അമ്‌നേഷ്യ :ഭൂതകാലം മറക്കുന്ന രോഗാവസ്ഥയോ ?

0
439

Dr.Robin K Mathew

അമ്‌നേഷ്യ :ഭൂതകാലം മറക്കുന്ന രോഗാവസ്ഥയോ ?

Dr.Robin K Mathew
Dr.Robin K Mathew

അമ്‌നേഷ്യ എന്ന മറവി രോഗത്തെ ഏറ്റവും വൈകാരികവും കാൽപ്പനികവുമായി മലയാളി പ്രേക്ഷർക്ക് മുൻപിൽ അവതരിപ്പിച്ചത് പത്മരാജനായിരുന്നു.ഇന്നലെ എന്ന ചിത്രത്തിലെ സ്വന്തം പേര് പോലും മറന്ന് ശോഭനയുടെ കഥാപാത്രത്തെ മലയാളികൾ നെഞ്ചിലേറ്റി.
ഒരു അപകടത്തെ തുടർന്ന് തന്റെ ഭൂതകാലം പൂർണമായും മറന്നു പോകുന്ന നായികയുടെയോ ,നായകന്റെയോ കഥ എന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായിരുന്നു.ഇന്ത്യയിൽ മാത്രമല്ല ഹോളിവുഡിലും ഈ മറവി രോഗ സമവാക്യം പ്രമേയമാക്കിയ ചിത്രങ്ങൾ കോടികൾ കൊയ്തിട്ടുണ്ട്.(The garden of Lies- (1915),Santa Who (2000),The Bourne Ultimatum,The Long Kiss Goodnight 199൫ തുടങ്ങിയവയല്ലാം അമ്‌നേഷ്യ എന്ന രോഗാവസ്ഥയെ പ്രമേയമാക്കിയ ചിത്രങ്ങളായിരുന്നു.

അംനേഷ്യയുടെ വാസ്തവം.

പൊതുവെ ആളുകൾ ചിന്തിക്കുന്നത് പോലെ ഒരു മസ്തിഷ്ക്കാഘാത്തെ തുടർന്നോ ,പക്ഷാഘാതത്തെ തുടർന്നോ ഓർമ്മ ശക്തി നശിക്കുന്ന ഒരു വ്യക്തിക്ക് പഴയ കാര്യങ്ങൾ ഓർത്തെടുക്കുവാൻ സാധിക്കാത്ത മറവി രോഗമല്ല സംഭവിക്കുന്നത് (retrograde amnesia ).പകരം ആഘാതത്തിന് ശേഷം സംഭവിക്കുന്ന കാര്യങ്ങൾ ഓർത്തു വയ്ക്കുവാൻ സാധിക്കാത്ത മറവി രോഗമാണ് സംഭവിക്കുന്നത്.(Anterograde amnesia).അവർക്ക് പുതിയ കാര്യങ്ങൾ,സംഭവങ്ങൾ ,പേരുകൾ തുടങ്ങിയവയൊക്കെ ഓർത്തു വയ്ക്കുവാൻ ബുദ്ധിമുട്ടുണ്ടാവും.ഒരു പുസ്തകം തന്നെ പല തവണ പുതിയതെന്നത് പോലെ അവർക്ക് വായിക്കുവാൻ സാധിക്കും .ഇവർക്ക് പഴയ കാര്യങ്ങൾ നല്ലതു പോലെ തന്നെ ഓർമ്മയുണ്ടാവുംതാനും.

തലയിൽ ഒരു ക്ഷതമേറ്റ ഒരാൾക്ക് മറ്റൊരു ആഘാതത്തിലൂടെ ഓർമ്മ തിരിച്ചു കിട്ടുന്ന മാന്ത്രിക ഭാവനയും ഹോളിവുഡിൽ നിന്നും നമ്മൾ കടം കൊണ്ടതാണ്.ഈ ഇരട്ട പ്രഹരത്തിന്റെ മന്ത്രികതയിൽ വിശ്വസിക്കുന്നവർ കുറച്ചൊന്നുമല്ല താനും.38 മുതൽ 46 % വരെ നോർത്ത് അമേരിക്കൻ ജനത ഇത് സത്യമാണ് എന്ന് വിശ്വസിക്കുന്നു.
വാസ്തവത്തിൽ ഇത് തികച്ചും തെറ്റായ ഒരു ധാരണ മാത്രമാണ്.ഒരു പ്രാവശ്യം മസ്‌തിഷ്‌ക്ക ക്ഷതം ഉണ്ടായ വ്യക്തിക്ക് രണ്ടാമതൊരു ആഘാതം കൂടി ഉണ്ടായാൽ കാര്യങ്ങൾ വഷളാകുവാനുള്ള സാധ്യത മാത്രമേ ഉള്ളു.

പൊതുവായ മറവിരോഗം (Generalized amnesia )

ചലച്ചിത്രങ്ങളിൽ കാണുന്നത് പോലെയുള്ള ഒരു മറവി രോഗാവസ്ഥയാണ് ഇത്.തങ്ങൾ ആരാണ് എന്ന് പൂർണമായും മറന്നു പോകുന്ന അവസ്ഥ.ഈ അവസ്ഥ ഒരിക്കലും ശിരസ്സിൽ ഏൽക്കുന്ന എന്തെങ്കിലും തരത്തിലുള്ള ക്ഷതം കൊണ്ട് സംഭവിക്കുന്നതല്ല.മറിച് അതി കഠിനമായ മാനസിക സമ്മർദ്ദത്തെ തുടർന്നുണ്ടാവുന്ന മനശ്ശാസ്ത്രപരമായ ഒരു അവസ്ഥയാണ് .(psychogenic origin ).വളരെ വേഗം തന്നെ രോഗി പൂർവ്വാവസ്ഥയിലേയ്ക്ക് എത്തിച്ചേരാറുമുണ്ട് .

എന്ത് കൊണ്ട് അമ്‌നേഷ്യ ഉണ്ടാവുന്നു.

അപകടങ്ങൾ,തലച്ചോറിൽ ഏൽക്കുന്ന ക്ഷതങ്ങൾ,അതി തീവൃമായ മാനസിക ക്ഷതങ്ങൾ,തലച്ചോറിലെ അണുബാധ ,മറ്റു രോഗങ്ങൾ,ചില മരുന്നുകളുടെ പ്രഭാവം,മസ്തിഷ്ക്കത്തിലേയ്ക്ക് ശരിയാ രീതിയിൽ രക്ത ഓട്ടം ലഭിക്കാതെ വരുക,,മദ്യപാനം,മയക്കു മരുന്ന് തുടഗിയവയുടെ പ്രഭാവം ഒക്കെ അംനേഷ്യക്കു കാരണമാകാം. Dr.Robin K Mathew