. വാഹനത്തിൽ ഇരിക്കുമ്പോൾ മൂന്ന് കണ്ണാടികളിലും തെളിയാത്ത ഭാഗമാണ് blind spots. വാഹന നിർമിതി കൊണ്ടും ഘടനാപരമായും മറയപ്പെടുന്ന ഈ ഭാഗങ്ങളിൽ ഉളള വാഹനങ്ങൾ മിസ് ആകാം എന്ന മുൻ ധാരണയുള്ളത് നന്നാവും.
ട്രാക്ക് മാറുക, വളവെടുക്കുക, ക്രോസ് റോഡ് – ഇന്റർസെക്ഷൻ തുടങ്ങിയ മാർഗാന്തരങ്ങൾ വരുന്നിടത്താണ് മറ്റൊരു സ്ഥിരം അപകടകേന്ദ്രം. രാവിലെ എണീറ്റ് ഉറക്കപിച്ച് വിടാതെ കിടക്കപ്പായേൽ നിന്ന് കുളിമുറിയിലേക്ക് പോവുന്ന ലാഘവത്തോടെയും അനവധാനതയോടെയുമാണ് പലപ്പോഴും നാമിത് ചെയ്യുന്നത്. വേഗത കുറയ്ക്കുക, ദൃഷ്ടിരേഖ യാത്രാപഥം മുഴുവൻ എത്തുമെന്ന് ഉറപ്പാക്കുക (Line of Sight – Path of travel). കാണാക്കോണുകൾ കൂടി മനസിൽ കാണുക. കണ്ണാടി കാഴ്ചവസ്തുവല്ലെന്നോർക്കുക. അതിൽ നോക്കുക ഇത്രയുമാണ് ദിശ മാറുമ്പോഴും മുറിച്ചു കടക്കുമ്പോഴും ശ്രദ്ധിക്കേണ്ടത്.
വഴി മാറെടാ മുണ്ടക്കൽ ശേഖരാ …
രണ്ടു വർഷത്തോളം എന്നും നൂറോളം കിലോമീറ്റർ രാത്രി സഞ്ചാരം പതിവുണ്ടായിരുന്നപ്പോൾ പലപ്പോഴും ലൈറ്റ് ഡിമ്മാക്കെടാ, * @#$ മോനേ എന്ന ശബ്ദമുണ്ടാക്കുന്ന ഹോൺ വണ്ടിയിൽ ഘടിപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ നന്നായേനെ എന്ന് തോന്നിപ്പോകുമായിരുന്നു. (കണ്ണ് മഞ്ഞളിച്ചാൽ ആരുടെയും ഭാഷ മോശമാകും; ‘വിവേകത്തിന്റെ ഒരേ ഈണം’ വേണ്ടത് കൊണ്ട് ബീപ്പ് കിടക്കട്ടെ..)
“ഏൻ വഴി തനി വഴി” സ്റ്റൈലിൽ ട്രാഫികചിഹ്നങ്ങളും അടയാളങ്ങളും കലാസൃഷ്ടികളായ് മാത്രം കണ്ട് ആസ്വദിച്ച് സ്വഛന്ദ ചാരികളായി നീങ്ങുന്ന വാഹനങ്ങൾ റോഡ് കുരുതിക്കളമാക്കി മാറ്റുന്നു.
വാഹനം ഒരു വെറും യന്ത്രമല്ല..
വാഹനവും ഉടമയും തമ്മിൽ ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ആവശ്യമാണ്. ശ്രദ്ധയോടെ വാഹനം ഓടിക്കുന്നയാൾക്കു വാഹനത്തിന്റെ സ്വഭാവത്തിലോ ശബ്ദത്തിലോ വരുന്ന നേരിയ വ്യത്യാസം പോലും മനസിലാക്കാൻ കഴിയും. അഞ്ചോ പത്തോ മിനിറ്റ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്ന ഒരു മെക്കാനിക്കിനെക്കാൾ ഒരു പക്ഷെ സ്ഥിരം വാഹനം ഓടിക്കുന്നയാൾക്കാണ് ഇത്തരം പ്രശ്നങ്ങൾ പെട്ടന്ന് അറിയാൻ കഴിയുക. എന്തെങ്കിലും സംശയം തോന്നിയാൽ വച്ചു താമസിപ്പിക്കാതെ വിദഗ്ധോപദേശം തേടണം. വണ്ടി എങ്ങനെ മെയ്ൻറെയ്ൻ ചെയ്യണമെന്ന് വിശദമായി ഇത്തരം ഒരു പേജിൽ ഒതുക്കാൻ പ്രയാസമാണ്. എന്നിരുന്നാലും ചില അടിസ്ഥാന കാര്യങ്ങൾ പരാമർശിക്കാതെ വയ്യ..
കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക്കുക. എൻജിൻ ഓയിൽ, coolant എന്നിവ ഇടയ്ക്കു സ്വയം പരിശോധിക്കേണ്ടതാണ്. ബ്രേക്ക്, വൈപ്പർ, ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ ലൈറ്റ് എന്നിവ പ്രവർത്ഥനക്ഷമമാണെന്നു ഓരോ യാത്രക്കും മുന്നേ ഉറപ്പു വരുത്തുക, വശങ്ങളിയും ഉള്ളിലെയും കണ്ണാടികൾ പുറകിലെ കാഴ്ച വേണ്ടവിധം കാണിച്ചു തരുന്നു എന്നു ഉറപ്പു വരുത്തുക , വാഹനങ്ങളിലെ electronic display യിൽ തെളിയുന്ന മുന്നറിയിപ്പുകളെ (Hazard lamps) അവഗണിക്കാതിരിക്കുക എന്നിവ യാത്ര ശുഭകരമാവാൻ സഹായിക്കും. സിനിമാ നടിയുടെ കവിളു പോലെ മിനുസമായ തേഞ്ഞു തീരാറായ ടയറുകൾ ന്യൂ ജൻ ഭാഷയിൽ നിങ്ങളെ എപ്പം തേച്ചെന്ന് ചോദിച്ചാൽ മതി. യഥാസമയം അവ മാറ്റുക .
ടയറിലെ എയര് പ്രഷര് മാസത്തില് ഒരു തവണയെങ്കിലും കൃത്യമാണെന്ന് ഉറപ്പു വരുത്തുന്നതും കൃത്യമായ ഇടവേളകളില് wheel alignment, balancing ചെയ്യുന്നതും നേരത്തെ സൂചിപ്പിച്ചത് പോലെ Handling, breaking distance എന്നിവയില് കാര്യമായ വ്യത്യാസം വരുത്തും..
(സീറ്റ് ബെൽറ്റ് പോലുള്ള അവശ്യമായ ഉപാധികൾ തൊട്ടു മുൻപത്തെലേഖനത്തിൽ വിശധമാക്കിയിട്ടുണ്ട്..)
One For the Road?
അഞ്ച് ശതമാനം വാഹനാപകട മരണങ്ങൾ ഇന്ത്യയിൽ നേരിട്ട് മദ്യപാനവുമായി ബന്ധമുള്ളതാണെന്ന് കണക്കുകൾ പറയുന്നു. യഥാർത്ഥ സംഖ്യ ഇതിലും വളരെ ഉയർന്നതാണ് എന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ നിയമപ്രകാരം ഡ്രൈവിങ്ങിൽ അനുവദിച്ചിട്ടുള്ള അളവിൽ (100 ml രക്തത്തിൽ 30 mg alcohol) പോലും അപകടസാധ്യത കഴിക്കാത്തവരേക്കാൾ ഏഴിരട്ടി വരെ ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. പൊതുവാഹനങ്ങൾ ഓടിക്കുന്ന പ്രൊഫഷനൽ ഡ്രൈവർമാരിൽ പോലും ഈ ശീലമുളളവരുണ്ട്.
ബോധപൂർവ്വം തീരുമാനമെടുക്കാൻ കഴിവിനെ ബാധിക്കുന്ന ഉറക്കമിളച്ച് ഓടിക്കൽ, വിശ്രമമില്ലാതെ ഓടിക്കൽ, മയക്കം വരുത്തുന്ന മരുന്നുകൾ കഴിച്ച് ഓടിക്കൽ ഒക്കെ അപകടത്തിനുള്ള ക്വട്ടേഷനാണ്.
ലൈവ് പോവുന്നവൻ ഡെഡ് ആകും…
തല തോളോട് ഒട്ടി ഇടയിൽ ഒരു മൊബൈൽ തിരുകി സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്നവരും, ചുരം കയറുന്ന ലൈവ് FB യിലിട്ട് കാറോടിക്കുന്നവരുമൊക്കെയുണ്ട്. ഇപ്രകാരം ലൈവ് പോകുന്നവർ എന്ന് വേണേലും ഡെഡ് ആവാം. ചമഞ്ഞ് കിടക്കാൻ പോലും പറ്റാത്ത രീതിയിൽ.
