fbpx
Connect with us

Featured

ഗോക്രിയന്‍ തത്വശാസ്ത്രത്തിന്‍റെ മറുപുറങ്ങള്‍

മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു

 192 total views

Published

on

മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു

വേദി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ചെന്നൈ
പ്രാസംഗികന്‍ : ഡോ. എന്‍. ഗോപാലകൃഷ്ണന്‍ (ഗോക്രി)
വിഷയം: Indian Science(നെ എങ്ങനെ നാണം കെടുത്താം)

വീഡിയോ ഇവിടെ കാണൂ

Advertisementഞാന്‍ ഉള്‍പ്പടെ കോടിക്കണക്കിനു ആളുകള്‍ക്ക് ജന്മം നല്കിയ ഭാരതഭൂമിയോട് ബഹുമാനം പുലര്‍ത്തിക്കൊണ്ട്, ഇതൊക്കെ കാണാനും കേള്‍ക്കാനും നില്‍ക്കാതെ നേരെത്തേ അങ്ങ് പോയ ധിഷണശാലികളായ പുരാതന ഋഷിവര്യന്മാരോട് അസൂയയും ആദരവും പ്രകടിപ്പിച്ചു കൊണ്ട് ഞാന്‍ തുടങ്ങട്ടെ..

ആദ്യം തന്നെ താന്‍ ഫ്രീ ആയിട്ടല്ല, സംഘാടകരുടെ ചെലവിലാണ് വേദിയില്‍ നില്‍ക്കുന്നത് എന്നു വെളിപ്പെടുത്തിക്കൊണ്ടാണ് രാജ്യസേവകന്‍ എന്നു വിശേഷിപ്പിക്കുന്ന ശ്രീമാന്‍ ഡാക്ടര്‍ ഗോക്രി തന്റെ വായിട്ടലപ്പ് തുടങ്ങുന്നത്. ഇടയ്ക്കിടയ്ക്ക് മുന്നില്‍ ഇരിക്കുന്നവര്‍ക്ക് സംസ്‌കൃതം അറിയില്ല എന്ന കാര്യം തമാശരൂപത്തില്‍ പറയുന്നുമുണ്ട്. അത് തന്നെയാണ് ആശാന്റെ പ്രധാന ആയുധം. സംസ്‌കൃതത്തില്‍ ഒരു ശ്ലോകം ചൊല്ലിയിട്ട് ആശാന്‍ എന്ത് അര്‍ത്ഥം പറയുന്നോ, അത് തന്നെ അതിന്റെ അര്‍ത്ഥം. വേറൊന്നുകൂടി ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ട്, 10000 വര്‍ഷങ്ങള്‍ക്ക് മുന്പ് എന്ന്. കാലങ്ങളായി പലരും ഭാരത സംസ്‌കാരത്തിന്റെ പഴക്കം 10000 വര്‍ഷങ്ങളുടെ കണക്കില്‍ പറഞ്ഞു കേള്‍ക്കുന്നു. ചിലര്‍ അറിവില്ലായ്മ കൊണ്ടും, ചിലര്‍ മനപ്പൂര്‍വവും. ഭാരതീയ ഹിന്ദു സംസ്‌കാരത്തിന്റെ ഏറ്റവും ആദ്യത്തെ രേഖ ഋഗ്വേദമാണ്. അതും ഒപ്പമുള്ള മറ്റ് മൂന്നു വേദങ്ങളും, ആദിമവേദകാലഘട്ടം (Early Vedic Period) എന്ന് വിളിക്കുന്ന 1700-1100 BC കാലത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണ്. അത് വെറും വാമൊഴിയായി തലമുറകള്‍ വഴി കൈമാറപ്പെടുകയായിരുന്നു. ഇത് എഴുതപ്പെടുന്നത് AD 4 മുതല്‍ 6 നൂറ്റാണ്ടുകളില്‍ ഗുപ്തകാലഘട്ടത്തിലും. ചുരുക്കിപ്പറഞ്ഞാല്‍ ഹൈന്ദവസംസ്‌കാരത്തിന്റെ പഴക്കം എങ്ങനെ കണക്കാക്കിയാലും 4000 വര്‍ഷത്തിന് മുകളില്‍ ഇല്ല. (അതൊരു ചെറിയ കാലയളവല്ല. പക്ഷേ ആധികാരികമായി സംസാരിക്കുമ്പോള്‍ പൂജ്യങ്ങള്‍ക്കും സംഖ്യകള്‍ക്കും വിലയുണ്ട് എന്ന്! സ്വയം ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്ന ഗോക്രി മറന്നുപോകരുത്)

ഇതൊന്നും ഒന്നുമല്ല, മിസ്റ്റര്‍ ഗോക്രിയുടെ പരാക്രമങ്ങള്‍ തുടങ്ങുന്നതേയുള്ളൂ.

