Connect with us

covid 19

ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന പോസ്റ്റ് വിശ്വസിക്കരുതേ….

ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും എന്ന ഡോക്ടർ ഇ. സുകുമാരന്റെ പ്രസ്താവന സംബന്ധിച്ച വാർത്ത വീണ്ടും

 55 total views

Published

on

Dr Jinesh PS

ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും എന്ന ഡോക്ടർ ഇ. സുകുമാരന്റെ പ്രസ്താവന സംബന്ധിച്ച വാർത്ത വീണ്ടും വൈറൽ ആയി കൊണ്ടിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായ അവകാശവാദം സംബന്ധിച്ച ആ വാർത്ത വാട്സ്ആപ്പിൽ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത് കൊണ്ട് ഒരിക്കൽ കൂടി എഴുതുകയാണ്.
ഗ്ലൂക്കോസ് തന്മാത്രയിൽ ആറ് ഓക്സിജൻ ആറ്റങ്ങൾ ഉള്ളതുകൊണ്ട് തൊണ്ടയിലുള്ള വൈറസിനെ നശിപ്പിക്കാൻ സാധിക്കും എന്ന അവകാശവാദം തികച്ചും അശാസ്ത്രീയമാണ്.

കോവിഡ് വൈറസിന് പ്രോട്ടീൻ കൊണ്ടുള്ള പുറം കവചം ഉണ്ടെന്നും, അത് ഉണ്ടാക്കുന്നത് കണ്ടൻസേഷൻ വഴിയാണെന്നും, ഹൈഡ്രോളിസിസിലൂടെ ഇതിനെ നശിപ്പിക്കാം അതിന് ആറ് ഓക്സിജൻ ആറ്റങ്ങൾ ഉള്ള ഗ്ലൂക്കോസ് മതിയാകും എന്നുമൊക്കെയുള്ള വാദങ്ങൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല.

ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും അദ്ദേഹം നൽകുന്നില്ല. താൻ വയോധികൻ ആണെന്നും അനുഭവപരിചയം ഉണ്ട് എന്നുമൊക്കെയാണ് മുൻപേ വാദം. വ്യക്തി അനുഭവസാക്ഷ്യങ്ങൾക്ക് ശാസ്ത്രീയ പഠന രീതിയിൽ താരതമ്യേന അത്ര മൂല്യം ഒന്നുമില്ല. കൊയിലാണ്ടിയിലെ സ്വകാര്യആശുപത്രിയിൽ കോവിഡ് ആണ് എന്ന് അറിയാതെ ചികിത്സിച്ച ഡോക്ടർമാർക്ക് തുള്ളിമരുന്ന് നൽകി വിജയകരമായി എന്നൊക്കെയുള്ള അവകാശവാദങ്ങളും വ്യക്തി അനുഭവസാക്ഷ്യങ്ങളും അത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയല്ല സയൻസിന്റെ രീതി.

ഗ്ലൂക്കോസ് തന്മാത്രയിലെ ആറ് ഓക്സിജൻ ആറ്റങ്ങൾ ഹൈഡ്രോളിസിസിലൂടെ സ്വതന്ത്രമാകുന്നില്ല. അങ്ങനെയൊക്കെ ചിന്തിച്ചാൽ, അത് ലളിതയുക്തിലൂടെയുള്ള കപട സന്ദേശം എന്ന് മാത്രമേ പറയാനുള്ളൂ. ഇങ്ങനെയുള്ള ലളിത യുക്തികൾ പറയാൻ എളുപ്പമാണ്. നമ്മൾ ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ 21% ഓക്സിജൻ ഇല്ലേ ? അത് കോവിഡിനെ തടയും എന്ന് ആരെങ്കിലും പറഞ്ഞാൽ അംഗീകരിക്കാനാകുമോ 😎😎😎 ???

