യുപിയിലും മറ്റ് നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും കൊറോണ പിടിപെട്ട് അനേകർ മരിച്ചാൽ ആ കണക്കുകളൊക്കെ പുറത്തു വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

0
121
റോബിൻ കെ മാത്യു
കൊറോണോ ബാധിതരായ ആളുകളുടെ യഥാർത്ഥ കണക്കുകൾ ചൈനയും ഇറ്റലിയും മറച്ചുവെക്കുന്നു എന്ന ഒരു ആരോപണമുണ്ട് .കേരളത്തിലെ കണക്കുകൾ ഏതാണ്ട് കൃത്യമായി തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ സമയത്ത് ഒരു കാര്യം പറയാതെ തരമില്ല . യുപിയിലും മറ്റ് നോർത്തിന്ത്യൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും കൊറോണ പിടിപെട്ട് അനേകർ മരിച്ചാൽ ആ കണക്കുകളൊക്കെ പുറത്തു വരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ലക്ഷക്കണക്കിന് ആളുകൾ തിങ്ങി പാർക്കുന്ന ചേരികളിലെ മനുഷ്യരേ മനുഷ്യരായി തന്നെ സർക്കാരും മറ്റ് ജനങ്ങളും കണക്കാക്കാറുണ്ടോ? ഓരോ ജീവൻ പൊഴിയുമ്പോഴും അതൊരു നഷ്ടമായി ഗണിക്കാറുണ്ടോ? കേരളം വിട്ടാൽ എത്ര സംസ്ഥാനത്തുണ്ട് നിയമവാഴ്ച്ച ?അതറിയാൻ അവിടുത്തെ പോലീസുകാരോട് തന്നെ ചോദിക്കുക.
ഇന്നലെ അഞ്ചുമണിക്ക് കാണിച്ച വിഡ്ഢിത്തരം ഇനിയും ആവർത്തിക്കപ്പെടേണ്ട എന്നുണ്ടെങ്കിൽ ,ആളുകളോട് വീട്ടിൽ നിന്ന് ഇറങ്ങേരുത് എന്നു ആവശ്യപ്പെടണം എന്നുണ്ടെങ്കിൽ അവരോട് പറയുക ” ഇന്ന ദിവസം എത്ര മണി വരെ പുറത്തിറങ്ങിയാൽ അത് അവരുടെ ദൈവത്തിന്റെ കോപത്തിന് കാരണമാകുമെന്ന് .പക്ഷേ അവരോട് അപ്പോഴും നിങ്ങൾ പറയേണ്ട മറ്റൊരു കാര്യമുണ്ട്. നിങ്ങൾ എങ്ങനെ ഭക്ഷിക്കും എന്ത് ഭക്ഷിക്കും എന്ന ഏറ്റവും പ്രധാന കാര്യം.
ഗോ മൂത്രം നമ്മളെ രക്ഷിക്കില്ല എന്നു പലർക്കും ബോധ്യമായി വരുന്നു. രാത്രി ഒരു മണിക്കും രണ്ടുമണിക്കും മൂന്നുമണിക്കും കടുത്ത തീരുമാനങ്ങൾ എടുത്ത ഒരു സർക്കാരാണ് ഇത്. ലോകം മുഴുവൻ ഭീതിയിൽ കഴിയുമ്പോഴും ഇതുവരെയും തങ്ങളുടെ ജനങ്ങളെ എങ്ങനെ രക്ഷിക്കും എന്ന് പറയുവാൻ ഇവിടെ സർക്കാർ തയ്യാറായിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പരസ്പര വൈരത്തിന്റെയും വിഷം ഈ കൊറോണോ കാലത്തും ചില മനസ്സുകളിൽ തങ്ങി നിൽക്കുന്നു. മുകളിലേക്ക് നോക്കുക – ഡെമോക്ലിസിന്റെ വാൾ നമ്മുടെ തലയ്ക്കുമുകളിൽ തൂങ്ങിയാടുന്നുണ്ട്.