1. ഈശോവാസ്യോപനിഷത്തിലെ ഒരു ശ്ലോകമാണ് കക്ഷി ആദ്യം എടുത്ത് പ്രയോഗിക്കുന്നത്

Advertisement“വിദ്യാം ച അവിദ്യാം ച യസ്തദ്വേദോഭയം സഹ
അവിദ്യയാ മൃത്യുമ് തീര്‍ത്വ വിദ്യയാ അമൃതമഷ്ണുതെ”

എന്നിട്ട് വിശദീകരണം ഇങ്ങനെ, what is vidya? eternal spiritual knowledge! what is avidya? external experimentable scientific knowledge! ഹോ കേട്ടിട്ടു കുളിര് കോരുന്നു. ഈ ശ്ലോകത്തില്‍ അവിദ്യ എന്നതുകൊണ്ട് external experimentable scientific knowledge അല്ല അര്‍ഥമാക്കുന്നത് എന്നു മനസിലാക്കാന്‍ ഈയുള്ളവന്‍ അഞ്ചു വര്‍ഷം പഠിച്ച സംസ്‌കൃതം ആവശ്യമില്ല. കാരണം ഉപനിഷത്തുക്കള്‍ എഴുതപ്പെടുന്ന സമയത്ത് Experimentable knowledge എന്നൊരു സങ്കല്‍പ്പമേ ഇല്ല. ആധുനികശാസ്ത്രം ആരംഭിക്കുന്ന AD 15 ആം നൂറ്റാണ്ടിലാണ് പരീക്ഷണം/experiment അറിവിന്റെ ഭാഗമാകുന്നത്. അതുവരെ നിരീക്ഷണം/observation മാത്രമേ ഉള്ളൂ. അവിദ്യ എന്നാല്‍ വിദ്യ ഇല്ലാത്ത അവസ്ഥ. അത് മനസിലാക്കാന്‍ മലയാളം അറിയാവുന്ന, സ്‌കൂളില്‍ പഠിക്കാന്‍ വിട്ട സമയത്ത് മാവില്‍ എറിയാന്‍ പോകാതിരുന്ന ആര്‍ക്കും കഴിയും. ഈ ശ്ലോകത്തിന് ഇദ്ദേഹം പറയുന്ന അര്‍ത്ഥം ശ്ലോകവുമായി യാതൊരു ബന്ധവുമുള്ളതല്ല എന്ന് അടിസ്ഥാനസംകൃതം മാത്രം പഠിച്ച ഒരാള്‍ക്ക് നിഷ്പ്രയാസം മനസിലാക്കാന്‍ കഴിയും.

2. “ഞാന്‍ എന്റെ അച്ഛനെ ബഹുമാനിക്കുന്നു. ഞാന്‍ എന്റെ ഭാര്യയെ സ്നേഹിക്കുന്നു. ബഹുമാനം, സ്നേഹം, സംതൃപ്തി…ഇതൊക്കെ എങ്ങനെ സയന്‍സ് ഉപയോഗിച്ച് വിശദീകരിക്കും? ഇവിടെ സയന്‍സ് ഉപയോഗിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ നിങ്ങള്‍ എങ്ങും എത്തില്ല. ജീവിതത്തിലെ മിക്ക കാര്യങ്ങളും വിശദീകരിക്കാന്‍ സയന്‍സ് കൊണ്ട് കഴിയില്ല. അതുകൊണ്ട് ഒരു കാര്യം ശരിയാണോ എന്നറിയാന്‍ അത് സയന്റിഫിക് ആണോ എന്നു ചോദിക്കരുത്? അത് useful ആണോ എന്നു ചോദിക്കണം.”

ഇതൊരു ഭയങ്കരന്‍ കണ്ടുപിടിത്തമാണ്. ഒരു കൊള്ളക്കാരന്‍ ഒരു ബാങ്ക് കൊള്ളയടിക്കുന്നത്, ആയാല്‍ക്ക് അത് useful ആയതുകൊണ്ടാണ്. അഴിമതിക്കാരായ മന്ത്രിമാര്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നത്, അത് അവര്‍ക്ക് useful ആയതുകൊണ്ടാണ്. അങ്ങനെ നോക്കിയാല്‍ ഗോക്രിയന്‍ തത്വശാസ്ത്രം അനുസരിച്ച് ലോകത്ത് ശരിയല്ലാത്ത ഒന്നുമില്ല. ഞഞ്ഞായി!! സ്നേഹം, ബഹുമാനം ഇതൊക്കെ ശരീരത്തിലെ ഹോര്‍മോണ്‍ ഫ്ലോ കൊണ്ട് നിയന്ത്രിക്കപ്പെടുന്ന കാര്യങ്ങളാണെന്ന് പണ്ടേ സയന്‍സ് മനസിലാക്കി കഴിഞ്ഞു. അതിന്റെ exact mechanism മനസിലാക്കാനുള്ള ശ്രമങ്ങള്‍ വളരെ വേഗം പുരോഗമിക്കുന്നുമുണ്ട്. ശ്വാസോഛ്വാസ പ്രക്രിയയും ദഹനപ്രക്രിയയും പഠിക്കാന്‍ തുടങ്ങുമ്പോഴേ ബയോളജിയും ഒരു കല്ലെടുത്ത് എറിയുന്ന പ്രൊജക്‍റ്റൈല്‍ മോഷന്‍ പഠിക്കാന്‍ തുടങ്ങുമ്പോഴേ ഫിസിക്സും പേടിച്ച് പഠിത്തം നിര്‍ത്തി പോകുന്ന ശരാശരി സാധാരണക്കാരനോട് biochemical mechanism of emotional response ഉം quantum gravity യും പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ ശാസ്ത്രത്തിന് കഴിയുമെന്ന് തോന്നുന്നുണ്ടോ? “അമ്മേ അമ്മേ ഞാന്‍ എങ്ങനാ ഉണ്ടായെ?” എന്നു നിങ്ങളുടെ മൂന്നു വയസുള്ള കുഞ്ഞ് ചോദിക്കുമ്പോള്‍ ഉത്തരം കൃത്യമായി പറയാതെ നിങ്ങള്‍ ഒഴിഞ്ഞുമാറുന്നത് അത് നിങ്ങള്ക്ക് അറിയാത്തതുകൊണ്ടാണോ? അതുകൊണ്ട് ശാസ്ത്രത്തിന്റെ കഴിവില്ലായ്മയെ വിലയിരുത്തുമ്പോള്‍ നമുക്ക് എത്രത്തോളം ശാസ്ത്രം അറിയാം എന്നുകൂടി നമ്മള്‍ വിലയിരുത്തണം.

