അടുത്ത തലമുറയെ എങ്കിലും നശിപ്പിക്കരുതേ, എന്ത് തരത്തിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസമാണ് ഇന്ത്യയുടെ ആവശ്യം?

0
639

Dr Robin K Mathew എഴുതുന്നു 

അടുത്ത തലമുറയെ എങ്കിലും നശിപ്പിക്കരുതേ

എന്ത് തരത്തിലുള്ള അന്താരാഷ്ട്ര വിദ്യാഭ്യാസമാണ് ഇന്ത്യയുടെ ആവശ്യം?

വെറുപ്പിന്റെയും ,വിഭാഗീതയുടെയും ,മതപരമായ അടിമത്വത്തിന്റെയും ,അന്ധവിശ്വാസങ്ങളുടെയും വിഷം കുട്ടികളിൽ പകർന്നു കൊടുക്കുന്നത് അവസാനിപ്പിക്കാം .

Dr Robin K Mathew
Dr Robin K Mathew

വസുധൈവ കുടുംബകം -ലോകമേ തറവാട് എന്ന ടാഗോർ വിഭാവനം ചെയ്ത അന്താരാഷ്ട്ര വിദ്യാലയങ്ങളാണ് നമ്മുടെ രാജ്യത്തിന് ആവശ്യം.

സങ്കുചിതമായ കാഴ്ച്ചപ്പാടുകളും,വിഭാഗീയമായ ഭേദ ചിന്തകളും കൊണ്ട് മനുഷ്യ ബന്ധങ്ങൾക്ക് മതിലുകൾ തീർക്കാത്ത വിദ്യാലയം

കോർപ്പറേറ്റ് ദാസ്യ വൃത്തിക്കും ,പണ സമ്പാദനത്തിനുമുള്ള യന്ത്രങ്ങളെ അട വച്ച് വിരിയിക്കുന്ന പഠന സമ്പ്രദായം അല്ല നമുക്ക് വേണ്ടത്.

മനുഷ്യത്വത്തിനും,മനുഷ്യ സ്നേഹത്തിനും മൗലിക പ്രാധാന്യം കൽപ്പിക്കുന്ന വിദ്യാലയങ്ങൾ നമുക്ക് വേണം.

പൊതു ജീവിതത്തിലും, കുടുംബ ജീവിതത്തിലും പാലിക്കേണ്ട വൃത്തി ,മാന്യത,സഹിഷ്ണുത, ക്ഷമ തുടങ്ങി കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന വിദ്യാലയങ്ങൾ നമുക്ക് വേണം.

രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുന്ന ,പൗര ബോധമുള്ളവരെ വാർത്തെടുക്കുന്നവയായിരിക്കണം വിദ്യാലയങ്ങൾ.

ഓരോ കുട്ടിയുടെയും അഭിരുചി മനസ്സിലാക്കി അവനു താൽപ്പര്യമുള്ള മേഖല തിരഞ്ഞെടുക്കുവാൻ പ്രാപ്തനാകുന്നു വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.

ട്രാഫിക്ക് നിയമങ്ങളും ,മറ്റു പൊതു നിയങ്ങളും അനുസരിക്കേണ്ടത് ശിക്ഷിക്കപെടും എന്ന ഭയം കൊണ്ടല്ല,മറിച് അത് അനുസരിക്കേണ്ടത് തന്റെ കർത്തവ്യം ആണെന്നുമുള്ള നീതി ബോധം കുട്ടികളിൽ രൂഢ മൂലമാക്കുന്നതായിരിക്കണം വിദ്യാലയങ്ങൾ .

അവശരോടും,പ്രായമായവരോടും,സമൂഹത്തിലെ ആധസ്ഥിത വർഗത്തോടും കരുണയും,ബഹുമാനും കാട്ടുന്ന ഒരു ഉദ്ബുദ്ധ സമൂഹത്തെ വാർത്തെടുക്കുന്ന വിദ്യാലയങ്ങൾ വേണം നമുക്ക്.

എല്ലാ കുട്ടിയും ഏതെങ്കിലും ഒരു കല,സംഗീത ഉപകരണം ,സ്പോർട്സ് ഇനം ഇവയിലേതെങ്കിലും ഒന്നിൽ നിർബന്ധമായും പരിശീലനം നേടിയിരിക്കണം.

മനരോഗങ്ങളെ ചുറ്റി പറ്റിയുള്ള അന്ധ വിശ്വാസങ്ങളും ,അറിവില്ലായ്മയും പാടെ നീക്കി ,അടിസ്ഥാനപരമായ മനശാസ്ത്ര പരിശീലനം വിദ്യാർത്ഥികൾക്ക് വിദ്യാലങ്ങൾ നൽകണം .

മതത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിച്ചു ,ശാസ്ത്ര ബോധവും ,ശാസ്ത്ര ബോധത്തിൽ ഊന്നിയുള്ള ചിന്താരീതികളും നിർബന്ധമായും വിദ്യാലങ്ങൾ പരിശീലിപ്പിക്കണം .

നമ്മുടെ കുട്ടികളെ നിർബന്ധമായി പരിശീലിപ്പിക്കേണ്ട കാര്യങ്ങളാണ് -നീന്തൽ,പ്രദമ ശുശ്രുഷ നൽകൽ ,അടിസ്ഥാനപരമായ സൈനിക പരിശീലനം എന്നിവ.

വർഷങ്ങൾ നീണ്ട ശാസ്ത്ര പഠനത്തിന് ശേഷം സർവ്വകലാശാലകളിൽ നിന്ന് പുറത്തു വന്നിട്ട്,ഐൻസ്റ്റിൻ ,ന്യുട്ടൺ ,മാക്സ് പ്ലാങ്ക് തുടങ്ങിയവരുടെ അടിസ്ഥാന ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് അപ്പുറം ചില തൊട്ടാൽ വാടികളായ അമാനുഷിക ശക്തികളാണ് ഈ ലോകം ചലിപ്പിക്കുന്നത് എന്ന് പറയുമ്പോൾ ,നമ്മുടെ വിദ്യാഭ്യാസം പരാജയപെട്ടു എന്ന് തന്നെ കരുതണം.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നേഴ്സറി തലം മുതൽ ഊട്ടി ഉറപ്പിച്ചു പഠിപ്പിക്കേണ്ട ഒന്നാണ് സഹിഷ്ണുത എന്ന മഹാ നന്മ.നമ്മുടെ കുട്ടികൾ പൌര ബോധവും (Civic Sense),സയന്റിഫിക്ക്‌ റ്റെമ്പെറും (Scientific Temper),സഹിഷ്ണുതയും (Tolerance ),മനുഷ്യ സ്നേഹവും (Humanity),പരക്ഷേമകാംക്ഷയും (Altruism ) അഭ്യസിച്ചു വളരട്ടെ ..എന്നാൽ മാത്രമേ നമ്മുടെ രാജ്യത്തിന് ഇനി നില നിൽപ്പൂള്ളൂ .

“ഒരു വ്യക്തിയുടെ മാനസികവും,ബൗദ്ധികവുമായ ഗുണങ്ങളെയും,നന്മകളെയും കണ്ടെത്തി അത് വികസിപ്പിച്ചെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ പരമ ലക്‌ഷ്യം.”
മഹാത്മാ ഗാന്ധി.