പാട്ട് മാറ്റൽ, ഉറക്കെയുള്ള സംസാരവും കളിയും, ഒരു കൈ തീറ്റ തുടങ്ങിയ ശ്രദ്ധ തിരിക്കലുകളും തഥൈവ. വണ്ടി ഓടിക്കുന്നത് ആ സമയത്ത് ഒരു full time ജോബ് ആണ്..
മനുഷ്യൻ അപകടങ്ങൾ വരുത്തും എന്ന മുൻവിധിയോടെയുള്ള റോഡ് – യാത്രാ പരിസര നിർമിതിയും ഇതിൽ പ്രധാനമാണ്. മോശം റോഡുകൾ, ദുഷ്കരമായ കാലാവസ്ഥാ സാഹചര്യങ്ങൾ, ശരിയായ സിഗ്നലുകളുടെ അഭാവം, അപാകതയുള്ള വാഹനനിർമിതി തുടങ്ങിയവ ഓടിക്കുന്നവന്റെ നിയന്ത്രണത്തിലല്ല. കാൽനടക്കാർക്കുള്ള നടപ്പാത കയ്യേറി കച്ചവടം നടത്തുന്നതു മൂലം അവർ വാഹനങ്ങൾ ഇരമ്പി പായുന്ന റോഡിലേക്ക് ഇറങ്ങാൻ നിര്ബന്ധിതരാവുന്നത് തുടങ്ങി ഒട്ടനവധി കാരണങ്ങളുണ്ട്. പലവയും നമ്മുടെ നാട്ടിൽ സർവ്വസാധാരണവും പെട്ടെന്ന് പരിഹരിക്കപ്പെടാൻ സാധ്യതയില്ലാത്തവയും ആണ്. നമുക്ക് ചെയ്യാനുള്ളത് നമുക്ക് ചെയ്യാം.
കേരള സർക്കാർ റോഡപകടങ്ങളിൽ പെട്ടവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജയിച്ചാൽ ഉജ്വലമായ ഒരു ജനക്ഷേമ പദ്ധതിയാകും അത്.
എങ്കിലും, ആ പദ്ധതി നമുക്കാർക്കും ഉപകാരപെടുത്തേണ്ടി വരില്ല എന്നു പ്രത്യാശിക്കാം.
***
ബോധവൽക്കരണം കൊണ്ടുമാത്രം ഒരു പരിഹാരം കാണാനാവില്ല എന്നുതന്നെ കരുതുന്നു. സ്പീഡ് ക്യാമറകളുടെ സാന്നിധ്യം വർധിപ്പിക്കണം. ശക്തമായ ഫൈൻ ഈടാക്കണം. കേരളം വിട്ടാൽ ഹൈവേകളിൽ വേഗത പരിശോധനാ സൗകര്യങ്ങൾ താരതമ്യേന കുറവാണ് എന്നത് ഒരു പ്രശ്നം തന്നെയാണ്. അത് പരിഹരിക്കാൻ രാജ്യവ്യാപകമായി തന്നെ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
 ഡിം ലൈറ്റ് ഉപയോഗം
രാത്രികാല യാത്രകളിൽ നാമെല്ലാം ഹൈ ബീം ലൈറ്റ് താല്പര്യപ്പെടുന്നവർ ആണ്. സ്വതവേ തന്നെ വിസിബിലിറ്റി കുറവായ രാത്രി സമയത്ത് ഹൈ ബീം വളരെ വലിയ സഹായമാണ്. പക്ഷേ എതിർവശത്തു നിന്നുവരുന്ന ഡ്രൈവർക്ക് അത് വലിയൊരു ബുദ്ധിമുട്ടാണ്. പെട്ടെന്ന് കണ്ണിലേക്കൊരു ശക്തിയേറിയ പ്രകാശം വരുമ്പോൾ കാഴ്ച്ചയെ ബാധിക്കുകയും അപകടം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ടാവുന്നു. അതുകൊണ്ട് എതിർവശത്തു നിന്ന് വണ്ടി വരുന്നുണ്ടെങ്കിൽ ഡിപ് ചെയ്തു നൽകേണ്ടതാണ്. ഇതൊരു റോഡ് മര്യാദ മാത്രമല്ല, സുരക്ഷയ്ക്ക് അത്യാവശ്യമുള്ള കാര്യം കൂടിയാണ്. ഏകദേശം 200 മീറ്റർ എങ്കിലും അകലത്തിൽ വാഹനം എത്തുമ്പോൾ മുതൽ ഡിപ് ചെയ്യണം.
എതിർ വശത്തുനിന്ന് വാഹനം വരുമ്പോൾ മാത്രമല്ല ഡിം ലൈറ്റ് ഉപയോഗിക്കേണ്ടത്. നമ്മുടെ തൊട്ടുമുൻപിൽ വാഹനം ഉണ്ടെങ്കിലും ഡിം ലൈറ്റ് ഉപയോഗിക്കേണ്ടതാണ്. കാരണം റിയർവ്യൂ മിററിൽ കൂടി ശക്തിയേറിയ പ്രകാശം പ്രതിഫലിക്കുകയും തൊട്ടു മുൻപിലുള്ള ഡ്രൈവർക്ക് അസ്വസ്ഥത ഉണ്ടാവുകയും ചെയ്യാൻ സാധ്യതയുണ്ട്. അവിടെയും ഡിം ലൈറ്റ് നൽകാൻ 200 മീറ്റർ അകലം പാലിക്കുന്നതാണ് നല്ലത്. പല ആധുനിക മോഡൽ വണ്ടികളിലും ഹൈ ബീം പ്രശ്നം ഉണ്ടാകാതിരിക്കാൻ അഡ്ജസ്റ്റബിൾ റിയർവ്യൂ മിറർ ഉണ്ട്. എങ്കിലും പിന്നിൽ നിന്നും വരുന്ന വണ്ടി ഡിം നൽകുന്നതാണ് സുരക്ഷിതം.
അതുപോലെതന്നെ ലൈറ്റ് റോഡിൽ പോയിന്റ് ചെയ്യുന്ന ദൂരം കൃത്യമായി അഡ്ജസ്റ്റ് ചെയ്യണം. പ്രകാശത്തിൻറെ തീവ്രതയും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന വാഹനങ്ങളുണ്ട്. നമുക്ക് ശരിയായ രീതിയിൽ വഴി കാണാൻ വേണ്ടിയാണ് ഹെഡ്ലൈറ്റ് ഉപയോഗിക്കേണ്ടത്, എതിർവശത്തു വരുന്ന വണ്ടി ഓടിക്കുന്ന ആളുടെ കണ്ണിലേക്ക് പോയിന്റ് ചെയ്യാൻ വേണ്ടി ആവരുത്.
ഹൈ ബീം മൂലം ബുദ്ധിമുട്ട് ഉണ്ടായാൽ എന്ത് ചെയ്യണം ?
വേഗത കുറയ്ക്കുക. വാഹനത്തിൻറെ ഇടതുവശത്തെ ലെയ്ൻ ശ്രദ്ധിക്കുക, മറ്റു വാഹനങ്ങൾ ഇല്ലെങ്കിൽ ഇടതുഭാഗത്തേക്ക് മാറാൻ ശ്രമിക്കുക. അൽപ്പനേരം വണ്ടി നിർത്തി വിശ്രമിക്കുക. ഹൈബീം മൂലം ഉണ്ടായ കാഴ്ചാ ബുദ്ധിമുട്ട് മാറുന്നതുവരെ വിശ്രമിക്കുക.
 മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും
ഒരു കൈ കൊണ്ട് ചെവിയിൽ മൊബൈൽ ഫോൺ വെച്ച് സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നതും, വാഹനം ഓടിക്കുന്നതിനിടയിൽ മെസ്സേജ് ചെയ്യുന്നതും, നോക്കുന്നതും, ഫെയ്സ്ബുക്ക്-വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കുന്നതും അപകടകരമാണ്. റോഡിലുള്ള ശ്രദ്ധ മാറാനും അപകടങ്ങളിൽ പെടാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
ലെയ്ൻ തെറ്റുക, ശരിയായ വഴി മിസ്സ് ആവുക, മുന്നിലുള്ള വാഹനത്തോട് വളരെയധികം ചേർന്നു പോവുക, ട്രാഫിക് സിഗ്നലുകൾ തെറ്റുക എന്നീ കാര്യങ്ങൾ മൊബൈൽ ഉപയോഗിക്കുമ്പോൾ വളരെ സാധാരണമാണ്. ഹാൻഡ്സ് ഫ്രീ മോഡിൽ സംസാരിക്കുന്നത് പോലും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. വളരെ അത്യാവശ്യമാണെങ്കിൽ മാത്രം വളരെ കുറച്ചുസമയത്തേക്ക് ഉപയോഗിക്കാം എന്ന് മാത്രം. എങ്കിലും ഇൻകമിംഗ് കോൾ വരുകയാണെങ്കിൽ വാഹനം ഒതുക്കി നിർത്തിയ ശേഷം സംസാരിക്കുന്നതാണ് സുരക്ഷിതം.
