Connect with us

inspiring story

ഒപിയിലേക്കു വന്ന ആ ദമ്പതികളെ ഡോക്ടർ എഴുന്നേറ്റു നിന്ന് സ്വാഗതം പറഞ്ഞതിന് പിന്നിലൊരു കഥയുണ്ട്

കൊല്ലത്തെ പ്രിയപ്പെട്ട സഹോദരി വിസ്മയ മനസ്സ് കരിങ്കല്ലായി മാറാത്ത ഓരോ മനുഷ്യരുടെയും ഹൃദയത്തിലെ നോവായി മാറിയ ഈ നിമിഷത്തിൽ ഡോക്ടറുടെ ഈ കുറിപ്പ് നമുക്ക് തികച്ചും വിത്യസ്ഥമായ മറ്റൊരനുഭവമാണ് സമ്മാനിക്കുന്നത്.

 44 total views,  1 views today

Published

on

ഒന്ന് വായിച്ചിട്ട് പൊയ്ക്കോളൂ…👏👏👏
കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗം തലവനും സീനിയർ കൺസൾട്ടൻ്റുമായ പ്രിയപ്പെട്ട Dr. കെ.വി.ഗംഗാധരൻ സാർ കഴിഞ്ഞ മെയ് മാസം പ്രസിദ്ധീകരിച്ച ‘ആസ്റ്റർ മിംസ് സ്പർശ’ത്തിൽ എഴുതിയ ഒരനുഭവം ഇവിടെ പങ്കുവെക്കുകയാണ്.

കൊല്ലത്തെ പ്രിയപ്പെട്ട സഹോദരി വിസ്മയ, മനസ്സ് കരിങ്കല്ലായി മാറാത്ത ഓരോ മനുഷ്യരുടെയും ഹൃദയത്തിലെ നോവായി മാറിയ ഈ നിമിഷത്തിൽ ഡോക്ടറുടെ ഈ കുറിപ്പ് നമുക്ക് തികച്ചും വ്യത്യസ്തമായ മറ്റൊരനുഭവമാണ് സമ്മാനിക്കുന്നത്.

Dr. കെ.വി.ഗംഗാധരൻ :

” 👉 എനിക്ക് ജീവിതത്തിൽ ഇത്രയേറെ ആദരവ് തോന്നിയ വ്യക്തിത്വങ്ങൾ വളരെ അപൂർവ്വമായിരിക്കും. അത് കൊണ്ട് തന്നെയായിരിക്കണം ആ ചെറുപ്പക്കാരായ ദമ്പതികൾ O P യിലേക്ക് വന്നപ്പോൾ സീറ്റിൽ നിന്നും അറിയാതെ എഴുന്നേറ്റ് നിന്ന് ഞാൻ സ്വാഗതം പറഞ്ഞത്. 32 വയസ്സ് മാത്രമെ ഉള്ളൂ ആ ചെറുപ്പക്കാരന്. പെൺ കുട്ടിക്കാകട്ടെ 26 വയസ്സും. കോഴിക്കോട് ജില്ലയിലെ ഉൾനാടൻ മലയോര ഗ്രാമത്തിൽ താമസിക്കുന്നവരാണ്. രണ്ട് പേരും പത്താം ക്ലാസിനപ്പുറത്ത് വിദ്യാഭ്യാസമില്ലാത്തവർ. ചെറുപ്പക്കാരൻ മാർബിൾ പതിക്കുന്ന ജോലി ചെയ്യുന്നു. പെൺകുട്ടിക്ക് ജോലിയൊന്നുമില്ല. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. എന്നിട്ടുമെന്തേ എനിക്കിത്ര ആദരവ് തോന്നാനെന്നല്ലെ? അതിനൊരു കാരണമുണ്ട്.

2017 ലാണ് ആ പെൺകുട്ടി ആദ്യമായി ഒ.പി.യിൽ വന്നത്. സ്തനാർബുദത്തെക്കുറിച്ച് ഏതോ ടെലിവിഷൻ ചാനലിൽ നടന്ന ഏതോ ബോധവൽക്കരണ പരിപാടിയിൽ രോഗലക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്നത് കേട്ടപ്പോൾ ആ പെൺ കുട്ടിക്കൊരു സംശയം. അവളുടെ സ്തനത്തിൽ ചെറിയ തടിപ്പുണ്ടോ എന്ന്. സംശയം തീർക്കാനാണ് ഒ.പി.യിൽ വന്നത്. കൂടെ അമ്മയുമുണ്ട്. മറ്റാരോടും കാര്യം പറയാതെയാണ് വന്നിരിക്കുന്നത്. വിശദമായി പരിശോദിച്ചു. സംശയം ശരിയാണ്. സ്തനാർബുദത്തിൻ്റെ ലക്ഷണങ്ങളുണ്ട്. കൂടുതൽ പരിശോദനയ്ക്ക് ശേഷം അസുഖം സ്ഥിരീക്കുകയും ചെയ്തു.

