കണ്ണാടിയിൽ നിങ്ങളുടെ പ്രതിബിംബം കാണാൻ സാധിക്കുന്നില്ലേ ? പ്രേതബാധയല്ല, ഒരു രോഗമാണ് കേട്ടോ !

0
224

Dr. Robin K Mathew

ഒരു ദിവസം രാവിലെ എഴുനേറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പ്രതിരൂപം കാണുവാൻ സാധിക്കുന്നില്ല എന്ന് കരുതുക.എന്നാൽ ബാക്കിയുള്ളവർക്ക് നിങ്ങളുടെയും ,അവരുടെയും പ്രതിരൂപം കാണുവാൻ സാധിക്കുന്നു. മറ്റൊരു കണ്ണാടി തേടി അടുത്ത മുറിയിൽ പോകുന്ന നിങ്ങൾക്ക് അവിടെയും നിങ്ങളുടെ പ്രതിരൂപം കാണുവാൻ സാധിക്കുന്നില്ല. പ്രേത കഥയൊന്നുമല്ല. എവിടെയോ ,ആർക്കോ എന്നോ സംഭവിച്ച ഒരു തോന്നലുമല്ല. ഇതും തികച്ചും സംഭവ്യമാണ് .നാളെ നമ്മളിൽ ആർക്കും ഇത് സംഭവിക്കാം.

Negative Heautoscopy എന്ന ഒരു ന്യൂറോളജിക്കൽ രോഗാവസ്ഥയാണ് ഇത്.അനസ്തേഷ്യ/ രക്തത്തിൽ കാർബൺ ഡൈയോക്സൈഡ്/ഓക്‌സിജൻ അളവുകളിലെ അഭാവം അല്ലെങ്കിൽ ധാരാളിത്തം /ഹോർമോണുകളുടെ താളക്രമം /ചില മരുന്നുകളുടെ പ്രഭാവം /മസ്തിഷ്ക്കത്തിലെ റ്റെമ്പറോ പാരിയേറ്റാൽ മേഖലയുടെ പ്രവർത്തനത്തിലെ തകരാറുകൾ ഒക്കെ ഈ ഒരു സ്ഥിതി വിശേഷങ്ങൾ ഉണ്ടാക്കാം.

ഇനി രാവിലെ എഴുനേറ്റ് കണ്ണാടിയിൽ നോക്കിയിട്ട് നിങ്ങളുടെ പ്രതിബിബം കാണുവാൻ സാധിച്ചില്ലെങ്കിൽ ദിവ്യന്മാരെ പോയി കാണാതെ ഒരു നാഡീ രോഗ വിദഗ്ദ്ധനെ തന്നെ കാണുക.നിങ്ങളെ തന്നെ രണ്ടായി കാണുന്നതും ,അകലെ നിന്നും കാണുന്നതുമായ പ്രതിഭാസങ്ങളുടെയും കാരണങ്ങൾ ഇതൊക്കെ തന്നെ (മാടമ്പള്ളിയിലെ മനോരോഗികൾ എന്ന പുസ്തകത്തിൽ നിന്ന്)