എഴുതിയത്  : Dr Jinesh PS

ഹൗസ് ഹസ്ബൻഡ് എന്ന വാക്ക് കേട്ടിട്ടുണ്ടോ ?

ഹൗസ് വൈഫ് എന്ന വാക്ക് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല. എന്നാൽ ഹൗസ് ഹസ്ബൻഡ് എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അതൊരു മോശം വാക്ക് ഒന്നുമല്ല. ഹൗസ് വൈഫ് എന്നതിന് തുല്യമായ വാക്ക് തന്നെയാണ്. ഭാര്യ ഭർതൃ ബന്ധത്തിൽ ഭർത്താവ് ജോലി ചെയ്ത് പണം സമ്പാദിക്കുകയും ഭാര്യ വീട്ടിലെ ജോലികളും കുട്ടിയെ വളർത്തലും ആയി കഴിയുക എന്നതാണ് ശരി എന്ന് കരുതുന്ന പലരും ഉണ്ട്. ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ അങ്ങനെ ചിന്തിക്കുന്നവർ കൂടുതലാണ്. പക്ഷേ, ലോകം അങ്ങനെയല്ല.

Dr Jinesh PS
Dr Jinesh PS

ഭാര്യ ജോലി ചെയ്ത് പണം സമ്പാദിക്കുകയും ഭർത്താവ് വീട്ടിലെ കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ കുറവൊന്നുമില്ല. പുരുഷമേധാവിത്വ ചിന്താഗതിയുള്ള നമ്മുടെ സമൂഹത്തിൽ അത് മോശമാണ് എന്നൊരു ധാരണ ഉണ്ടാവാൻ സാധ്യതയുണ്ട്. പലപ്പോഴും അങ്ങനെ കേൾക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊന്നുമല്ല ലോകം മുൻപോട്ട് പോകുന്നത്. ഭക്ഷണം പാചകം ചെയ്യുകയും പാത്രങ്ങൾ കഴുകകയും തുണി അലക്കുകയും ഒക്കെ ആർക്കും ചെയ്യാവുന്ന കാര്യങ്ങളാണ്. സമയവും സാഹചര്യവും ഉള്ളവർ അത് ചെയ്യുക എന്ന് മാത്രമേയുള്ളൂ. ഒരു പുരുഷൻ അങ്ങനെ ചെയ്തു എന്ന് കരുതി അപമാനമായി കരുതാൻ ഒന്നുമില്ല.

Image result for house husbandഎന്ന് മാത്രമല്ല, ഇതൊക്കെ ജീവിതത്തിൽ കുറച്ചു കാലമെങ്കിലും ചെയ്തിരിക്കുകയും വേണം എന്നാണ് എൻറെ അഭിപ്രായം. ഇതൊന്നും ചെയ്യാതെ മനോഭാവത്തിൽ സ്ത്രീവിരുദ്ധത പുലർത്തുകയും പബ്ലിക്കായി തുല്യതക്കായി വാദിക്കുകയും ചെയ്യുന്നവരെയും അറിയാം. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മാത്രം അറിയില്ല. കുറച്ചു കാലമെങ്കിലും ഹൗസ് ഹസ്ബൻഡ് ആയി ജീവിക്കണം. അതിൽ സംതൃപ്തി ഉണ്ട്. അത് ഒരു അഭിമാനമാണ്. സ്ത്രീ പുരുഷ സമത്വം പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിലും വേണം. പോട്ടെ, കുറച്ചുകാലം തുടർച്ചയായി പറ്റുന്നില്ല എങ്കിൽ മാറിമാറി ജോലികൾ ചെയ്യാനെങ്കിലും പറ്റണം. ഇങ്ങനെ എഴുതാനുള്ള അർഹതയുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇപ്പോൾ എഴുതുന്നത്.ഈ വിഷയത്തിൽ ആലങ്കാരികമായി വിശദീകരിക്കാനും വെല്ലുവിളിക്കാനും ഒന്നും എനിക്കറിയില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.