ഡോ: Jithesh K T. എഴുതുന്നു.

കോവിഡിന് കുറേ പ്രശ്നങ്ങളുണ്ട്..ഏറ്റവും വലിയ പ്രശ്നം ഓക്സിജൻ കുറഞ്ഞു പോകുന്നത് സ്വയം തിരിച്ചറിയില്ല എന്നാണ്.അതേസമയം ചില നല്ല ഗുണങ്ങളും ഉണ്ട്…It is a predictable disease.
കോവിഡ് രോഗ ലക്ഷണങ്ങളുമായിവരുന്ന ഒരു രോഗിയെ ആ വ്യക്തിക്ക് സങ്കീർണത ഉണ്ടാകാൻ സാധ്യതയുണ്ടോ, ഏകദേശം എത്ര ദിവസം ആശുപത്രി ചികിത്സ വേണ്ടിവരും, മരണ സാധ്യതയുണ്ടോ ഇതെല്ലാം തുടക്കത്തിലെ ഊഹിക്കാൻ സാധിക്കും… അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ആ ഊഹം ഏതാണ്ട് ശരിയായിട്ട് വരും. ഇതിന് അത്ഭുതസിദ്ധിയൊന്നും വേണ്ട, കുറച്ചു കോവിഡ് രോഗികളെ ചികിത്സിച്ച പരിചയം മാത്രം മതി.അവിടെയാണ് പ്രശ്നം…

Intensive care ൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ കാണുന്നത് end stage ൽ ഉള്ള രോഗികളെയാവും. ഈ പാൻഡെമിക് കാലത്ത് വാർഡുകളിലും ICU കളിലുമുള്ള ഏതാണ്ട് എല്ലാ രോഗികളും കോവിഡ് ന്യൂമോണിയ തന്നെ ആയിരിക്കും. ഈ കാഴ്ച കാണുന്ന ആരോഗ്യപ്രവർത്തകർ കോവിഡ് ഭീകരതയെക്കുറിച്ച് പേടിക്കും… മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കും.

അതേസമയം ആ കിടക്കുന്നവരുടെ കുടുംബത്തിലും ചുറ്റുവട്ടത്തും നൂറുകണക്കിന് ആളുകൾ ലക്ഷണം ഇല്ലാതെയും ചെറിയ ലക്ഷണങ്ങളോടെയും കോവിഡ് മാറിപ്പോയത് ചിന്തയിൽ വരുകയേ ഇല്ല.നേരെ തിരിച്ചും സംഭവിക്കാം.. ഒരു വീട്ടിൽ എല്ലാവർക്കും ഒന്നോ രണ്ടോ ദിവസം കൊണ്ട് നിസ്സാരമായി മാറിപ്പോയി എങ്കിൽ അവർ പറയും, കോവിഡ് നിസ്സാരമാണെന്ന്.ഇതിന് രണ്ടിനുമിടയിലാണ് യാഥാർത്ഥ്യം കിടക്കുന്നത്.

കോവിഡ് ഒരു predictable അസുഖമാണെന്ന് പറഞ്ഞതിലേക്ക് വരാം…. 80 – 90 വയസ്സ് ഉള്ളവരുടെ കാര്യമായാലും മറ്റ് അസുഖങ്ങൾ ഉള്ളവരുടെ കാര്യമായാലും മറ്റുപല അണുബാധകളുമായി താരതമ്യപ്പെടുത്തിയാൽ അപകടം കോവിഡിന് കുറവാണ്. (ലക്ഷക്കണക്കിന് ആൾക്കാർക്ക് ഒരുമിച്ച് അസുഖം വരുമ്പോൾ മരണസംഖ്യയും കൂടും. അതുകൊണ്ടുതന്നെ എണ്ണം വെച്ച് വൈറസിന്റെ തീവ്രത അളക്കരുത്)

കോവിഡ് രോഗം ആർക്കും എപ്പോഴും ബാധിക്കാം എന്ന ധാരണ ഉണ്ടാവണം. കോവിഡ് രോഗം ഡയഗ്നോസിസ് ചെയ്താൽ ഓക്സിജൻ കുറയാൻ കാത്തു നിൽക്കരുത്, പ്രത്യേകിച്ച് പ്രമേഹരോഗികളും പ്രമേഹം വരാൻ സാധ്യതയുള്ളവരും ഫാറ്റി ലിവർ ഉള്ളവരും. അമിതവണ്ണവും ഫാറ്റി ലിവറും ഉള്ളവരെ കോവിഡ് ബാധിച്ചാൽ ഏതു പ്രായത്തിലുള്ളവരായാലുംഅത്യാവശ്യം ബുദ്ധിമുട്ടാക്കിയേ അത് പോകൂ.

High dose സ്റ്റീറോയ്ഡ് ഉപയോഗിക്കേണ്ടിവരുന്നത് കൊണ്ട് പ്രമേഹം ഉച്ചസ്ഥായിയിൽ എത്തും. അത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടും. അതുകൊണ്ടുതന്നെ തുടക്കം മുതൽ ഭക്ഷണ നിയന്ത്രണത്തിൽ അതീവ ശ്രദ്ധ വേണം, അത് ആശുപത്രിയിലായാലും വീട്ടിലായാലും (aggressive diet control). അസുഖം സങ്കീർണമാവാതിരിക്കാനും ആവുകയാണെങ്കിൽ തന്നെ ആശുപത്രിവാസം കുറക്കാനും ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് അതാണ്.

(diet control എന്നാൽ ഭക്ഷണം ഉപേക്ഷിക്കലല്ല, അന്നജം കുറയ്ക്കുകയും മറ്റു പോഷകങ്ങൾ ആവശ്യത്തിന് ഉൾപ്പെടുത്തുകയും ചെയ്യണം)ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയൊ ഓക്സിജൻ കുറയുകയോ ചെയ്താൽ പിന്നെ കാത്തു നിൽക്കരുത്.. ആശുപത്രിയിലേക്ക് പോണം.കോവിഡ് രോഗം വന്നവരിൽ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരും മരണപ്പെടുന്നവരും ഭൂരിഭാഗവും ചികിത്സ തേടാൻ വൈകുന്നവരാണ്.പെട്ടെന്നുള്ള മരണം കോവിഡിന്റെ കാര്യത്തിൽ താരതമ്യേന കുറവാണ്.

പറഞ്ഞു വരുന്നത്, വൻ സെറ്റപ്പും മെഡിക്കൽ ടീമും ഒന്നുമില്ലാതെ MBBS കഴിഞ്ഞിറങ്ങുന്ന ആർക്കും മറ്റുപല അസുഖങ്ങളെക്കാൾ എളുപ്പം ചികിത്സിച്ചു ഭേദമാക്കാവുന്ന അസുഖമാണ് കോവിഡ്. പേടികാരണം കോവിഡ് രോഗികളെ പരിശോധിക്കാൻ മടിക്കുന്ന ഡോക്ടർമാരുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്. രോഗികളുമായി അടുത്തിടപഴകാൻ മടിയുള്ളവർ അതിൽ കൂടുതൽ.മറ്റസുഖങ്ങളെ പോലെ കണ്ട്, ഈ തൊട്ടുകൂടായ്മ ഒഴിവാക്കി ചികിത്സിക്കാൻ തയ്യാറായാൽ ഐസിയുവിലേക്കും വെന്റിലേറ്ററിലേക്കും എത്തുന്ന രോഗികളുടെ എണ്ണം നന്നായി കുറയും.

അതൊരാവശ്യമല്ല, അത്യാവശ്യമാണ്. കാരണം ലോക്ക് ഡൗൺ നിർദേശങ്ങൾ നടപ്പിലാക്കുന്നത്, ICU /വെന്റിലേറ്ററുകളുടെ എണ്ണം അനുസരിച്ചാണ്.സെക്കൻഡറി ഇൻഫെക്ഷൻ വളരെ കുറവുള്ള ഒരു രോഗമാണ് കോവിഡ്. അതുകൊണ്ടുതന്നെ ഓക്സിജൻ തുടർച്ചയായി ഉപയോഗിക്കേണ്ടിവരുന്നവർക്ക് മാത്രമാണ് ആശുപത്രി ചെലവ് കൂടുന്നത്. അതും മിക്കവർക്കും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ആവശ്യവും വരില്ല.

ഉയർന്ന ആരോഗ്യ ജീവിത നിലവാരമുള്ള വികസിതരാജ്യങ്ങളുടെ പ്രോട്ടോകോൾ അതേപടി കോവിഡിന്റെ കാര്യത്തിൽ (മാത്രം) അനുകരിക്കാതിരുന്നാൽ, അത്യാവശ്യമില്ലാത്ത ലാബ് പരിശോധനകളും സ്കാനുകളും കുറക്കാം. അതുവഴി ചികിത്സാ ചെലവ് വീണ്ടും കുറക്കാം.തുടക്കത്തിലേ ചികിത്സിച്ചാൽ ആശുപത്രി അഡ്മിഷൻ ഒഴിവാക്കാം…അതു വേണ്ടിവന്നാൽ തന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ട് മിക്കവർക്കും വീട്ടിലേക്കു മടങ്ങാം.ചികിത്സ വൈകുന്നവരുടെ കാര്യമാണ് അപകടം. (നിലവിൽ വളരെ മോശം ആരോഗ്യസ്ഥിതിയുള്ളവരുടെ കാര്യത്തിൽ, കോവിഡ് മാത്രമല്ല, എല്ലാ അണുബാധകളും അപകടമാണ്)