ഇവിടെ ആധുനികവൈദ്യശാസ്ത്രം പരിശീലിക്കാൻ ലൈസൻസ് ലഭിച്ചിരിക്കുന്ന ഒരു ഡോക്ടറാണ് അശാസ്ത്രീയ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇത്തരം അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തുന്നത് തെറ്റാണ് എന്ന് വ്യക്തമായ ബോധ്യം ഉണ്ടാവേണ്ട ആൾ. അതും ആരോഗ്യവകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ. അദ്ദേഹം പറഞ്ഞതിൽ വസ്തുതകൾ ഉണ്ടെങ്കിൽ അത് പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയും തെളിയിക്കുകയാണ് വേണ്ടത്. അതാണ് ശാസ്ത്രത്തിൻറെ രീതി. ഈ അവകാശവാദം ഉന്നയിച്ചിട്ട് മാസങ്ങളായെങ്കിലും ഇതുവരെ ഒരു തെളിവുപോലും ശാസ്ത്ര സമൂഹത്തിനു മുൻപിൽ വെക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും തെളിവുകൾ വന്നതായി ഒരു വാർത്തയും വന്നിട്ടുമില്ല.

ഇപ്പോഴും പഴയ വാർത്ത പ്രചരിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തുവന്നു എന്നൊക്കെ വാർത്തയിൽ പറയുന്നത് കേട്ട് ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത കാര്യങ്ങൾ വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ടാവും. അവർ മനസ്സിലാക്കാൻ വേണ്ടി മാത്രം എഴുതുന്നതാണ്.

സയൻസിൽ പ്രായത്തിനോ പ്രശസ്തിക്കോ അല്ല പ്രാധാന്യം, പകരം തെളിവുകളും പഠനങ്ങളും ആണ് പ്രധാനം. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു എന്നതുകൊണ്ട് ഒരു മണ്ടത്തരം ഒരിക്കലും ശാസ്ത്രീയം ആവില്ല. ഒരു പ്രശസ്തിയും ഇല്ലാത്ത ഒരു മനുഷ്യൻ ഒരു വിഷയം പരീക്ഷണങ്ങളിലൂടെ തെളിയിച്ചാൽ അത് ശാസ്ത്രീയമാണെന്ന് അംഗീകരിക്കുകയും ചെയ്യും.

Advertisement

ഒന്ന് ആലോചിച്ചു നോക്കൂ, കോവിഡ് മൂലം ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്. ഡോ. സുകുമാരൻ ഈ അഭിപ്രായം പറയുന്ന കാലത്തേക്കാൾ എത്രയോ ഗുരുതരമായ അവസ്ഥയിലാണ് നമ്മൾ ഇപ്പോൾ എന്ന് ചിന്തിക്കണം. ഇതുപോലുള്ള ഒരു അവസരത്തിൽ എങ്കിലും അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഏവരും ശ്രമിക്കേണ്ടതുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ എന്ന ധാരണയിൽ നിങ്ങൾ ഫോർവേഡ് ചെയ്യുന്ന ഇത്തരം അബദ്ധ സന്ദേശങ്ങൾ കപട സുരക്ഷിതത്വബോധം നൽകുകയും ജനങ്ങളെ കോവിഡിലേക്ക് അടുപ്പിക്കുകയും ചെയ്യും.

കോവിഡ് വ്യാപനം മൂലം നമ്മുടെ ആശുപത്രി സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും വളരെയധികം വെല്ലുവിളി നേരിടുന്ന ഒരു കാലമാണിത്. അങ്ങനെയൊരു അവസരത്തിൽ ഇത്തരം അശാസ്ത്രീയമായ കാര്യങ്ങൾ ദയവുചെയ്ത് ഷെയർ ചെയ്യരുത്. പ്ലീസ്. കോവിഡിനെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ തെളിയിക്കപ്പെട്ട മാർഗങ്ങളുണ്ട്. മാസ്ക് അതും സാധിക്കുമെങ്കിൽ ഇരട്ട മാസ്ക്, രണ്ടുമീറ്റർ ശാരീരിക അകലം, സാനിറ്റൈസർ, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയവയാണ് രീതികൾ. അല്ലാതെ കുറുക്ക് വഴികൾ ഒന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഗ്ലൂക്കോസ് മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ തടയാം എന്നൊക്കെയുള്ള തെളിയിക്കപ്പെടാത്ത അശാസ്ത്രീയ സന്ദേശങ്ങൾ ദോഷമേ ചെയ്യൂ.

 56 total views,  1 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment9 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement