fbpx
Connect with us

Entertainment

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Published

on

ഡോ. ജൂലിയാ ഡേവിഡ്

ബഹുദൂരം പിന്നോട്ട്

ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിലാണ് ടെലിവിഷൻ കേരളത്തിൽ സർവത്രികമായത്. വളരെ വേഗത്തിൽ തന്നെ ജനപ്രിയ മാധ്യമമായി അത് രൂപാന്തരപ്പെടുകയും ചെയ്തു. ഇപ്പോഴാകട്ടെ, വിവരവിനിമയത്തിലും വിദ്യാഭ്യാസത്തിലും വിനോദോപാധി എന്ന നിലയ്ക്കും സവിശേഷമായ പ്രാധാന്യം ടെലിവിഷന് ലഭിക്കുന്നുണ്ട്. സമകാലിക കേരളത്തിലെ സാമാന്യജനങ്ങളുടെ നിത്യജീവിതവുമായി ഒഴിച്ചുമാറ്റാനാവാത്ത ബന്ധം പ്രസ്തുത സാങ്കേതിക ഉപകരണത്തിനുണ്ട്. പൊതുബോധരൂപീകരണത്തിനും അധികാരമേഖലകളിൽ സ്വാധീനം ചെലുത്താനും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾക്ക് സാധിക്കുന്നുണ്ട്. പലപ്പോഴും യാഥാർഥ്യത്തിൽ നിന്നും വ്യത്യസ്‍തമായ ഒരു ലോകം സൃഷ്ടിക്കുന്നതിൽ വിവിധ ചാനലുകൾക്ക് വലുതായ പങ്കുണ്ട്. മത്സരാധിഷ്ഠിതമെന്നോണം ചാനലുകൾ നിത്യേന സംപ്രേഷണം ചെയ്യുന്ന സീരിയലുകളുടെ സ്ത്രീപക്ഷവായനയാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

 

Advertisement

നവോത്ഥാനകാലകേരളം മുതൽ ആധുനിക വിദ്യാഭ്യാസവും ജനാധിപത്യബോധവും കേരളത്തിലെ ജനങ്ങളെ അതിവേഗം ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി സാമൂഹിക പുരോഗതിയിലേക്ക് നയിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം നേടാനും പൊതുഇടങ്ങളിലേക്ക് പ്രവേശിക്കാനും ഉയർന്ന തൊഴിൽ മേഖലകൾ കണ്ടെത്താനും സ്ത്രീകളെ ആഹ്വാനം ചെയ്ത ധാരാളം ലേഖനങ്ങൾ ആദ്യകാല മാസികകളിൽ ഉണ്ടായിട്ടുണ്ട്. മാത്രമല്ല, ഭരണ-അധികാരമേഖല കളിലും തങ്ങളുടേതായ പങ്ക് നിർവഹിക്കേണ്ടതുണ്ടെന്ന് സ്ത്രീകളെ ഉദ്ബോധിപ്പിക്കുന്ന ലേഖനങ്ങൾ ആദ്യകാല സ്ത്രീമാസികയായ ശാരദയിൽ ചേർത്തിട്ടുണ്ട്. എങ്കിലും സ്ത്രീകൾ വലിയ തോതിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉയർന്ന തൊഴിൽ മേഖലകളിലേയ്ക്കും പ്രവേശിക്കുന്നത് എൺപതുകളോടെയാണ്. ഇപ്പോഴും സ്ത്രീകൾ അധ്വാനിച്ചു കൊണ്ട് കുടുംബം നോക്കേണ്ടതില്ല എന്ന് കരുതുന്ന വീടുകൾ കേരളത്തിലുണ്ട്.

അത്തരം വീടുകളുടെ പ്രധാന ഇടങ്ങളിലാണ് ടെലിവിഷൻ എന്ന സാങ്കേതിക ഉപകരണത്തിന്റെ സ്ഥാനമുള്ളത്. അതിലൂടെ പ്രക്ഷേപണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കങ്ങൾ സ്ത്രീയുടെ സാമൂഹിക പദവി, കുടുംബത്തിലും പൊതുഇടത്തിലും അവൾക്കുള്ള സ്ഥാനം-എന്നിവ നിരന്തരം ചർച്ച ചെയ്യുന്നതായി കാണാം. മേല്പറഞ്ഞവയിൽ സീരിയലുകൾ നേരിട്ട് പ്രമേയവൽക്കരിക്കുന്നത്, കുടുംബത്തിനകത്തെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളുമാണ്. ബഹുജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് പരിശോധിക്കുമ്പോൾ അത്തരം സീരിയലുകളിൽ ചിത്രീകരിക്കുന്ന കുടുംബപ്രശ്‍നങ്ങളും പരിഹാരമാർഗ്ഗങ്ങളും സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കേണ്ടതുണ്ട്.

 

ഇന്ന് കാണുന്ന മാതൃകയിൽ വിവാഹം ചെയ്ത് കുടുംബവ്യവസ്ഥയിലധിഷ്ഠിതമായി ജീവിക്കാൻ ആരംഭിച്ചത് കേരളീയ ആധുനികതയോടു കൂടി തന്നെയാണ്. ബഹുലൈംഗികതയിൽ നിന്നും വ്യത്യസ്തമായി ഏക ഭാര്യ-ഭർത്തൃബന്ധനിഷ്ഠ ആരംഭിക്കുന്നത് ഇക്കാലത്താണ്. എന്നാൽ അതിന് പാശ്ചാത്യരിൽ നിന്നും വ്യത്യസ്തമായ മാതൃകയാണ് കേരളീയർ സ്വീകരിച്ചത്. അക്കാലത്ത് നിർമ്മിച്ചെടുത്ത വിവാഹനിയമങ്ങൾക്ക് മാതൃകയായത് തദ്ദേശീയമായ സവർണ്ണജ്ഞാനപദ്ധതി കളാണ്. അത്തരം ദർശനങ്ങളിൽ സ്ത്രീകൾക്ക് രണ്ടാം സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ കുടുംബ-വിവാഹഘടനയുടെ സ്വീകാരം സ്ത്രീകളുടെ ഉന്നമനത്തിന് തടസ്സമുണ്ടാക്കാൻ സാധ്യതയുള്ളതായി വിദ്യാഭ്യാസവും പൊതുജ്ഞാനവും നേടിയ പ്രഗത്ഭർ ആദ്യകാലം മുതലേ നിരീക്ഷിച്ചിട്ടുണ്ട്. കേരളീയ ആധുനികതയോടെ സമൂഹം നേടിയെടുത്ത പുരോഗതികൾ കുടുംബം എന്ന പ്രധാന സംവർഗ്ഗത്തിലേക്ക് പ്രവേശിച്ചിട്ടില്ല എന്നത് വലിയൊരു യാഥാർഥ്യമാണ്. ഇപ്പോഴും ജാതീയതയും വർഗ്ഗ-വർണ്ണ വിവേചനവും മലയാളി കുടുംബങ്ങളെ ജാതിമതഭേദമെന്യേ സ്വാധീനിക്കുണ്ട് എന്നതൊരു യാഥാർഥ്യമാണ്. അത്തരം ബോധ്യങ്ങളാണ് കഴിഞ്ഞ കുറെ വർഷങ്ങളായി മലയാള സീരിയലുകൾ വിനിമയം ചെയ്തു കൊണ്ടിരിക്കുന്നത്.

Advertisement

 

കുടുംബത്തിൽ; പതിവ്രതയും സാധുവുമായ ഒരു സ്ത്രീ തീർച്ചയായും എല്ലാ സീരിയലുകളിലും കാണും. അത്തരം സ്ത്രീകൾ ക്ഷമ, സഹനം, ത്യാഗം എന്നീ ശീലങ്ങളുള്ളവൾ ആയിരിക്കണം. അമ്മയോ, കാമുകിയോ ഭാര്യയോ ഒക്കെ ആകാം അവർ. അവരുടെ പെരുമാറ്റ ശീലങ്ങൾ മാതൃകാപരമാണെന്ന ബോധ്യമാണ് പൊതുജനത്തിലേക്ക് പകരുന്നത്. ജനസാ മാന്യത്തെ സ്വാധീനിക്കുന്ന ഇപ്രകാരമുള്ള ബോധ്യങ്ങൾ യഥാർത്ഥത്തിൽ സ്ത്രീകൾക്ക് ബാധ്യ തയാണ്. സാവിത്രി രാജീവൻ്റെ പ്രതിഷ്ഠ എന്ന കവിത ശ്രദ്ധിക്കുക -:
“അടുക്കളയിലെ
തേഞ്ഞു തീരുന്ന വീട്ടുപകരണമാണ് ഞാൻ”

