COVID 19
ഈ പടക്കുതിരയുടെ കൂടെ കേന്ദ്രന്റെ കൊവാക്സിൻ കുഞ്ഞിനെ എന്തിന് കൂട്ടിക്കെട്ടണം?
അമേരിക്കൻ ഫൈസർ വാക്സിനും (WHO സർട്ടിഫൈഡ് ) മോഡേർണ വാക്സിനും നമ്മൾ ഇന്ത്യക്കാർക്ക് ലഭിക്കാൻ ഉടനെങ്ങും ഒരു സാധ്യതയും കാണുന്നില്ല..!!രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നമുക്ക് കിട്ടാൻ സാധ്യതയുള്ളത്
166 total views

അമേരിക്കൻ ഫൈസർ വാക്സിനും (WHO സർട്ടിഫൈഡ് ) മോഡേർണ വാക്സിനും നമ്മൾ ഇന്ത്യക്കാർക്ക് ലഭിക്കാൻ ഉടനെങ്ങും ഒരു സാധ്യതയും കാണുന്നില്ല..!!രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ നമുക്ക് കിട്ടാൻ സാധ്യതയുള്ളത് ഓക്സ്ഫോഡ് – കോവിഷിൽഡ് വാക്സിനാണ്. ലാർജ് സ്കെയിൽ ഫെയ്സ് 3 ട്രയൽ വിജയകരമായി പൂർത്തിയാക്കിയ വാക്സിൻ.. UK ഉൾപ്പെടെ മറ്റു പല രാജ്യങ്ങളിലും വ്യാപകമായി ഫസ്റ്റ് ഡോസ് കഴിഞ്ഞു സെക്കൻഡ് ഡോസ് കൊടുത്തുകൊണ്ടിരിക്കുന്നു ….
അതാണ് കേരളത്തിൽ വരേണ്ടത്…… അത് phase 3 ട്രയൽ കഴിഞ്ഞതാണ്….എഫിക്കസിയും സേഫ്റ്റിയും ശാസ്ത്രലോകത്തിന് മുന്നിൽ പ്രൂവ് ചെയ്തതുമാണ്.ഇവിടെ ഈ പടക്കുതിരയുടെ കൂടെ കേന്ദ്രന്റെ കൊവാക്സിൻ കുഞ്ഞിനെ എന്തിന് കൂട്ടിക്കെട്ടണം?? (പേരിൽ മാത്രമേയുള്ളൂ സാമ്യം..) ഇതിന്റെ ഫെയിസ് 3 ട്രയൽ കഴിഞ്ഞിട്ടില്ല. ദേശീയത ഇങ്ങനെ മാർക്കറ്റ് ചെയ്യാനുള്ള ശ്രമം പരിതാപകരം തന്നെ, എതിർക്കപ്പെടേണ്ടതുമാണ്…!!
“കോവിഷീർഡ്” Vs “കോവാക്സീൻ”
“ഫലപ്രാപ്തി തെളിയിക്കപ്പെട്ട വിദേശ വാക്സീൻ (ഇന്ത്യയിൽ നിർമ്മാണ പ്ലാന്റുണ്ടെന്നേയുള്ളു)”
Vs
“പരീക്ഷണഘട്ടത്തിലിരിക്കുന്ന ഇന്ത്യൻ വാക്സീൻ”
ഇവിടെ നമുക്ക് അൽപ്പം ദേശസ്നേഹം കുറച്ച് കാട്ടാം……ശാസ്ത്രീയ തെളിവുകൾക്കൊപ്പം നിലകൊള്ളാം….’ഇന്ത്യൻ’ അത് സോളിഡ് ഡേറ്റയായി തെളിയിക്കും വരെ ! ഓക്സ്ഫോഡ് കോവിഷീൽഡ് മൈ ചോയ്സ്…!! ജയ്ഹിന്ദ്…!!
167 total views, 1 views today