പ്രകൃതിയോട് ഇണങ്ങി ജീവിച്ചെങ്കിൽ ഭൂമിയിൽ നിന്നും ആദ്യം അപ്രത്യക്ഷമാകുന്ന ജീവി മനുഷ്യനായിരുന്നു

140

Robin K Mathew

ആമസോൺ വനാന്തരങ്ങളിലെ ഒരു ഭാഗത്ത് പ്രത്യേക തരത്തിൽ പെട്ട ചില മാനുകൾ ഉണ്ടായിരുന്നു.അവയെ വേട്ടയാടിയിരുന്ന പുലികളും അവയ്ക്കൊപ്പം ജീവിച്ചു. എന്നാൽ മാനുകൾ വേട്ടയാടപെടുന്നല്ലോ എന്ന വേവലാതി കൊണ്ടു സർക്കാർ ഒരു വേലി കെട്ടി മാനുകളെ പുലികളിൽ നിന്നു രക്ഷിച്ചു. മാനുകൾ കൂട്ടത്തോടെ പെറ്റുപെരുകി .അവിടുത്തെ പുൽപ്രദേശങ്ങൾ മുഴുവൻ വരണ്ടുണങ്ങി .ഫലമോ മാനുകൾ തീറ്റി കിട്ടാതെ ചത്തൊടുങ്ങുകയും ചെയ്തു.

നമ്മുടെ നാട്ടിൽ ഈയിടെ അതിവിചിത്രമായ ഒരു സംഭവം നടന്നു .മൂർഖന്റെ 35 മുട്ടകൾ വനപാലകർ അടവച്ചു വിരിയിച്ച ജനവാസമുള്ള സ്‌ഥലത്ത്‌ കൊണ്ടുവിട്ടു. മൃഗസ്നേഹം തലയ്ക്ക് ഓളം വന്നാൽ ചെയ്യുന്ന ഒരു നടപടി എന്ന് മാത്രമേ ഇതിനെ പറയാൻ സാധിക്കുകയുള്ളൂ. മൃഗങ്ങൾ മനുഷ്യന് എപ്പോൾ ഭീഷണിയാകുന്നു അവയെ അപ്പോൾ കൂട്ടത്തോടെ തന്നെ കൊന്നൊടുക്കുന്ന ഒരു സംവിധാനം ഉണ്ട്. Animal Culling എന്നു അറിയപ്പെടുന്ന ഈ നടപടിയാണ് മിക്ക രാജ്യങ്ങളും സ്വീകരിച്ചു വരുന്നത്.. അനേകായിരം പ്രാവുകളെയും ലക്ഷക്കണക്കിന് കങ്കാരുക്കളെയും മുയലുകളെയും ഒട്ടകങ്ങളെയും ഓസ്ട്രേലിയ UAE ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ഒക്കെ കൊന്നൊടുക്കിയിട്ടുണ്ട്. കാനഡയിലും അമേരിക്കയിലും മാനുകളെ വേട്ടയാടാൻ പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്.. ഇല്ലെങ്കിൽ അവ കൂട്ടത്തോടെ പെറ്റുപെരുകി വാഹനങ്ങൾക്ക് മുൻപിൽ ചാടി അപകടങ്ങൾ ഉണ്ടാക്കും.

അനേകായിരം ഏക്കർ കൃഷിയാണ് മാനുകളും മയിലുകളും പന്നികളും കുരങ്ങുകളും ആനകളും കൂടി നശിപ്പിക്കുന്നത്.. കർഷകർ പൊറുതിമുട്ടി പട്ടിണിയിൽ ആയിരിക്കുന്നു. ഇവയുടെയൊക്കെ സംഖ്യ ക്രമാതീതമായി തന്നെ വർദ്ധിച്ചിരിക്കുന്നു.അവ മനുഷ്യനു ഭീഷണിയാണ്.അവയെ കൂട്ടത്തോടെ കൊന്നൊടുക്കാൻ സർക്കാർ മിനക്കെടുകയൊന്നും വേണ്ട. പകരം അവയെ കൊന്നുതിന്നാൻ അനുവാദം കൊടുക്കുക.സ്വയം രക്ഷപെടാൻ വേണ്ടിയുള്ള ശ്രമത്തിൽ ഒരു പുലിയെ കൊന്നു എന്ന പേരിൽ തൊടുപുഴയിൽ ഒരാൾ ഇപ്പോഴും ജയിലിലാണ്.നമ്മൾക്ക് എന്നാണ് ഇനി നേരം വെളുക്കുക.

ചില പ്രകൃതി വിരുദ്ധമായ ചിന്തകൾ.

പ്രകൃതിയുടെ സ്വഭാവിക വിധിക്ക് കീഴടങ്ങിയിരുന്നെങ്കിൽ ഈ ഭൂമിയിൽ നിന്ന് പണ്ടേ അപ്രത്യക്ഷമാകാവുന്ന ചില ജീവ വർഗങ്ങളുടെ പേര് പറയാം .അതിൽ ഏറ്റവും പ്രധാനം മനുഷൻ തന്നെയാണ് .ഇനി മനുഷ്യർ സംരക്ഷിക്കുന്നത് കൊണ്ട് മാത്രം ഇന്നും ഈ ഭൂമുഖത്തു അവശേഷിക്കുന്ന അനേകം ജീവികളുണ്ട്.അതിൽ ഏറ്റവും പ്രധാനം ജയന്റ് പാണ്ഡെയാണ് .ലക്ഷകണക്കിന് ഡോളറാണ് ചൈനീസ് സർക്കാർ ഈ ജീവിയെ സംരക്ഷിക്കുവാൻ വേണ്ടി ചിലവഴിക്കുന്നത്.

കോഴി,പശു,ആട് ,നായ്ക്കൾ,താറാവ് ഇവയൊക്കെ ഇന്നും ജീവിച്ചിരിക്കുന്നത് മനുഷ്യർ അവയുടെ നിലനിൽപ്പ് ആഗ്രഹിക്കുന്നത് കൊണ്ടാണ്.കാരണം കാട്ടിൽ ജീവിക്കുവാൻ വേണ്ട നാച്ചുറൽ സർവൈവൽ ഇൻസ്റ്റിങ്ക് ഒന്നും ഈ ജീവികളിൽ അവശേഷിക്കുന്നില്ല. കടുവകൾ മുഴുവൻ ചത്തു പോകുന്നു എന്ന് പറഞ്ഞ മനുഷ്യൻ കടുവകളെ സംരക്ഷിക്കാൻ തുടങ്ങി. അതും കോടിക്കണക്കിന് രൂപ ചെലവിട്ട്. നല്ല കാര്യം .. എന്നാൽ നമ്മുടെ പല കാടുകളിലും പല ജീവികളുടേയും ഭീകരമായ പെരുപ്പം തന്നെ ഉണ്ട്.അത് മനുഷ്യൻറെ നിലനിൽപ്പിനെ ബാധിക്കും.

കാട്ടുപോത്തുകൾ ,പന്നികൾ,ആന കടുവകൾ,പുലികൾ, ചില പക്ഷികൾ ഇവയെല്ലാം ക്രമാതീതമായി വർദ്ധിക്കുകയും മനുഷ്യൻറെ സ്വത്തിനും ജീവനും പ്രശ്നമായി വരികയും ചെയ്യുന്നുണ്ട്.നമ്മുടെ പൊതു ബോധത്തിൽ കടന്നു കൂട്ടിയിട്ടുള്ള ചില ചിന്തകളാണ് ഇനി പറയുന്നത് .. മനുഷ്യർ പ്രകൃതി വിരുദ്ധർ ആണ്. മനുഷ്യർ ഈ പ്രകൃതിയെ മുഴുവൻ നശിപ്പിക്കുന്നു .നമ്മുടെ വനങ്ങളും വൃക്ഷങ്ങളും ഒക്കെ ക്രമാതീതമായി കുറഞ്ഞു വരികയാണ് …പ്രകൃതി നമുക്ക് വേണ്ടത് ഒക്കെ തരുന്നു.പ്രകൃതി വിരുദ്ധമായി ജീവിച്ചത് കൊണ്ടാണ് നമുക്ക് ഈ രോഗങ്ങൾ എല്ലാം വരുന്നത്
.
നാച്ചുറൽ ആയത് എല്ലാം നല്ലതാണ് . ഈ ചിന്തകളുടെയൊക്കെ മനശാസ്ത്രം വശങ്ങൾ.രണ്ടു കാര്യങ്ങളാണ് .