മൊബൈൽഫോൺ മാത്രമല്ല ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ. സിഡി പ്ലെയർ, റേഡിയോ, കൂടെ യാത്ര ചെയ്യുന്ന വ്യക്തികളുടെ ഫോൺ സംഭാഷണം, വീഡിയോ സ്ക്രീൻ, ജിപിഎസ് നാവിഗേഷൻ സിസ്റ്റം, ടച്ച് സ്ക്രീൻ ഉള്ള ഉപകരണങ്ങൾ, ഫോണിലെ ജിപിഎസ് ഉപയോഗം തുടങ്ങി ഏകാഗ്രത നഷ്ടപ്പെടുത്തുന്ന ധാരാളം ഉപകരണങ്ങൾ ഉണ്ട്. ബുദ്ധിപൂർവ്വമായും സുരക്ഷിതമായും മാത്രം ഇവ ഉപയോഗിക്കുക.
വാഹനത്തിനുള്ളിലെ സംഭാഷണം പോലും ചിലപ്പോൾ അശ്രദ്ധയ്ക്ക് കാരണമാകാം. ശ്രദ്ധ കൂടുതൽ വേണ്ടിവരുന്ന തിരക്കേറിയ ട്രാഫിക് സാഹചര്യങ്ങളിൽ തീവ്രതയുള്ള സംഭാഷണങ്ങൾ ഒഴിവാക്കുക. സങ്കീർണമായ സാഹചര്യങ്ങളിൽ കൂടെ യാത്രചെയ്യുന്നവരോട് മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന് പറയുന്നതിൽ തെറ്റില്ല.
പ്രത്യേകിച്ച് ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന കാലത്തും, തുടക്കകാലത്തും ഇത്തരം പ്രവർത്തികൾ ഒഴിവാക്കുക.
 ശ്രദ്ധ നഷ്ടപ്പെടാനുള്ള മറ്റുകാരണങ്ങൾ
വാഹനം ഓടിച്ചു കൊണ്ട് കഴിക്കുകയും കുടിക്കുകയും ചെയ്യുക, പുകവലിക്കുക, വഴിവക്കിലെ പരസ്യങ്ങളിൽ ശ്രദ്ധിക്കുക, വാഹനത്തിന് അകത്തുള്ള എന്തെങ്കിലും തിരയുക, എന്തെങ്കിലും സാഹചര്യം കൊണ്ട് കോപാകുലനാവുക, വാഹനത്തിനുള്ളിൽ മിറർ നോക്കി മുടി ചീവുകയും മറ്റും ചെയ്യുക തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് ശ്രദ്ധ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക. വഴിവക്കിലെ വലിയ പരസ്യങ്ങൾ മിക്കവാറും വളവുകളിൽ ആയിരിക്കും കാണുക, ഇത്തരം സന്ദർഭങ്ങളിൽ റോഡിൽ പ്രത്യേകം ശ്രദ്ധിക്കണം.
 സീറ്റ് ബെൽറ്റ്
ഇരുചക്രവാഹനങ്ങളിൽ ഒഴികെ എല്ലായ്പ്പോഴും സീറ്റ് ബെൽറ്റ് ജീവൻ രക്ഷാ ഉപാധിയാണ്. ആധുനിക ട്രക്കുകളിലും ലോറികളിലും വരെ സീറ്റ് ബെൽറ്റ് ഉണ്ട്. ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് ഉപയോഗം ഗുണകരമാകുമെന്ന് കരുതുന്നു. ചർച്ചകൾ നടക്കേണ്ട ശ്രദ്ധിക്കേണ്ട മേഖലയാണ്.
മുൻപ് എഴുതിയ ലേഖനം
***
പരീക്ഷാചൂട് മാറി മധ്യവേനലും അടുത്തടത്ത് അവധിദിനങ്ങളും വരുമ്പോള് വണ്ടിയെടുത്ത് കുടുംബവുമായോ കൂട്ടുകാരുമായോ ഒന്നു കറങ്ങാനാഗ്രഹിക്കാത്തവര് കുറയും.
അന്നേരം, സിനിമക്കിടയിലെ ശ്വാസകോശപരസ്യം പോലെ ക്ളീഷേയായി മനസ്സിലേക്ക് ചോദിക്കാതെ തന്നെ കയറിവരുന്നു, സീറ്റ് ബെല്റ്റ് നിബന്ധനകള്. സാമൂഹികനിയന്ത്രണങ്ങളുടെ ആധിക്യം നിലനില്ക്കുന്ന നമ്മുടെ നാട്ടില് ഒന്നു ലംഘിച്ചാല് പോലീസിനൊരു പെറ്റിയല്ലാതെ പുലിവാലൊന്നും പിടിക്കില്ല എന്നുറപ്പിക്കാവുന്ന ഒന്നാണല്ലോ സീറ്റ് ബെല്റ്റ് ലംഘനം. നമ്മുടെ വണ്ടി, വീടിനടുത്തൊരു ട്രിപ്പ്, 80 ല് കൂടാത്ത വേഗം, ഡ്രൈവിങ്ങ് സ്കില് ആണെങ്കില് പിന്നെ പറയണ്ട. പിന്നെന്തിന് ഈ മൂക്കുകയര്?
അതേ, ലോകത്ത് യുവാക്കളുടെ മരണത്തിനും സ്ഥായിയായ ശേഷീപരിമിതിക്കും ഏറ്റവും വലിയ കാരണങ്ങളിലൊന്നായ റോഡപകടം ആധുനികകാല പകര്ച്ച വ്യാധി എന്നു വരെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. 80 ശതമാനം റോഡപകടങ്ങളും അപകടത്തിനിരയായ വ്യക്തിയുടെ വീടിന്റെ 30 കിലോമീറ്റര് ചുറ്റളവിലാണ് നടക്കുന്നത്. ശരാശരി വേഗം മണിക്കൂറില് 80 കിലോമീറ്ററില് താഴെയും. മണിക്കൂറില് 20 കിലോമീറ്റര് വേഗതയില് പോകുന്ന ലൈറ്റ് മോട്ടോര് വാഹനം അപകടത്തില് പെട്ടാല് പോലും കെട്ടിടത്തിന്റെ ഒന്നാം നിലയില് നിന്നും വീണ ആഘാതമാണെന്നോര്ക്കുക. നാമെത്ര ഡ്രൈവിംഗ് ഭീഷ്മാചാര്യനായാലും അപ്പുറത്തെ വണ്ടിയും സാഹചര്യവും കാലാവസ്ഥയും റോഡുമൊക്കെ ശരശയ്യയുമായി മുന്നിലുണ്ടെന്നും ഓര്ക്കുക. ഇങ്ങനെ സാധാരണതയിലൊളിച്ചിരിക്കുന്ന അസാധാരണ അപകടങ്ങളിലാണ് സീറ്റ് ബെല്റ്റ് ജീവന്റെ കടിഞ്ഞാണായി മാറുന്നത്.
കുറച്ചു നാൾ മുന്നേ A & E (Accident &Emergency) യിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പറഞ്ഞതാണ്. “ഒരേ ദിവസം രണ്ടു ആക്സിഡന്റ് കേസ് വന്നിരുന്നു. ഒന്നിൽ അറുപത് മൈൽ സ്പീഡിൽ പോയ കാർ ഹെഡ് ഓണ് ആയി ഒരു മതിലിൽ ഇടിച്ചു. ഫ്രണ്ടിൽ ഡ്രൈവറും പാസഞ്ചറും ഒരു പോറൽ പോലും എൽക്കാതെ രക്ഷപ്പെട്ടു. എയർ ബാഗ് രണ്ടും ഡിപ്ലോയ് ചെയ്തു, രണ്ടിനും സീറ്റ് ബെൽറ്റും ഉണ്ടായിരുന്നു. പുറകിൽ ഉണ്ടായിരുന്ന ഒരുത്തൻ ബെൽറ്റ്‌ ഇട്ടിട്ടില്ലാരുന്നു. ഹെഡ് ഇഞ്ചുറി, നട്ടെല്ലിന് ഫ്രാക്ച്ചർ, അരക്കെട്ട് തകർന്നു, രണ്ടു തുടയെല്ലും ഒടിഞ്ഞു. എല്ലാരും അടിച്ചു ഫിറ്റായിരുന്നു.”