ഡെൽറ്റ, ഡെൽറ്റ പ്ലസ്… വകഭേദങ്ങൾ ഇങ്ങനെ വന്നുകൊണ്ടിരിക്കും. എല്ലാം തീരുന്ന ഒരു ദിവസം കാത്ത് ജീവിതചക്രം തടഞ്ഞു നിർത്താനാവില്ല. മാറേണ്ടത് മനോഭാവമാണ്…കോവിഡിന്റെ കൂടെ ജീവിക്കുക മാത്രമാണ് നിലവിൽ ചെയ്യാനുള്ളത്. (ഇത്രയും പറഞ്ഞത്, കോവിട് രോഗത്തിന്റെ പേരിൽ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന നിയന്ത്രണങ്ങളിൽ ഒരു മറു ചിന്ത ഉണ്ടാകണം എന്ന് കരുതിയാണ്.കോവിട് ഒന്നാം വേവ് കഴിഞ്ഞതിനുശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം എന്നു വാദിക്കുന്ന ചില ഡോക്ടർമാരെ ഇന്നും കണ്ടു. വീക്കെൻഡ് ലോക്ഡൗൺ നല്ലതാണ് എന്നു പറയുന്ന ഒരു ആരോഗ്യവിദഗ്ധനെ കഴിഞ്ഞ ദിവസം കണ്ടു. എല്ലാവരും ഡബിൾ മാസ്ക് ധരിക്കാത്തത് ഒരു വലിയ കുറ്റകൃത്യമാണ് എന്ന ധ്വനിയിൽ സംസാരിക്കുന്ന ഒരു സെലിബ്രിറ്റി ഡോക്ടറേയും കണ്ടു. ആളുകളെ കാലങ്ങളോളം പൂട്ടിയിടുന്നത് മാത്രമാണ് കൊവിഡ് നിയന്ത്രണ വഴി എന്ന് വിചാരിക്കുന്നവരുടെ ധാരണ മാറ്റിയെടുക്കുക ഏതാണ്ട് അസാധ്യമാണ്.

സർക്കാരിന് ഉപദേശം കൊടുക്കുന്നവരായാലും അല്ലാത്തവരായാലും, ഏതൊക്കെയോ ആരോഗ്യ വിദഗ്ധർ ഉണ്ടാക്കിയെടുത്ത പൊതുബോധത്തിൽ മാറ്റം വരേണ്ട സമയം അതിക്രമിച്ചു എന്ന തോന്നൽ ഉള്ളതുകൊണ്ട് വീണ്ടും ഇതൊക്കെ പറയുന്നു…. അതിലപ്പുറത്തേക്ക് വ്യക്തി- രാഷ്ട്രീയ താൽപര്യങ്ങൾ ഈ വിഷയത്തിൽ ഇല്ല)
·

You May Also Like

വാക്‌സിനേഷനും ഹെർഡ് ഇമ്മ്യൂണിറ്റിയും

ഒരു വർഷം മുന്നേ പറഞ്ഞത് തന്നെ ഇന്നും പറയുന്നു. ഇറ്റലിയിലും ഫ്രാൻസിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ കോവിഡ് ബാധിച്ച് ജനങ്ങൾ ചത്തടിഞ്ഞപ്പോൾ പറഞ്ഞ അഭിപ്രായം. അന്ന് മുതലാളിത്തത്തിന്റെ പരാജയമായി വ്യാഖ്യനിക്കാനുള്ള വ്യഗ്രതയിലായിരുന്നല്ലോ

മോഡേൺ മെഡിസിനെതിരെ മെസേജയക്കുന്ന കേശവൻ മാമൻമാർ ഇപ്പോ വാക്‌സിനെടുക്കാനുള്ള ക്യൂവിലാ

വാട്ട്‌സ്ആപ്പിലേം മെസഞ്ചറിലേം ചങ്ങായിമാർ എവിടുന്നാന്നറീല, നാട്ടിലുള്ള സകല ഫേക്ക്‌ മെസേജും തേടിപ്പിടിച്ച്‌ കൊണ്ടു വന്നു തരും. എന്നിട്ട്‌ എന്റെ തല പെരുപ്പിക്കാൻ ‘ഇത്‌ ശര്യാ?’ എന്നൊരു ചോദ്യോം, നാലഞ്ച്‌ ടൈപ്പ്‌ ചിരിക്കണ സ്‌മൈലീം… ഇതെല്ലാം കൂടി

ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന പോസ്റ്റ് വിശ്വസിക്കരുതേ….

ഗ്ലൂക്കോസ് തുള്ളികൾ മൂക്കിൽ ഒഴിച്ചാൽ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ സാധിക്കും എന്ന ഡോക്ടർ ഇ. സുകുമാരന്റെ പ്രസ്താവന സംബന്ധിച്ച വാർത്ത വീണ്ടും

135 കോടി ജനങ്ങൾക്കും വാക്സിൻ കൊടുത്തിട്ടേ പുറത്തേയ്ക്ക് വാക്സിൻ കയറ്റി അയക്കാവൂ എന്ന് പറയുന്നത് മണ്ടത്തരമാണ്, നമ്മൾ സഹായിച്ചതിന് പ്രതിഫലമാണ് ഇപ്പോൾ കിട്ടുന്നത്

ഇവിടെ കാനഡയിൽ രണ്ട് പ്രൊവിൻസ് ഒഴികേ മറ്റ് പ്രൊവിസുകളിലെല്ലാം പലതരത്തിലുള്ള റെസ്ട്രിക്ഷൻസുണ്ട്. എന്റെ പ്രൊവിൻസ് ഒന്റാരിയോയിൽ