fbpx
Connect with us

article

ഓസ്‌ട്രേലിയയിൽ കടകളിൽ കങ്കാരു ഇറച്ചി വാങ്ങാൻ കിട്ടും, ദേശീയ മൃഗമാണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല

Published

on

കേരളത്തിൽ ഇപ്പോൾ വ്യാപകമായ തെരുവു നായ ആക്രമണത്തെ കുറിച്ചും റാബീസ് കേസുകളെ കുറിച്ചും Dr Jinesh PS ഫേസ്ബുക്കിൽ എഴുതിയത്

ഒരു കങ്കാരു ഒരു വൃദ്ധനെ കൊലപ്പെടുത്തിയ വാർത്ത വായിച്ചത് ഇന്നലെയാണ്. പരിക്കേറ്റ വ്യക്തിയെ സഹായിക്കാൻ എത്തിയ പാരാമെഡിക് ടീമിനെ അടുപ്പിക്കാത്തതിനാൽ അവർക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. പോലീസ് എത്തി കങ്കാരുവിനെ വെടിവച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്താൽ മൃഗങ്ങൾ മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം താരതമ്യേന കുറവുള്ള ഒരു രാജ്യമാണ് ഓസ്ട്രേലിയ. 2000 മുതൽ 2017 വരെയുള്ള കാലയളവിൽ 541 മരണങ്ങളാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതായത് വർഷം ശരാശരി 32 മരണങ്ങൾ. ഇതിൽ തന്നെ ഏതാണ്ട് 70 ശതമാനവും കരയിലുള്ള സസ്തനികൾ മൂലമാണ്. അതിൽ തന്നെ മൂന്നിലൊന്നിന് കാരണം കുതിരകളാണ്. ഞാൻ മെൽബണിൽ താമസമാക്കിയിട്ട് ഏതാണ്ട് മൂന്ന് വർഷം. ഇതിനിടയിൽ അഡിലെയ്ഡ്, പെർത്ത് തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ ഇത്രയും നാളിനിടെ തെരുവിൽ അലഞ്ഞു തിരിയുന്ന നായയെ ഞാൻ കണ്ടിട്ടില്ല.

മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ഓരോ വർഷവും ഏകദേശം ഇരുപതിനായിരത്തിൽ പരം പട്ടികളെ തെരുവിൽ നിന്ന് ഷെൽട്ടറുകളിൽ എത്തിക്കുന്നുണ്ട്. 2020-21 സാമ്പത്തിക വർഷം 22,311 നായകൾ ഇങ്ങനെ ഷെൽട്ടറിൽ എത്തി. അതിൽ 8,478 നായകളെ ഉടമസ്ഥർ തിരികെ കൊണ്ടുപോയി. 8,011 നായകൾ അഡോപ്റ്റ് ചെയ്യപ്പെട്ടു. 2,502 എണ്ണത്തിന് യൂത്തനെഷ്യ / ദയാവധത്തിന് വിധേയമാക്കി.നായകളെ വളർത്തണമെങ്കിൽ നിയമപരമായി പല കാര്യങ്ങളും നിർബന്ധമുള്ള രാജ്യമാണ് ഓസ്ട്രേലിയ. വളർത്തു നായകൾ എല്ലാം രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കണം. പുറത്തുകൊണ്ടു പോകുമ്പോൾ കൺട്രോളിൽ ആയിരിക്കണം, മറ്റാരുടെയും പുരിയിടത്തിൽ കടക്കാൻ പാടില്ല, മനുഷ്യരെ ആക്രമിക്കാനോ ഓടിക്കാനോ പാടില്ല, എന്തിനു പറയുന്നു; ഒരു പരിധിയിൽ കൂടുതൽ കുരച്ച് ബുദ്ധിമുട്ടിക്കുന്നത് പോലും പ്രശ്നമാണ്. രജിസ്ട്രേഷൻ ഓരോ വർഷവും പുതുക്കേണ്ടതുണ്ട്. ഇത് ചെയ്തില്ലെങ്കിൽ 25,000 രൂപ ഫൈൻ. രജിസ്റ്റർ ചെയ്താൽ അതിൻറെ സർട്ടിഫിക്കറ്റും ഐഡന്റിഫിക്കേഷൻ ടാഗും കൗൺസിൽ നമുക്ക് അയച്ചു തരും. നായയുമായി പുറത്തു പോകുമ്പോൾ ടാഗ് നിർബന്ധമായും ഉണ്ടായിരിക്കണം.

