നിങ്ങൾക്കോ മക്കൾക്കോ MBBS പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ

101

മനോജ് വെള്ളനാട്

നിങ്ങൾക്കോ മക്കൾക്കോ MBBS പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിൽ,

  1. നല്ലോണം പഠിച്ച്, +2 കഴിഞ്ഞയുടൻ എൻട്രൻസ് എഴുതി ഇന്ത്യയിലെവിടേലും ഉള്ള ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ കയറുക. ഇന്ത്യയിലാകെ, 42495 MBBS സീറ്റുകളുണ്ട് ഗവൺമെൻ്റിൽ, AIIMS, JIPMER ഉൾപ്പെടെ.  കേരളത്തിലുള്ളൊരു കുട്ടിയ്ക്ക് State level റാങ്ക് 1000-നകത്ത് വന്നാൽ, യാതൊരു സംവരണവുമില്ലെങ്കിലും കേരളത്തിൽ തന്നെ അഡ്മിഷൻ കിട്ടും. ഓരോ സംസ്ഥാനത്തെയും ആകെ സീറ്റുകളിൽ 15% All India quota ആണ്. അതിലൂടെ ഇന്ത്യയിലെവിടെയും അഡ്മിഷൻ നേടാനുള്ള വഴിയുമുണ്ട്.

2.റാങ്കിൽ പുറകിലായിപ്പോയാൽ ഗവൺമെൻ്റ് സീറ്റിൽ അഡ്മിഷൻ കിട്ടില്ല. അപ്പൊ എന്ത് ചെയ്യും?
ആഗ്രഹം അപ്പോഴും അത്രയ്ക്കുണ്ടെങ്കിൽ ഏറ്റവും നല്ല വഴി ഒരു വർഷം കൂടി ട്രൈ ചെയ്യുക എന്നതാണ്. ഭൂരിഭാഗം പേരും അങ്ങനെ തന്നെയാണ് അഡ്മിഷൻ നേടുന്നത്.
ഇനി ഒരിക്കൽ കൂടി എഴുതുന്നില്ലാ എന്നാണ് തീരുമാനമെങ്കിൽ ഏറ്റവും ഇഷ്ടമുള്ള മേഖലയിലേക്ക് സന്തോഷത്തോടെ തിരിഞ്ഞു പോവുക.

  1. നിങ്ങടെ കൈയിൽ ഒരുപാട് കാശുണ്ടെങ്കിൽ മാത്രം, മറ്റു വഴികളൊക്കെ അന്വേഷിച്ചിട്ടും ആലോചിച്ചിട്ടും ചിന്തിക്കേണ്ട ഒരോപ്ഷനാണ് മക്കളെ പ്രൈവറ്റ് മെഡിക്കൽ കോളേജിൽ MBBS പഠിപ്പിക്കുന്ന കാര്യം. പക്ഷെ, ലോണെടുത്ത് അവിടെ ചേർക്കാൻ നോക്കുന്നത് മണ്ടത്തരമാവും. നിലവിൽ നമ്മുടെ നാട്ടിലെ സ്വാശ്രയ കോളേജുകൾ ആവശ്യപ്പെട്ടിരിക്കുന്നത്, 11 മുതൽ 22 ലക്ഷം രൂപ വരെയാണ്, വാർഷിക ഫീസ് ഇനത്തിൽ. നാലര വർഷത്തെ കോഴ്സിന് 5 വർഷത്തെ ഫീസടയ്ക്കണം. ഇത് 15 ലക്ഷമായി സർക്കാർ സമ്മതിച്ചാലും 75 ലക്ഷം രൂപ ടൂഷൻ ഫീസ് മാത്രം! പിന്നെ, കോഷൻ ഡിപോസിറ്റ് (ഒരിക്കൽ : 1-5 lakhs), മിസലേനിയസ് ഫീസ് (എല്ലാ വർഷവും -തോന്നുമ്പോലെ), ഹോസ്റ്റൽ ഫീസ്, പുസ്തകങ്ങൾ, എക്സാം ഫീസ്, യൂണിവേഴ്സിറ്റി ഫീസ്…… അങ്ങനെ പിന്നങ്ങോട്ട് ചെലവോട് ചെലവാണ്. എങ്ങനെ നോക്കിയാലും മിനിമം 80 ലക്ഷം!ആ കാശുണ്ടെങ്കിൽ നിങ്ങൾക്ക് ജർമ്മനീലോ UK- യിലോ ആസ്ട്രേലിയയിലോ പോയി അവിടുത്തെ യൂണിവേഴ്സിറ്റികളിൽ തന്നെ പഠിക്കാം, അതിനായി കുറച്ച് മെനക്കെടണമെന്ന് മാത്രം. എന്നാലോ ലോകവും കാണാം. ജീവിതവും കാഴ്ചപ്പാടുകളും തന്നെ മാറുകയും ചെയ്യും.

  2. ഇനി കൈയിലൊരുപാട് കാശുണ്ട്, ഡോക്ടറാകണം, കേരളത്തിൽ തന്നെ പഠിക്കണം എന്നൊക്കെയാണെങ്കിൽ, തീർച്ചയായും നിങ്ങൾക്കു വേണ്ടി മാത്രമാണ് കേരളത്തിലിത്രയും കോളേജുകൾ തുറന്നു വച്ചിരിക്കുന്നത്. പ്ലീസ് ഗോ എഹഡ്..
    നിങ്ങടെ വിധി നിങ്ങടെ തീരുമാനങ്ങളാണ്.. 🙂