ഇന്ത്യയിൽ പശുക്കൾക്ക് കൊറോണ പിടിക്കരുതേ, മനുഷ്യന്റെ കാര്യം അവതാളത്തിലാകും

0
151

Dr Robin K Mathew

അല്പം പോസിറ്റീവ് ആയിട്ട് ചിന്തിച്ചുകൂടെ സഹോദരാ:

തെക്കേ ഇന്ത്യയിൽ താമസിക്കുന്ന മലയോര ചേരിയിൽ നിന്ന് 250 പടികൾ പോളമ്മ ശ്രദ്ധാപൂർവ്വം ഇറങ്ങി .അടുത്തുള്ള പലചരക്ക് കടയിലേക്ക് ഒരു കിലോമീറ്റർ നടക്കണം. അവൾ ഒൻപത് മാസം ഗർഭിണിയാണ്, അവർക്ക് നാല് കുട്ടികളുണ്ട്, പക്ഷേ താഴ്വാരത്തിൽ ഒരു പ്രബല ജാതിയിലെ സമുദായ നേതാക്കൾ അവളോട് തിരികെ പോകാൻ നിർബന്ധിക്കുന്നു.

മാർച്ച് 25 ന് കൊറോണ വൈറസ് പടരുന്നത് തടയാൻ ഇന്ത്യ ലോക്ക് ഡൗണിലേക്ക് പോയതിനുശേഷം, ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പോളമ്മയുടെ മലയോര ഗ്രാമത്തിൽ താമസിക്കുന്ന 57 കുടുംബങ്ങൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ പോലും വാങ്ങാൻ കുന്നിറങ്ങുന്നത് വിലക്കിയിട്ടുണ്ട്. കാരണം അവർ താഴ്ന്ന ജാതിയാണ്
CNN

ലോകത്തെ ഏറ്റവുമധികം ഏറ്റവും കുറച്ച് കൊറോണാ കേസുകൾ പരിശോധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഒരു ദശലക്ഷം ആളുകളിൽ 100-200 പേരെ മാത്രം. ബോംബെ ഉൾപ്പെടെയുള്ള ചേരികളിൽ താമസിക്കുന്ന ആൾക്കാരെ മനുഷ്യരായി പോലും പലരും കണ്ടിട്ടില്ല.
എത്രപേർക്ക് അസുഖം ഉണ്ടെന്നോ എത്ര പേർ മരിച്ചു എന്നോ അധികാരികൾ പറയുന്ന കണക്കുകൾ ഒന്നും ശരിയല്ല
BBC

കൊറോണ ലോക്ക് ഡൗണ് കൊണ്ട് ഏറ്റവുമധികം ആളുകൾ മരിച്ചു വീഴാൻ പോകുന്നത് ഇന്ത്യയിൽ ആയിരിക്കാം. പക്ഷേ അത് രോഗം കൊണ്ടല്ല.പട്ടിണി കൊണ്ടു. ഇപ്പോൾ തന്നെ ഇന്ത്യയിൽ 200 പേർ പട്ടിണി കൊണ്ട് മരിച്ചു കഴിഞ്ഞു എന്നാണ് ഔദ്യോഗികമായ
കണക്ക്.
The Print

ആഗോള പാൻഡെമിക് സമയത്ത്
പോലും “വർണ്ണവിവേചനം”. ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദിലെ സർക്കാർ ആശുപത്രിയാണ് കൊറോണ വൈറസ് രോഗികളെ അവരുടെ മതത്തെ അടിസ്ഥാനമാക്കി വേർതിരിക്കുന്നത്. സർക്കാർ ഉത്തരവിൻ മേലാണിത്.വൈറസിന് പോലും മതം ഉള്ള രാജ്യം
Al Jazeera

ജെല്ലിക്കെട്ട് കാളയ്ക്ക് രാജകീയമായ അന്തിമോപചാരമർപ്പിക്കാൻ മധുരയിൽ അനേകം ആളുകൾ തിങ്ങിക്കൂടി.
The Times of India

ദോഷൈകദൃക്ക്: എന്തൊക്കെ സംഭവിച്ചാലും കേരളത്തിന് പുറത്തു പശുക്കൾക്ക് വൈറസ് രോഗം ബാധിക്കരുതെ എന്ന് മാത്രം തീവ്രമായി ആഗ്രഹിക്കാം. കാരണം പിന്നെ മനുഷ്യരുടെ കാര്യം എന്താവും എന്ന് പറയാൻ പറ്റില്ല.