Connect with us

വേണമെങ്കിൽ ജോലി ചെയ്തോ, പക്ഷെ ശമ്പളം തരില്ലെന്നു പറയുന്ന ലോകത്തെ ഒരേയൊരു സർക്കാർ കേരളത്തിലേതാണ്

വെറുതെയിരുന്ന് സമയം കളയാൻ വയ്യാഞ്ഞിട്ടല്ലല്ലോ. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാനാണ്. ശമ്പളമില്ലാതെ മനുഷ്യരെ കൊണ്ട് ജോലി ചെയ്യിക്കുന്ന ഒരേ ഒരാളെയേ എനിക്കറിയാമായിരുന്നുള്ളൂ, അത് ചക്കച്ചാംപറമ്പിൽ ജോയിയുടെ പോണ്ടിച്ചേരിയിലുള്ള ലാസർ എളേപ്പൻ മാത്രമായിരുന്നു.പക്ഷെ, നിങ്ങൾ

 109 total views

Published

on

മനോജ് വെള്ളനാട്

നമ്മളൊക്കെ ജോലി ചെയ്യുന്നതെന്തിനാണ് ?

വെറുതെയിരുന്ന് സമയം കളയാൻ വയ്യാഞ്ഞിട്ടല്ലല്ലോ. ലോകത്ത് എല്ലാ മനുഷ്യരും ജോലി ചെയ്യുന്നത് ശമ്പളം വാങ്ങാനാണ്. ശമ്പളമില്ലാതെ മനുഷ്യരെ കൊണ്ട് ജോലി ചെയ്യിക്കുന്ന ഒരേ ഒരാളെയേ എനിക്കറിയാമായിരുന്നുള്ളൂ, അത് ചക്കച്ചാംപറമ്പിൽ ജോയിയുടെ പോണ്ടിച്ചേരിയിലുള്ള ലാസർ എളേപ്പൻ മാത്രമായിരുന്നു.പക്ഷെ, നിങ്ങൾ വേണമെങ്കിൽ വന്ന് ജോലി ചെയ്തോ പക്ഷെ ശമ്പളം തരില്ലെന്ന് പറയാൻ ഒട്ടും മടിയില്ലാത്ത ലോകത്തെ ഒരേയൊരു സർക്കാർ, അത് കേരളത്തിലേതാണ്. അതും മിനിമം 5 വർഷമെടുത്ത് ഒരു പ്രൊഫഷണൽ കോഴ്സ് പഠിച്ച് പാസായി വരുന്നവരോട്. നമ്മുടെ സ്വന്തം ആരോഗ്യവകുപ്പ്.തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ട ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് ആരോഗ്യവകുപ്പിൽ രൂപം കൊണ്ട രണ്ട് ഉത്തരവുകളുണ്ട്, ‘നഗ്നമായ ചൂഷണം’ എന്ന് ഒറ്റ വാക്കിൽ പറയാൻ പറ്റുന്നവ..ആ ഉത്തരവുകളുണ്ടാക്കാൻ അവരെ പ്രേരിപ്പിച്ച നിയമങ്ങൾ ഇവയാണ്,

  1. സർക്കാർ മെഡിക്കൽ കോളേജിൽ Assistant Professor ആവണമെങ്കിൽ PG കഴിഞ്ഞ്, ഒരു വർഷം ഏതെങ്കിലും സർക്കാർ മെഡിക്കൽ കോളേജിൽ SR ആയി ജോലി ചെയ്യണം. ഇത് MCI – യുടെ നിർദ്ദേശമാണ്.
  2. വിദേശത്ത് നിന്ന് MBBS പഠിച്ച് വരുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഒരു വർഷം സർക്കാർ ആശുപത്രികളിൽ internship ചെയ്തിരിക്കണം. ഇത് കേരള സ്‌റ്റേറ്റ് മെഡിക്കൽ കൗൺസിലിൻ്റെ തീരുമാനവും. ഈ രണ്ടു നിർദ്ദേശങ്ങളിലും അസ്വാഭാവികത ഒന്നുമില്ല. അതൊരു eligibility crilteria സെറ്റ് ചെയ്തതാണ്. പക്ഷെ, ഇതിൻ്റെ മറ പറ്റി കേരളത്തിലുണ്ടായ രണ്ടു നിയമങ്ങളാണ് ഇനി

1.MBBS – ഉം PG – യും കഴിഞ്ഞ ഒരു ഡോക്ടർ ഭാവിയിൽ Asst Professor ആവാനാഗ്രഹിക്കുന്നെങ്കിൽ തീർച്ചയായും സർക്കാർ മെഡിക്കൽ കോളേജിൽ ഒരു വർഷം SR-ആയി ജോലി ചെയ്യണം. അപ്പൊ സർക്കാർ പറയുന്നത്, അങ്ങനെ താൽപ്പര്യമുള്ളവർ ഉണ്ടെങ്കിൽ വന്ന് ജോലി ചെയ്തോളൂ, പക്ഷെ ഞങ്ങൾ ശമ്പളം തരില്ലാ. നിലവിൽ ശമ്പളത്തോട് കൂടിയ SRship ഉണ്ടെങ്കിലും അതിൻ്റെ വേക്കൻസി പരിമിതവും ഗവൺമെൻ്റിൽ പഠിച്ചവർക്ക് മാത്രമുള്ളതുമാണ്. എന്നുവച്ചാൽ ഗവൺമെൻ്റിൽ പഠിച്ചിട്ടും അതിൽ കിട്ടാത്തവർക്കും പ്രൈവറ്റ് കോളേജുകളിൽ PG ചെയ്തവർക്കും 1 year SRship certificate കിട്ടണമെങ്കിൽ സർക്കാറിന് വേണ്ടി സൗജന്യമായി പണിയെടുക്കണം.

9-10 വർഷം പഠിച്ചിട്ടാണ് ഒരാൾ സ്പെഷ്യലിസ്റ്റ് ഡോക്ടറാവുന്നത്. എന്നിട്ട് ആഗ്രഹിക്കുന്ന ഒരു ജോലി കിട്ടണമെങ്കിൽ പിന്നെയും സൗജന്യമായി ജോലി ചെയ്തു കൊടുക്കണമെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് മനസിലാവുന്നില്ല. അർഹതപ്പെട്ട ശമ്പളം കൊടുക്കാതിരിക്കുന്നതിൻ്റെ ലോജിക്കും മനസിലാവുന്നില്ല.ഈ ഉത്തരവുണ്ടായിട്ട് ഇപ്പോൾ ഏഴെട്ട് മാസമായിട്ടേയുള്ളൂ.

  1. വിദേശത്തോ പ്രൈവറ്റ് കോളേജിലോ പഠിച്ചിറങ്ങുന്ന MBBS കഴിഞ്ഞവർക്ക് സർക്കാർ ആശുപത്രികളിൽ internship ചെയ്യാൻ നേരത്തേ സൗകര്യമുണ്ട്. എന്നാൽ അവർക്ക് സർക്കാർ മെഡിക്കൽ കോളേജിൽ ഇതേ ജോലി ചെയ്യുന്നവർക്ക് കിട്ടുന്ന പോലെ ശമ്പളം കൊടുക്കില്ല. കാലങ്ങളായിട്ടങ്ങനെയാണ്.

വർഷങ്ങളായിട്ട് അത്തരം ഡോക്ടർമാർ അവർക്കും അർഹിക്കുന്ന ശമ്പളം നൽകണമെന്നാവശ്യപ്പെടാറുണ്ട്. പക്ഷെ, ഓരോ വർഷവും ആവശ്യക്കാർ മാറി മാറി പുതിയ ആൾക്കാർ വരുന്നത് കൊണ്ട്, ഓരോ വർഷവും അതൊരു പുതിയ ആവശ്യമായിട്ടാണ് അധികൃതർക്ക് തോന്നുന്നത്. ആവശ്യപ്പെടുന്നവരെ പലതും പറഞ്ഞ് കളിയാക്കാനും മേലധികാരികൾ മടിക്കാറില്ല.
ഇപ്പൊഴിതാ പുതിയ ഉത്തരവ് വന്നിട്ടുണ്ട്. വിദേശത്ത് പഠിച്ച് വരുന്നവർ, ഇങ്ങനെ സൗജന്യമായി ജോലി ചെയ്യണമെങ്കിൽ മാസം 10000 രൂപ വച്ച് സർക്കാരിന് അങ്ങോട്ട് കൊടുക്കണമെന്ന്.. ഒരു വർഷത്തേക്ക് 1,20,000 രൂപ.

സൗജന്യമായി പണിയെടുപ്പിക്കുന്ന ചൂഷണത്തിനു മുകളിൽ മറ്റൊരു ചൂഷണം കൂടി. സൂപ്പറായിട്ടുണ്ട്. ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നൊക്കെ പറയും പോലെ. കേരളത്തിൽ നിലവിൽ 500-ഓളം ഡോക്ടർമാർ ഇതുപോലെ സൗജന്യമായി ജോലി ചെയ്യുന്നുണ്ട്. പല ജനറൽ, ജില്ലാ ആശുപത്രികളുടെ മേജർ വർക് ഫോഴ്സ് അവരാണ്.

ഇന്ത്യയിലെ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ആരോഗ്യമേഖല നമ്പർ വൺ തന്നെയാണ്, അതിൽ സംശയമില്ല. അത് താജ്മഹൽ കാണാൻ നല്ല ഭംഗിയാണെന്ന് പറയുന്ന പോലെയാണ്. താജ്മഹൽ പണിഞ്ഞവരുടെ കഷ്ടപ്പാടും ദുരിതവും ദാരുണാന്ത്യവും ഒന്നും അറിയാതിരിക്കുകയോ ഓർക്കാതിരിക്കുകയോ ഓർത്താലും അതിലൊട്ടു വിഷമം തോന്നാതിരിക്കുകയും ചെയ്താൽ മാത്രമേ ആ സൗന്ദര്യം അതുപോലെ ആസ്വദിക്കാൻ പറ്റൂ എന്ന് മാത്രം.ഈ രണ്ട് ഉത്തരവുകളും ചൂഷണത്തിൻ്റെ പര്യായങ്ങളാണ്.. 118A പോലെ, അതിവേഗം തിരിച്ചെടുക്കേണ്ടവ..

 110 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema23 hours ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment1 day ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema2 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema3 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema4 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment4 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema5 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized6 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema7 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

cinema1 week ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema1 week ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Advertisement