Featured
ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

ഉത്തരേന്ത്യയിലെ നടുവേദന ഡോക്ടർ എന്നറിയപ്പെടുന്ന ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ച് ട്രോളുകൾ ആണ് ഇപ്പോൾ വൈറലാകുന്നത് . ബീഹാറിന്റെ തലസ്ഥാനമായ പാട്നയിൽ ആണ് അദ്ദേഹം പ്രാക്ടീസ് ചെയുന്നത്. ഞൊട്ടിയൊടിച്ചുള്ള ചികിത്സയാണ് അദ്ദേഹം അവലംബിക്കുന്നത്. ഒട്ടേറെ ആളുകൾ അദ്ദേഹത്തെ തേടി വരികയും ചെയുന്നു. പ്രധാനമായും പ്രചരിക്കുന്ന വീഡിയോകളിൽ സ്ത്രീകളെയാണ് അദ്ദേഹം മോഡൽ ആക്കുന്നത്. അതാണ് പ്രധാനമായും ട്രോളിന്റെ വിഷയവും.
ഇത് ആധുനിക വൈദ്യശാസ്ത്രം പോലും അംഗീകരിക്കാത്ത ശുദ്ധ ഉഡായിപ്പാണിതെന്നും ഇതു കണ്ട് പഠിച്ച് ഇത് ചെയ്യാൻ നിന്നാൽ പെണ്ണുങ്ങൾ കരണം അടിച്ച് പുകയ്ക്കുമെന്നും ഇയാൾ ഡോക്ടറൊന്നുമല്ല… എന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. ഒരു കാമം തന്നെ നോക്കാം –
“ഇവൻ്റെ ക്ലിനിക്കിൽ ഇതുപോലെ തിരക്കുമില്ല… ഇവൻ മുഴുത്ത മുന്നും പിന്നും ഉള്ള മോഡലുകളെയും നടിമാരെയും വച്ച് അവർക്ക് അങ്ങോട്ട് പണം കൊടുത്ത് ചെയ്യുന്ന ഉടായിപ്പാണ്…! ഇവൻ സത്യത്തിൽ വരുമാനം ഉണ്ടാക്കുന്നത് യുട്യൂബിൽ നിന്നാണ്…! കോടികൾ വരെയാണ് ഇയാളുടെ ഒരു വീഡിയോയ്ക്ക് കിട്ടുന്ന വ്യൂസ്…! അല്ലാതെ ഇവൻ അവിടേം ഇവിടേം പിടിച്ച് ഞെക്കിയാൽ വേദന മാറില്ല…! കാമഭ്രാന്തനായ തികച്ചും അശാസ്ത്രീയമായ തട്ടിപ്പ് ചികിൽസകൻ.. ” – ഇങ്ങനെ പോകുന്നു കമന്റുകൾ.
ഇത്തരം വ്യാജ ചികിത്സയ്ക്കെതിരെ പരാതികൊടുക്കാത്തത് എന്തുകൊണ്ടെന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നു. ” ഇതൊക്കെ വ്യക്തമായി പറയുന്നവർ ഇയാൾക്കെതിരെ എന്താ പരാതി കൊടുക്കാത്തത്. മോഡലുകൾ ആണ് അതിൽ ഉള്ള സ്ത്രീകൾ, കാമപ്രാന്ത് എന്നൊക്കെ പറയുന്നവർക്ക് ഓൺ ലൈനായി പരാതി കൊടുക്കാൻ സാഹചര്യം ഉള്ളപ്പോൾ അത് ചെയ്യാതെ ഇങ്ങനെ എഴുതിയിട്ട് കാര്യം ഇല്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു.
പൊതുവെ ഇത്തരം ചികിത്സ സംബ്രദായങ്ങൾക്കെതിരെ ഇപ്പൊൾ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. അശാസ്ത്രീയമായ ചികിത്സ എന്നാണു പലരുടെയും അഭിപ്രായം. മാത്രമല്ല ഇയാളുടെ വിഡികൾ കാണുന്നത് നടുവേദനയ്ക്ക് ചികിത്സ ആഗ്രഹിക്കുന്നവർ അല്ല ഞരമ്പുരോഗികൾ ആണെന്നും ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നു. എന്തിനും ഏതിനും സ്ത്രീകളെ മോഡൽ ആക്കി ബിസിനസ് ചെയ്യാനുള്ള മോശം മനോഭാവമാണ് ഇതെന്നും അവർ അഭിപ്രായപ്പെടുന്നു.
5,242 total views, 272 views today