രണ്ടാമത്തെ കേസിൽ കാർ വേറൊരു വണ്ടിയുമായി ഇടിച്ചതാണ്. “മുന്നിലിരുന്നവർ ബെൽറ്റ്‌ ഇട്ടിരുന്നു. ബാക്കിൽ ഇരുന്ന പയ്യൻ ബെൽറ്റ്‌ ഇട്ടിരുന്നില്ല. അവൻ പോയി ഫ്രെണ്ടിൽ ഇരുന്നയാളുടെ തലയിൽ ഇടിച്ച് (എങ്ങനെയാണെന്ന് പിടിയില്ല, വണ്ടിക്ക് ഹെഡ് റസ്റ്റ്‌ ഒക്കെയുള്ളതാണ്) രണ്ടുപേർക്കും ഹെഡ് ഇഞ്ചുറി, കൂടാതെ പുറകിൽ ഇരുന്നയാളുടെ ഒരു കിഡ്നിയും തകർന്നു കുറെ രക്തവും പോയി, എങ്ങനെയോ മരിക്കാതെ രക്ഷപ്പെട്ട് ഐ സി യുവിൽ കിടക്കുന്നു.”
നമ്മുടെ നാട്ടിൽ പുറകിലെ സീറ്റിൽ ഇരിക്കുന്നവർ ബെൽറ്റ്‌ ഇടണം എന്ന് സർക്കാർ നിയമം ഉണ്ടാക്കിയിട്ടില്ലല്ലോ, പിന്നെന്തിനാ ഇടുന്നതെന്ന് ചോദിക്കുന്നവര്ക്ക് അവനവന് മരിക്കണ്ടാ / കൂടെയിരിക്കുന്നവരെ കൊല്ലണ്ട എന്നുണ്ടെങ്കിൽ മാത്രം ഇട്ടോളൂ എന്ന് കടുപ്പത്തിലൊരുത്തരം കൊടുക്കാന് പര്യാപ്തമാണ് മുകളിലെഴുതിയ അനുഭവങ്ങള്.
കേരളത്തിൽ ഓരോ വർഷവും മുപ്പത്തിയെട്ടായിരത്തിലധികം റോഡപകടങ്ങൾ ഉണ്ടാകുന്നുണ്ട്. നാലായിരത്തിലധികം പേർ മരണമടയുന്നു. നാല്പത്തിരണ്ടായിരത്തിലധികം പേർക്ക് പരിക്ക് പറ്റുകയും പറ്റുന്നു. അതിൽ പതിനായിരത്തോളം കാർ/ജീപ്പ് അപകടങ്ങളാണ്. ഇവയില് തൊള്ളായിരത്തിലധികം പേരാണ് പ്രതിവർഷം മരണമടയുന്നത്. ഈ കാർ/ജീപ്പ് അപകടങ്ങളിൽ പതിമൂവായിരത്തിലധികം പേർക്ക് പരിക്കുകൾ പറ്റുന്നു. അതില് എണ്ണായിരത്തിലധികം പേർക്കും ഗുരുതരമായ (ഗ്രീവസ്) പരിക്കുകളാണ്. ഈ അപകടങ്ങളിൽ കുറെയെങ്കിലും സീറ്റ്ബെൽറ്റ് ഉപയോഗിച്ചാൽ ഒഴിവാക്കാവുന്നതാണ്.
വാഹനാപകടങ്ങളില് പെടുന്ന സീറ്റിലിരിക്കുന്ന ഏതൊരാള്ക്കും പ്രാഥമികതട (Primary Restraint) ആയി പ്രവര്ത്തിക്കുകയാണ് സുരക്ഷാബെല്റ്റ് (safety belt) എന്നു കൂടി വിളിപ്പേരുള്ള സീറ്റ് ബെല്റ്റിന്റെ ധര്മം. ജോര്ജ് കേലി എന്ന ഇംഗ്ളണ്ടുകാരന് പത്തൊംബതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കണ്ടെത്തിയെങ്കിലും ഇന്നു കാണുന്ന ത്രീപോയന്റ് സുരക്ഷാബെല്റ്റുകള് 1955-ലാണ് നിലവില് വന്നത്.1970-ല് ആസ്ത്രേലിയയിലെ വിക്ടോറിയയിലാണ് ഗതാഗതനിയമത്തില് ആദ്യമായി സീറ്റ്ബെല്റ്റ് ഉപയോഗം നിര്ബന്ധമാക്കിയത്.
എങ്ങനെയാണ് സീറ്റ്ബെൽറ്റ് അപകടം കുറയ്ക്കുന്നത്?
നമ്മൾ മണിക്കൂറിൽ 100 കിമി സ്പീഡിൽ പോകുന്ന ഒരു വാഹനത്തിൽ സഞ്ചരിക്കുകയാണെന്നിരിക്കട്ടെ. നമ്മളും അതെ സ്പീഡിലായിരിക്കണമല്ലോ സഞ്ചരിക്കുന്നത്. ഈ വാഹനം പെട്ടെന്ന് നിൽക്കുകയാണെങ്കിൽ (ഉദാഹരണത്തിന് എവിടെയെങ്കിലും ഇടിക്കുകയാണെങ്കിൽ) വാഹനത്തിന്റെ സ്പീഡ് നൂറിൽ നിന്ന് പൂജ്യത്തിലേക്ക് പൊടുന്നനെ കുറയും. എന്നാൽ വാഹനത്തിലുള്ള നമ്മുടെ സ്പീഡ് അതേ വേഗതയിൽ തന്നെ പൂജ്യത്തിലെത്തില്ല. അത് കൊണ്ടുതന്നെ നമ്മൾ ഇരിപ്പിടത്തിൽ നിന്ന് മുന്നിലേക്ക് എടുത്തെറിയപ്പെടും, ഈ നൂറു കിലോമീറ്റർ സ്പീഡിൽ തന്നെ. ഈ സ്പീഡിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അത് താങ്ങാനാകില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നത് മൂലം നമ്മൾ സീറ്റിൽ തന്നെ ഉറച്ചിരിക്കുകയും എടുത്തെറിയപ്പെടുന്നത് മൂലമുള്ള അപകടം ഒഴിവാകുകയും ചെയ്യുന്നു. സീറ്റ് ബെല്റ്റ് ഇടാത്തയാള് വാഹനാപകടങ്ങളില് പുറത്തേക്ക് തെറിച്ചു വീഴാനുള്ള സാധ്യത 30 ഇരട്ടിയാണെന്നും പുറത്തേക്ക് തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയാണെന്നും ഓര്ക്കുക.
പഠനങ്ങൾ കാണിക്കുന്നത് സീറ്റ്ബെൽറ്റ് ഉപയോഗം മൂലം ഡ്രൈവർ/ഫ്രണ്ട് സീറ്റ് പാസഞ്ചർ എന്നിവരിൽ മരണത്തിന്റെ റിസ്ക് 45 ശതമാനവും ഗുരുതര പരിക്കിന്റെ റിസ്ക് 50 ശതമാനവും കുറയ്ക്കാൻ സാധിക്കുന്നുവെന്നാണ്. എയർബാഗ്, ക്രമ്പിൾ സോൺ എന്നിവയൊക്കെയുള്ള ആധുനിക വാഹനങ്ങളിൽ സീറ്റ്ബെൽറ്റ് ഉപയോഗം മൂലം ഈ റിസ്ക് പിന്നെയും കുറയുന്നു.
സീറ്റ്ബെൽറ്റ് ശരിയായ രീതിയിൽ വേണം ഉപയോഗിക്കാൻ. ശരീരത്തിന് കുറുകെ വരുന്ന ഭാഗം തോളിൽ നിന്ന് മറുവശത്തെ ഇടുപ്പിലേക്ക് തന്നെയാകണം. അപകടസമയത്ത് സീറ്റ്ബെൽറ്റ് ശരീരത്തിലുണ്ടാക്കുന്ന മർദ്ദം താങ്ങാൻ ഈ ഭാഗങ്ങൾക്ക് കൂടുതൽ കഴിവുള്ളത് മൂലം ആന്തരാവയവങ്ങൾക്ക് ക്ഷതമേൽക്കാതിരിക്കാൻ വേണ്ടിയാണിത്. യാതൊരു കാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിന്റെ വശത്ത് കൂടിയാകാതിരിക്കാൻ ശ്രദ്ധിക്കണം. ബെൽറ്റ് കഴുത്തിന്റെ വശത്ത് മുറുകിയാൽ തലച്ചോറിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിക്കാൻ സാദ്ധ്യതയുണ്ട്.
135 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾക്ക് ബൂസ്റ്റർ സീറ്റ് വെച്ച് സീറ്റ്ബെൽറ്റിന്റെ പൊസിഷൻ കറക്ട് ആക്കാവുന്നതാണ്.
തീരെ ചെറിയ കുട്ടികൾക്കും സീറ്റ് ബെല്റ്റ് ഉള്ള ചൈൽഡ് സീറ്റ്/ബേബി സീറ്റ് എന്നിവയുണ്ട്. പുതിയ വാഹനങ്ങളിൽ പിൻസീറ്റിൽ ഈ ബേബി സീറ്റ് ഉറപ്പിക്കാനുള്ള isofix സംവിധാനമുണ്ടാകും. അപകടസമയത്ത് ചൈൽഡ് സീറ്റ് കാർ സീറ്റിൽ നിന്നും നീങ്ങിപ്പോകാതെ ഉറച്ചിരിക്കാൻ ഇത് സഹായിക്കുന്നു.
