ചൈൽഡ് അബ്യൂസിന്റെ മറ്റൊരു ലോകം

Dr.റോബിൻ കെ മാത്യു

കഴിഞ്ഞദിവസം ആന്ധ്രക്കാരുടെ ഒരു പരിപാടിക്ക് പോയി. വളരെ പോഷ് ആയിട്ടുള്ള ഒരു റിസോർട്ടിൽ വളരെ നല്ല ആംബിയൻസ് ഉള്ള ചെറിയൊരു ഭക്ഷണശാല .എല്ലാവരും ഭക്ഷണം കഴിക്കുകയാണ്. നല്ല നിശബ്ദത .എന്നാൽ ഒരു യുവതി തന്റെ മൂന്നു വയസ്സുള്ള കുട്ടിക്ക് മൊബൈൽ ഫോണിൽ കാർട്ടൂൺ വലിയ ശബദ്ധത്തിൽ വെച്ചു കൊടുത്തിരിക്കുകയാണ്. ആ ശബ്ദം ആ മുറിയിൽ എല്ലാവരെയും അലോസരപ്പെടുത്തുന്നുണ്ട്. വിദ്യാസമ്പന്നയായ ആ അമ്മ യാന്ത്രികമായി കുട്ടിയുടെ വായിലേക്ക് ഭക്ഷണം തള്ളിക്കയറ്റി കൊണ്ടിരിക്കുന്നു.

ഇവിടെ ഇവർ ഉണ്ടാക്കിയ സാമൂഹികമായ ദ്രോഹം അവിടെ നിൽക്കട്ടെ . തന്റെ കുട്ടിയോട് അവർ ചെയ്യുന്ന ദ്രോഹം എത്രയുണ്ട് എന്നെങ്കിലും ഇവർ മനസ്സിലാക്കിയിരുന്നെങ്കിൽ.ഭക്ഷണം എന്ന് പറയുന്നത് യാന്ത്രികമായി ഉള്ളിലേയ്ക്ക് ചെല്ലേണ്ട ഒന്നല്ല എന്നും ,പല ഇന്ദ്രിയങ്ങളിൽ നിന്ന് കിട്ടുന്ന സിഗ്നലിന്റെ ആകെതുകയായി ആസ്വദിക്കേണ്ട ഒന്നാണെന്നും, അത് കഴിക്കുമ്പോൾ പാലിക്കേണ്ട ശാരീരികവും സാമൂഹികവും മാനസികവുമായ മര്യാദകൾ ഒക്കെ ഉണ്ട് എന്നുള്ളതും എല്ലാം ഇവിടെ വിസ്മരിക്കുകയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ നിറം, താപനില, ഗന്ധം, ചുറ്റുമുള്ള ശബ്ദങ്ങൾ തുടങ്ങിയ അനേകം കാര്യങ്ങൾ നമ്മുടെ ഭക്ഷണത്തിന്റെ ആസ്വാദനത്തെ ബാധിക്കുമെന്ന് ഓർക്കുക. തീർച്ചയായും ഇത് ദഹനത്തെയും ബാധിക്കും. മാത്രമല്ല തങ്ങൾ മറ്റൊരു പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ തങ്ങളുടെ വായിലേക്ക് ബലമായി കൊണ്ടെത്തിക്കുന്ന എന്തിനെയും മസ്തിഷ്ക്കം ചെറുക്കാൻ ശ്രമിക്കും .