ഒന്ന് :
മനുഷ്യർ സൃഷ്ടിയുടെ മകുടമാണ് എന്നും ബാക്കിയുള്ളതെല്ലാം മനുഷ്യർക്ക് വേണ്ടി ഉള്ളതാണ് എന്നു മതപരമായ ചിന്ത..
രണ്ടു
പ്രകൃതി എന്ന് പറയുന്നത് ഒരു ശക്തിയാണെന്നും ,അത് രക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്യും എന്നുമുള്ള മാജിക്കൽ തിങ്കിങ്..
ഈ രണ്ടു ചിന്തകളും തെറ്റാണ്.
മനുഷ്യന് വേണ്ടിയാണ് ഈ ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചിരിക്കുന്നത് എന്ന് പറയുന്ന അതേ വികല ചിന്തയാണ് ഈ ഭൂമിയെ നശിപ്പിക്കുന്നത് മനുഷ്യനാണെന്ന് പ്രകൃതി തീവ്രവാദികളുടെ ചിന്ത
. മനുഷ്യകുലത്തിന് അതിജീവനത്തിൽ രണ്ട് ഓപ്ഷൻസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .ഒന്നുകിൽ കൂട്ടത്തോടെ മരിക്കുക, അല്ലെങ്കിൽ പ്രകൃതിയിലെ വിഭവങ്ങൾ ചൂഷണം ചെയ്തു, നമുക്ക് എതിരായി നിൽക്കുന്നത് ഇല്ലാതാക്കി അതിജീവിക്കുക.
മനുഷ്യരെയോ മറ്റേതെങ്കിലും ജീവിയോ സംരക്ഷിക്കുക എന്നൊരു ധർമ്മവും പ്രകൃതിക്കില്ല.പ്രകൃതി എന്നൊരു ശക്തിയും ഇല്ല. ഈ പ്രകൃതിയുടെ ഭാഗം തന്നെയാണ് മനുഷ്യർ .

പ്രക്തിയോട് ഇണങ്ങി ജീവിച്ചിരുന്നെവെങ്കിൽ എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യ വർഗ്ഗം ഈ ഭൂമിയിൽ നിന്ന് തുടച്ചു മാറ്റപ്പെട്ടേനെ ? മനുഷ്യർ തീ കണ്ടു പിടിച്ചതും,അത് ഉപയോഗിക്കുവാൻ പഠിച്ചതും ഒന്നും പ്രകൃതിയുടെ കാരുണ്യമല്ല.കൃഷി തന്നെ പ്രകൃതി വിരുദ്ധമല്ലേ? ലോകത്തു പട്ടിണി കിടന്നു മരിക്കുന്നതിന്റെ എത്രയോ ഇരട്ടി അമിത വണ്ണം മൂലം ആളുകൾ മരിക്കുന്നു,നമ്മുടെ നെൽ വയലുകൾ മുഴുവൻ നികത്തി പ്രകൃതിയെ നമ്മൾ നശിപ്പിച്ചു എന്ന് പറയുമ്പോൾ ഒരു കാര്യം ഓർക്കുക ,നമ്മുടെ സംസ്‌ഥാനം മുഴുവൻ വയലുകൾ പൂത്തുലഞ്ഞു നിന്ന സമയത് നമുക്ക് ആവശ്യത്തിന് അരിയുണ്ടായിരുന്നോ ? പണ്ടൊക്കെ നമ്മുടെ നാട്ടിലെ കല്യാണക്കുറികളിൽ ഇങ്ങനെ എഴുതിയിരുന്നു..

” കല്യാണത്തിന് വരുന്നവർ ഒരു പിടി അരികൂടി കൊണ്ടുവരുക”. അതിൽ നിന്ന് കാലമെത്രയോ മാറി ..അരി എന്നത് വളരെ വിലപിടിപ്പുള്ള ,ദൗർലഭ്യമുള്ള സംഗതിയിൽ നിന്ന് ചോറ് എല്ലിനിടയിൽ കുത്തുന്ന അവസ്ഥയെത്തിയത് ശാസ്ത്രീയമായ കൃഷി കൊണ്ടാണ്.
ഓർഗാനിക് കൃഷിയും,പ്രകൃതിവാദവും എല്ലാം ഒരു തരം അശാസ്ത്രിയ മിഥ്യാബോധം മാത്രമാണ്.നമ്മൾക്ക് ഇന്ന് ഭക്ഷണ സമൃദ്ധിയുണ്ടെങ്കിൽ അതിന് കാരണം ഭക്ഷ്യ ശാസ്ത്രജ്ഞനായ നോർമൻ ബൊർലോഗും ,. ഹരിതവിപ്ലവത്തിന് നായകനായ MS സ്വാമി നാഥനും ക്ഷീര വിപ്ലവത്തിൻറെ പിതാവ് വർഗീസ് കുര്യനും ഒക്കെയാണ്.

വനങ്ങളുടെ കാര്യം :ഇന്ത്യയിലും ചൈനയിലും വനത്തിന്റെ അളവ് കുറയുകല്ല ,കൂടുകയാണ് ചെയ്തിട്ടുള്ളത്.നാച്ചുറൽ എന്ന വാക്കാണ് എവിടെയും കേൾക്കുന്നത്, പാമ്പിന്റെ വിഷം,ഒതളങ്ങ ,അൾട്രാ വലയലറ്റ് റെ ,കൊടുംകാറ്റ്,അഗ്നിപർവതങ്ങൾ ,രോഗാണുക്കൾ ഇവയൊക്കെ നാച്ചുറൽ തന്നെയല്ലേ? ഇവയെ നിങ്ങൾ സ്നേഹിക്കുമോ?ആന്റിബയോട്ടിക്കുകൾ,ആശുപത്രീകൾ,റോഡുകൾ,വിമാനങ്ങൾ അങ്ങനെ പ്രകൃതി വിരുദ്ധമായ ഏലാം നിങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ ,ഒരു വഴി മാത്രമേ നിങ്ങളുടെ മുൻപിൽ ഉള്ളു ..വസ്ത്രം പോലും ഉപേക്ഷിച്ചു കാട്ടിലേക്ക് പോവുക

നമ്മൾ പ്രകൃതിയെ നശിപ്പിക്കുന്നതും രക്ഷിക്കുന്നതുമെല്ലാം നമ്മുടെ സുരക്ഷയെയും ആവശ്യങ്ങളേയും കരുതി മാത്രമാണ്.ഇതിന്റ അർഥം നമ്മൾക്ക് ഇഷ്ട്ടം പോലെ പരിസ്ഥിതിയിൽ തോന്ന്യവാസം നടത്താം എന്നല്ല.പ്ലാസ്റ്റിക്കും,പുകകളും,കോണ്ക്രീറ്റ്. വെസ്റ്റുകളും,മറ്റു വാതകങ്ങളും എല്ലാം നമ്മുടെ അതിജീവനത്തിന്റെ ഭാഗമായി ഉണ്ടായതാണ്..അതില്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കുമായിരുന്നില്ല.. നമ്മൾ ഇനിയും അതിജീവിച്ചു മുന്നേറും. . അല്ലാതെ പ്രകൃതിയെ നമ്മൾ ബലാൽസംഘം ചെയ്യുന്നു എന്നുള്ള പരിസ്ഥിതി തീവ്രവാദം മറ്റൊരു മനോവിഭ്രാന്തി മാത്രമാണ്.