Advertisement3. അടുത്തത് ചില്ലറ കളിയൊന്നുമല്ല. Quantum entanglement ആണ് ആയുധം. ഒരു ആറ്റത്തിലെ പരസ്പരം paired ആയ രണ്ടു ഇലക്ട്രോണുകളില്‍ ഒന്നിനെ അടര്‍ത്തിമാറ്റി അതിനെ എത്ര ദൂരെ കൊണ്ടുപോയി വെച്ചാലും ഇവിടെയുള്ളതിന്റെ spin മാറിയാല്‍ അപ്പോള്‍ തന്നെ മറ്റേതിന്റെ spin ഉം അതിനനുസരിച്ച് മാറും. അതായത് self-energizing, self-motivating blah blah blah ആയ അറിവ് ജീവനുള്ളതും ജീവനില്ലാത്തതും ആയ എല്ലാ വസ്തുക്കളിലും ഉണ്ട്. അതാണ് ബ്രഹ്മം.

ഒരു സ്പാനിഷ് ദിനപ്പത്രം എടുത്ത് നിങ്ങള്‍ ഒരു വിദ്യാസമ്പന്നനായ സാധാരണക്കാരന്റെ കൈയില്‍ കൊടുത്തിട്ട് വായിച്ചു കേള്‍പ്പിക്കാന്‍ പറഞ്ഞാല്‍ മിക്കവാറും “ഏയ് ഇത് ഇംഗ്ലീഷ് അല്ല. എനിക്കിത് അറിയില്ല” എന്നായിരിക്കും അയാള്‍ പറയുക. എന്നാല്‍ അതേ സാധനം ഒരു അഞ്ചാം ക്ലാസുകാരന്റെ കൈയില്‍ കൊടുത്തുനോക്കൂ. അയാള്‍ അത് പുല്ലുപോലെ വായിക്കും. കാരണം, അയാള്‍ക്ക് അത് ഇംഗ്ലീഷ് ഭാഷ അല്ല എന്ന് മനസിലാക്കാന്‍ മിക്കവാറും കഴിയില്ല. Quantum entanglement എടുത്ത് പ്രയോഗിക്കുന്ന ഗോക്രിയെ കാണുമ്പോള്‍ ആ അഞ്ചാം ക്ലാസുകാരനെയാണ് ഓര്‍മ വരുന്നത്. കാരണം ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്ന spin എന്ന വാക്കും ക്വാണ്ടം ഫിസിക്സിലെ spin എന്ന വാക്കും തമ്മില്‍ വ്യത്യാസമുണ്ട്. അത് ഫിസിക്സ് പഠിക്കാത്ത ഒരാള്‍ക്ക് പെട്ടെന്നു മനസിലാക്കിക്കൊടുക്കാന്‍ കഴിയില്ല എന്നതിനാല്‍ ഇവിടെ അതിനു ശ്രമിക്കുന്നില്ല. ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാനപ്രമാണം തന്നെ ഇലക്ട്രോണ്‍ പോലെ അത്രയും ചെറിയ കണങ്ങള്‍ നമ്മള്‍ക്ക് കണ്ടു പരിചയമുള്ള വസ്തുക്കളില്‍ നിന്നും വളരെ വിഭിന്നമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണു. ഒരാള്‍ നിങ്ങളുടെ ഉയരത്തെക്കാള്‍ 10000 മടങ്ങ് ആഴമുള്ള ഒരു കിണറ്റില്‍ നിങ്ങളെ തള്ളിയിട്ടിട്ട് അയാള്‍ക്ക് ഉറപ്പായിട്ടും പറയാം നിങ്ങള്‍ ആ കിണറ്റിന്റെ ഉള്ളില്‍ തന്നെ ഉണ്ടാവുമെന്ന്.  എന്നാല്‍ നിങ്ങള്ക്ക് പകരം ഒരു ഇലക്ട്രോണ്‍ ആയിരുന്നു എങ്കില്‍ ആ ഉറപ്പില്ല. അവയ്ക്കു ക്വാണ്ടം ടണലിങ് (Quantum tunneling) എന്ന പ്രതിഭാസം വഴി ആ കിണറ്റിന് വെളിയില്‍ വരാന്‍ സാധിയ്ക്കും. ഏതൊരു വസ്തുവിന്റെയും ചലനത്തെ നിയന്ത്രിക്കുന്ന പ്ലാങ്ക് സ്ഥിരാങ്കം (Planck constant) എന്ന സംഖ്യയുടെ കളിയാണത്. നമുക്ക് വെറും കണ്ണുകൊണ്ടു കാണാന്‍ സാധിക്കുന്ന വസ്തുക്കളില്‍ ഈ നിയന്ത്രണം നമുക്ക് കാണാന്‍ സാധിക്കാതിരിക്കുന്നത്, പ്ലാങ്ക് സ്ഥിരാങ്കം അത്രയും ചെറിയ ഒരു സംഖ്യ ആയതുകൊണ്ടാണ്.  ആ സംഖ്യ ഇപ്പോഴത്തേതിനെക്കാള്‍ ഒന്നു കഴിഞ്ഞു ഒരു 30 പൂജ്യം കൂടി ഉള്ള അത്രയും മടങ്ങ് വലുതായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് സുഖമായി ഏത് കിണറ്റില്‍ നിന്നും പുറത്തുവരാന്‍ കഴിയുമായിരുന്നു, ഏത് ചുമരും പുല്ലുപോലെ തുളഞ്ഞു കയറാമായിരുന്നു. ക്വാണ്ടം ഫിസിക്സ് അനുസരിച്ചു പഴഞ്ചൊല്ല് പറഞ്ഞാല്‍, ഇലക്ട്രോണ്‍ വാ പൊളിക്കുന്നത് കണ്ട് ഫുട്ബോള്‍ വാ പൊളിക്കരുത് എന്ന്‍ മാറ്റി പറയേണ്ടി വരും. ഇതൊന്നും അറിയാതെയാണ് ഗോക്രി കവലപ്രസംഗം പോലെ quantum entanglement എടുത്ത് കാച്ചുന്നത്.

