മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന പാമ്പുകളെ വെച്ചുള്ള ഷോ നിർത്താൻ വേണ്ടിയുള്ള നടപടി സ്വീകരിക്കാൻ സാമൂഹ്യ സുരക്ഷാ വകുപ്പ് തയ്യാറാവണം

0
126

Dr Jinesh PS

ആശുപത്രി വിട്ടിറങ്ങിയ സുരേഷ് വീണ്ടും പാമ്പുപിടുത്തം തുടങ്ങിയിട്ടുണ്ട്. കുറേ കുട്ടികൾ ചുറ്റും കൂടി നിൽക്കുന്നതിനിടയിൽ നിന്നും ഒരു മൂർഖൻ പാമ്പിനെ എടുത്ത് ഷോ കാണിക്കുന്ന ചിത്രം പുള്ളി തന്നെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.സുരേഷിന് മികച്ച ചികിത്സ ലഭിച്ചതിലും പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയതിലും വളരെ സന്തോഷം. ഓരോ ജീവനും വിലയേറിയതാണ്. ഓരോ ജീവൻ രക്ഷപ്പെടുമ്പോഴും സന്തോഷം തന്നെയാണ്.പക്ഷേ പുള്ളി ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്ന പരിപാടി പുള്ളിക്ക് മാത്രമല്ല, ചുറ്റുമുള്ളവർക്കും കൂടി അപകടകരമാണ്. പലതവണ വിഷപ്പാമ്പുകളുടെ കടിയേറ്റ് ആശുപത്രിയിൽ അഡ്മിറ്റായി എ എസ് വി സ്വീകരിച്ചിട്ടുള്ള ആളാണ് സുരേഷ്. ഓരോ തവണയും ആധുനിക വൈദ്യശാസ്ത്രവും ആശുപത്രി സൗകര്യങ്ങളും പ്രയോജനപ്പെട്ടു. ഒക്കെ നല്ലതു തന്നെ.Image result for vava sureshസ്വയം അപകടം വിളിച്ചുവരുത്തുന്നവരെ തടയാൻ എളുപ്പമല്ല, പ്രത്യേകിച്ചും വളരെ വലിയ ആരാധകവൃന്ദം ഉള്ളപ്പോൾ ഒട്ടും എളുപ്പമല്ല.പക്ഷേ ചുറ്റും കുട്ടികൾ അടങ്ങിയ മനുഷ്യരെ നിർത്തിക്കൊണ്ട് ഷോ കാണിക്കുന്നത് അവസാനിപ്പിക്കണം. കേരളത്തിലെ സാമൂഹ്യ സുരക്ഷാ വകുപ്പ് ഇടപെടണം. സാമൂഹ്യ സുരക്ഷാ വകുപ്പ് തലവൻ കൂടിയായ ആരോഗ്യമന്ത്രി ഇടപെടണം.
ആശുപത്രിയിൽ സുരേഷിന് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകാൻ മുൻകൈയെടുത്ത ആരോഗ്യമന്ത്രിക്ക് ഇതിനു കൂടി ഉത്തരവാദിത്വം ഉണ്ട്.മറ്റുള്ളവർക്ക് എന്തെങ്കിലും അപകടം പറ്റിയ ശേഷം ചർച്ച ചെയ്യുന്നതിൽ അർത്ഥമില്ല. അപകടം ഉണ്ടാകാതെ നോക്കുക എന്നതാണ് പ്രധാനം.
മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന പാമ്പുകളെ വെച്ചുള്ള ഷോ നിർത്താൻ വേണ്ടിയുള്ള നടപടി സ്വീകരിക്കാൻ സാമൂഹ്യ സുരക്ഷാ വകുപ്പ് തയ്യാറാവണം.