ഡോ റോബിൻ കെ മാത്യു എഴുതിയത്
കഴുക ജന്മങ്ങൾ
സുബി സുരേഷിന്റെ മരണം ശരിക്കും വേദനാജനകമായിരുന്നു. എന്നാൽ മരിച്ചു കഴിഞ്ഞും അവരെ വെറുതെ വിടാൻ നമ്മൾ ഒരുക്കമല്ല.. “സുബി സുരേഷ് മരണപ്പെടാനുള്ള കാരണം ഇതാണ്.. ഡോക്ടർ സത്യം വെളിപ്പെടുത്തുന്നു.” യൂട്യൂബ് വീഡിയോയുടെ ടൈറ്റിൽ കണ്ടപ്പോൾ ശരിക്കും പറഞ്ഞാൽ സങ്കടം തോന്നിപ്പോയി..
ചോര ചിന്തിയ വിനോദങ്ങൾ
മനുഷ്യ ജീവൻ പോരാടി പിടയുന്നത് കണ്ടു രസിക്കുന്ന വിനോദ ഉപാധിയുടെ ഭീകരരൂപമായിരുന്നു പ്രാചീന റോമിലെ കൊളോസിയത്തിൽ നടന്നിരുന്ന മനുഷ്യനും ,വന്യമൃഗങ്ങളുമായുള്ള പോരാട്ടം.കോഴി പോരുകളും,കാള പോരുകളും കൊണ്ട് തമിഴ്നാട്ടിലെ ഗ്രാമങ്ങൾ നിർവൃതി പൂണ്ടപ്പോൾ ,കുടിപകയുടെയും,പടകുറുപ്പുമാരടെയും നാടായ കണ്ണൂരിൽ കോഴികൾക്ക് പകരം മനുഷ്യർ തന്നെ പോരാടി..പരസ്പ്പരം പോരടിച്ചു ഒരാൾ മരിക്കുന്നത് കണ്ടു ആർപ്പു വിളിക്കുവാൻ അക്കാലത്തു ജനങ്ങൾ തിക്കി തിരക്കിയിരുന്നു..
എല്ലാം ദിവസവും ആരെയെങ്കിലും തല്ലണം എന്ന് വാശിയുള്ള ഒരു തലമുറ പാലായിൽ ഒരുകാലത്തു ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.ഏതെങ്കിലും ദിവസം തല്ലു കൊള്ളുവാനുള്ള ഇര ഒത്തു വന്നില്ലെങ്കിൽ, തല്ലു കൊള്ളൂവാൻ വേണ്ടി തങ്ങളുടെ തന്നെ സംഘത്തലുള്ള ഒരാളെ അവർ നറുക്കിട്ടു തീരുമാനിക്കുമായിരുന്നുവത്രേ.
സാഡിസം (sadism)
മറ്റുള്ള മനുഷ്യരുടെ വേദനയിൽ ആനന്ദം കണ്ടെത്തുന്ന ഒരു മനശാസ്ത്ര പ്രതിഭാസം മനുഷ്യനിൽ അന്തർലീനമായുണ്ട്.ഇത് ചില മനുഷ്യരിൽ വളരെ കൂടുതലായിരിക്കും.ആനന്ദലബദ്ധി ക്കായി മറ്റു മനുഷ്യരെ ക്രൂരമായി പീഡിപ്പിക്കുവാനും ഇക്കൂട്ടർക്ക് മടിയില്ല .ഇതിന് സാടിസ്റ്റിക്ക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന് പറയാം..
സാഡിസത്തിന്റെ നവ രൂപം.
പ്രമുഖ വ്യക്തികളുടെ പതനങ്ങളുടെ വാർത്തകളോട് നമ്മൾ കാണിക്കുന്ന അഭിനിവേശം നമ്മുടെ
സമൂഹത്തിൽ ഈ സാഡിസം എത്രത്തോളമുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. ഏതാനം വർഷങ്ങൾക്ക് മുൻപ്,നമ്മുടെ നാട്ടിൽ അനേകം കെട്ടിടങ്ങളും,ഫൂട്ട്പാത്തുകളും സർക്കാർ ചിലവിൽ ഇടിച്ചു നിരത്തിയപ്പോൾ ,കൂടി നിന്ന് ജനം കയ്യടിച്ചതും ഇതേ മനോഭാവം കൊണ്ടായിരുന്നു.ജനോപകാരമായ ആയിരം പ്രവൃത്തികളെക്കാളും സർക്കാരിന് പിന്തുണയും,കയ്യടിയും കിട്ടുന്നത് ഒരു പക്ഷെ ഒരു പഞ്ചനക്ഷത്ര ഹോട്ടലോ,വല്ല്യ ഒരു ഷോപ്പിംഗ് മാളോ ഇടിച്ചു നിരത്തുബോൾ ആയിരിക്കും.
മറ്റു വ്യക്തികളുടെ ,പ്രത്യേകിച്ചു സമൂഹത്തിൽ വിലയും,നിലയും ,പണവും ഒക്കെയുള്ളവർക്ക് സംഭവിക്കുന്ന അപചയങ്ങൾ ,അപകീർത്തികൾ,വിവാഹമോചനകൾ,ദാമ്പത്യ പരാജയങ്ങൾ,സാമ്പത്തിക തകർച്ച,രോഗങ്ങൾ,വീഴ്ചകൾ ഇവയൊക്കെ ആഗ്രഹിക്കുന്ന ഒരു വല്യ ജനക്കൂട്ടം ഇവിടെ ഉണ്ട്.അത്തരത്തിലുള്ള വാർത്തകൾ നിർലോഭം നൽകി മാധ്യമങ്ങൾ കൊഴുക്കുന്നു.ഇത്തരത്തിലുള്ള മാധ്യമ പ്രവർത്തനത്തെകുറിച്ച് (ടാബ്ലോയിഡ് ജേർണലിസം)ആക്ഷേപം ഉയർന്നപ്പോൾ മാധ്യമ ചക്രവർത്തി റൂപ്പർട്ട് മർഡോക്ക് പറഞ്ഞത് ഇങ്ങനെയാണ്-“ജങ്ങൾക്ക് വേണ്ടത് എന്താണോ,അത് ഞങ്ങൾ നിർലോഭം നൽകുന്നു”
പ്രിൻറ് മീഡിയുടെ കാലം കടന്ന് ഡിജിറ്റൽ മീഡിയ വാർത്താ മേഘലകൾ കയ്യടക്കി..ഇപ്പോൾ ഇതാ സോഷ്യൽ നെറ്റ് വർക്കുകളുടെ ആവിർഭാവത്തോടു കൂടി വാളെടുത്തവർ എല്ലാം വെളിച്ചപാടുകളായി. ആടുജീവിതങ്ങൾ എന്ന വാക്ക് നമുക്ക് സുപരിചിതമാണ് എന്നാൽ നമ്മൾ സ്വയം വിളിക്കേണ്ടത് ‘കഴുക ജന്മങ്ങൾ’ എന്നാണ് . അതായത് ശവം തിന്ന് ജീവിക്കുക..
ഈ കഴുകന്റെ ജോലി ഏറ്റവും കൂടുതൽ ചെയ്തുകൊണ്ടിരുന്നത് മാധ്യമങ്ങളാണ്.. പപ്പരാസികൾ എന്നറിയപ്പെടുന്ന ഈ കൂട്ടർ സൗന്ദര്യത്തിന്റെയും അധികാരത്തിന്റെയും പ്രൗഢിയുടെയും എല്ലാം ഉന്നതിയിൽ നിന്ന വെയിൽസ് രാജകുമാരി ഡയാനയുടെ ശവം കണ്ടിട്ടാണ് അടങ്ങിയത്.സോഷ്യൽ മീഡിയയുടെ അവിവർഭവത്തോടെ ഈ കഴുക ജന്മങ്ങളായി മാറിയിരിക്കുന്നു. ഓരോ ദിവസവും ആരെയെങ്കിലും തിരഞ്ഞുപിടിച്ചു കൊല്ലണം.സെലിബ്രിറ്റികളെ അസമയത്ത് വിളിച്ച് അവരെ പ്രകോപിപ്പിച്ച് തെറി പറയിപ്പിച്ച് വീഡിയോ ഉണ്ടാക്കി ഇടുക. എന്നിട്ട് ഒരുമാതിരി മറ്റേടത്തെ ഹെഡിങ്..
“മുകേഷ് പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും.. ഉണ്ണി മുകുന്ദൻ പറഞ്ഞത് കേട്ട് നാട്ടുകാരുടെ കണ്ണുതള്ളി”
ആരെ കൊന്നിട്ടായാലും ശരി നമ്മുക്ക് യൂട്യൂബിൽ റീച്ചു കിട്ടണം.ഇന്ന് ഞാൻ നാളെ നീ…ഇത് മാത്രം ഓർക്കുക..
One Response
Hello there, just became aware of your blog through Google, and
found that it’s really informative. I am going to watch out for brussels.
I’ll appreciate if you continue this in future. Numerous people will be benefited from your writing.
Cheers!