ഏത് ആത്മവിശ്വാസമുള്ളവനെയും തളർത്തിക്കളയുന്ന വാർത്തയാണ് അർബുദ രോഗബാധിതനാണെന്ന് സ്ഥിരീകരിക്കുന്നത്. അവരും വ്യത്യസ്ഥരായിരുന്നില്ല. രണ്ട് പേരും തളർന്ന് പോയി. രോഗത്തിൻ്റെ പ്രാഥമിക ഘട്ടമായതിനാൽ ഫലപ്രദമായി ചികിൻസിച്ച് ഭേദമാക്കുവാൻ സാധിക്കും. കാര്യങ്ങൾ ഒരു വിധം അവരെ പറഞ്ഞ് മനസ്സിലാക്കി. അടുത്ത തവണ വരാനുള്ള തിയ്യതിയും സമയവും പറഞ്ഞ് കൊടുത്ത ശേഷമാണ് മടക്കി അയച്ചത്.

അടുത്ത തവണ ഒ.പി.യിൽ വന്നപ്പോഴും വലിയ വ്യത്യാസമൊന്നുമില്ല. ആകെ ദു:ഖിതയാണ്. എങ്കിലും നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. എന്നെ കേൾ വിക്കാരനായിരുത്തി അവൾ ഒരു പാട് സംസാരിച്ചു.കൗതുകത്തോടെ ഞാൻ കേട്ടിരിക്കുകയും ചെയ്തു. ഇതിനിടയിലാണ് അവൾ ഒരു കാര്യം കൂടി പറഞ്ഞത്.

Advertisement

‘ എൻ്റെ വിവാഹം ഉറപ്പിച്ചതായിരുന്നു ഡോക്ടറെ, പയ്യൻ ഗൾഫിലാണ്. അസുഖവിവരം അവൻ്റെ മാതാപിതാക്കളോട് പറഞ്ഞു. അവർ വിവാഹത്തിൽ നിന്ന് പിൻമാറുക എന്നാണ് പറഞ്ഞത്. ആശ്വസിപ്പിക്കാൻ എനിക്ക് വാക്കുകളൊന്നുമില്ല. നിശബ്ദം കേട്ടിരുന്നു. അസുഖമൊക്കെ പൂർണ്ണമായും മാറും. അത് കഴിഞ്ഞാൽ മോൾക്ക് അതിനേക്കാൾ നല്ല ചെക്കനെ കിട്ടും ‘.

അവളൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. പെട്ടെന്ന് തന്നെ വിഷയം മാറ്റി. വേറെ എന്തോ കാര്യം പറഞ്ഞു. വീണ്ടും കുറച്ചധികനേരം സംസാരിച്ച ശേഷം അടുത്ത തവണ കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞിറങ്ങി. അവൾ പോയിക്കഴിഞ്ഞപ്പോഴും മനസ്സിലൊരു വിങ്ങൽ ബാക്കിയുണ്ടായിരുന്നു.
രണ്ടാഴ്ച്ച കഴിഞ്ഞ് ഒ.പി.യിലെത്തുമ്പോൾ അവൾ പുറത്ത് കാത്തിരിപ്പുണ്ട്. ഒന്ന് രണ്ട് പേരെ പരിശോധിച്ചതിന് ശേഷമാണ് അവൾ അകത്തേക്ക് വന്നത്. കൂടെ അമ്മയില്ല. മറ്റൊരു ചെറുപ്പക്കാരനാണുള്ളത്. ജ്യേഷ്ഠ സഹോദരനായിരിക്കുമെന്നാണ് കരുതിയത്. എന്തെകിലും ചോദിക്കും മുൻപ് തന്നെ അവൾ പറഞ്ഞ് തുടങ്ങി. ഡോക്ടറെ, ഇതാണ് ഞാൻ അന്ന് പറഞ്ഞ ആൾ, വിവാഹം വേണ്ടെന്ന് വീട്ടിൽ നിന്ന് പറഞ്ഞപ്പോൾ ഗൾഫിലെ ഉള്ള ജോലിയും രാജിവെച്ച് പറന്ന് വന്നതാണ്. ഡോക്ടറൊന്ന് പറഞ്ഞ് മനസ്സിലാക്കണം. ഞാൻ അവരോട് കുറച്ച് നേരം സംസാരിച്ചു. ഞങ്ങൾ രണ്ട് പേരുടെയും സംസാരം അവൻ സശ്രദ്ധം കേട്ടിരുന്നു. ഇടയ്ക്ക് കയറി ഒന്നും പറഞ്ഞില്ല. ഞങ്ങളുടെ സംസാരമെല്ലാം അവസാനിച്ച ശേഷം അവൻ സംസാരിച്ചുതുടങ്ങി.

