റോബിൻ രാധാകൃഷ്ണന്റെ ആരാധകരെ ആവേശത്തിൽ ആഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്. റോബിൻ ഒരു സംവിധായകനാകാനുള്ള തിരക്കിലാണ്. നേരത്തെ റോബിനെ നായകനാക്കി ചില സിനിമകളും പ്ലാൻ ചെയ്തിരുന്നു. ,മലയാളം ബിഗ്ബോസിൽ സമ്മാനം നേടിയില്ലെങ്കിലും ആ റിയാലിറ്റി ഷോയിലൂടെ ഏറെ ജനപ്രീതി നേടിയ താരമാണ് , പ്രശസ്ത മോട്ടിവേഷ്ണല്‍ സ്പീക്കറും ഡോക്ടറുമായ റോബിന് രാധാകൃഷ്ണന്. തിരുവനന്തപുരം ജി ജി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസറാണ് റോബിന്. സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട റോബിന് ഡോ. മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിലെ പട്ടമാണ് സ്വദേശം. റോബിൻ വിവാഹം കഴിക്കാൻ പോകുന്നത് നടിയും അവതാരകയുമായ ആരതി പൊടിയെ ആണ്. തന്റെ പ്രഥമ സംവിധാന സംരംഭത്തെ കുറിച്ച് റോബിന് പറയാനുള്ളത് …
” ചെറുതാണെങ്കിലും ഏറെ പ്രത്യേകതകൾ ഉള്ള ഒരു ചിത്രമായിരിക്കും , അതിന്റെ ജോലികളിലാണ് ഞാനിപ്പോൾ, തിരക്കഥ പൂർത്തിയായിട്ടുണ്ട് . സിനിമാ രംഗത്ത് ഏറെ കഷ്ടപെട്ടിട്ടുള്ള ഒരു സാധാരണക്കാരൻ എന്ന നിലയിൽ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള ശ്രമം കൂടിയാണ് .അത്കൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ഏതെങ്കിലും ഒരു പ്രമേയം ചെയ്യണമെന്നുണ്ടായിരുന്നു . ആരതി പൊടി ആയിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുക. തിരുവനന്തപുരം മുതൽ ചെന്നൈ വരെയുള്ള 800 കിലോമീറ്റർ ഒരു ചിത്രത്തിനായി മുഴുവനായി കവർ ചെയ്യുക എന്നത് ചിലപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി കാണാൻ സാധ്യതയുള്ള ഒരു പ്രത്യേകതയാവാം . സാധാരണ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന ഒരു ചിത്രമായി ഇത് മാറട്ടെ” – റോബിൻ പറഞ്ഞു.