തൻ്റെ കുട്ടികൾക്ക് എണ്ണമറ്റ പലഹാരങ്ങൾ നിർമ്മിക്കുന്ന യന്ത്രമോ,കടിക്കാൻ മറന്ന കുരയ്ക്കുന്ന പട്ടിയോ, കാണികളെ രസിപ്പിക്കുന്ന മൃഗശാലയിലെ കൂട്ടിലിട്ട മൃഗമോ ഒക്കെയായി മാറുന്ന നല്ല സ്ത്രീയാണ് അവൾ. അതേസമയം തുളസിക്കതിർ ചൂടി, നെറ്റിയിൽ ചന്ദനമിട്ട ദേവതാസ്ഥാനം അഥവാ പ്രതിഷ്ഠ എന്ന ചലനമില്ലാത്ത അവസ്ഥയിലാണ് ആ നല്ല സ്ത്രീയെന്ന് കവിത സൂചിപ്പിക്കുന്നു. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വന്ന-തേഞ്ഞു തീരുന്ന വീട്ടുപകരണം മാത്രമായി മാറുന്ന സ്ത്രീയുടെ പിന്നോക്കജീവിതം കവിത വെളിപ്പെടുത്തുന്നു. അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് എന്ന നാടകം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വി.ടി.യെ പോലുള്ള പുരോഗമന ചിന്താഗതിക്കാർ നിർമ്മിച്ചെടുത്തതാണ്. അരങ്ങത്തേക്ക് വന്ന സ്ത്രീ വീണ്ടും അടുക്കളയുടെ ചിഹ്നത്തിലേക്ക് പിന്തിരിഞ്ഞു പോകുന്നു. അത്തരം സ്ത്രീയവസ്ഥകളെ ഉദാത്തവൽക്കരിക്കുക വഴി സീരിയലുകൾ നൂറു വർഷം പുറകോട്ട് തിരിഞ്ഞു നടക്കാനോ ജീവിക്കാനോ ആണ് കേരളീയ സ്ത്രീകളോട് ആവശ്യപ്പെടുന്നത്.

 

Advertisement

നല്ല സ്ത്രീയുടെ എതിർദിശയിലാണ് ചീത്തസ്ത്രീയുടെ സ്ഥാനം. പലപ്പോഴും വീട്ടിനകത്തോ പുറത്തോ ഇത്തരം സ്ത്രീകളെയും സീരിയലുകളിൽ കാണാനാകും.അവർ കുടുംബ ഘടനയെ നശിപ്പിക്കുകയോ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നവരോ ആകാം. അത്തരം സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കേണ്ടതുണ്ടെന്ന ചിന്ത വളരെക്കാലം മുമ്പ് തന്നെ സവർണജ്ഞാനപദ്ധതികളിൽ ചേർത്തിട്ടുണ്ട്. ശ്രുതിസ്മൃതികളിൽ മാത്രമല്ല ചാണക്യൻ്റെ അർത്ഥശാസ്ത്രത്തിലും ഇതേ ആശയം വ്യകതമായി ചേർത്തിട്ടുണ്ട്. നല്ല സ്ത്രീ മൂല്യങ്ങളിൽ വ്യാപരിക്കാത്തവരെ ആർക്കും അടിച്ചു ശരിയാക്കാം എന്ന അറിവ് ഇപ്പോൾ വിനിമയം ചെയ്യുന്നത് സീരിയലുകളാണെന്ന് കാണാം. സ്ത്രീകൾക്കെതിരെ കേരളത്തിൽ നടക്കുന്ന പീഡനങ്ങൾ കുടുംബത്തിനകത്താണ് ഏറ്റവുമധികം ഉണ്ടാകുന്നതെന്ന് നിരീക്ഷിക്കാം.

ഉയർന്ന ശബ്ദത്തിൽ ചോദ്യം ചെയ്യുമ്പോഴോ കുറെ സമയം സോഷ്യൽ മീഡിയയിൽ ഇടപെടുമ്പോഴോ നല്ല സ്ത്രീ തന്നെയും ചീത്തയായി മാറുന്ന മാതൃകകൾ സീരിയലുകൾ പങ്കു വെക്കുന്നു. ഉടൻ തന്നെ അത്തരം സ്ത്രീകളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന രംഗങ്ങൾ അവയിൽ ചേർക്കുന്നു. സ്വാഭാവികമായും ഇവരെ അടിച്ചോ ഉപദ്രവിച്ചോ കിടപ്പുരോഗിയാക്കിയോ നന്നാക്കിയെടുക്കാം എന്ന സന്ദേശമാണ് ബഹുജനങ്ങളിലേക്ക് എത്തുന്നത്. ഇവ സ്വന്തം കുടുംബങ്ങളിലും ആവർത്തിക്കാനുള്ള ആവേശം സമീപകാലത്ത് കണ്ടുവരുന്നു. പലപ്പോഴും സ്ത്രീ തന്നെയല്ലേ സ്ത്രീയുടെ ശത്രു എന്ന് തോന്നുമാറ് ഉപദ്രവിക്കുന്നതിൽ സ്ത്രീകഥാ പാത്രങ്ങളുടെ പങ്കും വ്യത്യസ്തമല്ല. യഥാർത്ഥത്തിൽ പുരുഷാധീശമൂല്യങ്ങൾ വിനിമയം ചെയ്യുന്ന സ്ത്രീകളാണവർ. അതേസമയം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ‘അമ്മ മകളോടോ, അമ്മായിഅമ്മ മരുമകളോടോ നിർബന്ധപൂർവം അത്തരം മൂല്യങ്ങൾ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ടെന്ന് വ്യവസ്ഥ നിർബന്ധിക്കുന്നതും കാണാതിരുന്നുകൂടാ. സ്വാഭാവികമായും വീട്ടിലെ പുരുഷന്മാരേക്കാൾ യുവതികൾ വെറുക്കുന്നത് സ്ത്രീകളെത്തന്നെയാണ്. അതോടുകൂടി സ്ത്രീകൾ തമ്മിലാണ് ശത്രുത എന്ന സാമാന്യ ബോധം രൂപപ്പെടുകയും അത് പ്രചരിക്കുകയും ചെയ്യുന്നു. പുരുഷാധീശമൂല്യ വ്യവസ്ഥയെ പിന്തുണക്കുന്നവരെല്ലാം ലിംഗഭേദ മെന്യേ പാട്രിയാർക്കിയുടെ ഭാഗമാണെന്ന് കരുതേണ്ടതുണ്ട്.

 

പൊതുഇടങ്ങളിലേക്ക് വലുതായ ഇടപെടലുകളിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചത്. സ്ത്രീ സമാജങ്ങൾ സൃഷ്ടിക്കാനോ സംഘടനകൾ രൂപീകരിക്കാനോ ഉള്ള വിദ്യാസമ്പന്ന കളുടെ പരിശ്രമങ്ങൾ ആദ്യകാല മാസികകൾ വെളിപ്പെടുത്തുന്നുണ്ട്. സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും ചർച്ചകൾ നടത്താനും അവർ മുൻകൈ എടുത്തിട്ടുണ്ട്. എന്നാൽ അത്തരം സ്ത്രീകളിൽ നിന്നും വ്യത്യസ്തരായ ചിലരെയാണ് സീരിയലുകളിലെ പൊതു ഇടങ്ങളിൽ കാണുന്നത്. പുറത്തിറങ്ങുന്ന സ്ത്രീകൾ സ്വന്തം ബോസിനെ വശത്താക്കാനോ അയാളുടെ കുടുംബം തകർക്കാനോ പരിശ്രമിക്കുന്നതായി കാണാം. മറ്റു ചിലർ സ്വന്തം കുടുംബങ്ങളെ തന്നെയും തകർത്തു കളയുന്നതായി കാണാം. ഉന്നത പദവികളിൽ വ്യാപാരിക്കുന്ന മറ്റു ചിലരുടെ ഇടപെടലുകളും ശരീരഭാഷയും നല്ല സ്ത്രീ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന നിരീക്ഷണം സീരിയലുകൾ പങ്കു വെക്കുന്നു. സ്വന്തം അഭിപ്രായങ്ങൾ ഉറച്ച് സംസാരിക്കുന്ന സ്ത്രീകളെ അല്പം മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത സീരിയലുകളിൽ ഉണ്ട്. അവരെ തന്റേടികൾ എന്നോ പുരുഷനെ മാനിക്കാത്തവൾ എന്നോ ഒക്കെ വിശേഷിപ്പിച്ച് കാണുന്നു. ചിന്തിക്കുകയും ആത്മ വിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളെ ഭയപ്പാടോടെ കാണേണ്ടുന്ന സ്ഥിതി വിശേഷം സീരിയലുകൾ ആവർത്തിക്കുന്നു. അവരും മേല്പറഞ്ഞ ചീത്തസ്ത്രീ ആയി പരിണമിക്കുന്നു. ഇത്തരം മാതൃകയുടെ സൂക്ഷ്മവിശകലനം നടത്തുമ്പോൾ പൊതു ഇടങ്ങളോ ഉന്നത പദവികളോ സ്ത്രീകളുടെ സ്വാഭാവികത നശിപ്പിക്കുന്നയാണെന്ന ബോധം ഉടലെടുക്കുന്നു. ഒരു നൂറു വര്ഷം പുറകോട്ട് സഞ്ചരിക്കുന്നവയാണ് മലയാളത്തിലെ സീരിയലുകളിലെ പ്രമേയം എന്ന് പറയാം.

Advertisement

 

കേരളം ഇന്ന് വളരെയധികം പുരോഗമിക്കുകയും ലിംഗവ്യത്യാസമില്ലാതെ  സാമൂഹിക ഇടപെടലുകൾക്ക് സാധ്യതയുള്ള ഒരിടമായി മാറുകയും ചെയ്തിട്ടുണ്ട്. അതിനു പിന്നിൽ സദാ ജാഗരൂകരായി നിലകൊള്ളുന്ന ഭരണകൂടത്തിന്റെ നിലപാടുകളും ശ്രദ്ധേയമാണ്. എന്നാൽ കേരളത്തെ വളരെയധികം പിന്നോട്ടു നയിക്കുന്ന പ്രമേയങ്ങളാണ് സമകാലിക സീരിയലുകളിൽ ആവർത്തിച്ചു വരുന്നത്. ജനാധിപത്യവ്യവസ്ഥയിൽ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനമില്ലാതെ സമത്വബോധം പ്രചരിപ്പിക്കാനുള്ള ദൗത്യമേറ്റെടുക്കുക എന്നതാണ് പ്രധാനം. സ്ത്രീകളും ട്രാൻസ്ജെൻഡേഴ്സും ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന തൊഴിൽമേഖലകളിലേക്ക് എത്തിച്ചേരുന്ന കാലമാണിത്. ഈ കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്.

**

 605 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment2 hours ago

പഴുവൂർ റാണിയായ നന്ദിനി, പൊന്നിയിൻ സെൽവനിൽ ഐശ്വര്യാറായിയുടെ ഫസ്റ്റ് ലുക്ക്

Health2 hours ago

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

Entertainment3 hours ago

കഴിഞ്ഞ ആറുമാസം എഴുപത് മലയാളചിത്രങ്ങൾ, തിയേറ്ററുകളിൽ ആളുകയറിയത് ഏഴു ചിത്രങ്ങൾക്ക് , പ്രതിസന്ധി രൂക്ഷം

Entertainment3 hours ago

”ഇതൊരു ചെറിയ വാർത്തയാണോ ?” വാർത്തയിൽ പ്രതികരിച്ചു ബിജുമേനോൻ

Entertainment4 hours ago

മര്യാദയ്ക്ക് ഡ്രെസ് ഇട്ടുകൂടെ എന്നൊക്കയാണ് മാളവിക മേനോന്റെ വൈറൽ ചിത്രങ്ങളിൽ വരുന്ന കമന്റുകൾ

Entertainment5 hours ago

ചെറിയ സിനിമ വലിയ വിജയം – സംവിധായകൻ ഷാമോൻ ബി പറേലിൽ

Entertainment6 hours ago

മലയാളസിനിമയിലെ 3 സൂപ്പർസ്റ്റാർസിനും ഒരേ പോലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ കൊടുത്തിട്ടുള്ള ഏക സംവിധായകൻ

Entertainment6 hours ago

കടുവ – ഫസ്റ്റ് റിപ്പോർട്ട്

controversy7 hours ago

താൻ മരുന്ന് കഴിക്കാത്തതിനാൽ ആണ് നഗ്നതാ പ്രദർശനം നടത്തിയത് എന്ന് ശ്രീജിത്ത് രവി

Entertainment8 hours ago

സിരകളിൽ അഡ്രിനാലിൻ നിറച്ച സംവിധായകന്റെ തിരിച്ചു വരവാകട്ടെ കടുവ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

controversy10 hours ago

കുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം, ശ്രീജിത് രവിയുടെ പ്രവർത്തി മലയാള സിനിമയ്ക്ക് നാണക്കേട്

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX1 week ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

SEX6 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

ചില കാര്യങ്ങൾ അപ്രതീക്ഷിതമായി നമ്മെ അത്ഭുതപ്പെടുത്തും, എന്താണെന്നല്ലേ ?

Entertainment11 hours ago

റോഷൻ മാത്യു, ആലിയ ഭട്ട് ഒന്നിക്കുന്ന ബോളീവുഡ് ചിത്രം “ഡാർലിംഗ്സ്” ഒഫീഷ്യൽ ടീസർ

Entertainment3 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket5 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment5 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment1 week ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Advertisement
Translate »