കേരളത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങൾ

81
Dr Robin K Mathew
കേരളത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങൾ:
ഒന്ന്:
വൂഹാനിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ തന്നെ കേരളം ആരോഗ്യപരമായ മുൻകരുതലുകൾ എടുത്തിരുന്നു. നിപ്പയെ ഫലപ്രദമായി നേരിട്ട ഒരു അനുഭവം നമ്മുടെ മുമ്പിൽ ഉണ്ടായിരുന്നു ഇറ്റലിയിലേക്ക് കൊറോണ പടർന്നുപിടിച്ചപ്പോൾ അവിടെ നിന്നും വന്നവരെയും നമ്മൾ നിരീക്ഷിക്കുകയും ചാടിപ്പോയവരെ തിരിച്ചു എത്തിക്കുകയും ചെയ്തു. പക്ഷേ നമ്മൾക്ക് ചതി പറ്റിയത് അവിടെയല്ല . കേരളത്തിൽ ഏറ്റവും അധികം ആളുകൾ ജോലി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. അതുകൊണ്ടുതന്നെ ദുബായിൽ കൊറോണ പടർന്നു പിടിക്കുകയും അവിടെ ശരിയായ പരിശോധനകൾ നടത്താതിരിക്കുകയും അവർ കണക്കുകൾ പുറത്തു വിടാതെ ഇരിക്കുകയും കൂടി ചെയ്തു. ദുബായിൽ ഒരു പ്രശ്നം ഉള്ളതായി നമ്മൾ കരുതിയില്ല.
അതുകൊണ്ട് എന്തു സംഭവിച്ചു? ദുബായിൽ നിന്നും വരുന്നവരിൽ വല്ല്യ ഒരു പങ്ക് ആളുകളിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. നമ്മൾ ചതിക്കപ്പെട്ടത് പോലെയായി.
രണ്ടു:
കാസർഗോഡ് ശരിയായിട്ടുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല . അവർ എന്തിനും ഏതിനും മംഗലാപുരത്തെ ആണ് ആശ്രയിക്കുന്നത്. കേരളീയരുടെ സമ്പത്ത് ഊറ്റിക്കുടിച്ച് വളർന്ന ഒരു നഗരമാണ് മംഗലാപുരം. നൂറുകണക്കിന് ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, നഴ്സിങ് കോളേജുകൾ , എൻജിനീയറിങ് കോളേജുകൾ , മറ്റു കോളേജുകൾ, യൂണിവേഴ്സിറ്റികൾ എല്ലാം പ്രധാനമായും ലാഭം എടുത്തിരുന്നത് മലയാളികളെ കൊണ്ടാണ് . ആശുപത്രികൾ കൊഴുത്തത് കാസർകോടുള്ള രോഗികളെ കൊണ്ടും. ഈ വിഷമഘട്ടത്തിൽ, രാജ്യം മുഴുവനും ലോകം മുഴുവനും ഒരുമിച്ച് നിൽക്കേണ്ട ഈ സന്ദർഭത്തിൽ അവർ തനി സ്വഭാവം കാണിച്ചു തുടങ്ങി. അവർ അതിർത്തികൾ മണ്ണിട്ട് മൂടി.മലയാളിയെ കാണുന്നതും ,കാസർഗോട്ടെ രോഗികളെ കാണുന്നതും ഒക്കെ അവർക്ക് വെറുപ്പായി. ഗ്രാമങ്ങൾ ഓരോന്നോരോന്നായി അടയ്ക്കുന്നു. ലോകം വീണ്ടുമൊരു ഗോത്രവർഗ സംസ്കാരത്തിലേക്ക് മടങ്ങിപ്പോകുന്നു.
മൂന്നാമതുള്ള പ്രശ്നം കേരളം നശിക്കണം എന്ന് ആഗ്രഹിക്കുന്ന കേരളത്തിന് പുറത്തുള്ളവരും അകത്തുള്ളവരും ആണ്. പുറത്തുള്ളവരെ കൊണ്ട് നമുക്ക് വലിയ ഉപകാരവും ഉപദ്രവവും ഇല്ല. പക്ഷേ കേരളത്തെ വെറുക്കുന്ന മലയാളികൾക്ക് ദയവായി മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഉത്തർപ്രദേശിൽ പോയി സന്നദ്ധസേവനം ചെയ്യാൻ ഉള്ള അനുവാദവും അവകാശവും സർക്കാർ കൊടുക്കണം.
Advertisements