dr Jinesh PS എഴുതിയത്

കോട്ടയം മെഡിക്കൽ കോളജിന്റെ ഹൃദയത്തിൽ ഏറ്റവും വലിയ മുറിവേറ്റത് 2013 ഏപ്രിൽ 30-ന് ആണ്. അന്ന് ഹൗസ് സർജൻസി ചെയ്തിരുന്ന നാല് യുവ ഡോക്ടർമാർ വാഗമണ്ണിൽ വച്ച് നടന്ന ഒരു അപകടത്തിൽ മരണമടഞ്ഞു. കോളേജ് ഒന്നടങ്കം കണ്ണീരണിഞ്ഞ ദിവസങ്ങളായിരുന്നു അത്. നാല് മികച്ച യുവ ഡോക്ടർമാരാണ് അന്ന് നമ്മളെ വിട്ടു പിരിഞ്ഞത്. നാലുപേരും 2007 ബാച്ചിൽ എം ബി ബി എസ്സിന് അഡ്മിഷൻ നേടിയവർ.

ഇത് ഇപ്പോൾ ഓർക്കാൻ കാരണം ഇന്ന് കണ്ട ഒരു വാർത്തയാണ്. വേർപിരിഞ്ഞ നാലുപേരുടെ ഓർമ്മയ്ക്കായി അവരുടെ ക്ലാസിലെ സുഹൃത്തുക്കൾ കോട്ടയം മെഡിക്കൽ കോളേജിലേക്കും പാലാ ജനറൽ ആശുപത്രിയിലേക്കും ചികിത്സാ ഉപകരണങ്ങൾ വാങ്ങി നൽകി എന്ന വാർത്ത. കോട്ടയം മെഡിക്കൽ കോളേജിലേക്ക് രണ്ട് BIPAP മെഷീനുകളും പാലാ ജനറൽ ആശുപത്രിയിലേക്ക് മൂന്ന് പേഷ്യന്റ് മോണിറ്ററിംഗ് സിസ്റ്റങ്ങളും വാങ്ങി നൽകി.

ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒന്ന്. ഇതാദ്യമായല്ല ഈ സുഹൃത്തുക്കൾ ഇങ്ങനെ ചെയ്യുന്നത്. മരണമടഞ്ഞവരിൽ ഒരാളുടെ കുടുംബത്തിന് പിന്തുണ വേണ്ട സാഹചര്യം ഉണ്ടായിരുന്നു. വേണ്ടതെല്ലാം അവർ ചെയ്തു. വീട് വെക്കുന്നത് അടക്കമുള്ള കാര്യങ്ങൾ അവർ ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ വിദ്യാർഥികളുടെ പ്രധാന പഠനമുറിയായ PTA ഹാൾ അവർ പുനർനിർമിച്ചു. അവിടെ മികച്ച ഓഡിയോ വിഷ്വൽ സിസ്റ്റം സ്ഥാപിച്ചു. റൂം നല്ല രീതിയിൽ ആക്കി എസി മെഷീനുകൾ വാങ്ങിവച്ചു. കൂടാതെ പൊട്ടിയ ടൈൽസ് എല്ലാം മാറ്റി സ്ഥാപിച്ചു. അങ്ങനെ ആ ഹാൾ കോട്ടയം മെഡിക്കൽ കോളേജിലെ ഏറ്റവും മികച്ച പഠനമുറി ആക്കി മാറ്റി.

പിന്നീടുള്ള വർഷങ്ങളിലും അവരുടെ പ്രവർത്തനം തുടർന്നു. ഒരു പാതിരാത്രിയിൽ ഉണ്ടായ അപകടത്തിൽ കൊക്കയിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ മുൻപിൻ നോക്കാതെ ഇറങ്ങിയ വാഗമൺ നിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു, ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി.

അങ്ങനെ വേർപിരിഞ്ഞ നാലുപേരുടെ ഓർമ്മ നിലനിർത്താനായി ജനോപകാരപ്രദമായ കാര്യങ്ങൾ അവർ ഇന്നും ചെയ്യുന്നു. ഈ കോവിഡ് കാലത്ത് തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട്, രണ്ട് ആശുപത്രികളിലേക്ക് ജീവൻരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകാൻ അവർക്ക് സാധിച്ചു.സുഹൃത്തുക്കളുടെ ഓർമ്മദിവസം മറവിയിലേക്ക് തള്ളിവിടുന്ന പലരുടെയും മുൻപിൽ അവർ തികച്ചും വ്യത്യസ്തരാണ്.
അനീഷ്, ജോസഫ്, രതീഷ്, ആന്റോ എന്നിവരുടെ ഓർമ്മകൾക്ക് മുൻപിൽ

You May Also Like

നിങ്ങൾ ആഗ്രഹിക്കുന്ന ഒരു തികഞ്ഞ പുഞ്ചിരി നിങ്ങളിൽ ഉണ്ടോ ? നല്ല പുഞ്ചിരിക്ക് എന്തുചെയ്യണം ?

നിങ്ങൾ ആഗ്രഹിക്കുന്ന ഒരു തികഞ്ഞ പുഞ്ചിരി ഉണ്ടോ? ശോഭയുള്ളതും മനോഹരവുമായ പുഞ്ചിരി ഒരു വ്യക്തിയുടെ സൂപ്പർ…

അമ്മയാകാനൊരുങ്ങുന്ന ദീപികയുടെ ആരോഗ്യ രഹസ്യം അറിയാമോ?

  തുടക്കം മുതൽ തന്നെ തൻ്റെ സൗന്ദര്യത്തിലും ആരോഗ്യത്തിലും ദീപിക അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നിരുന്നാലും,…

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

ഭക്ഷണവും അന്ധവിശ്വാസവും (ശ്യാം ശശിധരൻ എഴുതുന്നു ) “സസ്യഭുക്കായി ജനിക്കുന്ന മനുഷ്യൻ മാംസഭുക്കായി തീരുന്നു. അതോടെ…

പ്രമേഹം പിടിപ്പെട്ടാൽ മരണം ഉറപ്പായ കാലം ഉണ്ടായിരുന്നു, പിന്നെന്തു സംഭവിച്ചു ?

ലോകത്തെ ഒരു കാലഘട്ടത്തിൽ ഭീതിപ്പെടുത്തിയ നിശബ്ദകൊലയാളിയായിരുന്നു പ്രമേഹം എന്നരോഗം. രക്തത്തിലെ പഞ്ചസാരയുടെ അളവുകൾക്ക് വരുന്ന കൃത്യതയില്ലായ്മയാണ്