പ്രത്യേകിച്ച് മൂക്കും വായും അടുത്തിരിക്കുന്നതുകൊണ്ട്, ഈ ബലപ്രയോഗം നമ്മുടെ ജീവന് നേരെയുള്ള ഒരു ഭീഷണിയായിട്ടാണ് നമ്മുടെ മസ്തിഷ്കം കാണുന്നത് .അതുകൊണ്ടുതന്നെ ആ ഭക്ഷണത്തോട് നമുക്ക് ഉണ്ടാകുന്ന മനശാസ്ത്രപരവും ശാരീരികവും ആയിട്ടുള്ള സമീപനം തന്നെ അത്ര നല്ലതായിരിക്കില്ല.
ന്യൂക്ലിയർ ഫാമിലികളിൽ ഇപ്പോൾ കാണുന്ന മറ്റൊരു പ്രത്യേകതയാണ് ഒരു കുട്ടി മാത്രമുള്ള അമ്മമാർ ആ കുട്ടിയാണ് തങ്ങളുടെ ലോകം എന്ന് കരുതുന്ന അവസ്ഥ. സോഷ്യൽ മീഡിയയിലൂടെ തന്നെ ഇവർ ഇത് വിളംബരം ചെയ്യുന്നു. ഉദാഹരണം കുട്ടിയുടെ പേര് ‘ടിന്റു’ എന്നാണ് വിചാരിക്കുക .പലപ്പോഴും ഇത്തരത്തിലുള്ള അമ്മമാർ സമൂഹമാധ്യമ പ്രൊഫൈലിൽ “ടിന്റുവിന്റെ അമ്മ” എന്നാണ് ഐഡന്റിറ്റി വ്യക്തമാക്കുന്നത്.

ഓർക്കുക ഇതൊക്കെ ഏതെങ്കിലും ഒരു സെലിബ്രിറ്റി കുട്ടിയുടെ അമ്മ സ്വയം പരിചയപ്പെടുത്തുന്നത് അല്ല. അങ്ങനെയാണെങ്കിൽ കൂടി ഓരോ വ്യക്തിക്കും സ്വയം ഒരു ഐഡന്റിറ്റി ഉണ്ട് എന്നു വിസ്മരിക്കരുത്.രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മ എന്ന ഐഡന്റിറ്റി മാത്രമേ തനിക്കുള്ളൂ എന്നു കരുതുന്ന ഒബ്സസ്ഡ് ആയിട്ടുള്ള അമ്മമാർ അവരുടെ കുടുംബത്തോടും കുട്ടിയോടും ചെയ്യുന്നത് വലിയ ദ്രോഹമാണ്. ഈ ചിന്ത കുട്ടികളിൽ വ്യക്തമായി തന്നെ പർവ്വതീകരിച്ച അഹം ബോധം ഉണ്ടാക്കുന്നുണ്ട് . താൻ എന്ന സൂര്യനും തനിക്ക് ചുറ്റും കറങ്ങുന്ന ചില ഗ്രഹങ്ങളും മാത്രമാണ് തന്റെ കുടുംബം എന്നും ,താനാണ് അവരുടെ ലോകത്തിലെ കേന്ദ്രബിന്ദു എന്നും, തനിക്കുവേണ്ടിയിട്ടാണ് അവർ ജീവിക്കുന്നത് എന്നും, താൻ ഇല്ലാതെ അവർക്ക് ഒരു ജീവിതം ഇല്ല എന്നുമുള്ള ചിന്ത കുട്ടികളിൽ വ്യക്തമായി തന്നെ ഉണ്ടാകുന്നു.അവരുടെ ജീവിതത്തിലെ ആദ്യത്തെ ചൂവടുവെപ്പാണ് ഇത് .ഈ പ്രാധന്യം തന്നെ അവർ സമൂഹത്തിലെ മറ്റു സ്ഥലങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു .ഒന്നോർക്കുക നിങ്ങളുടെ കുട്ടി എന്ന് പറയുന്നത് നിങ്ങളുടെ കുട്ടി മാത്രമാണ് .

കുട്ടിക്ക് വേണ്ട കരുതലും പരിലാളനയും സ്നേഹവും വാൽസല്യവും എല്ലാം നല്ല രീതിയിൽ വാരിക്കോരി കൊടുക്കുക . പക്ഷെ നിങ്ങൾ എന്ന വ്യക്തിക്ക് നിങ്ങൾ ആദ്യം പ്രാധാന്യം കൊടുക്കണം . അവരാണ് നമ്മുടെ ലോകം എന്ന ചിന്ത കുട്ടിക്ക് ഒരു തരത്തിലും ഉണ്ടാകാൻ പാടില്ല.
പലപ്പോഴും അമ്മമാരുടെ ഈ ഒബ്സേഷൻ കുട്ടിയെ ഇടം വലം തിരിയാത്ത ,എല്ലാ കാര്യങ്ങളിലും ഇടപെടുന്ന , അവരുടെ എല്ലാ ചലനങ്ങളും നിയന്ത്രിക്കുന്ന, എല്ലാ കാര്യങ്ങളിലും കുട്ടിയിൽ കേന്ദ്രീകരിക്കുന്ന, അവസാനം അവരെ തന്നെ വൈകാരികമായി ആശ്രയിക്കുന്ന ഈ അവസ്ഥ കുട്ടിയുടെ തന്നെ ജീവിതത്തിൽ പലപ്പോഴും ഒരു ചൈൽഡ് അബ്യൂസ് പോലെ പരിവർത്തിക്കാറുണ്ട്.ഡ്രോൺ പേരെന്റിങ് അല്ലെങ്കിൽ ഹെലികോപ്പ്റ്റർ പേരന്റിങ് എന്ന് ഇതിന് ഓമന പേരുമുണ്ട്.

ഇത് ഉണ്ടാക്കുന്ന പരിക്കുകൾ നിസ്സാരമല്ല.’ ഇമോഷണൽ/ കോവേർട്ട് ഇൻസെസ്റ്റ്’ എന്നാണ് ഇതിനെപ്പറ്റി പറയുന്നത് .നിങ്ങളുടെ കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ കുട്ടിയെ നിയന്ത്രിക്കാൻ ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന പ്രശ്ങ്ങൾ ഉൾപ്പെടെ ഡിജിറ്റൽ ലോകത്തിലെ നമ്മുടെ ഓരോരുത്തരുടെയും രൂപാന്തരത്തെയും കുറിച്ച് “സൈബർ പരകായ പ്രവേശം” എന്ന പുസ്തകത്തിലും ,കുട്ടികളെ മാതാപിതാക്കന്മാർ അറിഞ്ഞോ അറിയാതെയോ അബ്യുസ് ചെയ്യുന്നതിനെ കുറിച്ചു “ഡിജിറ്റൽ നാഗവല്ലിമാർ” എന്ന പുസ്തകത്തിലും വിശദമായി എഴുതിയിട്ടുണ്ട്.

Leave a Reply
You May Also Like

നാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്ന അവയവങ്ങള്‍ !

ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരവും ഉറങ്ങുകയാണെന്ന തോന്നല്‍ തെറ്റാണ്

നമ്മുടെ മുടി കൊഴിയുന്നതിനുള്ള കാരണമെന്ത്?

നമ്മളില്‍ പലരും ദിവസേനെ മുടി കൊഴിയുന്നതും നോക്കി നെടുവീര്‍പ്പിടുന്നവരാണല്ലോ. പല തരം എണ്ണകളും ഷാമ്പൂകളും ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ നില്‍ക്കാറില്ല. എന്നാല്‍ മുടി കൊഴിച്ചിലിനുള്ള ചികില്‍സ തേടുക എന്നല്ലാതെ അതിനുള്ള കാരണം ആരും തേടിയിട്ടുണ്ടാവില്ല. നമ്മുടെ മുടി ഇങ്ങനെ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്? നമുക്ക് നോക്കാം.

ശരീരഭാരം കുറയ്ക്കാൻ മാഗ്നറ്റിക് തെറാപ്പി സഹായിക്കുമോ?

ശരീരഭാരം കുറയ്ക്കാനുള്ള ഒരു ബദൽ മാർഗത്തെ കാന്തിക തെറാപ്പി എന്നും വിളിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി,…

സെക്‌സിന് വേണ്ടി ഡിപ്രഷന്റെ പേരിലുള്ള ചൂഷണം !

C S Suraj സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് ആണഭിനയങ്ങൾ! C S Suraj ലോകത്താകമാനം പടർന്നു…