എന്നിട്ട് ഇത് പറഞ്ഞ നാസയിലെ അമിത് ഗോസ്വാമി എന്ന ശാസ്ത്രജ്ഞന്‍റെ പേര് കൂടി ഒരു ബലത്തിന് ഗോക്രി എടുത്ത് പ്രയോഗിക്കുന്നുണ്ട്. അമിത് ഗോസ്വാമി യൂജീന്‍ സര്‍വകലാശാലയിലെ Theoretical Physics വകുപ്പിലെ പ്രൊഫസറാണ് എന്നും നാസയുമായി അദേഹത്തിന് ബന്ധമൊന്നും ഇല്ല എന്നും നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ ഇതൊക്കെ കേട്ടു കൈയടിച്ചുപോവും.

4. ക്വാണ്ടം ഫിസിക്സില്‍ തന്നെയാണ് അടുത്ത പ്രയോഗവും. ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതത്വ തത്വം/ Uncertainty principle. അത് ഹൈസന്‍ബെര്‍ഗ് അല്ല പതഞ്ജലിയാണ് കണ്ടുപിടിച്ചതെന്നാണ് ഇദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. തെളിവ് ഈ ശ്ലോകമാണ് : “ഏക സമയേ ച ഉഭയാന്‍ അനവധാരണം”

Advertisementഫിസിക്സിലെ അനിശ്ചിതത്വ തത്വം പറയുന്നത്, ഒരു വസ്തുവിന്റെ സ്ഥാനവും വേഗവും ഒരേ സമയം ഏറ്റവും കൃത്യമായി അളക്കാന്‍ സാധിക്കില്ല എന്നാണ്. നിങ്ങള്‍ക്ക് വേഗത കൃത്യമായി പറയണമെങ്കില്‍, അതിന്റെ സ്ഥാനം കൃത്യമായി പറയാന്‍ പറ്റില്ല. മറിച്ച് സ്ഥാനം കൃത്യമായി പറയണമെങ്കില്‍ വേഗത കൃത്യമായി പറയാന്‍ പറ്റില്ല. ഇതും ഒരു അര്‍ഥത്തില്‍ നേരത്തെ പറഞ്ഞ പ്ലാങ്ക് സംഖ്യയുടെ കളിയാണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ കണങ്ങളുടെ കാര്യത്തിലെ ഇതൊരു വലിയ പരിമിതിയായി നമുക്ക് അനുഭവപ്പെടൂ. NH 47 ഇല്‍ കൂടി കൊല്ലം കടന്നുപോകുന്ന കാറിന്റെ സ്ഥാനവും വേഗതയും പറയാന്‍ ഇതൊരു ഗണ്യമായ പരിമിതി ആവില്ല. സാര്‍ സ്വന്തം പ്രസംഗത്തില്‍ Pathanjali’s 4th Chapter 6th line എന്നതുകൊണ്ട് എന്താണോ എന്തോ ഉദേശിക്കുന്നത്!  പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍ ആണ് ഉദേശിച്ചതെന്ന് മനസിലാക്കാം. ഈ പറഞ്ഞ സാധനം ഭാഗ്യത്തിന് പതഞ്ജലിയുടെ തന്നെയാണ്. പക്ഷേ 4th ചാപ്റ്ററില്‍ 6th line അല്ല, മറിച്ച് ‘കൈവല്യം’ എന്നു പേരായ നാലാം അദ്ധ്യായ(നാലാം പാദം)ത്തിലെ 20-ആം ശ്ലോകം ആണെന്നെ ഉള്ളൂ. ഇതിലും വലിയ ഭൂലോക ബടായികള്‍ പറയുന്ന സ്ഥിതിക്ക് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ല. ‘ഏക സമയേ ച ഉഭയെ അനവധാരണം‘ എന്നതിനെ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്താല്‍ ‘ഒരേ സമയം രണ്ടെണ്ണത്തിനെ അവധാരണം ചെയ്യാന്‍ (മനസിലാക്കാന്‍) കഴിയുന്നില്ല‘ എന്നു വരും. ഇതിന്റെ അര്‍ത്ഥം വ്യക്തമാവണമെങ്കില്‍ ഇത് ഉള്‍ക്കൊള്ളുന്ന അദ്ധ്യായത്തിന്റെ പേരും തൊട്ട് മുന്‍പുള്ള ശ്ലോകങ്ങളും ശ്രദ്ധിയ്ക്കണം. കൈവല്യം എന്നാല്‍ ഇംഗ്ലീഷില്‍ ‘Absoluteness’, മറ്റൊന്നിനെയും ആശ്രയിക്കാതെ ഉള്ള അസ്തിത്വം, അല്ലെങ്കില്‍ നിലനില്‍പ്പ് എന്നൊക്കെ പറയാം. മനസിന് മറ്റൊന്നിനെ ആശ്രയിക്കാതെ ഒന്നിനെ മനസിലാക്കാനുള്ള സാധ്യതയാണ് പ്രതിപാദ്യം. അതില്‍, മനസിന് ഒരേ സമയം സ്വയം തിരിച്ചറിയാനും മറ്റുള്ള കാര്യങ്ങളെ മനസിലാക്കാനും കഴിയില്ല എന്നതാണ് ഈ പ്രസ്തുത ശ്ലോകത്തിന്റെ അര്‍ത്ഥം. (അത് കൂടുതല്‍ വിശദമായി ഡോ. സൂരജ് രാജന്‍ ഇവിടെ വിവരിക്കുന്നുണ്ട് ) ഇത് തീര്‍ച്ചയായും വിശിഷ്ടമായ ഒരു ദര്‍ശനമാണ്. പതഞ്ജലി ഒരു ബൌദ്ധികഭീമന്‍ ആയിരുന്നു എന്നു വ്യക്തം. എന്നുവെച്ച് അതിനെ നേരെ പിടിച്ച് Uncertainty principle ഇല്‍ കെട്ടിയാല്‍ പതഞ്ജലിയും ഹൈസന്‍ബെര്‍ഗും വരിവരിയായി പോയി ആത്മഹത്യ ചെയ്യും.

മേല്‍പ്പറഞ്ഞതിന്റെ ചുവടുപിടിച്ച് ഒരു വന്‍ ശ്ലോകവ്യാഖ്യാന യജ്ഞം തന്നെ സാര്‍ നടത്തുന്നുണ്ട്. അതൊക്കെ കേള്‍ക്കുമ്പോള്‍ സൂര്യപുത്രന്‍ എന്ന സിനിമയില്‍ ജഗതി പറയുന്ന ഒരു ഡയലോഗ് ആണ് ഓര്മ വരുന്നത്. ദിവ്യാ ഉണ്ണിയുടെയും ഇന്നസെന്‍റിന്റെയും മുഖത്തേക്ക് മാറി മാറി നോക്കിയിട്ട് ജഗതി പറയും, ‘രണ്ടു മുഖത്തും മീശയില്ല!!!’ ഒരാള്‍ ഒരു കാര്യം പറഞ്ഞാല്‍ വാക്കുകള്‍ കൊണ്ട് അത് സൂചിപ്പിക്കുന്നതിന്റെ അത്ര തന്നെ പ്രധാനമാണ് അത് എവിടെ, എപ്പോ, ഏത് സന്ദര്‍ഭത്തില്‍ ആണ് പറഞ്ഞത് എന്ന്. പ്രത്യേകിച്ചു സയന്‍സിലെ ഓരോ സിദ്ധാന്തവും അത് പറയുന്നതിന് മുന്പ് കുറെ നിബന്ധനകള്‍ (conditions) കൂടി പറയും. ഇന്ന ഇന്ന സന്ദര്‍ഭങ്ങളില്‍, ഈ കാര്യം ഇങ്ങനെയാണ് എന്ന്. അതുകൊണ്ട് തന്നെ ഗീതയില്‍ മനുഷ്യന്റെ മോറല്‍ സൈഡിനെ കുറിച്ചും സാമൂഹ്യനീതിയെ കുറിച്ചും ജീവിതത്തിന്റെ തത്വശാസ്ത്രത്തെ കുറിച്ചുമൊക്കെ പറയുന്ന ഭാഗങ്ങളെ conservation of energy എന്നും le chatelier principle എന്നുമൊക്കെ വ്യാഖ്യാനിക്കണമെങ്കില്‍ അല്‍പസ്വല്‍പ്പം വിവരക്കേടൊന്നും പോരാ. അതിനു കൈയടിക്കുന്ന കുറെപേരെ ഉള്‍ക്കൊള്ളുന്നതിലൂടെ IIT പോലുള്ള ഒരു സ്ഥാപനം രാജ്യദ്രോഹമാണ് ചെയ്യുന്നത്. അവര്‍ക്കു ഗീതയും അറിയില്ല സയന്‍സും അറിയില്ല.

5. ഹാര്‍വാര്‍ഡ്, ക്ലീവ് ലാന്‍ഡ് ഉള്‍പ്പെടെ 186 അമേരിക്കന്‍ സര്‍വകലാശാലകളില്‍ ഭഗവത് ഗീത പഠിപ്പിക്കുന്നുണ്ട്.

ഡോ. ഗോക്രി പറയുന്ന കേട്ടാല്‍ ഹാര്‍വാര്‍ഡ്, ക്ലീവ് ലാന്‍ഡ് സര്‍വകലാശാലകളില്‍ ഭഗവത് ഗീത പഠിച്ചിട്ടെ വേറെ എന്തും പഠിക്കാന്‍ പറ്റൂ എന്നു തോന്നും (186 എന്ന കൃത്യമായ കണക്കിന്റെ ആധികാരികത അവിടെ നിന്നോട്ടെ). എന്റെ പൊന്നു സാറേ… ലോക ചരിത്രത്തിന്റെ ഭാഗമാണ് ഭാരതസംസ്കാരവും ഹിന്ദുപുരാണങ്ങളും. അത് ലോകത്തെ ഏത് സര്‍വകലാശാലയിലും പഠിപ്പിക്കാന്‍ മാത്രം യോഗ്യത ഉള്ള കാര്യവുമാണ്. പക്ഷേ സായിപ്പ് History ക്ലാസിലും Arts ക്ലാസിലും ഒക്കെയാണ് അത് പഠിക്കുന്നത്. നമ്മള്‍ നമ്മുടെ ഹിസ്റ്ററി ക്ലാസുകളില്‍ ചൈനീസ്, ഗ്രീക്കു തത്വചിന്തകള്‍ അതിലും കൂടുതല്‍ പഠിക്കുന്നുണ്ട്. ഇന്ത്യയില്‍ പോലും ഭഗവത് ഗീത വച്ച് ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കുന്നില്ല. പിന്നെ, 5140 BC യില്‍ കുരുക്ഷേത്രയുദ്ധം നടന്നു എന്നത് ഇത്രയും കൃത്യമായി പറയാന്‍ ഭൂലോകത്ത് വേറെ ആര്‍ക്കും കഴിയില്ല. 500-6000 BC കളുടെ ഇടയില്‍ എപ്പോഴോ ആണെന്നാണ് ഗവേഷകര്‍ പറയുന്നത്, കാരണം കൃത്യമായ വര്‍ഷം എങ്ങും രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടുത്തപ്പെട്ട തെളിവുകളില്‍ തന്നെ പലതും പല സമയമാണ് പറയുന്നതും. ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട സമയമാണെങ്കില്‍ BC പത്താം നൂറ്റാണ്ടു (950 ബി‌സി) എന്നു പറയേണ്ടിവരും. ഗോക്രി സാറിന് മാത്രം ഉറപ്പാണ്, കൃത്യം 5140 BC. സമ്മതിക്കണം പ്രഭോ!  കടപയാദി സംഖ്യാ സമ്പ്രദായം പഠിക്കാതെ ഗണിതം പഠിക്കാനെ കഴിയില്ല എന്നാണ് സാര്‍ പറയുന്നതു. ഇത് അറിയാതെ അമേരിക്കക്കാരന്‍ കടപയാദി ഇല്ലാത്ത ഗണിതം വെച്ചു കണക്കുകൂട്ടി മനുഷ്യനെ ചന്ദ്രനില്‍ കൊണ്ടുപോയി ഇറക്കിയ കാര്യം ആ ഇരുന്നു കൈയടിക്കുന്നവന്‍മാര്‍ക്ക് പോലും ഓര്‍മയില്ല.

Advertisement6. അടുത്ത ക്ലാസിക് കോമഡി ഇതാണ്. കലിയുഗം തുടങ്ങിയത് 3102 BC February 17 Thursday Midnight 11.55!

ഈ ജനുവരി, ഫെബ്രുവരി ഇങ്ങനെ തുടങ്ങുന്നത് റോമന്‍ കലണ്ടറിന്റെ ചുവടുപിടിച്ചുള്ള വര്‍ഷഗണനയാണ്. എന്നാല്‍ ഇത് തുടങ്ങുന്ന കാലഘട്ടത്തില്‍ വര്‍ഷത്തില്‍ 10 മാസങ്ങളെ ഉണ്ടായിരുന്നുള്ളൂ. ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങള്‍ 700 BC യില്‍ Numa Pompilius എന്ന റോമന്‍ ചക്രവര്‍ത്തി കലണ്ടറിനോട് കൂട്ടി ചേര്‍ത്തതാണ്. ഏഴുദിവസങ്ങള്‍ ചേര്‍ന്ന ആഴ്ച എന്ന സങ്കല്‍പ്പവും അതുകൊണ്ടുതന്നെ Thursday എന്ന സങ്കല്‍പ്പവും ക്രിസ്തുവിന്നു ശേഷം നിലവില്‍ വന്നതാണ്. ഇതിനിടയില്‍ ജൂലിയന്‍, ഗ്രിഗോറിയന്‍ എന്നിങ്ങനെ കലണ്ടറുകള്‍ പല രീതിയില്‍ പരിഷ്കരിക്കപ്പെട്ടു. കലണ്ടറുകളെ പിന്നിലേക്ക് നീട്ടി അവ നിലവില്‍ വരുന്നതിനും മുന്‍പുള്ള തീയതികള്‍ പറയുന്ന Proleptic chronology സംവിധാനം നിലവില്‍ ഉണ്ടെങ്കിലും, അങ്ങനെ ഒരു തീയതി പറയുമ്പോള്‍ ഏത് കലണ്ടറിനെ ആധാരമാക്കി എന്നു പറഞ്ഞില്ലെങ്കില്‍ അതിനു അര്‍ഥമില്ല. അപ്പോഴാണ് 3102 ബി‌സി ഫെബ്രുവരിയിലെ വ്യാഴാഴ്ച പൊക്കിക്കൊണ്ട് വരുന്നത്. കൂടെ മനുഷ്യന്‍ ക്ലോക്ക് കണ്ടുപിടിക്കുന്നത് പോയിട്ട് സമയം കണക്കാക്കുന്നതിനെ കുറിച്ചുപോലും ചിന്തിച്ച് തുടങ്ങാത്ത കാലത്തിലെ മിനിറ്റുകള്‍ കൃത്യമായ ഒരു സമയവും, അര്‍ദ്ധരാത്രി 11:55 പോലും. (അന്ന് നടന്നു എന്നുപറയുന്ന planetary alignment പോലും ശരിയാവാന്‍ സാധ്യതയില്ല. ഓരോ 500 വര്‍ഷം കൂടുമ്പോഴും ഗ്രഹങ്ങള്‍ ഏതാണ്ട് ഒരേ രേഖയില്‍ വരാറുണ്ട്) വേറെ ഒന്നുകൂടി ശ്രദ്ധിയ്ക്കണം. ഭാരതസങ്കല്‍പ്പമായ കലിയുഗം പറയാന്‍ ഗോക്രി ഉപയോഗിയ്ക്കുന്ന ദിവസം, മാസം, വര്‍ഷം, ഒക്കെ യൂറോപ്യന്‍ സമ്പ്രദായത്തിലാണ്. ഇന്നീ കാലഘട്ടത്തില്‍ പോലും അര്‍ദ്ധരാത്രി എന്നാല്‍ ‘എവിടത്തെ സമയം അനുസരിച്ച്?’ എന്നു ഒരു കൊച്ചുകുട്ടി പോലും ചോദിക്കും. IIT യിലെ പുലികള്‍ക്കൊന്നും ഒരു സംശയവുമില്ല. സാര്‍ പറഞ്ഞാല്‍ പറഞ്ഞതാ എന്നാ അവര് പറയുന്നത്.

7. തീര്‍ന്നില്ല സമയംകൊണ്ടുള്ള അഭ്യാസം. 1820 AD വരെ AD, BC ഒന്നും ഉണ്ടായിരുന്നില്ല. KE (Kali Era) ആണ് ലോകം മൊത്തം ഉപയോഗിച്ചിരുന്നത്. മാത്രമല്ല, 1820 വരെ ഗ്രീന്‍വിച്ച് രേഖ ഗ്രീന്‍വിച്ച് വഴിയല്ല, നമ്മുടെ ഉജ്ജയിനി വഴിയാണ് കടന്നുപോയിരുന്നത്. അത് ഇന്ത്യകാര്‍ ആരും അറിയാതെ ഗ്രീന്‍വിച്ചിലേക്ക് മാറ്റിയതാണ് പോലും

(ഇത് കേട്ടു ചിരിച്ചു ചിരിച്ചു വയര്‍ വേദനിച്ചതുകൊണ്ട് അരമണിക്കൂര്‍ റസ്റ്റ് എടുത്തിട്ടാണ് ഞാന്‍ ബാക്കി എഴുതുന്നത്.) എന്റെ ഗോക്രി ചേട്ടാ…. അങ്ങ് കൊല്ല്!
ഈ 10000BC ഒക്കെ വെച്ചു കളിക്കുമ്പോ കുഴപ്പമില്ല. അത് അല്ലെന്നോ ആണെന്നോ തെളിയിക്കാന്‍ ഇച്ചിരി പാടുപെടും. ഈ 1820 AD എന്നൊക്കെ എടുത്ത് കാച്ചുമ്പോ സൂക്ഷിക്കണ്ടേ? ഷേക്സ്പിയറേ തുടങ്ങി എണ്ണമറ്റ പല മഹാന്മാരായ എഴുത്തുകാരും അതിനു മുന്പെ ജനിച്ചവര്‍ ആണ്. അവരൊക്കെ തലങ്ങും വിലങ്ങും എഴുതി അക്കാലത്തെ രീതികളെക്കുറിച്ചൊക്കെ നാട്ടുകാര്‍ക്ക് അറിയാം. (നിങ്ങടെ ഭാഗ്യത്തിനാണ് ഒരു കൂട്ടം മണ്ടന്മാരെ ഓഡിയന്‍സ് ആയി കിട്ടിയത്.) പുരാവസ്തുക്കളില്‍ ഗവേഷണം നടത്തുന്ന ആളുകള്‍ AD ആറാം നൂറ്റാണ്ടില്‍ പോലും AD, BC ഒക്കെ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജൂലിയന്‍ കലണ്ടര്‍ പരിഷ്കരിച്ച് പതിനാറാം നൂറ്റാണ്ടില്‍ (1582) ഗ്രിഗോറിയന്‍ കലണ്ടര്‍ ആക്കിയ കാര്യം ഒരുമാതിരി ജനറല്‍ നോളഡ്ജ് ഉള്ളവര്‍ക്കെല്ലാം അറിയാം. അപ്പഴാണ് സാറിന്റെ ഈ ഭയങ്കരന്‍ വെളിപാട്. ഉജ്ജയിനിയിലൂടെ ഗ്രീന്‍വിച്ച് ലൈന്‍ കടന്നുപോകുന്ന കഥയും കിടിലം തന്നെ. തമാശക്കാരാ തമാശക്കാരാ…

Advertisement50 മിനിട്ടോളം ഉള്ള കഥകളിയിലെ ആദ്യ 20 മിനിട്ടുകളില്‍ ആണ് ഇത്രയും സംഭവിക്കുന്നത്. വേറെ പണികള്‍ ഉള്ള കൂട്ടത്തില്‍ ആയതിനാല്‍ ഞാന്‍ ഇനിയും വിസ്തരിക്കാന്‍ ഉദേശിക്കുന്നില്ല (അതിന്റെ ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല). നമുക്ക് ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്നത്, ഇയാള്‍ പറയുന്ന കാര്യങ്ങളിലെ കൃത്യത അവതരിപ്പിക്കുന്ന രീതിയാണ്. യാതൊരു ഉളുപ്പുമില്ലാതെയാണ് ഇയാള്‍ തെറ്റായ സംഖ്യകള്‍ അടിച്ചു വിടുന്നത്. 1820, 3102 ഫെബ്രുവരി 17, വ്യാഴാഴ്ച… എന്നിങ്ങനെ എത്ര കോണ്‍ഫിഡന്‍റായിട്ടാണ് അയാള്‍ ഓരോന്ന് പറയുന്നത്. ഒരു കവലപ്രസംഗം ആയിരുന്നെങ്കില്‍ പോട്ടെ എന്നു വെക്കാം. രാജ്യത്തെ മികച്ച തലച്ചോറുകള്‍ എത്തിപ്പെടുന്നു എന്നു വിശ്വസിക്കപ്പെടുന്ന IIT പോലെ ഒരു സ്ഥലത്ത് ചെന്നാണ് ഇത്രയും വലിയ ബ്ലണ്ടര് വിളമ്പുന്നത്. ഇത് കേട്ടുകൊണ്ടിരുന്നവന്മാരില്‍ ഒരുത്തനും ഒരു സംശയവും തോന്നുന്നില്ല എന്നതാണു അത്ഭുതം (എന്തായാലും ഉറങ്ങുകയായിരുന്നില്ല എന്നു ഇടക്കിടെ കൈയടിയും ചിരിയും കേള്‍ക്കുമ്പോള്‍ മനസിലാവും). സ്വാമി വിവേകാനന്ദനെപ്പോലെ ധീരനായ യുക്തിവാദിയുടെ പേരില്‍ അറിയപ്പെടുന്ന വിവേകാനന്ദ സ്റ്റഡി സെന്‍ററിലെ (ഐ‌. ഐ‌. ടി. ചെന്നൈ) ചേട്ടന്‍മാര്‍ ആണ് ഈ തട്ടിപ്പുകാരന്‍റെ മുന്പില്‍ സാഷ്ടാംഗം വീഴുന്നത് എന്നോര്‍ക്കുമ്പോള്‍…. കേഴുക പ്രിയ നാടേ

 193 total views,  1 views today

Advertisement
Entertainment10 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment10 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment10 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment10 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment10 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment10 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment10 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment10 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space13 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India13 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment14 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment16 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment17 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment22 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment23 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment7 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment7 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement