അനൗൺസ്‌മെന്റ് കൊണ്ടുമാത്രം ഭീകരവാദികളിൽ നിന്നും യാത്രക്കാരെ രക്ഷിച്ച വിഷ്ണു സെൻഡേയുടെ ധീരത വായിക്കാം

39

Dr Robin K Mathew വിന്റെ പോസ്റ്റ് 

2008 നവംബർ 26 എന്ന തീയതി ഇന്ത്യക്കാർ മറക്കില്ല. അന്നാണ് ഇന്ത്യയെ നടുക്കിയ മുംബൈയിലേ ഭീകര ആക്രമണമുണ്ടായത്. സമയം 10 AM. മുംബൈ ചത്രപതി ശിവാജി സ്റ്റേഷനിലെ അനൗൺസറായി ജോലി നോക്കുകയാണ് വിഷ്ണു സെൻഡേ. അയാളുടെ ഡ്യൂട്ടി അവസാനിക്കാൻ ഇനി ഒരു മണിക്കൂർ കൂടി മാത്രമേ ഉള്ളൂ. അപ്പോഴാണ് റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഒരു പൊട്ടിത്തെറിയുടെ ശബ്ദം കേട്ടത്. അത് ഒരു അപകട സൂചനയാണ് മനസ്സിലാക്കി വിഷ്ണു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഗവൺമെൻറ് റെയിൽവേ പോലീസ് തുടങ്ങിയവരെ വിവരം അറിയിച്ചു.

വിഷ്ണു പറയുന്നു “അത് ഒരു ബോംബ് സ്ഫോടനം തന്നെയാണ് എനിക്ക് തോന്നി. പിന്നീട് റെയിൽവേ സ്റ്റേഷൻ തീവ്രവാദികളുടെ പിടിയിലായതെന്ന് ഞാൻ മനസ്സിലാക്കുന്നത്. ജനങ്ങളോട് റെയിൽവേ പ്ലാറ്റഫോം വിട്ട് പുറത്തേക്കു പോകുവാൻ ഞാൻ അനൗൺസ് ചെയ്തു കൊണ്ടിരുന്നു.”

അധികം താമസിക്കാതെ തന്നെ പ്ലാറ്റ്ഫോമിലൂടെ രണ്ട് തീവ്രവാദികൾ അജ്മൽ കസബും,അബു ദേരാ ഇസ്മായിൽ ഖാൻ എന്നിവർ നടക്കുന്നത് കണ്ടു .അവർ തലങ്ങുംവിലങ്ങും വെടിവെക്കുകയായിരുന്നു. ഹാൻ ഗ്രനേഡുകളും എറിയുന്നുണ്ടായിരുന്നു. തൻറെ ജീവൻ അപകടത്തിൽ ആണെന്ന് മനസ്സിലാക്കിയിട്ടും ആളുകളുടെ ജീവൻ രക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുവാൻ വിഷ്ണു തീരുമാനിച്ചു. റെയിൽവേ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അയാളുടെ അറിവും കയ്യിലുള്ള മൈക്കിലൂടെ ആളുകളെ വിവരം ധരിപ്പിക്കാൻ സാധിക്കുന്നതും പരമാവധി ഉപയോഗിക്കാൻ അയാൾ. തീരുമാനിച്ചു.

ഈ സമയത്താണ് ഒരു സബർബൻ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് എത്തിയത്. ഏതാണ്ട് ആയിരത്തോളം ആളുകൾ അതിൽ ഉണ്ടായിരുന്നു. ഈ രണ്ടു തീവ്രവാദികളും തലങ്ങും വിലങ്ങും വെടി വച്ചു കൊണ്ടിരിക്കുകയാണ്. ഈ ട്രെയിനിൽ വരുന്നവർ പുറത്തിറങ്ങിയാൽ നല്ലൊരു പങ്കിനും വെടി ഏൽക്കും.

“ഞങ്ങൾ രണ്ടാം നിലയിൽ ഇരിക്കുന്നതുകൊണ്ട് തീവ്രവാദികൾക്ക് ഞങ്ങളെ കാണാൻ സാധിക്കുമായിരുന്നില്ല .അടുത്ത് 25 മിനിറ്റ് സമയത്തേക്ക് മൈക്കിലൂടെ അനേകം പേരുടെ ജീവൻ രക്ഷിക്കുക എന്ന ഉദ്യമത്തിൽ ആയിരുന്നു ഞങ്ങൾ. യാത്രക്കാർ ഗേറ്റിലൂടെ പുറത്തേക്ക് പോകണമെന്നും പ്ലാറ്റ്ഫോമിൽ ഒരു കാരണവശാലും പ്രവേശിക്കരുതെന്ന് ഹിന്ദിയും മറാഠിയിലും അയാൾ മാറിമാറി വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കുവൻ അയാൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു..

വിഷ്ണവും കൂട്ടരും ഒരിക്കലും സുരക്ഷിതരായിരുന്നു. ഒളിച്ചിരിക്കുന്നവരെ തിരിഞ്ഞുപിടിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം. യാത്രക്കാരെ രക്ഷിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥർക്ക് നേരെ എപ്പോൾ വേണമെങ്കിലും അവർ തിരിയാമായിരുന്നു.കസബ് ഞങ്ങൾ റെയിൽവേ വേസ്റ്റ്ഫിനെ നോക്കി പുറത്തേക്ക് വരുവാൻ ആവശ്യപ്പെട്ടു. വിഷ്ണു അനൗൺസ്മെൻറ് നിർത്തിയില്ല.. പ്ലാറ്റ്ഫോം ഒഴിഞ്ഞു എന്ന് ഉറപ്പാകുന്നത് വരെ അയാൾ മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു.ആരെയും കാണാതായപ്പോൾ അജ്മൽ കസബ് ഒരു പട്ടിയെ വെടിവെച്ചു കൊന്നു.

അധികം താമസിക്കാതെ വിഷ്ണുവിന്റെ ക്യാബിനറ്റ് തകർന്നു വീണു. വിഷ്ണുവിനു നേരെ ഉയർന്ന വെടിയുണ്ട ആയിരുന്നു അത് .അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടു .അന്ന് 52 പേരാണ് ചത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. മരണ സംഖ്യ 100 കടക്കാഞ്ഞത് വിഷ്ണുവിൻറെ സമയോചിതമായ ഇടപെടൽ മൂലം ആയിരുന്നു.