“രണ്ടാം ഭാര്യ വിദേശിയായിരിക്കുന്നോർക്കാണ് മിക്കവാറും നൊബേൽ സമ്മാനം കിട്ടുന്നത്”

0
250

Nelson Joseph എഴുതുന്നു 

” രണ്ടാം ഭാര്യ വിദേശിയായിരിക്കുന്നോർക്കാണ് മിക്കവാറും നൊബേൽ സമ്മാനം കിട്ടുന്നത്. നൊബേൽ കിട്ടാൻ അതൊരു ബിരുദമാണോന്ന് എനിക്കറിയില്ല ”

– രാഹുൽ സിൻഹ – ബി.ജെ.പി

” നൊബേൽ സമ്മാനം നേടിയതിന് അഭിജിത് ബാനർജിയെ അഭിനന്ദിക്കുന്നു. പക്ഷേ അദ്ദേഹത്തിൻ്റെ ചിന്താഗതി ഇടത് ചായ്വുള്ളതാണ് എന്ന് നിങ്ങൾക്കെല്ലാമറിയാമല്ലോ. അദ്ദേഹം പ്രശംസിച്ച കോൺഗ്രസിൻ്റെ ‘ന്യായ്’ ഇന്ത്യയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ് ”

– പീയൂഷ് ഗോയൽ

ഇതാണ് ലോകത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് നേടിയ അപൂർവം ചില ഇന്ത്യക്കാരിലൊരാൾക്ക് കിട്ടിയ ചില പ്രതികരണങ്ങൾ. തീർച്ചയായും അവർക്ക് അവരുടെ അഭിപ്രായം പറയാം..അതേപോലെ നമുക്കും സ്വന്തം അഭിപ്രായം വ്യക്തമാക്കാനുള്ള അവകാശമുണ്ടല്ലോ.

നൊബേൽ സമ്മാനം കിട്ടാൻ ഭാര്യ ഒരു ഘടകമാണോ എന്ന ചോദ്യം മറുപടി അർഹിക്കുന്നില്ല. എങ്കിലും ബുദ്ധിയും വിവേകവും അത് വേണ്ടപോലെ ഉപയോഗിക്കാനും അതുവഴി മനുഷ്യരാശിക്ക് മുന്നോട്ടു നീങ്ങാൻ വിലപ്പെട്ട സംഭാവനകൾ നൽകാനും പറ്റുന്നവർക്കേ നൊബേൽ സാധാരണ കിട്ടാറുള്ളൂ..

നൊബേൽ കിട്ടിയത് എന്തിനാണെന്ന് ചോദിച്ചാൽ പ്രകാശത്തിൻ്റെ ചിതറൽ – രാമൻ എഫക്റ്റ് കണ്ടെത്തിയതിനു സി.വി രാമനും നക്ഷത്രങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള സംഭാവനകൾക്ക് ചന്ദ്രശേഖറിനും ജനറ്റിക് കോഡിനു പ്രോട്ടീൻ ഉണ്ടാവുന്നതിലുള്ള പങ്ക് കണ്ടെത്തിയതിനു ഖൊറാനയ്ക്കും അതുപോലെ സമാധാനം, സാമ്പത്തികശാസ്ത്രം, സാഹിത്യം എന്നിങ്ങനെ വിവിധ ഇടങ്ങളിലെ സംഭാവനകൾക്ക് ഒരുപിടി ഇന്ത്യക്കാർക്കും കിട്ടിയെന്നാണ് ഉത്തരം.

അറിവുള്ളവരാരും മറിച്ചൊരു സ്റ്റേറ്റ്മെൻ്റ് നടത്തുമെന്നും തോന്നുന്നില്ല…

ഇതിനു കാരണം മറ്റൊരു രാഷ്ട്രീയ പാർട്ടി ചോദിച്ച ചോദ്യത്തിന് അയാൾ ഉത്തരം നൽകി എന്നതാണെന്നത് അതിനെക്കാൾ കഷ്ടം. അയാൾക്ക് വിമർശിക്കാനും അറിവ് ആവശ്യപ്പെടുന്നവർക്ക് നൽകാനും സ്വാതന്ത്യ്രം ഇപ്പൊഴുമുണ്ട്..

പ്രത്യേകിച്ച് വിവിധ വിഭാഗങ്ങളിലെ മാന്ദ്യങ്ങളെക്കുറിച്ച് വാർത്തകൾ വരുന്ന ഈ സമയത്ത് ബാനർജിയെപ്പോലെ വിവേകമുള്ള, ബുദ്ധിയുള്ളവരുടെ സഹായം ചോദിക്കേണ്ടുന്ന ഈ സമയത്ത്..

ഇതുപോലെയുള്ള പ്രസ്താവനകൾ നടത്തുന്നത് അറിവില്ലാഞ്ഞിട്ടല്ല എന്ന് വ്യക്തമാണ്.

നൊബേൽ പോലെ ഒരു സമ്മാനം നേടിയ ഒരു ഇന്ത്യക്കാരനെ അയാളുടെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടുന്നതിനു തുല്യമായ വാചകങ്ങൾ സ്വന്തം നാട്ടിൽ നിന്ന് അയാൾക്ക് നേരിടേണ്ടി വരുന്നത്….

അഭിനന്ദനമാണു നൽകേണ്ടത്‌. അതിനു പകരം കിട്ടുന്നതോ? ചാപ്പ കുത്തൽ, അവഹേളനം

….ദുരന്തമാണ്.