India
ഇന്ത്യ, സന്തോഷമില്ലാത്തവരുടെ രാജ്യം
ഫിൻലൻഡ് ആണ് റാങ്കിംഗിൽ ഒന്നാമത്. തൊട്ടുപിറകെ ഡെന്മാർക്ക്, സ്വിറ്റ്സർലണ്ട്, ഐസ്ലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലൻഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ.
124 total views

സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 139-ആം റാങ്കിൽ.
ഫിൻലൻഡ് ആണ് റാങ്കിംഗിൽ ഒന്നാമത്. തൊട്ടുപിറകെ ഡെന്മാർക്ക്, സ്വിറ്റ്സർലണ്ട്, ഐസ്ലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലൻഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ.
അയൽരാജ്യങ്ങളുടെ കാര്യമെടുത്താൽ ചൈന 84, നേപ്പാൾ 87, ബ്ലംഗ്ലാദേശ് 101, പാകിസ്താന് 105, ശ്രീലങ്ക 129, പിന്നെ ഏറ്റവും പിന്നിലുള്ള അഫ്ഗാനിസ്ഥാനും.ഇന്ത്യക്ക് പിന്നിലുള്ളവരെ കൂടി ഒന്നു നോക്കാം.
ബുറുണ്ടി – 140
യെമൻ – 141
ടാൻസാനിയ – 142
ഹെയ്തി – 143
Malawi – 144
Lesotho – 145
ബോട്ട്സ്വാന – 146
റുവാണ്ട – 147
സിംബാബ്വെ – 148
അഫ്ഗാനിസ്ഥാൻ – 149
ഇന്ത്യയുടെ തന്നെ മുൻകാലങ്ങളിലെ അവസ്ഥ നോക്കിയാൽ,
2013 – റാങ്ക് 111
2015 – റാങ്ക് 117
2016 – റാങ്ക് 118
2017 – റാങ്ക് 122
2018 – റാങ്ക് 133
2019 – റാങ്ക് 140
ജിഡിപി, ആളോഹരി വരുമാനം, സാമൂഹിക സഹായം, ആരോഗ്യ ജീവിതം, സ്വാതന്ത്ര്യം, മഹാമനസ്കത, അഴിമതിയില്ലായ്മ തുടങ്ങി പല മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് റാങ്കിംഗ്. പൗരന്മാരുടെ സുരക്ഷ, കുട്ടികളുടെ ക്ഷേമം, സൗജന്യ വിദ്യാഭ്യാസം, അരോഗ്യ സഹായം തുടങ്ങിയ സാമൂഹ്യ വിഷയങ്ങളിൽ നാം ഏറെ പിന്നിലാണ്. ഭരണാധിപന്മാരുടെ ഉന്തിനും തള്ളിനും സെൽഫ് പ്രൊമോഷനുകൾക്കുമിടയിൽ ഇങ്ങനെ ചില വിലയിരുത്തലുകൾ നടക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
125 total views, 1 views today