ലൈംഗിക താത്പര്യക്കുറവ് സ്ത്രീകളിൽ

0
118

ഡോ. പ്രമോദ്

ലൈംഗിക താത്പര്യക്കുറവ് സ്ത്രീകളിൽ

സ്ത്രീക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുവാനോ അതേപ്പറ്റി സംസാരിക്കുവാനോ ആഗ്രഹമില്ലാത്ത അവസ്ഥയാണിത്. ഒരിക്ക ആഗ്രഹമുണ്ടായിരുന്ന സ്ത്രീക്ക് പിൽക്കാലത്ത് എന്തെങ്കിലും കാരണവശാൽ അത് നഷ്ടപ്പെട്ടതുമാകാം. സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളി ഉണ്ടാകുന്ന വ്യതിയാനവും പൊണ്ണത്തടിയുമൊക്കെ ചിലപ്പോള്‍ ആഗ്രഹം കുറയുന്നതിനും കാരണമാകാറുണ്ട്. എന്നാൽ ഭൂരിഭാഗംപേരിലും മാനസിക കാരണങ്ങളാണ് മുഖ്യമായി കാണപ്പെടുന്നത്. How Your Husband Feels When You're Too Tired For Sex | Shaunti Feldhahnപങ്കാളിയുമായുള്ള അടുപ്പക്കുറവ്, കലഹം, ലൈംഗിക കാര്യങ്ങളിലുള്ള ഭയം, ഉത്കണ്ഠ, കുറ്റബോധം, വിഷാദരോഗം, മറ്റ് മാനസിക രോഗങ്ങള്‍ എന്നിങ്ങനെ പലതും ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകാം. മുന്‍പുണ്ടായ ലൈംഗിക ബന്ധങ്ങളിൽ രതിപൂര്‍വ ലീലകളുടെ അഭാവം, പുരുഷ ശീഘ്രസ്ഖലനം എന്നിവയൊക്കെ പിൽക്കാലത്ത് സ്ത്രീകള്‍ക്ക് ലൈംഗിക ആഗ്രഹം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.Is a husband selfish for having sex with his wife when she is not the mood?  | Biblical Gender Roles

ചികിത്സ തുടങ്ങുന്നതിന് മുന്‍പായി കാരണം വ്യക്തമായി മനസിലാക്കേണ്ടതുണ്ട്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിലൊന്നും കുഴപ്പങ്ങളില്ലായെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തണം. ഹോര്‍മോണ്‍ തകരാറുകളും ശാരീരികമായ മറ്റ് കുഴപ്പങ്ങളോ ഇല്ലയെങ്കിൽ സെക്സ് തെറാപ്പിയാണ് ഏറ്റവും ഫലപ്രദമായ ചികിത്സാ രീതി.