തൂങ്ങിമരണം, കഴുത്ത് ഞെരിച്ച് കൊന്നിട്ട് കെട്ടിത്തൂക്കൽ ഇവയൊക്കെ എങ്ങനെ വേർതിരിച്ചറിയാം ?

0
425

Dr Jinesh PS

ഒരാളെ കഴുത്ത് ഞെരിച്ച് കൊന്നശേഷം കെട്ടി തൂക്കിയാൽ കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കാരണം കഴുത്തിൽ ഫ്ലാപ് ഡിസെക്ഷൻ ചെയ്യുമ്പോൾ കൃത്യമായ വ്യത്യാസമുണ്ടാവും. എന്നാൽ ബലം കുറഞ്ഞ ഒരാളെയോ അബോധാവസ്ഥയിലുള്ള ഒരാളെയോ കഴുത്തിൽ കുരുക്കിട്ട് കെട്ടി തൂക്കിയാൽ അത് കണ്ടുപിടിക്കാൻ ഒട്ടും എളുപ്പമല്ല.എന്തുകൊണ്ട് എന്ന് പറയാം.

കഴുത്ത് ഞെരിച്ച് കൊല്ലുമ്പോൾ കഴുത്തിൽ ഫോഴ്സ് ഉപയോഗിക്കുന്നു. ഇത് ഒരു അൺ ഈവൻ ഫോഴ്സ് ആണ്. അതായത് മർദ്ദം കൂടുതൽ അനുഭവിക്കുന്ന ഭാഗങ്ങളിൽ ചതവുകൾ ഉണ്ടാവുന്നു. ഇതുപക്ഷേ കഴുത്തിന് പുറത്തുനിന്നു നോക്കിയാൽ മനസ്സിലാകണം എന്നില്ല.പക്ഷേ ഫ്ലാപ് ഡിസെക്ഷൻ ചെയ്യുമ്പോൾ കൃത്യമായി മനസ്സിലാവും.എന്താണ് ഫ്ലാപ് ഡിസെക്ഷൻ എന്നല്ലേ ?

പോസ്റ്റ്മോർട്ടം പരിശോധനയിൽ കഴുത്തിൽ പരിക്കേറ്റ മരണങ്ങളിൽ, അതായത് തൂങ്ങിമരണം കഴുത്ത് ഞെരിച്ച് ഉള്ള മരണം തുടങ്ങിയ കേസുകളിൽ… കഴുത്തിന് താഴെയുള്ള ഭാഗം പുറത്തെടുത്ത് പരിശോധന നടത്തും, അതോടൊപ്പം തലയോട്ടി തുടർന്ന് മസ്തിഷ്കം പുറത്തെടുത്ത് പരിശോധന നടത്തും. ഇതിനുശേഷമാണ് കഴുത്ത് പരിശോധിക്കുക. അപ്പോൾ പരമാവധി രക്തം പോയിട്ടുണ്ടാവും. അപ്പോൾ വ്യക്തമായി ആയി പരിശോധന നടത്താനാവും. കൂടുതൽ വ്യക്തമായി കാണാൻ സാധിക്കും എന്ന് ചുരുക്കം.

കഴുത്ത് ഫ്ലാപ്, ഫ്ലാപ് ആയി പരിശോധിക്കുന്നു. ആദ്യം ത്വക്ക്, അതിനുശേഷം ഫേഷ്യ, പിന്നെ ഓരോ മസിലുകളും ലയർ ലയർ ആയി പരിശോധിക്കുന്നു. എവിടെയെങ്കിലും ചതവ് ഉണ്ടെങ്കിൽ മനസ്സിലാവും. എവിടെ എങ്കിലും ഹെമറേജ് ഉണ്ടെങ്കിൽ മനസ്സിലാകും.

തൂങ്ങിമരിച്ച കേസുകളിൽ കഴുത്തിൽ ഉണ്ടാവുന്ന ഫോഴ്സ് ശരീരഭാരം മൂലമാണ്. അത് കുറേ നേരത്തേക്ക് തുടർച്ചയായി ആയി ഉണ്ടാവുന്ന ബലമാണ്. സ്വാഭാവികമായും ചതവുകൾ അല്ല ഉണ്ടാവുക. ഇങ്ങനെ ഒരു ബലമുള്ളതിൻറെ അടിഭാഗം എങ്ങിനെ ഞെങ്ങി ഞെരുങ്ങി വിളറി ഡ്രൈ ആയി കാണപ്പെടും. ചതുപ്പുകൾ ഉണ്ടാവില്ല.

അതേസമയം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വ്യക്തിയുടെ കഴുത്ത് പരിശോധിക്കുമ്പോൾ അവിടെ ചതവുകൾ ഉണ്ടാവും. കാരണം കഴുത്തിൽ ഏറ്റിരിക്കുന്ന ബലം ചിലഭാഗങ്ങളിൽ കൂടിയും ചിലഭാഗങ്ങളിൽ കുറഞ്ഞുമിരിക്കും. അത് വളരെ കുറച്ച് നേരത്തേക്ക് മാത്രമേ കാണുകയുള്ളൂ.ഇത് ഒരു പോസ്റ്റ് മോർട്ടം പരിശോധനയിൽ കണ്ടെത്താൻ വളരെ എളുപ്പമാണ്. ഫോറൻസിക് മെഡിസിൻ ബിരുദധാരിയായ ഒരാൾക്ക് ഇത് വളരെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.എന്നാൽ അബോധാവസ്ഥയിലുള്ള ഒരാളെ കഴുത്തിൽ കുരുക്കിട്ട് തൂക്കി കൊന്നാൽ ? അപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്പോൾ ഉള്ള പിക്ചർ അല്ല കിട്ടുക. അബോധാവസ്ഥയിലുള്ള ഒരാൾ വേണമെന്ന് നിർബന്ധമില്ല, ബലം കുറവുള്ള ഒരു കുട്ടിയെ നല്ല ആരോഗ്യമുള്ള ഒരാൾ കൊല്ലാൻ ശ്രമിച്ചാലും ഇങ്ങനെ തന്നെ വരാം.

കഴുത്തിലെ വ്യത്യാസങ്ങൾ മാത്രമേ എഴുതിയിട്ടുള്ളൂ. അതല്ലാതെ ധാരാളം വ്യത്യാസങ്ങൾ ഉണ്ട്. കഴുത്തിൽ ഇതു കൂടാതെയും വ്യത്യാസങ്ങൾ വരാം. തൈറോയ്ഡ് കാർട്ടിലേജ്, ഹയോയ്ഡ് ബോൺ എന്നിവയിലെ ഒടിവുകൾ ഒക്കെ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ ഏറ്റവും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്ന കാര്യം എഴുതി എന്ന് മാത്രം.

എഴുതണമെന്നു കരുതിയതല്ല. ശക്തമായ അഭിപ്രായം കൊടുത്ത പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെ കുറ്റപ്പെടുത്തിയ പോസ്റ്റുകൾ കണ്ടതുകൊണ്ട് എഴുതിയെന്നു മാത്രം.