മുംബൈയും ചെന്നൈയും ഡൽഹിയും അകലെയല്ല

47

Dr Jinesh PS 

ജൂലൈ 1 – 13 (9%)
ജൂലൈ 2 – 14 (9%)
ജൂലൈ 3 – 27 (13%)
ജൂലൈ 4 – 17 (7%)
ജൂലൈ 5 – 38 (17%)
ജൂലൈ 6 – 35 (18%)
ജൂലൈ 7 – 68 (25%)
ജൂലൈ 8 – 90 (30%)
ജൂലൈ 9 – 140 (41%)
ജൂലൈ 10 – 204 (49%)

കേരളത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണമാണ്. ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നത് ആകെ കേസുകളുടെ എണ്ണത്തിൽ പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്ന കേസ്സുകൾ എത്ര ശതമാനം എന്നാണ്. കേരളത്തിൽ രോഗം ബാധിച്ച ആരോഗ്യ പ്രവർത്തകരുടെയും മറ്റും എണ്ണം ഉൾപ്പെടുത്താത്ത കണക്കാണിത്.ജൂലൈ ഒന്നിന് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 151, ജൂലൈ പത്തിന് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 416.

ജൂലൈ ഒന്നിന് ആകെ കേസുകളുടെ 9 ശതമാനം മാത്രമായിരുന്നു പ്രാദേശിക സമ്പർക്കത്തിലൂടെ പകർന്നത്. അത് വർദ്ധിച്ചുവരുന്ന തോത് നോക്കൂ. 10 ദിവസം കൊണ്ട് 10 ശതമാനത്തിൽ നിന്നും 50 ശതമാനത്തിലേക്ക് വളർന്നിരിക്കുന്നു.കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ പകർന്ന് കേസുകളുടെ കണക്ക് അറിയണമെങ്കിൽ ഒരാഴ്ചകൂടി ഒരാഴ്ചകൂടി സമയമെടുക്കും.
തലയോട്ടിക്കുള്ളിൽ മസ്തിഷ്കം ഉള്ളവർ ചിന്തിക്കുക.

പുറത്തുനിന്ന് കേരളത്തിലേക്ക് വന്നവരുടെ കേസുകളുടെ എണ്ണം കൂടുന്നത് പോലെ അല്ല പ്രാദേശിക സമ്പർക്കത്തിലൂടെ കേസുകളുടെ എണ്ണം കൂടുന്നത് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. ചിന്തിച്ചാൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ.എന്തൊക്കെയാണ് പ്രതിരോധനടപടികൾ എന്ന് കേരളത്തിലെ ഏതൊരു മനുഷ്യനും ഇന്ന് അറിയുകയും ചെയ്യാം.അതൊക്കെ പാലിക്കണോ വേണ്ടയോ എന്ന് ഇനിയെങ്കിലും തീരുമാനിക്കൂ. മുംബൈയും ചെന്നൈയും ഡൽഹിയും അകലെയല്ല. Objects in mirror are closer than they appear.
മറ്റൊന്നും പറയാനില്ല.