ഡോക്ടറെ, കഴിഞ്ഞ തവണ ലീവിന് വന്ന് തിരിച്ച് പോകുന്നതിൻ്റെ ഒരാഴ്ച്ച മുമ്പാന്ന് ഇവളെ കണ്ടതും വിവാഹം ഉറപ്പിച്ചതും. പോകുന്നതിന്ന് മുൻപ് ഒരു തവണയേ കണ്ടിട്ടൊള്ളൂ. ഒരു മാസത്തിനടുത്ത് ഫോണിലുള്ള സംസാരം മാത്രമെ ഞങ്ങൾ തമ്മിലുള്ളൂ. അസുഖം മനുഷ്യൻ്റെ തെറ്റല്ലല്ലോ. ദൈ വത്തിൻ്റെ വിധിയായിരിക്കാം. ആ വിധിയെ മാറ്റിത്തരാൻ ഡോക്ടർക്ക് സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. ഞാനിനി തിരികെ ഗൾഫിലേക്ക് പോകുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യമുണ്ട്. എന്തായാലും ഞാൻ വിവാഹത്തിൽ നിന്ന് പിൻമാറില്ല. വീട്ട് കാരെ ഞാൻ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താം.
സത്യത്തിൽ ഞാൻ അമ്പരന്ന് പോയി. ഏതാണ്ട് 30 വയസ്സ് മാത്രമായിരിക്കും ആ ചെറുപ്പക്കാരൻ്റെ പ്രായം. പക്ഷെ അവൻ്റെ പക്വത എന്നെ അൽഭുതപ്പെടുത്തി. തുടർന്ന് ഓരോ തവണ ചെക്കപ്പിനും ചികിൽസക്കുമായി വരുമ്പോഴും അവളോടൊപ്പം അവനുമുണ്ടായിരുന്നു. കീമോതെറാപ്പിയുടെ ക്ഷീണം അവളുടെ മുഖത്ത് പടരുമ്പോഴും ആശ്വാസത്തോടെ ഒപ്പമിരിക്കാനുള്ളത് അവൻ തന്നെ. അപ്പോഴും അവരുടെ വിവാഹം കഴിഞ്ഞിരുന്നില്ല. ഏതാണ്ട് ഒരു വർഷം നീണ്ട് നിൽക്കുന്ന ചികിൽസക്ക് ശേഷം ആ പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെയെത്തി. കഴിഞ്ഞ വർഷം അവരുടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ ഒരു പെൺകുഞ്ഞിൻ്റെ അമ്മയുമായി.

രണ്ടോ മൂന്നോ മാസങ്ങൾ കഴിയുമ്പോൾ ഇരുവരും ചെക്കപ്പിന് വരും. എൻ്റെ നിർദേശങ്ങളെല്ലാം കൃത്യമായി ഫോളോ ചെയ്യുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് തവണ തിരികെ ചെല്ലുമോ എന്ന് ചോദിച്ച് ഗൾഫിൽ നിന്ന് വിളി വന്നിരുന്നത്രെ. പക്ഷെ അവൻ പോയില്ല. അവൾക്കും ആ കുഞ്ഞിനും താങ്ങായി ഇപ്പോഴും നാട്ടിൽ തന്നെ നിൽക്കുന്നു.

ഇത്രയുമാണ് ആ കുറിപ്പ്.

സ്ത്രീധനമായി കിട്ടിയ കാറിൻ്റെ “പവ്വർ ” പോരെന്ന് പറഞ്ഞ് ഒരു പാവം പെൺകുട്ടിയെ മൃഗീയമായി കൊന്ന ചെകുത്താൻ്റെ കഥ കേൾക്കുന്ന ഈ ദിനങ്ങളിൽ പ്രിയപ്പെട്ട ഡോക്ടർ, അങ്ങയുടെ ഈ കുറിപ്പും ചർച്ച ചെയ്യപ്പെടട്ടെ…….. ✨️

 45 total views,  2 views today

Advertisement
Continue Reading
Advertisement

Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment12 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement