എന്താണ് ഷെയേർഡ് സൈക്കോസിസ് എന്ന മനോരോഗം ?

0
197

Dr Robin K Mathew

ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മനശാസ്ത്രം

സ്വന്തം പരിശ്രമം കൊണ്ട് വളരെ സമ്പന്നനായ ഒരു വ്യക്തിയായിരുന്നു ദർശകൻ .അദ്ദേഹത്തിന് പൂച്ച കുഞ്ഞുങ്ങളെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹത്തിൻറെ ജോലിസ്ഥലത്തും വീട്ടിലും എല്ലാം പൂച്ചക്കുഞ്ഞുങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്നു . പക്ഷേ ക്രമേണ ഈ പൂച്ച കുഞ്ഞുങ്ങൾ പലപ്പോഴും അദ്ദേഹത്തിന് ജോലിയിൽ ശല്യം ഉണ്ടാക്കുവാൻ തുടങ്ങി …അവസാനം ഒരു പൂച്ചക്കുട്ടി മാത്രമായി അദ്ദേഹത്തിനൊപ്പം . മാസാവസാനം പണം എണ്ണി തിട്ടപ്പെടുത്തുന്ന സമയത്തായിരിക്കും ഈ പൂച്ചക്കുഞ്ഞു വന്നു കയറി പണമെല്ലാം നിരത്തുന്നത്. . ഇതോരു വലിയ ശല്യമായി മാറി കഴിഞ്ഞപ്പോൾ ഇദ്ദേഹം ഒരു കാര്യം ചെയ്തു.പണമെണ്ണാൻ തുടങ്ങുന്നതിനുമുമ്പ് പൂച്ചക്കുഞ്ഞിനെ ഒരു ചെറിയ കൂട്ടിൽ അടക്കും. എന്നിട്ട് തന്റെ അടുത്തു കൊണ്ട് വയ്ക്കും.പൂച്ച ബഹളം തുടങ്ങുമ്പോൾ ഇടയ്ക്കിടെ കുറച്ചു ബിസ്‌ക്കറ്റുകൾ കൊടുക്കും. അദ്ദേഹത്തിൻറെ ഈ പ്രവർത്തികൾ കണ്ടാണ് അദ്ദേഹത്തിൻറെ മക്കളും കൊച്ചു മക്കളും ഒക്കെ വളർന്നത്.

വർഷങ്ങൾ കടന്നു പോയി.ദർശകൻ മരിച്ചു.മക്കളും,മരുമക്കളും കൂടി അദ്ദേഹത്തിന്റെ ബിസ്സിനസ്സ് സാമ്രാജ്ജ്യം വിപുലമാക്കി. ഇപ്പോൾ യന്ത്രം ആണ് നോട്ട് എണ്ണുന്നത്..കണക്കുകൾ നോക്കുന്നത് കംപ്യൂട്ടറും ,ചാർട്ടേർഡ് അക്കൊണ്ടന്റും ഒക്കെയാണ്.പക്ഷെ ദർശകനെ അനുഗ്രഹിച്ച ആചാരം അവർ അതെ പടി ആചരിച്ചു പൊന്നു. ഓഡിറ്റിന് മുൻപ് ഒരു പൂച്ചകുഞ്ഞിനെ ഒരു കൂട്ടിൽ പിടിച്ചിട്ട് ,പത്തു മിനിറ്റ് കൂടുമ്പോൾ ഒരു ബിസ്ക്കറ്റ് കൊടുക്കും. ബിസിനസ്സ് നന്നായി മുന്നേറുകയും ചെയ്തു..

ഷെയേർഡ് സൈക്കോസിസ്

രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തികൾ എന്ന (ഫോലി അദു) എന്ന ഫ്രഞ്ച് പദമാണ് ഈ രോഗാവസ്ഥയുടെ യഥാർത്ഥ പേര്. ഏറ്റവും ലളിതമായി പറഞ്ഞാൽ ഒരു വ്യക്തിക്ക് ഒരു പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക. ഉദാഹരണം തന്നെ അപായപ്പെടുത്തുവാൻ ഒരു പ്രത്യേക സംഘടനയോ വ്യക്തിയോ ശ്രമിക്കുന്നു എന്ന ചിന്ത. ഈ ചിന്തയോ സംശയമോ അയാൾ സമൂഹത്തിൽ ആരോടും തുറന്ന് പറയുന്നില്ല. വളരെ നോർമൽ ആയി ജീവിതം നയിക്കുന്ന ഇയാൾക്ക് ഒരു പ്രശ്നവും ഉള്ളതായി ആരും കരുതില്ല. വളരെ സൗഹാർദപരമായി, മാന്യമായി പെരുമാറുന്ന ആളായിരിക്കും ഇവർ.

എന്നാൽ തൻറെ കൂടെ ജീവിക്കുന്ന ഒരു സുഹൃത്തിനോടോ ജീവിതപങ്കാളിയോടോ മാത്രമയാൾ ഇക്കാര്യം തുറന്നു പറയുന്നു. ഇയാൾ പറയുന്ന കാര്യം തികച്ചും സത്യമാണെന്നു വിശ്വസിക്കുന്ന ഈ സുഹൃത്ത് അല്ലെങ്കിൽ പങ്കാളി ഇതേ സംശയങ്ങൾ മനസിൽ കൊണ്ട് നടക്കുകയും അത് വിശ്വസിക്കുകയും ക്രമേണ അതൊരു മിഥ്യാഭ്രമത്തിന്റ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുവാനുള്ള സാധ്യതയുണ്ട്.
കുടുംബങ്ങൾ ഒന്നിച്ചു തന്നെ അദൃശ്യനായ വ്യക്തിയെ ഈ ഭയന്ന് ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ ഒക്കെ ചെയ്യാം. അപൂർവമായി മാത്രമാണ് ഇങ്ങനെയുള്ള ആളുകൾ മറ്റുള്ള വ്യക്തികളെ ആക്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുള്ളത്.
ഇത് എന്ത് ഭ്രാന്തൻ ആചാരം?

മൈസൂരിൽ ഞാൻ കാണുന്ന വിചിത്രമായ ഒരു ആചാരമോ ഷെയർഡ് സൈക്കോസിസോ ആണ് അവരുടെ ഭ്രാന്തമായ ഹോണടി. വാഹനം മുന്നോട്ടു നീങ്ങുവാൻ ആക്സിലേറ്ററിനോപ്പം അവർ ഹോണടിച്ചു കൊണ്ടിരിക്കും. രാത്രി ഒരു മണിക്കും രണ്ടു മണിക്കും റോഡിൽ ഒരു കിലോമീറ്റർ ചുറ്റളവിലും ഒരു വണ്ടിയോ മനുഷ്യനോ ഇല്ലെങ്കിൽ പോലും അവർ ഹോണ് അടിച്ചു അടിച്ചു കൊണ്ടിരിക്കും..പത്തിൽ ആറുപേരും ഇങ്ങനെ ചെയ്യുന്നു എന്നാണ് എന്റെ ഒരു നിരീക്ഷണം.കേരളവും നോർത്ത് ഈസ്റ്റിലെ ചില സംസ്ഥാനങ്ങളും ഒഴിച്ചു ഇതൊരു ഗോഡ് ഒബ്ബ്സ്സ്ഡ് സ്ഥലമാണ്. മതം ശ്വസിച്ചാണ് ഇന്ത്യക്കാർ ജീവിക്കുന്നത്.

“ഇന്നലെ ചെയ്തോരബദ്ധം
മൂഢന്മാർക്കിന്നത്തെ‐
യാചാരമാം നാളത്തെ
ശാസ്ത്രമതാവാം…..
എന്തിനെന്നുമെങ്ങോട്ടെന്നും ‐
സ്വയം ഹന്ത!
വിവരമില്ലാതെ,
അന്ധകാരപ്രാന്തരത്തിൽ ‐ കഷ്ടം!
അന്ധരെയന്ധർ നയിപ്പൂ.”
(മഹാകവി കുമാരനാശാൻ )