ഗര്ഭിണികളും സീറ്റ് ബെല്റ്റ് ധരിച്ച് കൂടുതല് സുരക്ഷ ഉറപ്പാക്കണം. കാറുകളിൽ മാത്രമല്ല ബസ്സുകളിലും സീറ്റ്ബെൽ്റ്റ് ഉള്ളതും ഉപയോഗിക്കുന്നതും യാത്രക്കാര്ക്ക് ഗുണകരമാണ്.
അതുപോലെതന്നെ ഒട്ടുമിക്ക ആധുനിക കാറുകളിലും എയർബാഗ് ഉണ്ടല്ലോ, അവ ശരിയായ രീതിയിൽ സുരക്ഷിതത്വം നൽകണമെങ്കിൽ സീറ്റ്ബെൽറ്റ് ഇട്ടിരിക്കണം.
നിയമങ്ങള്ക്കും മീതെ സുരക്ഷയെ മാനിക്കുന്ന കിനാശ്ശേരി ഇവിടെ യാഥാര്ത്ഥ്യമാകുമോ?
***
ഹെൽമെറ്റ് – ഇരുചക്രവാഹന യാത്രകളിലെ ജീവൻ രക്ഷാ ഉപാധി
മുൻസീറ്റിൽ ഇരിക്കുന്നവർ മാത്രമല്ല പിൻസീറ്റിൽ ഇരിക്കുന്നവരും ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇരുചക്ര വാഹന അപകടങ്ങളിൽ മരണപ്പെടുന്നതിൽ ചെറുതല്ലാത്ത ശതമാനം പിൻസീറ്റിൽ യാത്ര ചെയ്യുന്നവരാണ്.
*****
വിവാഹിതനായിട്ട് അധികനാളാവാത്ത യുവാവാണ്. ഒരു സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥൻ. എല്ലാരീതിയിലും ഉത്തരവാദിത്വത്തോടെ ജീവിക്കുന്ന ഒരു പൗരൻ എന്നേ വിശേഷിപ്പിക്കാനാവുകയുള്ളൂ. നിയമങ്ങൾ എല്ലാം വ്യക്തമായി പാലിക്കുന്നയാൾ. ബൈക്ക് ഓടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഹെൽമറ്റ് ധരിക്കാതെ ഒരു കിലോമീറ്റർ പോലും സഞ്ചരിക്കില്ലായിരുന്നു. അമിതവേഗതയിൽ ബൈക്കോടിക്കുകയുമില്ല. അന്നും അങ്ങനെ തന്നെയായിരുന്നു യാത്ര. ഒരേയൊരു കുഴപ്പം മാത്രം, ചിൻസ്ട്രാപ്പ് ധരിക്കുന്ന ശീലമില്ലാത്ത ആളാണ്.
സ്വന്തം തെറ്റ് കൊണ്ടല്ലാതെ ഉണ്ടായ അപകടമാണ്. എതിർ വശത്ത് നിന്നും വന്ന ബസ്സിനെ മറ്റൊരു വണ്ടി ഓവർടേക്ക് ചെയ്ത് വന്നപ്പോൾ ബൈക്ക് റോഡിൽ നിന്നും വെട്ടിച്ചു മാറ്റേണ്ടിവന്നു. റോഡിലെ കട്ടിങ്ങിൽ ബൈക്ക് മറിഞ്ഞു. അതിനൊപ്പം തന്നെ ഹെൽമറ്റ് തെറിച്ചുപോവുകയും ചെയ്തു.
റോഡിന് സൈഡിൽ ഉള്ള കല്ലിൽ തലയിടിച്ചാണ് വീണത്. മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം ഐസിയുവിൽ 4 ദിവസം കിടന്നു. തലയോട്ടി തുളച്ച് ഉള്ളിൽ കെട്ടിക്കിടന്ന കട്ടപിടിച്ച രക്തം പുറത്തെടുക്കുകയും ചെയ്തു. പക്ഷേ തലച്ചോറിനേറ്റ പരിക്ക് ഗുരുതരമായിരുന്നു. തലയോട്ടിയുടെ ഇടതുവശത്തും അടിവശത്തും പൊട്ടല്ലുണ്ടിയിരുന്നു. മസ്തിഷ്ക്കത്തിന്റെ വലതുഭാഗത്ത് രക്തസ്രാവവും ചതവും ഉണ്ടായിരുന്നു. പരിക്കുകളുടെ കാഠിന്യത്താൽ അഞ്ചാംദിവസം ആൾ മരിച്ചു.
ഇത് കേരളത്തിൽ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിൽ ഒരു വർഷം ശരാശരി നാലായിരത്തോളം പേർ റോഡപകടങ്ങളിൽ മരണമടയുന്നുണ്ട്. അതിൽ 1300 ലധികം പേരും മരണപ്പെടുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്. കേരളത്തിൽ ഓരോ വർഷവും റോഡപകടങ്ങളിൽ ഗുരുതരമായി പരിക്കുപറ്റുന്നവരുടെ എണ്ണം 42000 വരും. ഇതിൽ 11000 പേർക്കും ഗുരുതരമായ പരിക്കുകൾ പറ്റുന്നത് ഇരുചക്രവാഹന അപകടങ്ങളിലാണ്.
തലയ്ക്കും മസ്തിഷ്കത്തിനും ഏൽക്കുന്ന പരിക്കുമൂലമാണ് ഇരുചക്രവാഹനാപകടങ്ങളിൽ പെടുന്ന ബഹുഭൂരിപക്ഷം പേരും മരണമടയുന്നത്. ഇതിന് ഒരു പരിധി വരെ തടയിടാൻ സാധിക്കുന്ന സംവിധാനമാണ് ഹെൽമറ്റ് ഉപയോഗം.
ഇരുചക്ര വാഹനം ഓടിക്കുന്നവര് ഹെല്മെറ്റ്‌ ധരിക്കണം എന്ന നിയമം കൂടുതല് കര്ശനമാക്കി നടപ്പാക്കിയപ്പോള് മാത്രം ഹെല്മെറ്റ്‌ എന്ന ശിരോ ആവരണം ധരിച്ചവര് ആണ് നമ്മളിൽ പലരും. ഇന്നും അതിന്റെ പ്രാധാന്യം മനസ്സിലാക്കിയോ സ്വയരക്ഷയെ കരുതിയോ അല്ല, പകരം പോലീസ് പിഴ അടയ്ക്കാന് നിര്ദ്ദേശിക്കുന്നത് ഒഴിവാക്കാന് ആണ്പലരും ഹെല്മെറ്റ്‌ ധരിക്കുന്നത്!
പലരും വാഹനത്തിന്റെ പല ഭാഗങ്ങളില് ഹെല്മെറ്റ്‌ തൂക്കി ഇടുകയോ കൂടെ ഇരിക്കുന്നവരുടെ കയ്യില് ഏല്പ്പിക്കുകയോ ചെയ്തിട്ട് നഗരപരിധി എത്തുമ്പോള് “കിരീട ധാരണം” നടത്തുകയും ചെയ്യുന്നത് കാണാറുണ്ട്. ചിലര് വാഹനം നിര്ത്താന് പോലും സമയം കണ്ടെത്താതെ ഓടുന്ന വാഹനത്തില് ഇരുന്നു ഈ പ്രക്രിയയ്ക്ക് വിധേയമാവുന്ന വിചിത്ര കാഴ്ചയും വിരളമല്ല.
ഇരുചക്ര വാഹനയാത്രയില് ഹെല്മെറ്റിന്റെ പ്രാധാന്യം ?
ഇരുചക്ര വാഹന യാത്രികര് മാരകമായ വാഹന അപകടങ്ങളില് പെടുന്നതിനുള്ള സാധ്യത ഏറെയാണ്. ഇരുചക്ര അപകടങ്ങളില് ഏറ്റവും സാധാരണമായ പരിക്ക് തലയ്ക്കു ഏല്ക്കുന്ന പരിക്ക് (Head Injury) ആണ്. മരണകാരണമാവുന്ന പരിക്കുകളില് അമ്പതു ശതമാനത്തിലധികവും ഹെഡ് ഇഞ്ച്വറി മൂലം ഉള്ളതാണ്. മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര് ഉള്പ്പെടെ ഉള്ള പ്രധാന അവയവങ്ങള് പേറുന്ന ഭാഗം ആണ് ശിരസ്സ്‌. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള് മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന് സാധ്യതയേറെയാണ്. ഇത്തരം അപകടങ്ങളില് ഹെല്മെറ്റ് ശരിയായ രീതിയില് ധരിച്ചാല് തലയ്ക്കു ഉണ്ടാവുന്ന പരുക്ക് 69% കണ്ടും മരണ സാധ്യത 42% ത്തോളവും കുറയും എന്നാണ് പഠനങ്ങള് സൂചിപ്പിക്കുന്നത്.
എന്താണ് ഹെല്മെറ്റ്‌ ?
ഹെല്മെറ്റ്‌ പല വിധം ഉണ്ടെങ്കിലും (ഉദാ: പോലീസുകാര്, റേസിംഗ് വാഹനങ്ങളില്, സ്പോര്ട്സില്, അപകട സാധ്യത ഉള്ള ജോലികള് ചെയ്യുന്നവര് തുടങ്ങിയവര് ഉപയോഗിക്കുന്ന വിവിധയിനം) ഇരുചക്ര മോട്ടോര് വാഹന യാത്രികര് ശിരസ്സില് ധരിക്കേണ്ട സുരക്ഷാ ആവരണം അഥവാ മോട്ടോര് സൈക്കിള് ഹെല്മെറ്റ്‌ ആണ് ഇവിടെ പ്രതിപാദ്യ വിഷയം.
ഹെല്മെറ്റിന്റെ പ്രാഥമികമായ ഉപയോഗം ?
ഏതെങ്കിലും വസ്തുവുമായി കൂട്ടിമുട്ടുന്ന സമയത്ത് വാഹനത്തില് സഞ്ചരിക്കുന്ന ആളുടെ ശിരസ്സിനു ഉണ്ടായേക്കാവുന്ന ക്ഷതം തടയുകയോ/കുറയ്ക്കുകയോ ചെയ്യുന്ന സുരക്ഷാ ആവരണം ആയി പ്രവര്ത്തിക്കുകയും അതിലൂടെ വാഹനത്തില് സഞ്ചരിക്കുന്ന ആളുടെ പരുക്കുകള് കുറയ്ക്കുകയും അതിലൂടെ രോഗാതുരത കുറയ്ക്കുകയും ജീവന് തന്നെ സംരക്ഷിക്കുകയോ ആണ് ഹെല്മെറ്റിന്റെ പ്രാഥമികമായ ധര്മ്മം.
ഹെല്മെറ്റ്‌ കൊണ്ടുള്ള മറ്റു പ്രയോജനങ്ങള് ?
മുഖാവരണം ഉള്ള ഹെല്മെറ്റ്‌ മുഖ ഭാഗങ്ങള്ക്ക് കൂടി സംരക്ഷണം നല്കുന്നു. മുഖത്തും പ്രത്യേകിച്ച് കണ്ണിലും മഴ വെള്ളം, കാറ്റ്, പൊടിപടലങ്ങള്, പ്രാണികള് എന്നിവ നേരിട്ട് പതിക്കുന്നത് പ്രതിരോധിക്കുന്നു.
ഗ്ലെയര് അടിക്കുന്നതില് നിന്ന് സംരക്ഷിക്കുന്നു.
ചെവികളെ മൂടി ചെവിക്കുള്ളില് കാറ്റ് കടക്കുന്നതില് നിന്നും തടയുന്നു.
ചില ഹെല്മറ്റുകള് അതിനുള്ളിലെ വായൂ സഞ്ചാരം കൃത്യമായി ക്രമീകരിക്കുന്നു.
വെയിലടിക്കുന്നതും ത്വക്കില് സൂര്യാഘതത്തിന്റെ പ്രഭാവം ഉണ്ടാവുന്നതും കുറയ്ക്കുന്നു.
ഹെല്മെറ്റ്‌ ധരിക്കുന്നതും ആയി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകളും അറിവുകളും:
സാധാരണ ആരോഗ്യമുള്ള ഒരാളില് ഹെല്മെറ്റ്‌ ധരിക്കുന്നത് പ്രത്യേകിച്ച് ഒരു ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാവില്ല.
ഹെല്മെറ്റിന്റെ ഭാരം മൂലം അപകടത്തില് കൂടുതല് പരുക്കുകള് ഉണ്ടാവാം എന്നത് അബദ്ധ ധാരണയാണ്.
തലച്ചോറിന്റെ പരുക്കുകള് മാത്രമല്ല, നട്ടെല്ലിനും അതിനുള്ളിലെ സുഷുമ്ന നാഡിക്കുള്ള പരിക്കുകളും കുറയ്ക്കാന് ഹെല്മെറ്റ്‌ ഉതകുന്നു.
ഹെല്മെറ്റ്‌ ധരിക്കുന്നത് കാഴ്ച്ചയെ തടസ്സപ്പെടുത്തും എന്നത് തെറ്റായ ധാരണയാണ്. വാഹനം ഓടിക്കുന്നതിനാവശ്യമായ വിഷ്വല് ഫീല്ഡ് ഹെല്മെറ്റ്‌ മൂലം തടസ്സപ്പെടുന്നില്ല എന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുത.
ഹെല്മെറ്റ്‌ ധരിക്കുന്നത് കേള്വിയെ ബാധിക്കും എന്നതും തെറ്റായ ധാരണയാണ്.
ഹെല്മെറ്റ്‌ ധരിക്കുന്നത് ശബ്ദ കോലാഹലം കുറയ്ക്കും. എന്നാല് സ്വരഭേദങ്ങള് വേര് തിരിച്ചു അറിയാനുള്ള ചെവിയുടെ പ്രവര്ത്തനത്തെ ഹെല്മെറ്റ്‌ തടസ്സപ്പെടുത്തുന്നില്ല, ആയതിനാല് വാഹനം ഓടിക്കുന്ന ആള് കേള്ക്കേണ്ട ശബ്ദങ്ങള് കേള്ക്കാനും തിരിച്ചറിയാനും ഹെല്മെറ്റ്‌ തടസ്സമാവുന്നില്ല.
ചെറിയ ദൂരം സഞ്ചരിക്കുമ്പോള് ഹെല്മെറ്റ്‌ ഉപയോഗിക്കേണ്ടതില്ല എന്ന് ചിലര് കരുതുന്നത് അബദ്ധമാണ്. വാഹനം ഉപയോഗിക്കുന്ന ഏതൊരു അവസരത്തിലും അപകടം ഉണ്ടായേക്കാം ആയതിനാല് മുന്കരുതല് എല്ലായ്പ്പോഴും ആവശ്യമാണ്.
ഹെൽമറ്റ് ധരിക്കുന്നവരിൽ മുടികൊഴിച്ചിൽ കൂടും എന്നുള്ളതും തെറ്റായ ധാരണയാണ്. മുടികൊഴിച്ചിൽ ഉള്ളവർ ഇറുകിയ ഹെൽമെറ്റ് ധരിച്ചാൽ ചിലപ്പോളത് കൂടാം എന്നുള്ളതല്ലാതെ ഹെൽമറ്റ് ധരിക്കുന്നത് കൊണ്ട് ഒരിക്കലും മുടികൊഴിച്ചിൽ ആരംഭിക്കുകയില്ല.
ഹെല്മെറ്റ്‌ തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്:
ശരിയായ ഹെല്മെറ്റ്‌ തിരഞ്ഞെടുക്കുക ആണ് പ്രാഥമിക നടപടി. ഭൂരിഭാഗം പേരും ഹെൽമെറ്റ് ധരിക്കുന്നത് പോലീസ് നടപടി ഒഴിവാക്കാൻ വേണ്ടി മാത്രമാണ്. എന്നാല് ശരിയായ ഹെല്മെറ്റ്‌ ധരിക്കാതിരിക്കുന്നതും അത് പോലെ തന്നെ ശരിയായ രീതിയില് ഹെല്മെറ്റ്‌ ധരിക്കാതിരിക്കുന്നതും പരുക്കുകള് പറ്റാന് ഉള്ള സാധ്യത കൂട്ടുന്നു.
ഗുണ നിലവാരം ഉള്ള ഹെല്മെറ്റ്‌ തന്നെ വാങ്ങുന്നതില് പ്രത്യേക നിഷ്കര്ഷ പുലര്ത്തണം. ഐ എസ് ഐ -IS 4151 ആണ് ഇന്ത്യയിലെ നിശ്ചിത സ്റ്റാന്ഡേര്ഡ്.
വഴിയരികിലും മറ്റും വില്ക്കുന്ന വില കുറഞ്ഞ തരം ഹെല്മെറ്റുകള് വാങ്ങി ഉപയോഗിക്കുന്നത് പ്രയോജനകരമല്ല. മോശമായ ഹെല്മെറ്റ്‌ പരുക്കുകളെ തടയുന്നതില് പരാജയപ്പെടുക മാത്രമല്ല ചിലപ്പോള് ഇവയുടെ ഭാഗങ്ങള് പൊട്ടി കണ്ണിലോ മുഖത്തോ ഒക്കെ തുളച്ചു കയറുകയും ചെയ്യാം.
യാതൊരു കാരണവശാലും സെക്കന്റ് ഹാന്ഡ് ഹെല്മറ്റ് വാങ്ങരുത്. കാരണം അത് മുന്പ് അപകടത്തിനു ഇടയാവുകയോ, Ultra Violet degradation സംഭവിക്കുകയോ ഒക്കെ ചെയ്ത ഗുണ നിലവാരം കുറഞ്ഞ ഒന്നാവാം. അപകടത്തിനിടയായ ഹെല്മെറ്റ്‌ ചിലപ്പോള് പുറമേ നിന്ന് കണ്ടാല് തിരിച്ചറിയാനാവണം എന്നില്ല, എന്നാല് ഉള്ളിലെ ലൈനര് സംരക്ഷണം കേടു പറ്റി ഉപയോഗശൂന്യമാകാൻ സാധ്യതയുണ്ട്.
ആകൃതി അനുസരിച്ച് പല തരം ഹെല്മെറ്റ്‌ ഉള്ളതില് ഏതു തിരഞ്ഞെടുക്കണം?
പൂര്ണ്ണ മുഖാവരണം ഉള്ള ഹെല്മെറ്റ്‌ ആണ് ഏറ്റവും സുരക്ഷിതം. അതോടൊപ്പം ശബ്ദകോലാഹലം കുറയ്ക്കാനും വായു പ്രതിരോധം കുറയ്ക്കാനും ഉള്ളിലെ വായു സഞ്ചാരം ക്രമീകരിക്കാനും ഉള്ള പ്രത്യേകതകള് ഇവയുടെ അധിക യോഗ്യതകളായി കണക്കാക്കാം.
35% ത്തോളം അപകടങ്ങളിൽ താടി ഭാഗത്തിന് ക്ഷതം ഉണ്ടാക്കുന്നു എന്നാണ് കണക്കുകള്. മുന്വശം കവര് ചെയ്യാത്ത Open face ഹെല്മെറ്റ്‌ സ്വാഭാവികമായും താരതമ്യേന കുറഞ്ഞ സംരക്ഷണം ആണ് പ്രദാനം ചെയ്യുന്നത്.
പലരും ഉപയോഗിക്കുന്ന ഹാഫ് ഹെല്മെറ്റ്‌ യഥാര്ഥത്തില് മോട്ടോര് വാഹന യാത്രയില് സുരക്ഷ പ്രദാനം ചെയ്യാന് ഉദ്ദേശിച്ചുള്ളതല്ല. നിയമത്തില് നിന്ന് പരിരക്ഷ കിട്ടാന് വേണ്ടി ചിലര് വഴിപാടു പോലെ ഉപയോഗിക്കുന്ന ചട്ടി കമിഴ്ത്തിയത് പോലുള്ള ആകൃതിയുള്ള ഇത്തരം ഹെല്മെറ്റുകള് തലയോടിനെ വെയില് അടിക്കുന്നതില് നിന്ന് സംരക്ഷിക്കുക മാത്രമാണ് ചെയ്യുക. കൂടിപ്പോയാല് പുറമേ ഉരസല് മൂലമുള്ള പരുക്ക് തടഞ്ഞേക്കാം, എന്നാല് തലയോടിനും മസ്തിഷ്കത്തിനും ഒക്കെ ഉണ്ടായേക്കാവുന്ന ഗുരുതരമായ ആഘാതം തടയാനുള്ള ശേഷിയുണ്ടാവില്ല.
ഹെല്മെറ്റിന്റെ നിറം ?
ഇരുണ്ട നിറങ്ങളെക്കാള് ഇളം നിറമുള്ള ഹെല്മെറ്റ്‌ ധരിക്കുന്നത് മറ്റു വാഹനങ്ങളിലെ ഡ്രൈവര്മാര്ക്ക് കൂടുതൽ ദൃശ്യ ഗോചരമാക്കുന്നു. ആയതിനാല് തന്നെ അത് അപകട സാധ്യത തന്നെ കുറയ്ക്കുന്നു. (high visibility clothing ഉം ഇത്തരത്തില് ഉപകാരപ്പെടും)
ഹെല്മെറ്റിന്റെ വലിപ്പം ഒരു വ്യക്തിയുടെ തലയുടെ വലിപ്പത്തിനനുസരിച്ച് വെച്ച് നോക്കി തിരഞ്ഞെടുക്കേണ്ടതാണ്. അമിതമായി അയഞ്ഞിരിക്കുന്ന ഹെല്മെറ്റ്‌ ആഘാതം ഉണ്ടാവുന്ന സമയത്ത് ചലിക്കും എന്നതിനാല് ഉദ്ദേശിക്കുന്ന സംരക്ഷണം നല്കാതെ പോയേക്കാം. ആയതിനാല് അനുയോജ്യമായ സൈസ് നോക്കി തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്.
ഹെല്മെറ്റ്‌ ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്:
ഹെല്മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല് അപകടം നടക്കുന്ന സമയത്ത് ഹെല്മെറ്റ്‌ ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലം ഉണ്ടാവാതെ പോവുകയും ചെയ്യാം. സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്മെറ്റിന് സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില് ധരിക്കേണ്ടത് വളരെ പ്രധാനമാണ്.
ഒരിക്കല് കാര്യമായ ഒരു ക്ഷതമേറ്റാല് ഹെൽമെറ്റിന്റെ പ്രവര്ത്തന ക്ഷമത കുറയും. അതിനാല് അങ്ങനെ ഉള്ള അവസരങ്ങളില് പുതിയത് ഉപയോഗിച്ച് തുടങ്ങണം. വലിയ ക്ഷതം ഉണ്ടാകുന്ന ചില അവസരങ്ങളിൽ എങ്കിലും ഹെല്മെറ്റിനു പുറമേ ലക്ഷണങ്ങള് ഉണ്ടാവില്ല, എന്നാല് അകമേ പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവാം.
ഒരു ഹെല്മെറ്റ്‌ പലര് മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല. തലയുടെ വലിപ്പ വത്യാസത്തിനനുസരിച്ച് ഹെല്മെറ്റ്‌ വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത്, ചിലരില് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില് ആവുകയും ചെയ്യാം.
സാധാരണഗതിയില് ഒരു ഹെല്മെറ്റിന് ഏകദേശം അഞ്ചു വർഷം ആണ് ആയുസ്സ്. എന്നാല് നിരന്തരം ഉപയോഗിക്കുന്നു എങ്കില് മൂന്നു വർഷം കഴിയുമ്പോള് മാറ്റുന്നതാണ് നന്ന്‌.
കൃത്യമായ വലിപ്പം – അതായത് അമിത മുറുക്കമോ അയവോ ഇല്ലാത്ത രീതിയില് ഉചിതമായ വലിപ്പത്തില് ഉള്ള ഹെല്മെറ്റ്‌ ധരിക്കണം. അല്ലെങ്കില് അപകട സമയത്തുള്ള അമിത വേഗതയില് ഹെല്മെറ്റിന് സ്ഥാന ഭ്രംശം സംഭവിക്കാം.
ഹെല്മെറ്റ്‌ പ്രവര്ത്തിക്കുന്നത് എങ്ങനെ?
ആധുനിക ഹെല്മെറ്റുകള്ക്ക് പൊതുവില് രണ്ടു സംരക്ഷണ ഘടകങ്ങള് ആണുള്ളത്. കട്ടിയുള്ളതും എന്നാല് അധികം കനം ഇല്ലാത്തതും ആയ പുറമേ ഉള്ള ഷെല് (സാധാരണ ഗതിയില് ഇത് പോളികാര്ബൊണറ്റ് /ഫൈബര് ഗ്ലാസ്‌ അല്ലെങ്കിൽ കെവ്ലാര് കൊണ്ടായിരിക്കും നിര്മ്മിക്കപ്പെട്ടിരിക്കുക). അകമേ ഉള്ള ഇന്നര് ലൈനിംഗ് അല്പം മൃദുവായ എക്സ്പാന്റഡ് പോളിസ്റ്റെറിന് അല്ലെങ്കില് പോളി പ്രോപ്പെലിന് (Expanded Polystyrene foam), ഇ പി എസ് ഫോം ആയിരിക്കും.
തലയോട്ടി പൊട്ടുന്നത് തടയാനാണ് ഹെല്മെറ്റ്‌ എന്നൊരു ധാരണയായിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല് തലയോട്ടിയിൽ പൊട്ടല് മാത്രമാണ് ഉണ്ടാവുന്നതെങ്കില് അതത്ര ഗുരുതരമല്ല. മസ്തിഷ്കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല് ഹെല്മെറ്റിന്റെ പ്രാഥമിക ധര്മ്മം തലച്ചോറിന് ഉണ്ടാവുന്ന പരുക്കുകള് കുറയ്ക്കുക എന്നതാണ് തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള് രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.
പ്രാഥമിക ക്ഷതം എൽക്കുന്നിടത്ത് ആഘാതം സ്വീകരിച്ചു അപഭ്രംശം സംഭവിക്കുന്നതിലൂടെ ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുന്നു.
പുറമേ ഉള്ള ഷെല് കൂര്ത്ത വസ്തുക്കള് ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും, അകമേ ഉള്ള ഇന്നര് ലൈനര് ആഘാതത്തിന്റെ ഭാഗമായി വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു.
ഇന്നര് ലൈനറിന്റെ ഉപയോഗം – ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്മെറ്റ്‌ നുള്ളില് ശിരസ്സിനുള്ള ആഘാതം കുറയ്ക്കുക.
സാധാരണ ആയി ഇത്തരം അപകടങ്ങളില് ക്ലോസ്ഡ് ബ്രെയിന് ഇഞ്ച്വറി ആണുണ്ടാവുക. ഇതിനു കാരണമാവുന്നത് അമിത വേഗതയില് ഉലച്ചില് ഉണ്ടാവുന്ന തലയോട്ടിക്കുള്ളില് തലച്ചോറിനുണ്ടാവുന്ന ക്ഷതമാണ്. ഇതോടൊപ്പം തലച്ചോറിലെ വിവിധ ഭാഗങ്ങള്ക്ക് ഇടയിലുള്ള രക്തക്കുഴലുകള് പൊട്ടാന് സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല് മാരകമായ ആന്തരിക രക്ത സ്രാവം ഉണ്ടാവനിടയുണ്ട്.
മാതൃകാപരമായ രീതിയില് നിര്മ്മിച്ച ഹെല്മെറ്റിന്റെ ഇന്നര് ലൈനര് മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന് ഉതകുന്നതായിരിക്കണം.
നിശ്ചിത സ്പീഡ് അനുസരിച്ച് പ്രവര്ത്തിക്കാന് ഉതകുന്ന രീതിയില് ആണ് ഹെല്മെറ്റുകള് നിര്മ്മിച്ചിരിക്കുന്നത്. അതിനാല് അമിത വേഗതയില് ഉണ്ടാവുന്ന ആഘാതത്തില് ഹെല്മെറ്റിന്റെ പ്രവര്ത്തന ക്ഷമതയും കുറഞ്ഞേക്കാം.
ഹൈക്കോടതിയുടെ നിര്ദ്ദേശപ്രകാരം ഹെല്മെറ്റ്‌ ധരിക്കുന്നത് കര്ശനമായി നടപ്പിലാക്കാന് പോലീസ് എടുത്ത നടപടികളെ തുടര്ന്ന് ആശുപത്രികളിൽ തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
എങ്കിലും നിലവിലും വലിയൊരു ശതമാനം ആളുകളും ശരിയായ രീതിയില് ഹെല്മെറ്റ്‌ ഉപയോഗിക്കുന്നില്ല എന്നതും ഒരു യാഥാര്ത്ഥ്യമാണ്.
ഹെല്മെറ്റിനെ കുറിച്ച് പലവിധ ആവലാതികളും പറയുന്നവരുണ്ട്. എന്നാല് ഇതില് ഭൂരിഭാഗവും പ്രത്യേകിച്ച് കഴമ്പില്ലാത്ത വ്യക്തിഗത നിരീക്ഷണങ്ങള് മാത്രമാണ്. ഹെല്മെറ്റ്‌ ഉപയോഗിക്കാതിരുന്നാല് ഉണ്ടാവുന്ന അപകട സാധ്യതകളുമായി തുലനം ചെയ്യുമ്പോള് അത് ഉപയോഗിക്കുമ്പോള് ചിലര്ക്ക് ഉണ്ടാവുന്ന അസ്വസ്ഥകള് നിസ്സാരമാണ്.
ഒരു കാര്യം കൂടി ഓർക്കേണ്ടതുണ്ട്. മുകളിലെഴുതിയ കാര്യങ്ങളെല്ലാം ബൈക്ക് ഓടിക്കുന്നവർക്ക് മാത്രമല്ല പിന്നിലിരിക്കുന്നവർക്കും ബാധകമാണ്. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണം.
ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്മെറ്റ്‌ ശീലമാക്കാന് ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കണം.
*****
9. ലെയ്ൻ ഡിസിപ്ലിൻ
പകലായാലും രാത്രിയായാലും വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്, പ്രത്യേകിച്ച് ഹൈവേകളിൽ. കൃത്യമായി ഇൻഡിക്കേറ്റർ ഉപയോഗിച്ച് സിഗ്നൽ നൽകിയതിനു ശേഷം മാത്രമേ ലെയ്ൻ മാറാവൂ. വിസിബിലിറ്റി കുറവായ രാത്രികാലങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.
10. ടെയിൽ ഗേറ്റിങ്
മുന്നിൽ പോകുന്ന വാഹനങ്ങളുടെ തൊട്ടു പിറകെ പോകുന്നത് അപകടകരമാണ്. മുൻപിൽ പോകുന്ന വാഹനം ബ്രേക്ക് ചവിട്ടിയാൽ പിന്നീടുള്ള വാഹനം വളരെ അടുത്താണെങ്കിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടും. പിന്നീടുള്ള വാഹന ബ്രേക്ക് ചവിട്ടിയാൽ പോലും ചിലപ്പോൾ മുന്നിലുള്ള വാഹനത്തെ ഇടിച്ചു എന്നിരിക്കും.
മുന്നിലുള്ള വാഹനവുമായി രണ്ട് സെക്കൻഡ് എങ്കിലും ഗ്യാപ്പ് ഇടണം. അതായത് രണ്ട് സെക്കൻഡ് കൊണ്ട് വാഹനം സഞ്ചരിക്കുന്ന ദൂരം എങ്കിലും മുൻപിലുള്ള വാഹനവുമായി ഗ്യാപ്പ് ഉണ്ടാവണം. മുൻപിലുള്ള വാഹനവുമായി ഒരു വാഹനത്തിൻറെ അകലം ഗ്യാപ്പ് മതി എന്ന ചിന്ത തെറ്റാണ്. മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ യാത്രയ്ക്ക് സ്വീകരിക്കേണ്ട ഉണ്ട് അകലം വണ്ടികളുടെ വേഗതയെ ആശ്രയിച്ചാണ് നിശ്ചയിക്കേണ്ടത്. ഉദാഹരണമായി രണ്ട് വാഹനങ്ങൾ 60 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട സുരക്ഷിതമായ അകലത്തേക്കാൾ കൂടുതൽ അകലം വേണം 90 കിലോമീറ്റർ സ്പീഡിൽ സഞ്ചരിക്കുമ്പോൾ.
11. വാഹനങ്ങളുടെ മെയിൻറനൻസ്
ദീർഘദൂര യാത്രകൾക്ക് മുൻപ് വാഹനങ്ങൾ കൃത്യമായി പരിശോധിക്കുക. ടയർ സുരക്ഷിതമാണോ എന്ന് പ്രത്യേകം പരിശോധിക്കണം. ടയറിന്റെ കാര്യത്തിൽ യാതൊരു കാരണവശാലും റിസ്ക് എടുക്കരുത്. വാഹനം യഥാസമയം മെയിൻറനൻസ് ചെയ്തു എന്ന് ഉറപ്പുവരുത്തുക. മെയിൻറനൻസ് നടത്തുമ്പോൾ ബ്രേക്ക്, അലൈൻമെൻറ്, മറ്റ് സുരക്ഷാമാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ അവയും പ്രത്യേകം പരിശോധിക്കുക.
12. ഇതൊക്കെ നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ആണെങ്കിൽ മറ്റു ചിലത് നമുക്ക് ഒരിക്കലും ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളല്ല. അത് ഭരിക്കുന്ന സർക്കാർ ചെയ്യേണ്ട കാര്യങ്ങളാണ്.
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വാഹനാപകടത്തിൽ പെട്ട ചിത്രം കണ്ടിരുന്നു. ഹൈറേഞ്ചിൽ ആണ്, റോഡിന് വശത്ത് കൊക്കയോട് ചേർന്നുള്ള റിഫ്ലക്ടറോട് കൂടിയ മെറ്റൽ കൈവരി ചെറിയൊരു ഭാഗത്ത് മാത്രം ഡിഫക്ട് ആയി കാണുന്നു. വിസിബിലിറ്റി കുറഞ്ഞ രാത്രികാലങ്ങളിൽ മഞ്ഞ് ഉണ്ടെങ്കിൽ അപകടം പറ്റാൻ ഇത് മാത്രം മതിയാവും. മറ്റൊന്ന് റോഡ് സാഹചര്യങ്ങളാണ്. റോഡിലെ ഗട്ടറുകൾ, അശാസ്ത്രീയമായ ജംഗ്ഷനുകൾ, ട്രാഫിക് സിഗ്നലിന്റെ അഭാവം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് അപകടം ഉണ്ടാവാം. ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കുക കൂടി വേണം.

 243 total views,  1 views today

Advertisement
Entertainment32 mins ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment1 hour ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment2 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education2 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment2 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy3 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy3 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy3 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy3 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment3 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy3 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement