പ്രതിരോധ വാക്സിൻ എടുത്തില്ല; മലപ്പുറത്ത് വീണ്ടും ഡിഫ്ത്തീരിയ മരണം

448

Dr.Jinesh PS എഴുതുന്നു 

പ്രതിരോധ വാക്സിൻ എടുത്തില്ല; മലപ്പുറത്ത് വീണ്ടും ഡിഫ്ത്തീരിയ മരണം.
കുട്ടിക്ക് ഡിഫ്തീരിയ വാക്‌സിന് നല്കിയിരുന്നില്ല, ബി സി ജി മാത്രമാണ് എടുത്തിരുന്നത്.

Dr.Jinesh PS

മലപ്പുറത്തെ ജനസംഖ്യ കുറയ്ക്കാൻ വാക്സിൻ വിരുദ്ധരും മതമൗലികവാദികളും തീവ്രമായി ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു. കാരണം ഇവിടെയാണ് കേരളത്തിൽ ഏറ്റവുമധികം വാക്സിൻ വിരുദ്ധത നിലനിൽക്കുന്നത്.

പണ്ടൊക്കെ ഡിഫ്തീരിയ മരണങ്ങൾ വലിയ ചർച്ചയും വാർത്തയും ആയിരുന്നു. ഇന്ന് വലിയ ചർച്ചകളും വാർത്തകളും ഒന്നും കാണുന്നില്ല.

പണ്ടൊക്കെ എംബിബിഎസ് പഠനകാലത്ത് കാണാൻ പോലും ലഭിക്കില്ലായിരുന്നു, ഡിഫ്തീരിയ രോഗം ബാധിച്ച കുട്ടികളെ. കാരണം വാക്സിനേഷൻ മൂലം നമ്മൾ ഒരുപരിധിവരെ തടഞ്ഞു നിർത്തിയായിരുന്നു ഈ മഹാമാരിയെ. എന്നാൽ വാക്സിൻ വിരുദ്ധ മൂലം ഇന്നത്തെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഡിഫ്തീരിയ കണ്ടുപഠിക്കാൻ സാധിക്കുന്നുണ്ട്. മരണങ്ങളും ഉണ്ടാകുന്നുണ്ട്. 😢😢😢

സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കുക മാത്രമാണ് പോംവഴി എന്ന് തോന്നുന്നു. കരട് ആരോഗ്യ നയത്തിൽ ഇത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ അവസാന പതിപ്പിൽ ഉണ്ടായില്ല.

കേരളം വീണ്ടും ചിന്തിക്കണം. സ്കൂൾ പ്രവേശനത്തിന് ദേശീയ പ്രതിരോധ പദ്ധതിയുടെ ഭാഗമായ വാക്സിനുകൾ നിർബന്ധമാക്കണം.

അതിനുവേണ്ടി ശബ്ദമുയർത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

കുരുന്നുകളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറാൻ ആരെയും അനുവദിക്കരുത്. ഇവിടെ വാക്സിൻ വിരുദ്ധത പുലമ്പുന്നവർക്ക് ഹജ്ജിന് പോകണമെങ്കിൽ വാക്സിൻ സ്വീകരിക്കേണ്ടിവരും. അത് ഓർമ്മവേണം.

സ്കൂൾ പ്രവേശനത്തിന് വാക്സിൻ നിർബന്ധമാക്കണം എന്ന് ആവശ്യപ്പെടാൻ വേണ്ടി മാത്രം എഴുതുന്ന പോസ്റ്റ്. സമാന അഭിപ്രായമുള്ളവർ പിന്തുണക്കണമെന്ന് അപേക്ഷിക്കുന്നു.

കടപ്പാട് : Dr.Jinesh PS