വളർത്തു നായ മനുഷ്യരെ ആക്രമിച്ചാൽ നിയമനടപടികൾ ഉണ്ടാവും. നായ മൂലമുണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതും ഉടമയുടെ കടമയാവും.
നമ്മുടെ അടുത്ത വീട്ടിലെ നായയുടെ കുരമൂലം നമുക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അതിന് പരാതിപ്പെടാൻ പോലുമുള്ള സംവിധാനം ഇവിടെയുണ്ട്. പരാതി ലഭിച്ചാൽ കൗൺസിൽ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തും. കുര നിയന്ത്രിക്കാൻ ആവശ്യമായ പരിശീലനം നൽകാൻ നിർദ്ദേശിക്കും. വീണ്ടും പരാതി ഉണ്ടായാൽ പ്രോസിക്യൂട്ട് ചെയ്യപ്പെടും. നായകൾ ആക്രമണകാരികൾ ആകാതിരിക്കാൻ ചെറുപ്പത്തിൽ തന്നെ തുടങ്ങുന്ന സോഷ്യലൈസേഷൻ വളരെ പ്രാധാന്യമുള്ളതായി കരുതപ്പെടുന്നു. ഇതിനായി ഇവിടെ നിരവധി ട്രെയിനിങ് സെൻററുകൾ ഉണ്ട്. വളർത്തു നായ്ക്കളെ ഡീസെക്സ് / വന്ധ്യംകരിക്കുന്നതാണ് കൂടുതലും കണ്ടിരിക്കുന്നത്. ആറുമാസം പ്രായമാകുമ്പോഴേക്കും ഇത് ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വളർത്തു നായകൾക്ക് കുട്ടികൾ ഉണ്ടായി അത് തെരുവിലേക്ക് ഇറക്കിവിടുന്ന ഒരു പ്രശ്നം ഇല്ല. ബ്രീഡ് ചെയ്യുന്നവർക്ക് പ്രത്യേകം ലൈസൻസ് നിർബന്ധമാണ്. വളർത്തു മൃഗങ്ങൾക്ക് വാക്സിനേഷൻ എല്ലാവരും നൽകാറുണ്ട്. ഓസ്ട്രേലിയയിൽ റാബീസ് ഇല്ല. അതുകൊണ്ട് റാബിസിനെതിരെയുള്ള കുത്തിവെപ്പ് ഇവിടെ പതിവില്ല. നായകൾക്ക് ഇൻഷുറൻസ് എടുക്കുന്നത് പതിവാണ്.

Advertisement

ഇങ്ങനെയൊക്കെയാണെങ്കിലും മൃഗങ്ങളെ കൊല്ലാത്ത രാജ്യം ഒന്നുമല്ല ഓസ്ട്രേലിയ.മനുഷ്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യങ്ങളിൽ നിയമപരമായി മൃഗങ്ങളെ കൊല്ലാൻ അനുവാദം കൊടുക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. ഒട്ടകങ്ങളെയും കങ്കാരുക്കളെയും ഇങ്ങനെ പലതവണ എണ്ണ നിയന്ത്രണത്തിന് വിധേയമാക്കിയിട്ടുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ഫെറൽ ഒട്ടകങ്ങൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഓസ്ട്രേലിയ. ജല ദൗർലഭ്യവും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഗണിച്ച് ഒട്ടകങ്ങളെ കൊല്ലാൻ ചില കാലത്ത് അനുവാദം കൊടുക്കാറുണ്ട്. അതിന് പ്രത്യേക സമയപരിധിയും നിയന്ത്രണങ്ങളും ഒക്കെയുണ്ട്. അതുപോലെതന്നെ കങ്കാരുകളുടെ കാര്യവും. ഇവിടെ കടകളിൽ കങ്കാരു ഇറച്ചി വാങ്ങാൻ കിട്ടും. ദേശീയ മൃഗമാണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഞാനും ഇടയ്ക്ക് വാങ്ങി കുരുമുളകിട്ട് ഫ്രൈ ചെയ്യാറുണ്ട്.

വാഹനാപകടങ്ങളിൽ പെട്ട് മരിക്കുന്ന കങ്കാരുകളുടെ എണ്ണവും വളരെ കൂടുതലാണ്. മിൽഡൂര മുതൽ ബ്രോക്കൺ ഹിൽ എന്ന സ്ഥലം വരെ ഞാൻ ഒരു രാത്രിയിൽ യാത്ര ചെയ്തിരുന്നു. വഴിവക്കിൽ നിന്നും കങ്കാരുക്കൾ റോഡിലേക്ക് എടുത്തുചാടുന്നത് മൂലം വളരെ വേഗതക്കുറിച്ചാണ് എനിക്ക് യാത്ര ചെയ്യാനായത്. മണിക്കൂറിൽ 110 കിലോമീറ്റർ സ്പീഡ് ലിമിറ്റ് ഉള്ള റോഡിൽ 25 കിലോമീറ്റർ താഴെ സ്പീഡിൽ യാത്ര. ആ രാത്രിയിൽ 100 കണക്കിന് കങ്കാരുക്കളെ കണ്ടു. അതേ വഴിയിലൂടെ പിറ്റേദിവസം തിരിച്ചുവരുമ്പോൾ 30 ഓളം കങ്കാരുക്കൾ വണ്ടിയിടിച്ച് മരിച്ചു കിടക്കുന്നത് കണ്ടു. പലരും ഓസ്ട്രേലിയയിലെ സാഹചര്യം ചോദിച്ചതിനാൽ ചില ഓർമ്മകൾ കുത്തിക്കുറിച്ചതാണ്.

തെരുവ് നായകളുടെ ആക്രമണം തടയാൻ ഫലപ്രദമായി ഇടപെടണം എന്ന് പറയുന്നവരെയൊക്കെ നായ വിരോധികൾ ആക്കി മാറ്റുന്ന ഒരു കാഴ്ച കാണുന്നുണ്ട്. ഷെൽട്ടർ ഒരുക്കണമെന്നും, അവിടെ ഡീസെക്സ് ചെയ്യുകയും കുത്തിവെപ്പുകൾ എടുക്കുകയും വേണമെന്നും, അവിടെനിന്ന് അഡോപ്ക്ഷൻ പ്രോത്സാഹിപ്പിക്കണം എന്നും ആണ് തുടക്കം മുതൽ എഴുതുന്നത്. ഇങ്ങനെ ശാസ്ത്രീയമായി പരിഹരിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല. അതല്ല ഇതിലും ശാസ്ത്രീയമായ വഴികൾ ഉണ്ടെങ്കിൽ അങ്ങനെയും ആവാം. പക്ഷേ ഇതൊന്നും പറ്റിയില്ലെങ്കിൽ മനുഷ്യജീവന് തന്നെയാണ് പ്രയോറിറ്റി എന്നതിൽ ഒരു സംശയവുമില്ല. അങ്ങനെ പറയുന്നവരെ ക്രൂരന്മാരായും നായ വിരോധികളായും ചിത്രീകരിച്ചിട്ട് ഒരു കാര്യവുമില്ല. മാനവികതയും മനുഷ്യത്വവും സേഫ് സോണിൽ ഇരുന്ന് പറയാനുള്ള വാക്കുകൾ മാത്രമല്ല. പ്രവർത്തിക്കാൻ കൂടി ഉള്ളതാണ്.

 860 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
history6 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment7 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment7 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment7 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment8 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment8 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment8 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business8 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment9 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment9 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment11 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment7 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment11 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured14 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment14 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »