Connect with us

Health

അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്നൊരു ന്യൂസുണ്ട്, സംഗതിയുടെ ശാസ്ത്രം പറയാം

അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്നൊരു ന്യൂസുണ്ട്. സംഗതിയുടെ ശാസ്ത്രം ആദ്യം പറയാം.

 61 total views,  1 views today

Published

on

എഴുതിയത്: Dr. Pallavi Gopinathan & Dr. Mohandas Nair

അനസ്തേഷ്യ തരുന്ന ഡോക്ടറോട് ജാതി പറയണം എന്നൊരു ന്യൂസുണ്ട്. സംഗതിയുടെ ശാസ്ത്രം ആദ്യം പറയാം.

അനസ്തേഷ്യ എന്ന് പറയുന്നത് ഒരു ഒറ്റ മരുന്നോ വാതകമോ തന്ന് ഉറക്കിക്കിടത്തുന്ന ഏർപ്പാടല്ല. പൂർണമായും ബോധരഹിതമാക്കുന്ന ജനറൽ അനസ്തേഷ്യയിൽ രോഗിയുടെ ശ്വസന പ്രക്രിയ സ്വാഭാവികമായി നടക്കില്ല. ശ്വാസനാളിയിലേക്ക് ഒരു ട്യൂബ്, എൻഡോട്രക്കിയൽ ട്യൂബ് കടത്തി അതുവഴി ആണ് ശ്വാസം നൽകുക. ഈ ട്യൂബ് ഇടുന്ന പ്രക്രിയ ആണ് ഇൻട്യുബേഷൻ.

ഇതിന് മുൻപ്, ബോധം കെടുത്തുന്ന മരുന്നുകൾക്കൊപ്പം പേശികളുടെ ബലം ഇല്ലാതാക്കി ഇൻട്യുബേഷൻ സുഗമമാക്കാൻ മസിൽ റിലാക്സൻ്റ്സ് എന്ന തരം മരുന്നുകൾ നൽകും. ഈ മസിൽ റിലാക്സൻ്റ് മരുന്നുകൾ, വളരെ കുറച്ച് നേരം മാത്രം ഇഫക്ട് ഉണ്ടാക്കുന്നവയും, കൂടുതൽ നേരം ഇഫക്ട് ഉണ്ടാക്കുന്നവയും ഉണ്ട്.
ഇൻട്യുബേഷൻ സുഗമമാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു മരുന്നാണ് സക്സിനൈൽ കൊളിൻ. ഈ മരുന്ന് കുറച്ചു സമയം മാത്രം പ്രവർത്തിക്കുന്ന ഒന്നാണ്. ഇതിനെ വിഘടിപ്പിക്കുന്ന എൻസൈം മരുന്നിൻമേൽ പ്രവർത്തിച്ച്, വിഘടിപ്പിക്കപ്പെട്ട് പോകുന്നതോടെ അതിന്റെ പ്രവർത്തനം അവസാനിക്കുന്നു. ഈ എൻസൈമിൻ്റെ അളവ് അപൂർവമായി ചില ആളുകളിൽ കുറവായിരിക്കും. ബ്യൂട്ടൈറൈൽകോളിൻ എസ്റ്ററേസ് എന്ന എൻസൈമിൻ്റെ കുറവ് ജനിതകപരമായ പ്രശ്നം മൂലം ഉണ്ടാകുന്നതാണ്. ജനിതകപരമായ ഈ പ്രത്യേകത ഉള്ളവരിൽ സക്സിനൈൽ കൊളിൻ മരുന്നിന്റെ പ്രവർത്തന ദൈർഘ്യം സാധാരണയിൽ കൂടുതൽ ആയിരിക്കും. സ്വജാതി വിവാഹങ്ങൾ വളരെ കർശനമായി നടപ്പാക്കുന്ന താരതമ്യേന ജനസംഖ്യ കുറഞ്ഞ സമുദായങ്ങളിൽ ജനിതകപ്രശ്നങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്. ഈ എൻസൈമിൻ്റെ കുറവ് ഇന്ത്യയിൽ പൊതുസമൂഹത്തെ അപേക്ഷിച്ച് വൈശ്യ സമുദായ അംഗങ്ങളിൽ കൂടുതൽ ആണ് എന്ന് പഠനങ്ങൾ ഉണ്ട്. താരതമ്യേന വളരെ അപൂർവമായ ഈ അവസ്ഥ ഒരിക്കൽ കണ്ടെത്തപ്പെട്ടാൽ രക്തബന്ധുക്കളെ സ്ക്രീൻ ചെയ്യാൻ പരിശോധനകൾ നടത്തുവാൻ സാധിക്കും. ജനിതക പരിശോധനകളും അല്ലാത്ത പരിശോധനകളും ലഭ്യമാണ്.

ഇങ്ങനെ സംഭവിക്കുന്ന സാഹചര്യം അപകടകരമാണോ? സാധാരണ പ്രതീക്ഷിക്കുന്നതിലുമപ്പുറം സക്സിനൈൽ കൊളിൻ്റെ പ്രവർത്തനം നീണ്ടുപോയാൽ സ്വാഭാവിക ശ്വസനം വീണ്ടെടുക്കാൻ താമസം നേരിടും. സക്സിനൈൽ കൊളിൻ അപ്നിയ എന്ന ഈ അവസ്ഥ എത്രത്തോളം സമയം നീണ്ടുനിൽക്കും എന്നത് എൻസൈമിൻ്റെ കുറവ് എത്രത്തോളം എന്നതിന് ആനുപാതികമായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ സ്വയം ശ്വസിക്കാനുള്ള കഴിവ് തിരികെ ലഭിക്കും വരെ രോഗിയ്ക്ക് വെന്റിലേറ്ററിൻ്റെ സഹായം ആവശ്യമായി വരും. പുറമേ നിന്ന് എൻസൈം ലഭ്യമാക്കാനുള്ള ചികിത്സ എന്ന നിലയിൽ രക്തഘടകമായ പ്ലാസ്മ നൽകാനാകും.

പലതരം മരുന്നുകളുടെ ലഭ്യത, ഇൻട്യുബേഷൻ സുഗമമാക്കാൻ വിവിധതരം ഉപകരണങ്ങളുടെയും ടെക്നിക്കുകളുടെയും ഉപയോഗം ഒക്കെ വന്നതോടെ പൊതുവേ സാധാരണ ഗതിയിൽ സക്സിനൈൽ കൊളിൻ ഉപയോഗിക്കുന്നത് തന്നെ കുറഞ്ഞു വരുന്നുണ്ട്. എങ്കിൽ തന്നെയും അടിയന്തര ഘട്ടങ്ങളിൽ ഇൻട്യുബേഷൻ എളുപ്പമാക്കുന്ന, ഒരു ജീവൻരക്ഷാ മരുന്നുമാണ് അത്.

ഇത്തരം ഒരു സംഗതിയെക്കുറിച്ച് സാധാരണ ജനം ഭയപ്പെടേണ്ടതുണ്ടോ? വളരെ അപൂർവമായി മാത്രം കാണുന്ന ഒരു സങ്കീർണതയാണ് സക്സിനൈൽ കൊളിൻ അപ്നിയ. വൈശ്യ സമുദായാംഗങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ട് തന്നെ ചിലയിടങ്ങളിൽ അനസ്തേഷ്യ പൂർവ്വപരിശോധന സമയത്ത് ഈ വിവരം ചോദ്യാവലിയിൽ ഉൾപ്പെടുത്താറുണ്ട്. മുൻപൊരിക്കൽ സക്സിനൈൽ കൊളിൻ അപ്നിയ സംഭവിച്ച ആളുകളോട്, വീണ്ടും ശസ്ത്രക്രിയക്ക് വിധേയരാകുകയാണെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം എന്ന് നിർദേശിക്കുകയും, മെഡിക്കൽ റെക്കോഡുകളിൽ പ്രാധാന്യത്തോടെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. അത്തരം ആളുകളുടെ രക്തബന്ധുക്കളെ ആവശ്യമായ പക്ഷം സ്ക്രീൻ ചെയ്യുന്നതിന് ചില ലബോറട്ടറി പരിശോധനകളും ലഭ്യമാണ്. ഇത്തരം റിസ്ക് കൂടുതൽ ഉള്ളവരിൽ സ്വാഭാവികമായും സക്സിനൈൽ കൊളിൻ ഉപയോഗിക്കുന്നത് ഒഴിവാക്കും.

Advertisement

ജനിതകപരമായ പ്രത്യേകതകൾ പല മരുന്നുകളുടെയും പ്രവർത്തനത്തെ സ്വാധീനിക്കാറുണ്ട്. അത് അനസ്തേഷ്യയിൽ ഉപയോഗിക്കുന്ന മരുന്നുകളാകണം എന്നുമില്ല. ഒരേ പ്രവർത്തനം നിർവഹിക്കുന്ന നിരവധി മരുന്നുകളിൽ ഓരോ രോഗിയുടെയും രോഗാവസ്ഥയ്ക്കും ശാരീരിക പ്രത്യേകതകൾക്കുമനുസരിച്ച് ഓരോ ശസ്ത്രക്രിയക്കും വേണ്ട വണ്ണമുള്ള മരുന്നുകൾ തെരഞ്ഞെടുത്തു നൽകുക എന്നതാണ് അനസ്തേഷ്യ ഡോക്ടറുടെ ഒരു പ്രധാന ജോലി.
സക്സിനൈൽ കൊളിൻ ഉപയോഗിക്കുമ്പോൾ അപൂർവമെങ്കിലും സക്സിനൈൽ കൊളിൻ അപ്നിയ എന്ന സാധ്യത ഉണ്ട്. ഇപ്പറഞ്ഞ കാര്യത്തെ കുറച്ചധികം സ്തോഭജനകമായും തരക്കേടില്ലാതെ വളച്ചൊടിച്ചും എഴുതി വന്നപ്പോൾ സാമാന്യ ജനത്തിന് ഭയവും, ജാതി അനുസരിച്ച് പലതരം അനസ്തേഷ്യ കൊടുക്കുമോ എന്നൊരു സംശയവും ജനിപ്പിക്കും മട്ടിലായി എന്നതാണ് വാസ്തവം.

എപ്പോഴും ഓർത്തിരിക്കേണ്ട വളരെ പ്രാധാന്യമുള്ള പൊതുവായ ഒരു കാര്യം കൂടി ചേർക്കുന്നു. ചില ജീനുകളിലുള്ള വ്യതിയാനങ്ങളാണ് പല ജനിതക രോഗങ്ങളുടെയും കാരണം. മനുഷ്യരിൽ ഓരോ കോശത്തിലും 23 ജോഡി ക്രോമോസോമുകളിലായി 20,000 ഓളം ജോഡി ജീനുകളുണ്ട്. ഒരു ജോഡി ജീൻ എന്നാൽ അമ്മയിൽ നിന്നു കിട്ടുന്ന ഒന്നും അച്ഛനിൽ നിന്നു കിട്ടുന്ന ഒന്നും. ഈ 20,000 ജോഡിയിൽ ഒരു ജീനിൽ വരുന്ന വ്യതിയാനമാണ് ഇവിടെ പറഞ്ഞ പ്രശ്നത്തിന് ആധാരം. ആ പ്രത്യേക ജീനുകളിൽ രണ്ടിലും വ്യതിയാനമുണ്ടായാലാണ് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാകുന്നത്. അച്ഛനും അമ്മയ്ക്കും ഓരോ ജീനിൽ മാത്രം വ്യതിയാനം ഉണ്ടാവുകയും (അവർക്ക് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാവുകയില്ല, കാരണം ജോഡിയിലെ മറ്റേ ജീൻ നോർമൽ ആണ്, ചിലപ്പോൾ വളരെ മൈൽഡ് ആയ രീതിയിൽ ഉണ്ടായി എന്നും വരാം) വ്യതിയാനമുളള രണ്ട് ജീനും കുഞ്ഞിന് ലഭിക്കുകയും ചെയ്താൽ കുഞ്ഞിന് മേൽ പറഞ്ഞ പ്രശ്നം ഉണ്ടാകും. വിവാഹം സ്വജാതിയിൽ മാത്രമായി ഒതുക്കുമ്പോളാണ് ഇത്തരം പ്രശ്നങ്ങൾ തലമുറകൾ കൈമാറി നിലനിൽക്കുന്നത്.

 62 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment10 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement